പിന്നെ ഞാൻ ഇക്കപോയപ്പോൾ എന്റെ പരിചയക്കാരൻ
ഇക്കയുടെ ഹോട്ടൽ ആൻഡ് കാറ്ററിങ് ജോലിക്കാരൻ എന്നെയോട് പറഞ്ഞു സാറെ അമീർ പക്കാ ഉടായിപ്പ് ആണ്. വന്നു കോളേജിൽ പഠിക്കുമ്പോൾ ഇക്കാ പറഞ്ഞത് ഇതായിരുന്നില്ല. വാതുവെപ്പ്. മയക്കുമരുന്ന് പിന്നെ പൈസ വീട്ടിൽ നിന്നുള്ള അളവ് കുറച്ചപ്പോൾ അവൻ അത്യാവശ്യം വീട്ടിൽ പണം ഉള്ള പെൺപിള്ളേരെ വളക്കാൻ തുടങ്ങി പണം ആയിരുന്നു ലക്ഷ്യം. അവരിൽ നിനക്കും മാക്സിമം ഉറ്റും. അത് ഒന്നും രണ്ടും ആയിരുന്നില്ല ഒരു ഏഴു എട്ടോളം വരും പിന്നെ കല്യാണം പെട്ടന്ന് കഴിപ്പിക്കാൻ സാധ്യത ഉള്ള പെൺ കുട്ടികളെ അവൻ കൂടുതലായി വളക്കുക. കാരണം കല്യാണം ഉറപ്പിച്ചു കഴിഞ്ഞു. അവൻ ശോകം അടിച്ചു നടക്കുന്നതാണ് അവന്റെ ആ അഭിനയം കാരണം. അവനോട് എല്ലാവർക്കും സഹതാപം ഉണ്ടാകും അവൻ അത് മുതലെടുക്കും അവന്റെ കുറച്ചു സുഹൃത്തുക്കൾ അവന്റെ അനുവാദത്തോടെ കല്യാണം ഉറപ്പിച്ച കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം വലിക്കും. അതിനായി അവന്റെ കൂടെ ഉള്ള ഫോട്ടോ വീഡിയോ എന്നിവ റെക്കോർഡ് ചെയും പിന്നെ അത് സൂക്ഷിക്കും പിന്നെ സമയം വരുമ്പോൾ അയക്കും
വേറെ ഒരു പെൺകുട്ടിയെ സ്നേഹിച്ചതായി നടിച്ചു. എന്നിട്ട് അവളുടെ നല്ല മനസ് മുതലെടുത്തു പ്രാരാബ്ദം പറഞ്ഞു പണം തട്ടി. എന്നിട്ട് രജിസ്റ്റർ കല്യാണം കഴിക്കാം എന്ന് പറഞ്ഞു. പിന്നെ പണം കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടു ആണെന്ന് മനസിലാക്കി . രജിസ്റ്റർ കല്യാണം കഴിക്കും എന്ന് വിശ്വസിപ്പിച്ച തീയതി ക്കു തൊട്ടു മുൻപ് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഹിന്റ് നൽകി അവളെ വീട്ടു തടങ്കിൽ ആക്കി.അവൻ നൈസ് ആയി ഊരി
ഇതൊന്നും അവന്റെ വീട്ടുകാർക്ക് അറിയില്ല. ഇത്രയും നല്ല കുടുംബത്തിൽകുടുംബപ്പേരു കളയാൻ ഉണ്ടായ മുള്ളു മുറിക്കു ആണ് ഇവൻ അമീർ
പിന്നെ സാറെ കോളേജ് പഠിത്തം കഴിഞ്ഞു ഇറങ്ങി. അഹമദ് ഇക്കയുടെ കൂടെ ഹോട്ടൽ ഫീൽഡിൽ ഇറങ്ങി. പിന്നെ അവിടെ വരുന്ന പണം ഉണ്ടെന്നു ഉറപ്പായ പെൺകുട്ടികളെ അവൻ വളച്ചു പണം തട്ടു കൂട്ടിനു വന്റെ കൂട്ടുകാർ ആയ വിനോദ്, സോനു. ഫിറോസ് മുതലായ വീരൻമാർ ഉണ്ട്
ജോലി ശരിയായപ്പോൾകമ്പനിയിൽ അവിടെയും ഇത് ആവർത്തിക്കാൻ തുടങ്ങി. അവിടെയും അവന്റെ പ്രാരാബ്ദം ആണ് പിടിവള്ളി.
