മാളു പെണ്ണ് 17

മോളെ പൊന്നു ഒന്ന് ഇങ്ങോട്ട് വന്നേ… അതേ സമയം തന്നെ അമ്മയുടെ വിളി താഴെന്ന് വന്ന് …

 

ആ ദാ വരന്നു അമ്മേ …

 

ഒളിഞ്ഞ് നോക്കിയത് ഒക്കെ മതി. മര്യദക്ക് വന്ന് കഴിക്കാൻ നോക്ക്… ഇതും പറഞ്ഞ പൊന്നു മാളുവായിട്ട് താഴെക്ക് പോയി…

 

ഇത് കേട്ടതും മാളു ഒന്ന് ചിരിച്ചു കൊണ്ടാണ് താഴേക്ക് പോയത്….

ശ്ശേ അവളും അത് കണ്ടായിരുന്നോ ആകെ നാണകെടായല്ലോ … ഇനി ഇത് അവൾ താഴെ എങ്ങാനും പോയി എഴുന്നള്ളിക്കുവോ ആവോ …

 

ഞാൻ എന്തായാലും താഴെക്ക് പോകാൻ തിരുമാനിച്ചു…

 

അങ്ങനെ ഞാൻ താഴെ ചെന്ന് ഊണ് കഴിക്കാൻ ഇരുന്നു… മാളു ആയിരുന്നു എനിക്ക് വിളിമ്പി തന്നത്.. എനിക്ക് വിളിമ്പിയിട്ട് അവൾക്കും അവൾ തന്നെ വിളിമ്പി കഴിക്കാൻ ഇരുന്നു ….

 

ഞാൻ അങ്ങനെ കഴിച്ച് കഴിഞ്ഞിട്ട് എന്റെ റൂമിലോട്ട് പോയി … റൂമിൽ ചെന്ന് കൂറെ നേരം ഫോണിൽ കളിച്ച് റൂമിൽ കിടന്നു… റൂമിൽ കിടന്നിട്ട് ആകെ ഒരു ബോറടി ആയിരുന്നു.. അതുകൊണ്ട് തന്നെ ഒരു റൈഡ് പോകാം എന്ന് കരുതി വണ്ടിയുടെ താക്കോലും എടുത്ത താഴെക്ക് പോയി… ഫോണിൽ ചാർജ് ഇല്ലാഞ്ഞത് കൊണ്ട് ഫോൺ ചാർജിന് ഇട്ടിട്ടാണ് ഇറങ്ങിയത് …

 

അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാണേ … വരാം താമസിച്ചേക്കും…. അ പിന്നെ ഞാൻ കഴിച്ചിട്ടെ വരത്തോള്… കേട്ടല്ലോ… ഹാളിൽ മാളു ഇരുപ്പോണ്ടാ യിരുന്നു അതുകൊണ്ട് തന്നെ അവിടെ നിന്ന് അടുക്കളയി ലേക്ക് വിളിച്ച് പറഞ്ഞ് കൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി… മുറ്റത്തിറങ്ങി ബൈക്കും എടുത്ത നേരെ ഗ്രൗഡിലേക്ക് വീട്ടു … അവിടെ ഇരുന്നിട്ട് ബോറ് അടിച്ചപ്പോൾ വീണ്ടും ബൈക്കും എടുത്ത ഒരു ബാറിലേക്ക് വിട്ടു… ഒര് ബീയറ് അടിക്കാം എന്ന് വിചാരിച്ച് ആണ് കയറിയത്… എന്നാൽ ഒന്ന് രണ്ടായി രണ്ട് മൂന്നായി … മൂന്നണ്ണം അടിച്ച് കഴിഞ്ഞ് ബാറിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത ഒരു തട്ടുകടയിൽ നിന്ന് ആഹാരവും കഴിച്ചട്ട് നേരെ വീട്ടിലോട്ട് വിട്ടു… ഫോണ് കയ്യിൽ ഇല്ലാതിരുന്നത് കൊണ്ട് സമയം എത്രായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു… കഷ്ട കാലത്തിന് വാച്ചും കെട്ടിയിരുന്നില്ല…

 

അങ്ങനെ വീട്ടിൽ എത്തി വണ്ടി പാർക്കും ചെയ്ത് കതകിൽ ചെന്ന് രണ്ട് മുട്ട് മുട്ടണ്ട താമസം പൊന്നു വന്ന് കതക തുറന്നു…

