മുനി ടീച്ചർ – 5 12അടിപൊളി 

മുനി ടീച്ചർ 5

Muni Teacher Part 5 | Author : Decent


കാത്തിരുന്ന അവധിക്കാലം 2 | Previous Part


മാനനഷ്ടം കാരണം രണ്ടാമത്തെ ദിവസം ടീച്ചർ വരുന്നതിനു മുമ്പുതന്നെ ഞാൻ വീട്ടിൽനിന്നിറങ്ങി. മൊബൈൽ ഫോണിന് ചില തകരാറുകളുള്ളത് തീർക്കണം, കൂടെ പഠിച്ചിരുന്ന അഭിജിത്തിന്റെ വീട്ടിൽ പോകണം, അവനെയും കൂട്ടി ടൗണിലൊന്നു പോകണം, അങ്ങിനെ പലപല കാര്യങ്ങൾ ചെയ്‌തു തീർക്കാനുമുണ്ടായിരുന്നു. തിരിച്ചുവരുമ്പോൾ കുറച്ചു പച്ചക്കറിയും മീനുമെല്ലാം വാങ്ങിയാണ് വന്നത്. വീട്ടിലെത്തിയപ്പോൾ നേരം ഒരൊമ്പത്തായിരുന്നു.

ടീച്ചർ വീട്ടിലുണ്ടായിരുന്നു. ഞാൻ വന്നപ്പോൾ അടുക്കളയിലായിരുന്നു. എന്തോ പച്ചക്കറി കട്ട് ചെയ്യുന്നുണ്ട്. ചമ്മൽ കാരണം ഞാൻ ശ്രദ്ധിച്ചില്ല. പച്ചക്കറി ബാഗ് ടേബിളിലും മീൻ കവർ ബേസിനിലും വച്ച് ഞാൻ ലിസിമ്മയുടെ റൂമിലേക്കുപോയി. ബെഡിൽ കിടക്കുന്ന ലിസിമ്മയുടെ നെറ്റിയിൽ തൊട്ടുനോക്കി.

“പനിയൊക്കെ മാറിയല്ലോ ലിസിമ്മേ.”

“നീ എത്തിയോ? കഴിക്കണ്ടേ? ക്ഷീണമുണ്ട്. മാറിവരുന്നു കുട്ടാ.”

“ഞാൻ വിളിച്ചു പറഞ്ഞില്ലേ? അഭിജിത്തിന്റെ കൂടെ ഞാൻ പുറത്തുനിന്നു കഴിച്ചു. ഇനിയൊന്നും വേണ്ട.”

“ഫോൺ ശരിയാക്കിയോ?”

“ഓ, ശരിയായി, വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. അര മണിക്കൂർകൊണ്ട് തീർന്നു.”

“കാശായോ? കാശുണ്ടോ കയ്യിൽ?”

“അഞ്ഞൂറ്. ഉണ്ട് ലീസിമ്മേ.”

“വേണെങ്കി ചോദിച്ചോട്ടോ.”

“ഓക്കേ. മീനും കുറച്ചു വെജീസും വാങ്ങിയിട്ടുണ്ട്.”

“പോയി കുളി.”

“പോട്ടേ, ഞാൻ മേലെന്ന് കുളിക്കാ ലിസിമ്മേ, നിങ്ങൾ കഴിച്ചു കിടന്നോ, ഞാൻ നേരെ കിടക്കും.”

അപ്പോഴേക്കും ഞാൻ ഹാളിലെത്തിയിരുന്നു.

“കുറച്ചു വേണേൽ കുളിച്ചിട്ടിങ്ങോട്ട് പോര്.”

“വേണ്ട, ഞാൻ കിടക്കും.” ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഞാൻ കോണി കയറി. ടീച്ചർ കേൾക്കട്ടെ എന്നു കരുതിയാണ് ഞാൻ വിളിച്ചുപറഞ്ഞത്. ഇന്നലെ കളിയാക്കിയ ഭാരം മനസ്സിൽനിന്ന് ഇറങ്ങുന്നില്ല.

റൂമിൽ പോയി ഒരു നല്ല കുളി പാസാക്കി ഞാൻ കിടക്കയിലേക്കു വീണു. ടീച്ചർ താഴെയുണ്ടല്ലോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഇന്നലത്തെ സംഭവങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്നുരാത്രി ടീച്ചറോട് അൽപനേരം സംസാരിച്ചെങ്കിലും ഇരിക്കാമായിരുന്നു. ദിവസം മുഴുവൻ കറങ്ങിയതിന്റെ ക്ഷീണമുണ്ട്. കഴിഞ്ഞതവണ വന്നപ്പോൾ വായിക്കാനെടുത്ത ചില ബുക്കുകൾ ചിതറിക്കിടപ്പുണ്ട്. എല്ലാം അടുക്കിവെച്ച ശേഷം നിദ്രയിലേക്കാണ്ടു.

