മാളു പെണ്ണ് 17

 

ഞാൻ റൂമിൽ ചെന്ന് കട്ടിലിലേക്ക് കിടന്നു …. എന്തൊക്കയോ ആലോചിച്ച് അങ്ങനെ കിടന്ന് എപ്പഴോ ഒന്ന് മയങ്ങി

 

———————————————————

 

മാളവിക ആരാണ് എന്ന ആദ്യം പറയാം എന്നാലെ കഥ മുൻമ്പോട്ട് പോകത്തോളു

 

മാളവിക ഞങ്ങളുടെ അയൽക്കാരായ സ്വപ്ന ആന്റിയുടെയും രതീഷ് അങ്കിളിന്റെയും ഏക സന്താനാമാണ്… രതീഷ് അങ്കിളും എന്റെ അച്ഛനും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു… അവർ ഒന്നിച്ചാണ് ജോലിക്കും പോയിരുന്നതും… മാളവികയും എന്റെ അനിയത്തിയുo ഒരേ ക്ലാസ്സിൽ ആണ് പഠിച്ചിരുന്നത് …. 10ാം ക്ലാസ്സ് വരേ ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നതും …. മാളവികയെ എന്റെ വീട്ടിലേ എല്ലാവർക്കും ഇഷ്ടo ആയിരുന്നു എനിക്ക് ഒഴികെ കാരണം അവൾ എന്നും എനിക്ക് ഒരു പാര ആയിരുന്നു…. അത് ഒക്കെ നമ്മുക്ക വഴിയെ പറയാം

 

നാളെ ആണ് മാളവികയുടെ കല്യാണം ശബരി എന്ന ചെറുപ്പകാരൻ ആയിട്ട് തീരുമാനിച്ചിരുന്നത്….. ശബരി ഒരു പൈലറ്റ് ആണ്… എന്നാൽ മാളു അല്പം സകടത്തിൽ തന്നെ ആയിരുന്നു… അവൾ അങ്ങനെ റിസ്പഷന് ഇരിക്കാൻ കാരണം വീട്ടുകാരെ പിരിയുന്നതാണ് എന്ന് എല്ലാവരും വിശ്വസിച്ചു…

 

നീ എന്താടി ഇങ്ങനെ ഇരിക്കുന്നത്… മാളുവിന്റെ ഒരു കൂട്ടുകാരി അവളോട് ചോദിച്ചു…

 

ഏയ് ഒന്നുമില്ല… എന്ന് മാത്രം ആണ് മാളു തിരിച്ച് മറുപടി നൽകിയത് … എന്നാൽ മാളുവിന്റെ മനസ്സിൽ ഒരു സമുദ്രം തിരയടിക്കുന്നതു പോലെ വിഷമങ്ങൾ ഉണ്ടായിരുന്നു… അത് തന്റെ മാതാപിതാക്കളെ വിട്ടുപിരിയുന്നത് അല്ലായിരുന്നു… താൻ സ്നേഹിച്ച താൻ ഇതുവരെ തുറന്നു പറയാത്ത തന്റെ പ്രണയം നഷടമാകും എന്നതായിരുന്നു …. ഇതൊക്കെ ആലോചിച്ചപ്പോൾ മാളുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്ന് … അവൾ അത് ആരും കാണാതെ തുടക്കുകയും ചെയ്തു….

 

എന്നാൽ അത് അവളുടെ അച്ഛൻ രതീഷ് കണ്ടിരുന്നു …

 

മോളക്ക് എന്ത് പറ്റി മോളെ … ഒരു വിഷമം… രതീഷ് തന്റെ മകളേട് ചോദിച്ചു..

 

ഏയ് ഒന്നും ഇല്ല അച്ഛാ..