 

കതക തുറന്നതും പൊന്നു എന്റെ നേരെ കൈ നീട്ടി…

 

അദ്യം എനിക്ക് മനസ്സിലായില്ല എങ്കിലും, പിന്നിട് എനിക്ക് കത്തി… ഞാൻ എപ്പോൾ രാത്രി പുറത്ത് പോയിട്ട് വന്നാൽ പൊന്നുവിന്ന് എന്തെങ്കിലും വാങ്ങിച്ചോണ്ട വരും അത് പതിവാണ്… എന്നാൽ ഇന്ന് ഞാൻ ആ കാര്യം മറന്നു പോയി…

 

സോറി മോളു ഞാൻ മറന്നു പോയി… ഞാൻ അവളുടെ രണ്ട് കവിളുകളിലും പിടച്ച് കൊണ്ട് പറഞ്ഞു ….

 

അവന്റെ ഒരു സോറി… വേറെ വല്ലവർക്കും കൊണ്ട് കൊടടാ നിന്റെ ചോറി … അവൾഎന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു …

 

ടാ നീ കുടിച്ചിട്ടുണ്ടോ ?…

 

ടി ഒന്ന് പതുക്ക പറ … അമ്മ കേൾക്കും ….

 

കേൾക്കട്ടെ എന്നും പറഞ്ഞ അവൾ :

 

അമ്മേ … ദേ നിന്റെ പുന്നാര മോൻ കുടിച്ചോണ്ട് വന്നേക്കുന്നു … അവൾഅടുക്കയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു

 

ഇവൾ ഇത് കുളമാക്കും എന്ന് ഞാൻ സ്വയം പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറി…

 

എന്നെ അടിക്കാൻ ആണോ അതോ അമ്മ ജോലിയിൽ ആയിരുന്നോ എന്തോ എന്റെ അടുത്ത വന്നത് ഒരു ചട്ടകവും ആയിട്ടായിരുന്നു…..

 

സത്യം പറ നീ കൂടിച്ചോ…

 

എന്റെ പൊന്ന് അമ്മേ അകെ 3 ബീയർ ആണ് അടിച്ചത് അതിനാണ് ഇവൾ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത് …

 

മമ്… ശരി… ഇനി ഇത് പതിവാക്കാൻ ആണ് പരുപ്പാടി എങ്കിൽ മോൻ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും…

 

ഇല്ല അമ്മേ പതിവ് അക്കില്ല…

 

ശരി എന്നും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി…

 

വിട്ടുകള അമ്മേ ഇന്നത്തെ കാര്യം ഓർത്തുള്ള ടേൻഷനിൽ കുടിച്ചതായിരിക്കും. വിട്ടുകള… പുറകിൽ നിന്ന് പൊന്നു കളിയാക്കിയ മട്ടിൽ പറഞ്ഞു…

 

തിരികേ പോന്ന് അമ്മ ഇത് കേട്ടതും ഒന്ന് ചിരിച്ചത് പോലെ തോന്നി…

 

ഇന്നത്തെ എന്ത് കാര്യം ?…. എനിക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു…

 

അത് ….. ഇന്ന് അല്ലേ നിങ്ങളുടെ ഫസ്റ്റ് നൈറ്റ് …

 

ഫസ്റ്റ് നൈറ്റോ ?…

 

ആ..അല്ല ഇന്നലെ അവൾ എന്റെ അടുത്ത അല്ലേ കിടന്നത്. ഇന്ന് അല്ലേ ആദ്യം അയി … അവൾ മുഴുവിപിച്ചില്ല…

 

ഫസ്റ്റ് നൈറ്റ് അല്ലേ… അദ്യം നീയ് ഇങ്ങോട്ട് വന്നേ എന്നും പറഞ്ഞ ഞാൻ അവളെ എന്റെ അടുത്തേക്ക് വിളിച്ചിട്ട് തലക്ക് രണ്ട് കോട്ട് കൊടുതിട്ട് ഞാൻ പറഞ്ഞു: ഉച്ചയ്ക്ക് തോട്ട് തുടങ്ങിയതാണ് നിന്റെ ഇങ്ങനത്തെ സംസാരം … ഇനി ഇങ്ങനെ എന്തേങ്കിലും നീ പറഞ്ഞ ഞാൻ നല്ലത് തരും കേട്ടല്ലോ…