 

ലിസിമ്മ

ഇന്നലെ നേരത്തെ തുടങ്ങിയതു കാരണം രാവിലെ ഏഴുമണിയോടെ ഞാൻ എഴുന്നേറ്റു. വീട്ടിലെത്തിയിട്ട് രണ്ടു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു താഴെയിറങ്ങി നോക്കുമ്പോൾ ലിസിമ്മയുടെ റൂം അടച്ചിട്ടുണ്ട്. ടീച്ചറെ അവിടെ കാണാനുമില്ല. ടീച്ചർ വീട്ടിൽ പോയിട്ടുണ്ടാകും. ലിസിമ്മ റൂമിലുണ്ടാകും എന്നു തോന്നി. നല്ല ചൂടുള്ള അപ്പവും കറിയും കാസറോളിൽ ഉണ്ട്. കഴിച്ച ശേഷം ഒരു ചായയുണ്ടാക്കി കുടിച്ചു. ലിസിമ്മ ഇപ്പോഴും റൂമിൽ തന്നെയാണ്. കുറച്ചുനേരം പുറത്തു പത്രം വായിച്ചിരുന്നു. ശേഷം ഞാൻ വീണ്ടും മുകളിൽ കയറി. ചെമ്പകത്തിലേക്കു നോക്കിയാൽ ടീച്ചർ ഉള്ളതായൊന്നും തോന്നില്ല. മുമ്പിലത്തെ ജനലുകളെല്ലാം അടച്ചിട്ടിരിക്കയാണ്. അകത്തുണ്ടാകും എന്ന് ഞാൻ കരുതി. ചമ്മലുണ്ടെങ്കിലും ടീച്ചർ വീട്ടിൽ വന്നാൽ മതിയായിരുന്നു എന്ന് ഞാൻ കരുതി. ടീച്ചറെ ഒന്നു വിളിച്ചുനോക്കിയാലോ എന്നു കരുതി. അല്ലെങ്കിൽ വേണ്ട, വൈകുന്നേരമാകട്ടെ എന്ന് നിശ്ചയിച്ചു. ലഞ്ചിന് സമയമാകുമ്പോൾ ടീച്ചർ എന്തായാലും വരാതിരിക്കില്ല. ചമ്മലും ദേഷ്യവുമുണ്ടെങ്കിലും ടീച്ചറെ ഇനിയും കാണാതിരിക്കാൻ വയ്യ താനും. മനസ് ടീച്ചർക്കുവേണ്ടി വീണ്ടും കൊതിക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ചുദിവസം കൂടിയായാൽ തിരിച്ചുപോകാനായി. പിന്നീട് എന്നുകാണുമെന്ന് അറിയില്ലല്ലോ.

ഓരോന്നാലോചിച്ചു ബെഡിൽ കിടന്ന ഞാൻ അറിയാതെ ഒന്ന് മയങ്ങി എന്ന് തോന്നുന്നു. മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് ഉണർന്നത്. നോക്കിയപ്പോൾ ടീച്ചറുടെ നമ്പറിൽ നിന്നാണ്. ആദ്യം എനിക്ക് ഫോൺ എടുക്കാൻ തോന്നിയില്ല. കുറച്ചു നേരം റിങ് ചെയ്ത ശേഷം കാൾ കട്ടായി. നേരം പത്തുമണിയായിരിക്കുന്നു.

ശേഷം താഴെ നിന്ന് ടീച്ചർ വിളിക്കുന്നത് കേട്ടു. ലിസിമ്മ വിളിക്കുന്നുണ്ട് എന്നാണു ടീച്ചർ വിളിച്ചു പറയുന്നത്. അങ്ങോട്ട് പോകാൻ വയ്യ. ടീച്ചർ ഇവിടെ വന്നു വിളിക്കട്ടെ. ഒരു ചെറിയ വാശിയുമായി ഞാൻ മിണ്ടാതെ കിടന്നു.

വാതിൽ ചാരിവച്ചിട്ടുണ്ട്. ടീച്ചർ വന്നാൽ അറിയാം. ഞാൻ ബെഡിൽ മലർന്നു കിടന്നു. ടീച്ചർ വരുമോന്ന് നോക്കാം.

