മാളു പെണ്ണ് 22

മാളു പെണ്ണ്

Maalu Pennu | Author : AJ


ഹായ് guys. ഞാൻ ഇവിടുതെ ഒരു പഴയ വായനക്കാരൻ ആണ്… ഇവിടെ സൈറ്റിൽ ഒരു കഥ എഴുതിയിട്ടും ഉണ്ട്. പക്ഷെ അന്ന് ആ കഥ പൂർത്തിയാക്കാൻ സാധിച്ചില്ല… അതുകൊണ്ട് തന്നെ ആ കഥ പൂർത്തി ആകാൻ ഞാൻ തീരുമാനിച്ചു.

 

 

ഇതിൽ ആരും കമ്പി പ്രതീക്ഷിക്കല്ലു ……

 

 

ആദ്യത്തെ 10 പേജുകൾ നിങ്ങൾ വായിച്ചത് തന്നെ ആണ് എന്നാലും ആ ഒരു ഒഴിക്കിന് വേണ്ടി ഞാൻ ഇതിൽ അത് ഉൾപ്പെടുത്തിയിട്ട് ഉണ്ട്….

 

അപ്പോൾ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു.

 

അക്ഷരത്തെറ്റ് ഉണ്ട് എങ്കിൽ മാപ്പാക്കുക.

 

 

മാളുപ്പെണ്ണ്

 

 

സമയം 10 മണി…….

 

ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു…….

 

എന്തൊക്കെയായിരുന്നു ഇന്നലെ നടന്നത് …. അത് സ്വപ്നം ആയിരുന്നോ…? ഏയ് അല്ല !….. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ …. ഒട്ടും ആഗ്രഹിക്കാത്തതും… എന്നാലും എന്നെ കൊണ്ട് എങ്ങനെ അതിന് ഒക്കെ സാധിച്ചു….. അച്ഛന്റെയും അമ്മയുടെയും നിർബന്ധ പ്രകാരo മാത്രമായിരുന്നോ അത്…. അതോ ഇതിനെയാണോ വിധി എന്ന് പറയുന്നത് ? …. ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്ന് പോയി…

 

എന്തായാലും എന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു..

 

അങ്ങനെ ചിന്തിച്ച് ഞാൻ എഴുന്നേൽറ്റ് ബാത് റൂമിൽ പോയി കുളിച്ചിട്ട് വണ്ടിയുടെ ചാവിയും എടുത്ത താഴെക്ക് പോയി…

 

താഴെ ചെന്നപ്പോൾ അച്ഛൻ അവിടെ ഇരിപ്പുണ്ടായിരുന്നു ….

 

ആ നീ എഴുന്നേൽറ്റോ ….. കഴിക്കാൻ എടുക്കട്ടെ ….

 

എനിക്ക് ഒന്നും വേണ്ട… ഞാൻ കലിപ്പിൽ പറഞ്ഞിട്ട് പുറത്തോട്ട് പോയി…

 

ഡാ നീ ഇത് എവിടെ പോകുവാ… പുറകേ വന്ന അച്ഛൻ ചോദിച്ചു…

 

ഞാൻ ഒന്ന് പുറത്തുപ്പോയിട്ട് വരാം ഇവിടെ ഇരുന്നാൽ എനിക്ക് ശ്വാസം മുട്ടും….

 

എന്നു പറഞ്ഞ ഞാൻ എന്റെ ബുള്ളറ്റും എടുത്ത് പോയി…..

 

___________________________________________

 

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഈ ഞാൻ ആരാണ് എന്ന് അല്ലേ..?

 

എന്റെ പേര് അലൻ 23 വയസ്സ്. അക്കൗഡന്റ് ആണ്… വീട്ടിൽ അച്ഛൻ അമ്മ അനിയത്തി ആണ് ഉള്ളത്.. അച്ഛൻ ജോസഫ് അമ്മ സാലി. അച്ഛൻ കൂലി പണിക്കാരൻ ആയിരുന്നു.. എനിക്ക് ജോലി കിട്ടിയതിൽ പിന്നെ ഞാൻ അച്ഛനേ പണിക്ക് വിട്ടിട്ടില്ല.. അമ്മ സാധാ ഒരു വീട്ടമ്മയാണ് … പിന്നെ അനിയത്തി ഇപ്പോൾ ഡിഗ്രീക് പഠിക്കുന്നു പേര് അലീന ….

