ഇനി അവസാനത്തെ ഒരാളെ കൂടെ വിളിച്ചു നോക്കാം. പുള്ളിക്കാരി വെടിയായിരുന്നു. ഇപ്പൊ റിട്ടയർ ആയി. എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടെന്നാ കേട്ടത്. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ…
ഹമ്… നോക്ക്… നോക്ക്…
മണി രണ്ടു മൂന്ന് തവണ വിളിച്ച ശേഷമാണ് അവർ ഫോൺ എടുത്തത്. മണി കാര്യങ്ങൾ വിശദമായി പറഞ്ഞു.
ഒരു ചെറിയ സംശയം…
മണി ഫോൺ കട്ട് ചെയ്തിട്ട് പറഞ്ഞു.
എന്ത് സംശയം?
ആ തള്ള പറഞ്ഞത് പഴയ ഗുഡ്സ് ട്രെയിൻ സ്റ്റേഷനു സൈഡിൽ ഒരു കോളനി ഉണ്ട്. അവിടെ ഒരു സ്ത്രീ ഉണ്ട്. അവരാകും മോൻ ഉദ്ദേശിക്കുന്ന സ്ത്രീ എന്ന്…
എങ്കിൽ നമ്മുക്ക് പോയി നോക്കാം. വാ…
പക്ഷെ മോനെ അത് അത്ര സുരക്ഷിതമായ സ്ഥലമല്ല. എല്ലാ കൊള്ളരുതായ്മകളുടെയും തറവാടാണ്. ഇ സമയത്തു അവിടെ ചെന്ന് കയറി കൊടുക്കുന്നത് ബുദ്ധിയല്ല. നേരം വെളുക്കട്ടെ. എൻറെ ഒരു സുഹൃത്ത് ഉണ്ട്. അവൻ വഴി അന്വേഷിച്ചിട്ടു പോരെ?
എനിക്ക് അങ്ങനെ ഭയമൊന്നും ഇല്ല. ചേട്ടൻ ഒരു ഓട്ടോ വിളിച്ചു എനിക്ക് അവിടെ പോവാനുള്ള മാർഗം ഒരുക്കി തരാമോ?
അത് ഞാൻ ചെയ്തു തരാം. പക്ഷെ വേണോ?
വേണം. ചേട്ടൻ ഓട്ടോ വിളിക്ക്…
അനിൽ ചായ കടയിലെ പൈസ കൊടുത്തു. മൊബൈലിൽ വിളിച്ചു മണി തനിക്കു പരിചയമുള്ള ഒരു ഓട്ടോക്കാരനോട് ചായക്കടയിലേക്ക് വരാൻ പറഞ്ഞു.
ആരുടെ വീട്ടിലേക്കാ ചേട്ടാ? ഓട്ടോകാരൻ വണ്ടി നിറുത്തുന്നതിനു മുൻപേ മണിയോട് ചോദിച്ചു. കൂടെ അനിലിനെ നോക്കി ഒരു കള്ള ചിരിയും.
ആരുടെയും വീട്ടിലോട്ടു അല്ല. നീ ഈ പയ്യനെ ഗുഡ്സ് കോളനി വരെ ഒന്ന് കൊണ്ട് ചെന്ന് വീട്.
ഗുഡ്സ് കോളനിയോ?
ഓട്ടോക്കാരൻറെ മുഖത്തെ ചിരി ഇല്ലാതായി.
ഹാ ഗുഡ്സ് കോളനി… ഡാ മോനെ നീ കേറിക്കോ…
മണി പറഞ്ഞു.
ചേട്ടാ കോളനിക്കു അകത്തേക്ക് വണ്ടി പോവില്ല. പുറത്തു ഇറക്കി വിടാം. അത് മതിയെങ്കിൽ മാത്രം കയറിയാൽ മതി.
ഓട്ടോകാരാൻ പറഞ്ഞു.
അതെന്താടാ അകത്തു പോയാൽ?
എൻറെ പൊന്നു ചേട്ടാ രാത്രിയാവുമ്പോൾ അവന്മാർ കോളനിക്കു അകത്തേക്ക് ഉള്ള വഴിയിൽ മുഴുവൻ മുള്ളു വേലി വലിച്ചിടും. പോലീസ് അകത്തു കടക്കാതിരിക്കാൻ… രാത്രി പരിചയം ഇല്ലാത്ത ഒരുത്തനെയും കോളനിക്കു അകത്തേക്ക് വിടില്ല. കയറാൻ ശ്രമിച്ചാൽ പിന്നെ അവനു ജീവൻ ഉണ്ടാവില്ല. അത്ര നല്ല ആളുകൾ ആണെല്ലോ അവിടെ താമസിക്കുന്നേ…
മതി പുറത്തു വിട്ടാൽ മതി.
ഓട്ടോ പതിയെ നീങ്ങി തുടങ്ങി. മെയിൻ റോഡിൽ നിന്ന് ഇടവഴികൾ മാറി മാറി എവിടെയോ എത്തി.
ഹോ എന്താ ഇവിടേ ഇത്ര നാറ്റം?
ഒരു സൈഡിൽ കാനായാണ് സാറേ… പോലീസ് പിടിക്കാൻ വന്നാൽ അവന്മാർ ഈ കാനയിൽ കൂടെ ഇറങ്ങി ഓടും. പിന്നെ അറിയാവുന്ന ഒരു പോലീസ്‌കാരനും ഈ കാന കടന്നു ഇങ്ങോട്ടു വരില്ല.
ഇപ്പൊ ഇവിടെ ട്രെയിൻ വരാറുണ്ടോ?
ഇല്ലാ… ആ സ്റ്റേഷൻ ഉപേക്ഷിച്ചു. ഇപ്പൊ കുറെ പഴയ ഗുഡ്സ് വണ്ടികൾ കൂട്ടിയിട്ടുണ്ട്. അവിടെയാണ് എല്ലാ കൊള്ളരുതായ്മകളും നടക്കുന്നത്. നിങ്ങൾ ആരെ കാണാനാ കോളനിയിലേക്കു പോവുന്നത്?
അത് പറയാൻ അല്പം ബുദ്ധിമുട്ടുണ്ട് എന്ന് കൂട്ടിക്കോളൂ…
സാരമില്ല. ദേ സ്ഥലം എത്തി. ഇറങ്ങിക്കോ…
അനിൽ ഓട്ടോയിൽ നിന്നും ഇറങ്ങി ഒരു നൂറു രൂപ ഓട്ടോക്കാരനു കൊടുത്തു. അത് എത്രയാണ് എന്ന് പോലും നോക്കാതെ ചുരുട്ടി പോക്കറ്റിൽ ഇട്ടു അയാൾ വേഗം സ്ഥലം കാലിയാക്കി.
തുടരും…