കുറച്ചു നേരം വിളി ഒന്നും കേട്ടില്ല. ശേഷം വീണ്ടും ടീച്ചർ വിളിക്കുന്നു. പോകണോ പോകണ്ടായോ? ലിസിമ്മക്കു എന്തെങ്കിലും ആവശ്യം കാണുമോ… ഒരഞ്ചു മിനിറ്റ് കൂടി വെയിറ്റ് ചെയ്യാം.

എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. ടീച്ചർ കോണി കയറി വരുന്നുണ്ട്. അതോ ഇനി ലിസിമ്മയാണോ ആവോ? ഞാൻ കണ്ണടച്ച് ഉറങ്ങിയപോലെ കിടന്നു.

വാതിൽ തുറന്നു. രണ്ടിലൊരാൾ അകത്തു വന്നിട്ടുണ്ട്.

“കുട്ടാ… എഴുന്നേൽക്കു… ലിസിമ്മ വിളിക്കുന്നു…”

ടീച്ചർ തന്നെ. ഞാൻ മെല്ലെ കണ്ണ് തുറന്നു.

“അപ്പൊ ഉറങ്ങിയിട്ടില്ല അല്ലെ…”

“ഇല്ല”

“കുറെ വിളിച്ചല്ലോ…”

“അതിന്?”

“ലിസിമ്മ വിളിക്കുന്നു”

“എന്തിനാ ഇങ്ങോട്ടു കയറി വന്നത്?”

“നീ ഉറങ്ങുകയാണെന്നു കരുതി.”

“മിനിയാന്ന് രാവിലത്തെ പോലെ ഉറങ്ങുകയാണെന്നു കരുതിയോ?”

“സോറി കുട്ടാ. ഞാൻ അങ്ങിനെയൊന്നും ഉദ്ദേശിച്ചിട്ടില്ല.”

“പിന്നെ എങ്ങനെ ആണ് ഉദ്ദേശിച്ചത്?”

“ഉറങ്ങുന്ന നേരത്തു ഇങ്ങനെ കടന്നു വരാമോ?”

“ലിസിമ്മ വീണ്ടും വീണ്ടും പറഞ്ഞതുകൊണ്ടാ ഞാൻ വന്നത്. രാവിലെയും അതുപോലെ തന്നെ ഇപ്പോഴും. ഫോണിലേക്കു ഒരുപാട് വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് അല്ലെ വരേണ്ടി വന്നത്. ഒരുപാട് സോറി. അറിഞ്ഞുകൊണ്ട് ചെയ്തതല്ല.”

ഞാൻ ഒന്നും മിണ്ടിയില്ല. കുറച്ചു ഗൗരവത്തിൽതന്നെ ഇരുന്നു.

“എന്നോട് പിണങ്ങല്ലേ… ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. സോറി! കുട്ടനെ വേദനിപ്പിക്കാനോ കളിയാക്കാനോ വേണ്ടി പറഞ്ഞതല്ല.” കട്ടിലിൽ കിടക്കുന്ന എന്നോട് ടീച്ചർ കുനിഞ്ഞുനിന്ന് തൊഴുതു കാണിച്ചു.ഇന്നലത്തെപോലെയല്ല ഇപ്പോൾ ടീച്ചറുടെ സാരിയും ബ്ളൗസുമെല്ലാം. എന്റെ മനസലിയാൻ ഇതിലധികം ഇനിയെന്തുവേണം?

എന്നാലും ഗൗരവം വിടാതെ ഞാൻ ചോദിച്ചു.”ഇന്നലത്തെ മട്ടും ഭാവവും വേഷവുമൊന്നുമല്ലല്ലോ ഇന്ന്.”

ടീച്ചർ ഇതിനു മറുപടിയൊന്നും പറഞ്ഞില്ല. ദയനീയമായൊരു നോട്ടം മാത്രം സമ്മാനിച്ചു. എന്റെ മനസ് ശരീരത്തിലലിഞ്ഞുചേരുന്നപോലെ തോന്നി. ഇനിയും ടീച്ചറോടു ദേഷ്യപ്പെടാൻ എന്നെക്കൊണ്ടു പറ്റില്ല. എന്നാലും ഗൗരവം വിടാത്ത രൂപത്തിൽത്തന്നെ ഞാൻ പറഞ്ഞു: “ഓക്കേ, ഞാൻ വരാം.”

Leave a Reply

Your email address will not be published. Required fields are marked *