 

വെറുതെ കള്ളം പറയല്ലേ മോളെ… എനിക്ക് അറിയാം എന്തോ ഉണ്ട് എന്ന്… ദേ നോക്കിക്കേ ഞാൻ നിന്റെ അച്ഛൻ ആണ് എന്നോട് എന്ത് ഉണ്ടെങ്കിലും മോൾ അത് തുറന്ന് പറയാം.…

 

രതീഷ് ഇത് പറഞ്ഞ തീരുമ്പോഴേക്കും ജോസഫ് അവിടേക്ക് വന്നു…

 

എന്താണ് അച്ഛനും മോളും കൂടി ഒരു സംസാരം…

 

ആ നീ വന്നോ… വാ കയറി ഇരിക്ക് … ദാ ഇവളെ നോക്ക് ഇങ്ങനെ ഇരിക്കുവാ ….

 

എന്ത് പറ്റി മോളെ ഇങ്ങനെ ഇരിക്കുന്നത്… ജോസഫ് അവളോട് ചോദിച്ച് …

 

ജോസഫ് കൂടി ചോദിച്ചപ്പോൾ അവൾക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല…

 

അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവർ രണ്ടു പേരുമായിട്ട് പറഞ്ഞു :

 

എനിക്ക് അലൻ ചേട്ടനെ ഇഷ്ടമാണ് അച്ഛാ … എനിക്ക് ചേട്ടനെ കല്യാണം കഴിക്കണം എന്ന് ഉണ്ടായിരുന്നു… എന്നാൽ അത് തുറന്ന് പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു… എന്നാൽ ഇപ്പോൾ അത് വളരെ അധികം വൈകി പോയി എന്ന് എനിക്ക് അറിയാം എന്നാൽ ….. അവൾ മുഴുമിപ്പിക്കും മുൻപ്പ് അച്ഛന്റെ നെഞ്ചത്തോട്ട് കരഞ്ഞു കൊണ്ട് വീണു….

 

മോളെ … മോള് ആദ്യം കരച്ചിൽ നിർത്ത്… ഇതും പറഞ്ഞ് രതീഷ് മാളുവിനെ രണ്ട് കൈ കൊണ്ട് മുഖം കൊരിയെടുത്തു. എന്നിട്ട് തുടർന്നു.” മോൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവേങ്കിൽ അത് നേർത്തെ തന്നെ പറയാമായിരുന്നു വല്ലോ….

 

മോൾക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവേക്കിൽ ഞങ്ങൾ ആരെങ്കിലും അതിന് എതിർ നിൽക്കും എന്ന് മോൾക്ക് പേടിയുണ്ടായിരുന്നോ….

 

അത് അല്ല അങ്കിളേ … ആദ്യം സമ്മതം പറയണ്ടത് ചേട്ടൻ അല്ലേ… പക്ഷെ ചേട്ടന് എന്നെ ഇഷ്ടം അല്ലലോ … മാളു കണുനീർ തുടച്ചു കൊണ്ട് പറഞ്ഞു…

 

പിന്നെ കുറച്ചുനേരം അവിടെ നിശബ്ദത ആയിരുന്നു …

 

മോളെ മോൾക്ക് അവനെ കെട്ടണോ …. നിശബ്ത മുറിച്ച് കൊണ്ട് ജോസഫ് ചോദിച്ചു..

 

അതിന് ഞാൻ അല്ലല്ലോ ചേട്ടൻ അല്ലേ എന്നെ കെട്ടണ്ടത് …

 

അപ്പോ മോൾക്ക് അതിന്ന് ആഗ്രഹം ഉണ്ട് അല്ലേ…

 

എനിക്ക് മാത്രം ആഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ല ലോ ആങ്കിളേ … ഇന്നി എന്തായാലും അത് നടക്കില്ല…എന്റെ വിധി എന്ന് കരുതി കൊള്ളാം…

 

മോൾക്ക് ഇപ്പൊ എന്താ… അവനെ കെട്ടിയാൽ പോരെ … അത് നമ്മുക്ക നോക്കാം … പക്ഷെ അതിന് ആദ്യം ഈ കല്യാണം മുടക്കണം…

 

അതെങ്ങനെയാണ് അങ്കിളെ…….