 

ഇതും പറഞ്ഞ് ഞാൻ എന്റെ റൂമിലോട്ട് പോയി…

 

റൂമിൽ ചെന്നപ്പോൾ മാളു അവിടെ ഉണ്ടായിരുന്നു. അവൾ അവിടെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു (കാരണം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ?) ഞാൻ അവളെ മൈൻഡ് ചെയ്യാതെ തന്നെ കുത്തി ഇട്ടിരുന്ന ഫോണും എടുത്ത ടേറസ്സിലേക്ക് വിട്ടു…

 

അവിടെ ചെന്ന് കുറച്ച് നേരം ഫോണും നോക്കി ഇരുന്നു… ഒടുവിൽ അത് ബോറായപ്പോൾ ഫോൺ പാട്ട് വെച്ചിട്ട് തറയിൽ നക്ഷത്രങ്ങളേ നോക്കി മലർന്ന് കിടന്ന് …. അങ്ങനെ കിടന്നപ്പോൾ ആണ് ശ്രേയയുടെ മുഖം മനസ്സിൽ തെളിഞ്ഞ വന്നത്… അവളെ പറ്റി ആലോചിച്ചപ്പോൾ തന്നെ കണ്ണിൽ നിന്ന് ഞാൻ അറിയാതെ കണ്ണുനീർ വന്നു … എത്ര മറക്കാൻ ശ്രമിച്ചാലും പറ്റാത്ത മുഖം ആണ് അവളുടത് എന്ന് അറിഞ്ഞിട്ടും ഞാൻ മറക്കാൻ ആഗ്രഹിക്കുന ഒരു മുഖം ആണ് അവളുടേത് … ഇങ്ങനെ ഒരോന്ന് ആലോചിച്ച് ഞാൻ അവിടെ കിടന്നു..

 

————————————————————-

 

 

 

ഞാൻ പ്ലസ്സ് ടുവിന് പഠിക്കുന്ന കാലം…

 

എല്ലാവരെയും പോലെ കൂട്ടുകാരുമായി കറങ്ങലും മറ്റും ആയി നടക്കുന്ന സമയം … അങ്ങനെ ഒരു ദിവസം ഉച്ചക്കത്തെ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാം എന്ന് തീരുമാനിച്ച് … ഞങ്ങൾ 5 പേരായിരുന്നു ഉണ്ടായിരുന്നത്.. അജിത്ത്, സച്ചിൻ, ലക്ഷമി, ദിയ പിന്നെ ഞാനും … ഇതിൽ അജിത്തും ദിയയും ; സച്ചിനും ലക്ഷമിയും തമ്മിൽ പ്രേമത്തിൽ ആയിരുന്നു…. കൂട്ടത്തിൽ ഞാൻ മാത്രമേ സിംഗിൾ ആയി ഉണ്ടായിരുന്നുള്ളു… ഞങ്ങൾ 5 പേരും ഫ്രണ്ട്സ് ആയി കഴിഞ്ഞിട്ടിയിരുന്നു ഇവർ പ്രണയത്തിൽ ആവുന്നത് അതുകൊണ്ട് തന്നെ ഫ്രണ്ട്ഷിപ്പ് മുറിച്ചിട്ടുള്ള ഒന്നും വേണ്ട എന്ന് അവർ തീരുമാനിച്ചിരുന്നു… ഞങ്ങൾ 5 പേരും കുടി ക്ലാസ്സിലും സ്കൂളിലും കാട്ടി കൂട്ടാത്ത അലമ്പ് ഒന്നും ഇല്ലായിരുന്നു എന്ന് വേണം പറയാൻ…. അങ്ങനെ ഞങ്ങൾ അന്നത്തെ ക്ലാസ്സ് കട്ട ചെയ്ത് സിനിമയ്ക്ക് പോയി.. പ്രണയിക്കുന്നവർക്ക് തിയേറ്റർ എന്ന് ഉള്ളത് പ്രണയിക്കാൻ ഉള്ള ഒരു സ്ഥലം ആണല്ലോ… തോട്ടും തലോടിയും ഒക്കെ തന്നെ അവർ അവിടെ ചിലവഴിച്ചു … ഞാൻ ആണെങ്കിൽ സിനിമയിലും മുഴുകി ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *