മെമ്മറീസ് – 1

എയർപോർട്ടിൽ എത്തിയതും ഞാൻ ആദ്യം ബാഗുമെടുത്തു അകത്തേക്കുപോയി. നിള ജെന്നിഫറുമായി സംസാരിച്ചു അകത്തേക്കുവന്നു. “കിച്ചു കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുക നീ  ഓക്കേ അല്ലെ?” അവളുടെ മുഖത്തു ചെറിയ ടെൻഷൻ ഉള്ളത് ഞാൻ കണ്ടു.അവളുടെ കയ്യ് മുറുകെ പിടിച്ചു. “It’s nothing i am really ok. So don’t worry about it too much. അവളും അൽപ്പം ഒക്കെ ആയി.

എയർപോർട്ടിലെ procedure എല്ലാം കഴിഞ്ഞു ഞങ്ങൾ ഫ്ലൈറ്റിൽ കയറി. കുറച്ചു സമയത്തിന് ശേഷം പൈലെറ്റിന്റെ അനോൺസ്മെന്റ് വന്നു പിന്നെ ഫ്ലൈറ്റ് ടേക്ക്ഓഫ്‌ ആയി.

നാടിനെ കുറിച്ചുള്ള ചിന്തകൾ  വീണ്ടും എന്റെ മനസ്സിൽ ഇരച്ചെത്തി. ഇങ്ങനെ ഒരു തിരിച്ചുപോക്ക് ഞാൻ പ്രേതീക്ഷിച്ചതല്ല. പക്ഷെ ഞങ്ങൾ ഇപ്പൊ പോയില്ലെങ്കിൽ അച്ഛനും അമ്മയും ഇനിയും വേദനിക്കും. ഞാൻ കാരണം അവരെല്ലാം ഇപ്പൊത്തന്നെ ഒരുപാട് അനുഭവിച്ചു ഇനിയും വേണ്ട.

നിള എന്റെ തോളിൽ തല ചായ്ച്ചു  കിടക്കുവായിരുന്നു, അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. ചെറിയ മയക്കിലാണ് അവൾ.ഞാൻ വിൻഡോയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.പിന്നെ എപ്പോഴോ മയക്കത്തിലേക്കും.

രാത്രി ഒരു എട്ടരയോടടുപ്പിച്ചു ഫ്ലൈറ്റ് ലാൻഡ് ചെയ്തു. എയർപോർട്ടിൽ നിന്നും പുറത്തുവന്നു. “ഡാ ഇനി ഇപ്പൊ എന്താ പ്ലാൻ, നേരം ഇത്രയും വൈകിയില്ലേ, ഇനി ഇപ്പൊ വീട്ടിലേക്കു പോണോ? ഒന്നാമതെ നല്ലപോലെ ഷീണിച്ചിരിക്കുവാ.

അവൾ പറയുന്നതും ശെരിയാണ് നല്ല ഷീണമുണ്ട് പിന്നെ നാടിലോട്ടു വരുന്ന വിവരം വീട്ടിൽ ഇതുവരെ പറയാത്തതുകൊണ്ട് ഈ രാത്രി അവരെ വിളിച്ചുവരുത്തനും തോന്നിയില്ല. എന്റെ തീരുമാനം എന്താണെന്നറിയാൻ പുള്ളിക്കാരി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.

” നീ വാ “. എന്നും പറഞ്ഞ്  ഞാൻ അവളെയും കൊണ്ട് ഒരു ടാക്സിയിൽ കയറി.

” ചേട്ടാ ഗ്രാൻഡ് ഹോട്ടൽ ” എന്ന് ടാക്സികാരനോട് പറഞ്ഞു.

അഞ്ചുമിനിറ്റിനു ശേഷം ടാക്സി ഒരു ഹോട്ടലിനു മുന്നിൽകൊണ്ട് നിർത്തി. ടാക്സിക്കി പണവുംനൽകി ബാഗുമെടുത്തു ഞങ്ങൾ ഹോട്ടലിനകത്തേക്കുനടന്നു. “അപ്പയുടെ ഫ്രണ്ട് റഹീം അങ്കിളിന്റെ ഹോട്ടലാനിത് “ഞാൻ നിളയോടായിപറഞ്ഞു.

നിള ബാഗുകളുമായി റിസെപ്ഷനിലെ വെയ്റ്റിംഗ് റൂമിലേക്ക്‌ പോയി. കിച്ചു റൂം സെറ്റുചെയ്യാനായി റിസപ്ഷനിലേക്കും. കുറച്ചുകഴിഞ്ഞു കിച്ചു നിളയുടുടെ അടുക്കലേക്കു വന്നു. “എന്തായി റൂം കിട്ടിയോ ” “ഇല്ല കുറച്ചൊന്നു വെയിറ്റ് ചെയ്യേണ്ടി വരും. പ്രീ ബുക്ക്‌ ചെയ്താലേ റൂം കിട്ടോളെന്ന്. പിന്നെ അവർ നോകാം വെയിറ്റ് ചെയ്യാൻ പറഞ്ഞു.” ” ശേ.. കിച്ചു എനിക്ക് നല്ല ഉറക്കം വരണോണ്ട്. പിന്നെ നല്ല പോലെ ട്ടയേർഡാ. ” ക്ഷീണം അവളുടെ ശബ്ദത്തിൽ നല്ലപോലെ അറിയാൻ പറ്റുമായിരുന്നു. ” നീ പേടിക്കണ്ട ഞാൻ ഒന്ന് അങ്കിളിനെ വിളിച്ചുനോകാം.” എന്നും പറഞ്ഞു ഞാൻ ഫോണുമെടുത്തു തിരിഞ്ഞതും ഒരാൾ ഞങ്ങളുടെ നേർക്കു നടന്നുവരുന്നത് കണ്ടു. ” റഹീം അങ്കിൾ ” ഞാൻ പറഞ്ഞു. ഞാൻ നോക്കിനിന്ന സ്ഥലത്തേക്ക് നോക്കി നിളയും എഴുന്നേറ്റു. ഒരു അമ്പതിയഞ്ഞു വയസിനടുത്തു പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ. എന്റെ അടുത്തുവന്ന അങ്കിൽ ഒന്നും മിണ്ടാതെ എന്നെ കെട്ടിപിടിച്ചു. ” എത്രനാളയാടാ കിറുക്കാ നീ പോയിട്ട്, നിനക്കൊന്നു വിളിക്കെങ്കിലും ചെയ്തുടായിരുന്നോ. ” എന്റെ തലക്കിട്ടു ഒന്ന് പതിയെ കൊട്ടികൊണ്ട് അദ്ദേഹം ചോദിച്ചു.