 

പിന്നെ ഞാന്നും എന്റെ അച്ഛനും നല്ല കമ്പനിയായിരുന്നു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് പോലെ ആയിരുന്നു എന്ത് ഉണ്ടെങ്കിലും അച്ഛനോട് പറയുമായിരുന്നു… അച്ഛൻ തിരിച്ചും …

 

__________________________________________

 

ഞാൻ നേരെ ബൈക്ക് ഞങ്ങളുടേ പഴയ വീട്ടിലേക്ക് വിട്ടു… (ഞങ്ങൾ ഇപ്പോ താമസിക്കുണ വീട്ടിലോട്ട് മാറിയിട്ട് ഇപ്പോൾ ഒരു വർഷം ആയി…) (എന്തോ എനിക്ക് ഈ പഴയ വീട്ടിലോട്ട് പോകുമ്പോൾ ഒരു പോസീറ്റീവ് ഫീൽ ആണ് അതുകൊണ്ടു തന്നെ എനിക്ക് സങ്കടം വരുമ്പോൾ എല്ലം ഞാൻ ഇവിടെ പോകും… )

 

25 മിനിറ്റത്തെ യാത്രയുണ്ട് പഴയവീട്ടിലേക്ക് … അവിടെ ചെന്ന് ബൈക്ക് വെച്ചിട്ട് ഞാൻ അവിടെ കുറച്ച് നേരം ഇരുന്നു…

 

കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു എടുത്ത നോക്കിയപ്പോൾ മാളവിക എന്ന് സ്ക്രീനിൽ തെളിഞ്ഞ് വന്നു. ആ പേര് കണ്ടപ്പോൾ തന്നെ എന്നിലേക്ക് ദേഷ്യം ഇരച്ചു കയറി… ഞാൻ അവളുടെ കോൾ കട്ട് ചെയ്തിട്ട ഫോൺ അവിടെ വെച്ച് …… പിന്നെയും രണ്ട് മൂന്ന് പ്രാവിശ്യം കോൾ വന്നു പിന്നെ വാട്ട്സപ്പിൽ ഒരു മേസ്സേജും …

 

എവിടാ ….

 

കോൾ ഒന്നു എടുക്ക….

 

എന്ന് ഞാൻ അത് ശ്രദ്ധിക്കാതെ അവിടെ തന്നെ ഇരുന്നു…

 

കുറച്ച് നേരം കൂടി ഞാൻ അവിടെ ഇരുന്നു കഴിഞ്ഞപ്പോൾ എനിക്ക് നല്ല പോലെ വിശന്നു … ഫോൺ എടുത്ത നോക്കിയപ്പോൾ സമയം 11.30 ആയിരിക്കുന്നു….

 

ഇവിടെ വന്നിട്ട് ഇത്രയും നേരം ആയോ …. ഞാൻ മനസ്സിൽ വിചാരിച്ചിട്ട് ഫോണും എടുത്ത നേരെ വീട്ടിലോട്ട് വിട്ടു…. ഞാൻ വണ്ടി വീട്ടിന്റെ മുറ്റത്തെക്ക് കയറ്റിയതും കാണുന്നത് മാളു (മാളവികയെ അങ്ങനെ ആണ് വീട്ടിൽ വിളിക്കുന്നത് ) സിറ്റൗട്ടിൽ എന്നെയും കാത്ത് ഇരിക്കുന്നു …. എന്റെ വണ്ടി കണ്ടതും അവൾ എഴുന്നേൽറ്റ് നിന്ന് …. ഞാൻ നേരെ വണ്ടി കൊണ്ടു പാർക്ക് ചെയ്തിട്ട അകത്തോട്ട് പോയി… പിന്നാലെ അവളുo വന്ന് ….

Leave a Reply

Your email address will not be published. Required fields are marked *