എനിക്ക് എല്ലാം ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഞാൻ യാഥാർഥ്യത്തിലേക്ക് എത്തിയിട്ടില്ല. ഏതാനും മാസങ്ങൾക് മുൻപ് അവന്റെ ഫ്രണ്ട് ആയി ഇവിടെ വന്നു ഈ റൂമിൽ ഇരുന്ന് കൂടെ പഠിച്ച ഓരോരുത്തരെ പറ്റിയും നാട്ടിലെ പെൺകുട്ടികളെ പറ്റിയും ഒക്കെ കമന്റ് അടിച്ചോണ്ടിരുന്നതാ. ഇപ്പൊൾ അവന്റെ പെണ്ണായി അവന്റെ റൂമിൽ ഇരിക്കുന്നു. എനിക്കങ്ങോട് ഒരു ബുദ്ദിമുട്ട് പോലെ തോന്നി.
ഓരോന്ന് ആലോചിച്ചോണ്ടിരുന്നപ്പോൾ അമ്മ വന്നു പറഞ്ഞു കുളിച്ചു സാരീ ഒകെ മാറിയിടാൻ. അത് കേൾക്കേണ്ട താമസം എല്ലാം പറിച്ചെറിഞ്ഞു വേറെ ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ പോയി കുളിച്ചു.
തിരികെ റൂമിൽ വന്നിരുന്ന ഞാൻ അമ്മ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ഓർത്തു. വീട്ടിൽ പെരുമാറുന്നപോലെ ഒന്നും ഇവിടെ വന്നു പെരുമാറരുത്, വിമലിന്റെ അച്ഛനേം അമ്മയെയും ഒക്കെ ബഹുമാനിക്കണം, എന്നും കുളിക്കണം അങ്ങനെ ആ ലിസ്റ്റ് നീളുന്നു. അങ്ങനെ ഒക്കെ ഞാൻ ചെയ്യുന്നത് ഓർത്തു എനിക്ക് തന്നെ ചിരി വന്നു. “എന്താണിത്ര ഓർത്തു ചിരിക്കാൻ എന്നും ചിരിച്ചുകൊണ്ട് വിമൽ റൂമിലേക്ക് വന്നു..
“ഏയ് ഒന്നുമില്ല അമ്മ പറഞ്ഞു വിട്ട ഓരോ കാര്യങ്ങൾ ഓർത്തു ചിരിച്ചതാ” ഞാൻ പറഞ്ഞു. അതൊക്കെ പറഞ്ഞു ഞങ്ങൾ രണ്ടു പേരും ചിരിച്ചു. “നീ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ മതി. ആർക്കും വേണ്ടി മാറേണ്ട” വിമൽ അങ്ങനെ പറഞ്ഞപ്പോൾ എനിക്കുണ്ടായ ആശ്വാസം ചെറുതല്ല.
ഞങ്ങൾ രണ്ടു പേരും എന്നത്തേയും പോലെ കുറെ സംസാരിച്ചു പക്ഷെ എന്നിരുന്നാലും രണ്ടു പേർക്കും ഒരു ബുദ്ദിമുട്ട് പോലെ. ഇടയ്ക്ക് വെച്ച ടോപ്പിക്ക് തീർന്നു പോകും പോലെ. വളരെ അടുത്ത കൂട്ടുകാരായിട്ടും ഞങ്ങൾ ശാരീരിക കാര്യങ്ങളെ പറ്റി പരസ്പരം ചർച്ച ചെയ്തിട്ടില്ല.
അധികം വൈകാതെ ഞങ്ങൾ രണ്ടും കട്ടിലിന്റെ രണ്ട് മൂലയ്ക്കായി കിടന്നുറങ്ങി. രാവിലെ വിമലിന്റെ ഫോണിൽ തുരു തുരെ മെസ്സേജ് വരുന്ന സൗണ്ട് കേട്ടിട്ടാണ് ഞാൻ ഉണർന്നത്. അവന്റെ സ്ക്രീൻ ലോക്ക് നേരത്തെ തന്നെ അറിയാമായിരുന്നത് കൊണ്ട് ഞാൻ ഫോൺ എടുത്തു നോക്കി.
