മാളു പെണ്ണ് 22

 

അ അത് ഒന്നും എനിക്ക് അറിയണ്ട… ഇവിടെ വേറെ രണ്ട് മുറികൾ ഉണ്ടല്ലോ അവിടെ വെക്കാമല്ലോ… അല്ലങ്കിൽ നിന്റെ മുറിയിൽ വെച്ചാലെന്താണ് …

 

ഹലോ സാറെ ഇത് നിന്റെ ഭാര്യ ആണ് അല്ലാതെ എന്റെ അല്ല… ഇങ്ങനെ എപ്പോളും എന്റെ കൂടെ നടക്കാൻ …

 

ദേ പൊന്നു നിന്റെ കുറുമ്പ് കൂടുനുണ്ട് കേട്ടാ… എന്റെ കയ്യിൽ നിന്ന് അടിവാങ്ങിക്കാൻ നിൽക്കാതെ പോയേ… ഞാൻ ദേഷ്യത്തിൽ പറഞ്ഞു..

 

ഓ ആയിക്കോട്ടെ തമ്പ്രാ… ആദ്യം നീ വന്ന് ഊണ് കഴിക്ക് നീ കഴിക്കാത്തത് കൊണ്ട് എന്റെ ചേച്ചി ഇതുവരെ ഊണ് കഴിച്ചല്ല …

 

ഇത് പറഞ്ഞപ്പോൾ ഞാൻ മാളുവിനെ ഒന്ന് ഇട കണ്ണിട്ട് നോക്കി… അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്ത് കാരണം അവൾ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു….

 

മോളെ പൊന്നു ഒന്ന് ഇങ്ങോട്ട് വന്നേ… അതേ സമയം തന്നെ അമ്മയുടെ വിളി താഴെന്ന് വന്ന് …

 

ആ ദാ വരന്നു അമ്മേ …

 

ഒളിഞ്ഞ് നോക്കിയത് ഒക്കെ മതി. മര്യദക്ക് വന്ന് കഴിക്കാൻ നോക്ക്… ഇതും പറഞ്ഞ പൊന്നു മാളുവായിട്ട് താഴെക്ക് പോയി…

 

ഇത് കേട്ടതും മാളു ഒന്ന് ചിരിച്ചു കൊണ്ടാണ് താഴേക്ക് പോയത്….

ശ്ശേ അവളും അത് കണ്ടായിരുന്നോ ആകെ നാണകെടായല്ലോ … ഇനി ഇത് അവൾ താഴെ എങ്ങാനും പോയി എഴുന്നള്ളിക്കുവോ ആവോ …

 

ഞാൻ എന്തായാലും താഴെക്ക് പോകാൻ തിരുമാനിച്ചു…

 

അങ്ങനെ ഞാൻ താഴെ ചെന്ന് ഊണ് കഴിക്കാൻ ഇരുന്നു… മാളു ആയിരുന്നു എനിക്ക് വിളിമ്പി തന്നത്.. എനിക്ക് വിളിമ്പിയിട്ട് അവൾക്കും അവൾ തന്നെ വിളിമ്പി കഴിക്കാൻ ഇരുന്നു ….

 

ഞാൻ അങ്ങനെ കഴിച്ച് കഴിഞ്ഞിട്ട് എന്റെ റൂമിലോട്ട് പോയി … റൂമിൽ ചെന്ന് കൂറെ നേരം ഫോണിൽ കളിച്ച് റൂമിൽ കിടന്നു… റൂമിൽ കിടന്നിട്ട് ആകെ ഒരു ബോറടി ആയിരുന്നു.. അതുകൊണ്ട് തന്നെ ഒരു റൈഡ് പോകാം എന്ന് കരുതി വണ്ടിയുടെ താക്കോലും എടുത്ത താഴെക്ക് പോയി… ഫോണിൽ ചാർജ് ഇല്ലാഞ്ഞത് കൊണ്ട് ഫോൺ ചാർജിന് ഇട്ടിട്ടാണ് ഇറങ്ങിയത് …

 

അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാണേ … വരാം താമസിച്ചേക്കും…. അ പിന്നെ ഞാൻ കഴിച്ചിട്ടെ വരത്തോള്… കേട്ടല്ലോ… ഹാളിൽ മാളു ഇരുപ്പോണ്ടാ യിരുന്നു അതുകൊണ്ട് തന്നെ അവിടെ നിന്ന് അടുക്കളയി ലേക്ക് വിളിച്ച് പറഞ്ഞ് കൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി… മുറ്റത്തിറങ്ങി ബൈക്കും എടുത്ത നേരെ ഗ്രൗഡിലേക്ക് വീട്ടു … അവിടെ ഇരുന്നിട്ട് ബോറ് അടിച്ചപ്പോൾ വീണ്ടും ബൈക്കും എടുത്ത ഒരു ബാറിലേക്ക് വിട്ടു… ഒര് ബീയറ് അടിക്കാം എന്ന് വിചാരിച്ച് ആണ് കയറിയത്… എന്നാൽ ഒന്ന് രണ്ടായി രണ്ട് മൂന്നായി … മൂന്നണ്ണം അടിച്ച് കഴിഞ്ഞ് ബാറിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത ഒരു തട്ടുകടയിൽ നിന്ന് ആഹാരവും കഴിച്ചട്ട് നേരെ വീട്ടിലോട്ട് വിട്ടു… ഫോണ് കയ്യിൽ ഇല്ലാതിരുന്നത് കൊണ്ട് സമയം എത്രായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു… കഷ്ട കാലത്തിന് വാച്ചും കെട്ടിയിരുന്നില്ല…

 

അങ്ങനെ വീട്ടിൽ എത്തി വണ്ടി പാർക്കും ചെയ്ത് കതകിൽ ചെന്ന് രണ്ട് മുട്ട് മുട്ടണ്ട താമസം പൊന്നു വന്ന് കതക തുറന്നു…

 

കതക തുറന്നതും പൊന്നു എന്റെ നേരെ കൈ നീട്ടി…

 

അദ്യം എനിക്ക് മനസ്സിലായില്ല എങ്കിലും, പിന്നിട് എനിക്ക് കത്തി… ഞാൻ എപ്പോൾ രാത്രി പുറത്ത് പോയിട്ട് വന്നാൽ പൊന്നുവിന്ന് എന്തെങ്കിലും വാങ്ങിച്ചോണ്ട വരും അത് പതിവാണ്… എന്നാൽ ഇന്ന് ഞാൻ ആ കാര്യം മറന്നു പോയി…

 

സോറി മോളു ഞാൻ മറന്നു പോയി… ഞാൻ അവളുടെ രണ്ട് കവിളുകളിലും പിടച്ച് കൊണ്ട് പറഞ്ഞു ….

 

അവന്റെ ഒരു സോറി… വേറെ വല്ലവർക്കും കൊണ്ട് കൊടടാ നിന്റെ ചോറി … അവൾഎന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു …

 

ടാ നീ കുടിച്ചിട്ടുണ്ടോ ?…

 

ടി ഒന്ന് പതുക്ക പറ … അമ്മ കേൾക്കും ….

 

കേൾക്കട്ടെ എന്നും പറഞ്ഞ അവൾ :

 

അമ്മേ … ദേ നിന്റെ പുന്നാര മോൻ കുടിച്ചോണ്ട് വന്നേക്കുന്നു … അവൾഅടുക്കയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *