മീനത്തിൽ താലിക്കെട്ടു – 6

——————————

” എടി റോഷി ഞാൻ സ്വപ്നത്തിൽ പോലും വേറൊന്നും വിചാരിച്ചു ചെയ്തതല്ല, പെട്ടെന്ന് അങ്ങനെയൊക്കെ മനു പറഞ്ഞപ്പോൾ കയ്യീന്ന് പോയതാണ്..!”
വീണ രോഷ്‌നിയെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി

” എന്തായാലും പറഞ്ഞു പോയല്ലോ, അതിന്റെ പുറത്തു മണ്ടത്തരമൊന്നും ചെയ്യാൻ നിൽക്കരുത്,
അറിയാലോ ഇല വന്നു മുള്ളേൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും കേടു ആർക്കാണ് എന്ന്.!”

റോഷ്‌നി പിന്നെയും വീണയെ ഓർമ്മിപ്പിച്ചു

” ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് പറയുന്നത്..!”

വീണ ആകെ അസ്വസ്ഥ ആയി.!

” എന്തായാലും നീ ബാക്കിയുള്ള എല്ലാം പരീക്ഷിച്ചിട്ടും അവനു നിന്നോടുള്ള സ്നേഹം കൂട്ടാൻ പറ്റിയില്ല എന്നല്ലേ പറയുന്നേ,
ഇനി അറ്റ കയ്യായിട്ടു ഒരു കാര്യം ചെയ്യാം.,
അവനു ഇത്തിരിയെങ്കിലും നിന്നോട് സ്നേഹമുണ്ടെൽ അത് നടക്കും.!”

റോഷ്‌നി എന്തോ ചിന്തിച്ചപോലെ നിർത്തി
” എന്ത് ചെയ്തു നോക്കാമെന്നു.,?!”

” അസൂയ ഉണ്ടാക്കുക.!,
എടി ഏതു ആണിനും, പെണ്ണിനും ആയിക്കോട്ടെ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടേൽ അത് സഹിക്കാൻ പറ്റില്ല.,
പക്ഷെ അത് ചെയ്യുമ്പോൾ കയ്യീന്ന് പോവാതെ നോക്കണം എന്ന് മാത്രം,.
ഞാൻ ഈ പറയുന്നതൊക്കെ കൊള്ളാം, നിന്റെ കണവൻ എന്തിയെ.?!”

” എന്റെ റോഷി, അത് ഞാൻ നോക്കിക്കോളാം,
കാര്യങ്ങൾ ചെയ്യേണ്ട വിധമൊക്കെ എനിയ്ക്കു ബോധ്യമുണ്ട്.,
മനു എന്നെ നോക്കുന്നുണ്ട്,
ഞാൻ പിന്നെ വിളിയ്ക്കാം..!”
വീണ ഫോൺ കട്ട് ചെയ്തു.!
മനുവിനെ നോക്കി എന്തെ എന്ന ഭാവത്തിൽ പുരികം വളച്ചു ചോദിച്ചു

——————-

എനിയ്ക്കണേൽ ഇവളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ മിക്ക സമയത്തും വേറെ രീതിയിൽ ആണ് മനസ്സിലാവാറു.!
ശെരിക്ക്കുള്ള അർഥം മനസ്സിലായി വരുമ്പോഴേക്കും കുറച്ചു വൈകും.!
ശെരിക്കുമൊരു ട്യൂബ് ലൈറ്റ് പോലെ.!
ഞാൻ സ്വയം ചിരിച്ചു

പെട്ടെന്നാണ് എന്റെ അമ്മായപ്പൻ എന്റെ അടുത്തേയ്ക്കു വന്നത്

” മനുവിനെ ‘അമ്മ വിളിച്ചിരുന്നോ.?!”

പുള്ളി എന്റെ മുഖത്തേയ്ക്കു നോക്കി
” ഇല്ല അച്ഛാ എന്താ.?!”

ഞാൻ കാര്യം മനസ്സിലാവാതെ പുള്ളിയെ നോക്കി
പറഞ്ഞു തീരുന്നതിനു മുമ്പേ എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു.!

ഞാൻ ചെന്ന് നോക്കിയപ്പോൾ എന്റെ ‘അമ്മ.!

” എന്താ അമ്മെ ഇപ്പൊ വിളിച്ചത്.!”

ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു

” നീ എന്തായാലും അവിടെയുള്ള കറക്കമൊക്കെ മതിയാക്കി വേഗം വീണയെയും കൂട്ടി വീട്ടിലേയ്ക്കു വാ.,
ഇന്നുതന്നെ എത്തണം.!”
അമ്മയുടെ ശബ്ദത്തിൽ ഒരിക്കലുമില്ലാത്ത ഗൗരവം.!
എനിയ്ക്കു എന്താണ് കാര്യമെന്ന് മനസിലായില്ല

” എന്താ അമ്മേ പെട്ടെന്ന്.?!”

ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു

” കാര്യമൊക്കെ നിനക്ക് ഇവിടെ എത്തുമ്പോൾ മനസ്സിലാവും, വേഗം ഇങ്ങു എത്തിയാൽ മതി., അവിടെ സുരേന്ദ്രനേട്ടനോട് ഞാൻ കാര്യമൊക്കെ പറഞ്ഞട്ടുണ്ട്.!”

‘അമ്മ പിന്നെ ഒന്നും പറയാതെ ഫോൺ കട്ടാക്കി.!

എനിയ്ക്കു ആകെ ആശയ കുഴപ്പമായി.,
” ‘അമ്മ എന്തെങ്കിലും പറഞ്ഞോ അച്ഛാ..!”
ഞാൻ അമ്മാവനെ നോക്കി

” വേഗം നിങ്ങളെ അങ്ങോട്ട് വിടണം എന്ന് മാത്രം പറഞ്ഞു/!”

അച്ഛൻ പിന്നെ എന്നോട് ഒന്നും മിണ്ടാതെ വേഗം വീണയുടെ അടുത്തേയ്ക്കു പോകുന്നത് കണ്ടു.,

പിന്നെ എല്ലാം പെട്ടെന്നായിരുന്നു, ഒരുക്കങ്ങളെല്ലാം പെട്ടെന്ന് കഴിഞ്ഞു.!

‘അമ്മ വിപിയെയും വിളിച്ചിരുന്നു.,
വിപി കാര് എടുത്തു റെഡിയായി.,
അവനോടും ‘അമ്മ കാരണം എന്താണെന്നു മാത്രം പറഞ്ഞിട്ടില്ല.,
ഞാൻ വീണയെ നോക്കി, അവളുടെ മുഖത്തും ഒരു അങ്കലാപ്പ് പോലെ.!

ഞാൻ അപ്പോഴാണ് ആൽബി പറഞ്ഞ കാര്യം ഓർത്തത്.,
ഇനി ആൽബി എന്തെങ്കിലും ഒപ്പിച്ചതാണോ.?
ദൈവമേ എല്ലാ പ്രേശ്നവും തീർന്നു എന്നുള്ളത് എനിയ്ക്കു ആൽബിയെ നേരത്തെ വിളിച്ചു പറയാൻ തോന്നിയില്ലാല്ലോ..,!
വീണയെ എനിയ്ക്കു മാത്രമായി കിട്ടിയപ്പോൾ വേറെന്തോ പ്രെശ്നം എന്നെ മൂടാൻ വരുന്നതായി എനിയ്ക്കു തോന്നി.!
ഞാൻ വീണയെ നോക്കി,,.
ഒരുപക്ഷെ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയാവാം ഇത്.,
ഞാൻ വണ്ടിയിലേക്ക് എല്ലാവരോടും യാത്ര പറഞ്ഞു കയറി.,

ചിന്നു എന്റെ കയ്യിൽപ്പിടിച്ചാണ്‌ യാത്ര പറഞ്ഞത്.,
എന്ത് കാര്യമാണേലും വേഗം ചെയ്തുകഴിഞ്ഞു തിരിച്ചു ചെല്ലണമെന്നും പറഞ്ഞു.,
അഭിരാമി ചേച്ചി ഒരു ചിരിയിൽ ഒതുക്കി.,
ഞാൻ വീണയെ നോക്കി.!
അവളുടെ മുഖത്തും ആ കാര്യം എന്താണെന്ന് അറിയാതെ ഉള്ള വിഷമം എനിയ്ക്കു കാണാൻ പറ്റി.!

ദൈവമേ ഇതിപ്പോ എല്ലാം ഒത്തു വന്നപ്പോൾ മുഹൂർത്തം തെറ്റിയെന്ന് പറഞ്ഞ പോലെ ആയല്ലോ.,
ഞാൻ ആൽബിയെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ചഡ് ഓഫ് എന്നാണ് കേൾക്കുന്നത്.,
വിപി വിളിച്ചു നോക്കിയപ്പോളും അത് തന്നെ അവസ്ഥ
യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.,
എന്റെ വീട്ടിലേയ്ക്കു.,
ഞങളെ അവിടെ കാത്തിരിക്കുന്ന പ്രേശ്നങ്ങളിലേയ്ക്ക്……

( തുടരും …)

Leave a Reply

Your email address will not be published. Required fields are marked *