അപ്പയും, മനു അങ്ങിളും, റഹീം അങ്കിളുമായിരുന്നു പണ്ടുതൊട്ടെ വലിയ കൂട്ട്. അപ്പയുടെ ചൈൽഡ്ഹൂട് ഫ്രണ്ട്സായിരുന്നു മനു അങ്കിളും , റഹീം അങ്കിളും. അതുണ്ടുതന്നെ ഞാൻ എന്റെ കുട്ടികാലം മുതൽ തന്നെ ഇവരെ കണ്ടാണ് വളർന്നത്.

“പിന്നെ പിന്നെ എന്നേം ഇവളേം ഇവിടന്നു ലെൻഡനിലേക്ക് കേട്ടു കെട്ടിച്ചതിന്റെ പിന്നിൽ അങ്കിളിന്റെ കയ്യുമുണ്ടെന്നെനിക്കറിയാം. ”

“ഹഹഹ… നിന്നെ വീണ്ടും പഴയപോലെ കാണാൻ പറ്റിയതിൽ എനിക്ക് സന്ദോഷമുണ്ടെടാ. അതിന്റെ എല്ലാ ക്രെഡിറ്റും മോൾക്ക്‌ മാത്രമുള്ളതാ ”

അങ്കിൾ നിളയെ നോക്കി പറഞ്ഞു. പക്ഷെ ആള് ഉറക്കംവന്നു കിളിപോയി നിൽക്കുവാ. അവളുടെ നിൽപ്പുകണ്ടു അങ്കിളെന്നോട് ചോദിച്ചു

” അല്ലടാ മോൾക്കെന്തുപറ്റി. വയ്യേ ഹോസ്പിറ്റലിൽ പോണോ ”

” വന്ന ചിരിയടക്കി ഞാൻ പറഞ്ഞു എന്റെ പോന്നങ്കിളെ ആള് ഉറക്കംവന്നു നിൽക്കുവാ അല്ലാതെ വേറെ ഒരു പ്രോബ്ളവും ഇല്ല. ഇത്രയും നേരം ഫ്ലൈറ്റിൽ ഇരുന്നല്ലേ വന്നേ അതാ. അല്ല ഞങ്ങൾ വന്ന കാര്യം അങ്കിൾ എങ്ങനാ അറിഞ്ഞേ. ഞാൻ അങ്ങോട്ട്‌ വിളിക്കാൻ വരുവായിരുന്നു.”

” ഞാൻ ഇവിടെയുണ്ടായിരുന്നു. അപ്പോഴാ ആരോവന്നു റൂം വേണം ബുക്ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് റിസപ്ഷനിൽ നിന്നും കാൾ വന്നത് പിന്നെ നിന്റെം മോളുടെം പേര് കേട്ടപ്പോൾ ഒരു ഡൌട്ട് അതാ ഞാൻ ഇങ്ങു  വന്നേ. അല്ല നിങ്ങളെപ്പോഴാ ലാൻഡ് ചെയ്തേ.”

“എന്റെ പൊന്നങ്കിളെ ദാ ഇപ്പൊ ഒരു 30 മിനിട്സ് ആവും.അല്ല അങ്കിളെ റൂം കിട്ടോ. നല്ല പോലെ ട്ടയേർടാ.” അപ്പൊത്തന്നെ റൂംബോയ് കീയുമായി വന്നു

“ശെരിയെടാ നിങ്ങൾപ്പോയി റസ്റ്റ്‌ ചെയ്യ്. നമ്മുക്ക് പിന്നെ കാണാം. ഇല്ലേ ഇപ്പൊ മോൾ ഉറങ്ങി താഴെ വീഴും.”

എന്റെ തോളിൽ തല വച്ചു നിൽക്കുന്ന നിളയെ നോക്കി അങ്കിളു പറഞ്ഞു. “അങ്കിളെ ഞങ്ങൾ വന്ന വിവരം അപ്പയോടൊന്നും പറയണ്ട ” ശെരി നാളെ കാണാം എന്നും പറഞ്ഞു അങ്കിൾ പോയി.

പിന്നെ റൂംബോയ് ബാഗുമായി മുന്നേയും ഞാൻ നിളയെയും താങ്ങി പുറയും നടന്നു.
റൂം തുറന്നു ബാഗും ഉള്ളിലേക്ക് വച്ചു റൂംബോയ് പോയി. ഞാൻ നിളയെ ബെഡിൽ കിടത്തി അവളെ ഷൂസ് ഊരി മാറ്റി. പിന്നെ അവളോടൊപ്പം കയറി കിടന്നതേ ഓർമ്മയുള്ളൂ. ഷീണം കാരണം പെട്ടന്നുതന്നെ ഉറങ്ങി.