 

മോളെ ഒരു കല്യാണം നടത്താൻ ആണ് ബുദ്ധിമുട്ട് അത് മുടക്കാൻ ഒരു പാടും ഇല്ല… മനസ്സിലായോ…

 

അല്ല അങ്കിളെ ഇപ്പോൾ ഈ കല്യാണം മുടക്കിയാൽ തന്നെ ചേട്ടൻ എന്നെ കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല…

 

മോള് അതോക്കെ വീട്ടേക്ക് ഞാൻ നോക്കിക്കോളും …. ഇതും പറഞ്ഞ ജോസഫ് അവിടുന്ന് പോയി… പിന്നാലെ മാളുവിന്റെ അച്ഛനും.

 

മാളുവിന് ഇതേല്ലാം കേട്ട കഴിഞ്ഞപ്പോൾ എന്തന്ന് ഇല്ലാത്ത ഒരു സന്തോഷം ആയിരുന്നു ഒപ്പം ടേൻഷനും ഉണ്ടായിരുന്നു…

 

നാളെ എന്ത് നടക്കും എന്ന അറിയാൻ അവള്ക്ക് ആകാംക്ഷ ഏറെ ആയിരുന്നു.

 

ഇങ്ങനെ ഓരോന് ചിന്തിച്ച് കിടന്ന മാളു ഉറങ്ങി പോയി

 

 

 

—————————————————

 

 

 

എന്തോ ഒരു സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്…

 

ഉണർന്ന് നോക്കുമ്പോൾ മാളുവും പൊന്നുവും അവിടെ സൈഡിൽ നിന്ന് എന്തോ ചെയ്യുകയാണ് … എന്താണ് എന്ന് എനിക്ക് മനസിലായില്ല …

 

എന്തുവാടി അവിടെ പരുപാടി?…. ഞാൻ പൊന്നുവിന്നോടായി ചോദിച്ചു

 

ഓ സഖാവ് എഴുന്നേൽറ്റോ…. ഞങ്ങൾ ഇവിടെ ചേച്ചിയുടെ കുറച്ച് സ്വർണ്ണവും ഡ്രസ്സും കൊണ്ട് വെക്കാൻ വന്നതാണ് …

 

അതോക്കെ എന്തിനാണ് ഇവിടെ കൊണ്ടു വെക്കുന്നത്…

 

പിന്നെ നിന്റെ ഭാര്യയുടെ ഡ്രസ്റ്റും സ്വർണ്ണവും അയലത്തേ ഭാസ്കരൻ ചേട്ടന്റെ വീട്ടിലാണോ കൊണ്ടു വേക്കേണ്ട്ത്…

 

അ അത് ഒന്നും എനിക്ക് അറിയണ്ട… ഇവിടെ വേറെ രണ്ട് മുറികൾ ഉണ്ടല്ലോ അവിടെ വെക്കാമല്ലോ… അല്ലങ്കിൽ നിന്റെ മുറിയിൽ വെച്ചാലെന്താണ് …

 

ഹലോ സാറെ ഇത് നിന്റെ ഭാര്യ ആണ് അല്ലാതെ എന്റെ അല്ല… ഇങ്ങനെ എപ്പോളും എന്റെ കൂടെ നടക്കാൻ …

 

ദേ പൊന്നു നിന്റെ കുറുമ്പ് കൂടുനുണ്ട് കേട്ടാ… എന്റെ കയ്യിൽ നിന്ന് അടിവാങ്ങിക്കാൻ നിൽക്കാതെ പോയേ… ഞാൻ ദേഷ്യത്തിൽ പറഞ്ഞു..

 

ഓ ആയിക്കോട്ടെ തമ്പ്രാ… ആദ്യം നീ വന്ന് ഊണ് കഴിക്ക് നീ കഴിക്കാത്തത് കൊണ്ട് എന്റെ ചേച്ചി ഇതുവരെ ഊണ് കഴിച്ചല്ല …

 

ഇത് പറഞ്ഞപ്പോൾ ഞാൻ മാളുവിനെ ഒന്ന് ഇട കണ്ണിട്ട് നോക്കി… അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്ത് കാരണം അവൾ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു….

 

Leave a Reply

Your email address will not be published. Required fields are marked *