അവിടെ വിവാഹം കഴിഞ്ഞ പെൺകുട്ടികളെ ആണ് ഇത് പറഞ്ഞു പണം തട്ടുന്നത്
ഇവൻ ചതിച്ച ഒരോ പെൺകുട്ടിയും ഇത് വരെ മനസിലാക്കിയില്ല അവൻ ആ അമീർ ആണ് ഇതിനു പുറകിൽ എന്ന്
അല്ല ചേട്ടൻ ഇത് എങ്ങനെ അറിഞ്ഞു ഒരു ദിവസം ലഹരി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ എന്റെ വീട്ടിൽ വന്നു എന്റെ വീട്ടുകാർ രണ്ടു ദിവസത്തേക്ക് സ്ഥലത്തിൽ ഇല്ലായിരുന്നു. അമീർ അവിടെ ഇരുന്നു ഒരു ഫുൾ ബോട്ടിൽ വിസ്കി അടിച്ചു അങ്ങനെ എന്നോട് ആ ലഹരിയിൽ പറഞ്ഞതാ
ഞാൻ ഇത് പറയാൻ കാരണം സാർ സാറിന്റെ ഭഭാര്യയെ ഒരിക്കലും അമീറും ആയി ഇനി പരിചയപ്പെടാൻ അനുവദിക്കരുത്. അവൻ ഉറപ്പായും പണം തട്ടും കാരണം ഒരേ കമ്പനിയിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്.അവൻ ജോലി രാജി വച്ചു എങ്കിലും
ഞാൻ അവനു ഇടയ്ക്കു സഹായം ചെയുന്നത് കൊണ്ട് ആണ് എന്നോട് പറഞ്ഞത് ഇതാരോടും പറയരുത് എന്ന് എന്നോട് അവൻ പറഞ്ഞു
അവൻ ഇനി ഒരു മിനിമം ഒരു മാസം എങ്കിലും ആകും വരാൻ എന്ന് എനിക്ക് അറിവും കിട്ടി.
എന്തയാലും ആ ഫ്രോഡിന്റെ തനി നിറം എനിക്ക് പുറത്ത് ആക്കണം ആക്കിയാൽ തന്നെ പൂനം വിശ്വസിക്കണം എന്ന് ഉണ്ടോ അറിയില്ല
ദിവസങ്ങൾ കടന്നു ആദ്യം അവർ തമ്മിൽ ചാറ്റിംഗ് ഉണ്ടായിരുന്നു പിന്നെ പതിയെ അതും നിലച്ചു പിന്നെ
ഞാൻ എന്റെ ആക്ടിവിറ്റിയും ആയി തിരക്കായി. പണം ഞാൻ റീലേറ്റിവിന് കൈ മാറിയോ എന്ന് ചോദിപ്പിച്ചപ്പോൾ ഇല്ല അവർ വരാം വന്നിട്ട് മതി എന്ന് പറഞ്ഞു. ഞാൻ പിന്നെ ചോദിച്ചില്ല. ഒരിക്കൽ ഞാൻ കൃഷിയോട് അനുബന്ധിച്ചു ആവശ്യങ്ങൾക്ക് ഒരു ലോറി വാങ്ങാൻ തീരുമാനിച്ചു. അച്ഛൻ അതിനു പച്ചകോടി കാണിച്ചു. പിന്നെ വാങ്ങാൻ പോയപ്പോൾ പുതിയത് അല്ല ഒരു സെക്കന്റ് ഹാൻഡ് കൊള്ളാം നമ്മുടെ ആവശ്യങ്ങൾക്ക് മതി. പെട്ടന്ന് കാൾ വന്നു വീടിന്റെ അടുത്ത് ഒരു മരണം നടന്നു ഒരു അകന്ന ബന്ധു ആണ് അങ്ങോട്ട് പോകുന്നതിന് മുൻപ് പൂനത്തോട് റെഡി ആയി ഇരിക്കാൻ പറഞ്ഞു. ഞാൻ ഒരു ഒരു 5 മിനിറ്റിൽ എത്തും എന്നിട്ട് കട്ട് ചെയ്തു.