ഞങ്ങടെ ഫ്രണ്ട്‌സ് തന്നെയാണ് മെസ്സേജ് ചെയുന്നത്. ഇന്നലത്തെ രാത്രിയെപ്പറ്റി അറിയാനാണ് എല്ലാത്തിനും. ഞാൻ ഫോൺ അവിടെ വച്ചിട്ട് എണീറ്റു പോയി അടുക്കളയിൽ ചെന്നു അമ്മയുമായി വർത്താനം പറഞ്ഞു നിന്നു. അമ്മ ഒരു മാസത്തിനുള്ളിൽ UK യ്ക് പോകും എന്ന് പറഞ്ഞു അപ്പൊ ഞാൻ വീട് നോക്കണം എന്നും. അതുകേട്ടു മനസ്സിൽ എനിക്ക് ചിരി വന്നു.
“എന്നെ വീട് ഏൽപ്പിച്ചാൽ തിരികെ വരുമ്പോൾ ഏത് അവസ്ഥ ആയിരിക്കുമെന്ന് കൃത്യമായി അറിയണേൽ എന്റെ അമ്മയോട് ചോദിച്ചാൽ മതി”
എടുത്തടിച്ചുള്ള എന്റെ മറുപടി കേട്ടു അത്ഭുതത്തോടെ എന്നെ ഒന്ന് നോക്കി അമ്മ ചിരിച്ചു. ” “ഈശ്വര ഈ വീട് ഇവൾ കുളം തൊണ്ടും ” എന്നാവും അമ്മ മനസ്സിൽ വിചാരിച്ചത്.. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി..
ഞങ്ങൾ അപ്പോഴും ബാക്കി കാര്യങ്ങൾ ഒക്കെ നല്ലപോലെ സംസാരിക്കുന്നുണ്ടാരുന്നു പക്ഷെ വിവാഹ ജീവിതത്തെപ്പറ്റി മാത്രം ഒന്നും പറയാറില്ല. അവൻ പറയുമെന്ന് ഞാനും; ഞാൻ പറയുമെന്ന് അവനും വിചാരിച്ചുകൊണ്ടിരുന്നു.. അതുകൊണ്ട് തന്നെ ഇത്രയും ദിവസം ആയിട്ട് ഒന്നും തന്നെ നടന്നതുമില്ല.
അങ്ങനെ അമ്മയ്ക്ക് പോകണ്ട ദിവസം വന്നു കാര്യങ്ങൾ ഒകെ റെഡി ആക്കി അമ്മ ഇറങ്ങി.. ഞങ്ങൾ രണ്ടും കൂടി എയർപോർട്ടിൽ കൊണ്ട് പോയി വിട്ടു. പിറ്റേ ദിവസം വിമൽ ജോലിക് പോയി. ഞാൻ വർക്ക് from ഹോം ആണ്. വിമലിന്റെ ഡ്രെസ്സ് ഒക്കെ അവൻ തന്നെയാണ് കഴുകുന്നത്.
അവനു സമയം ഇല്ലാത്തപ്പോൾ അമ്മ കഴുകി ഇടും. അന്ന് അവനു ടൈം കിട്ടിയില്ല അങ്ങനെ ആദ്യമായി അവന്റെ ഡ്രസ്സ് ഞാൻ കഴുകാനെടുത്തു അതിൽ അവന്റെ അടിവസ്ത്രം ഉണ്ടാരുന്നു ഞാൻ അത് കഴുകി ഇട്ടു അതേപ്പറ്റി അന്നത്തെ സംസാരത്തിനിടയ്ക് അവനോട് പറഞ്ഞു. വൈകിട്ട് അവൻ വന്നപ്പോ കയ്യിലൊരു കവർ ഉണ്ടാരുന്നു.
ചേച്ചി UK ഇൽ നിന്ന് വന്ന ഒരാളുടെ കയ്യിൽ എനിക്ക് വേണ്ടി കൊടുത്തുവിട്ട കുറച്ചു സാധനങ്ങൾ ആരുന്നു അതിൽ. കുറച്ചു മനോഹരമായ ഡ്രെസ്സുകൾ ഒക്കെ ഉണ്ടായിരുന്നു. അതിൽ നിന്നും സ്ലീവ് ലെസ്സ് ആയിട്ടുള്ള ഒരു ഷിഫോൺ നൈറ്റ് വെയർ വിമൽ പൊക്കി കാണിച്ചു.
