മോഹതീരം – 1 1

വിക്കി പൊതുവേ അന്തർമുഖനായിരുന്നു . അവന്റെ അച്ഛൻ റിട്ടയർ ആയെങ്കിലും ഇപ്പോഴും ഒരു സ്വകാര്യ സെക്യൂരിറ്റിക്ക് വേണ്ടി ജോലി ചെയ്യുന്നു . അവന്റെ താഴെ രണ്ട് സഹോദരിമാരും ഒരനിയന്നും ഉണ്ട് . അനിയത്തിമാരെ കെട്ടിച്ചയക്കാനും പഠിപ്പിക്കാനുമൊക്കെയായി അവന് വളരെയധികം സാമ്പത്തിക ആവശ്യങ്ങളുണ്ടായിരുന്നു അതിനാൽ കൂടുതൽ പണം ചിലവാക്കുന്ന തരത്തിലായിരുന്നില്ല വിക്കിയുടെ സ്വഭാവം .എന്നിരുന്നാലും ഞങ്ങൾ പെട്ടെന്ന് അടുത്തു : നല്ല സ്നേഹിതന്മാരുമായി . സാവധാനത്തിൽ ഞാൻ ഹിന്ദിയെല്ലാം പഠിക്കാൻ തുടങ്ങി , പറയുന്നത് ഒരു വിധം മനസ്സിലാവുന്ന അവസ്ഥയെത്തി . അങ്ങിനെയൊരാനുമാസം പെട്ടെന്ന് കടന്നു പോയി.
“മിഥുൻ , ഞാനൊരു കാര്യം പറഞ്ഞാൽ നിനക്കിഷ്ടപ്പെടുമോയെന്നറിയില്ല. ” .ഒരു ദിവസം ഓഫീസ് വിട്ടു വന്ന് ചായ കൂടിക്കാനിരിക്കുമ്പോൾ വിക്കി പറഞ്ഞു .

“മുഖവുരയില്ലാതെ നീ കാര്യം പറയ്ക്ക് “ ഞാനവനോട് പറഞ്ഞു . “എന്റെ സഹോദരി മധു ബാലക്ക് ഇവിടെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു മാസത്തെ കമ്പ്യൂട്ടർ കോഴ്സസിന് സീറ്റ് ശരിയായിട്ടുണ്ട് . ഇവിടെ നിന്ന് താമസിച്ച് പഠിക്കാനാണ് തീരുമാനം പെൺകുട്ടികളെ ഒറ്റക്കയക്കാൻ നിവർത്തിയില്ലാത്തത് കൊണ്ട് എന്റെ അമ്മയും കൂടെ വരാൻ പോകുന്നുവെന്ന് ഫോണിൽ വിളിച്ച് പറഞ്ഞു “.

“അതിനെന്താ പ്രശ്നം ? ഞാൻ മാറി തന്നേക്കാം . “ ഞാൻ മര്യാദ പറഞ്ഞു . “അതല്ല പറഞ്ഞത് , നീ മാറിയാൽ പിന്നെ എനിക്ക് ഒറ്റക്ക് വാടക കൊടുക്കാനും ചിലവ് നടത്താനുമൊക്കെ ബുദ്ധിമുട്ടാവും അത് കൊണ്ട് ഒരു രണ്ട് മൂന്നു മാസത്തേക്ക് അവർ ഇവിടെ താമസിക്കുന്നതിന് നീ അനുവദിക്കണം ”

“ഇതിനെന്തിന് എന്റെ അനുവാദം ചോദിക്കുന്നു ? നീ സൈര്യമായിട്ട് അവരെ വരുത്ത് ; നമുക്കൊരു കുടുംബം പോലെ ഒന്നിച്ച് കഴിയാം “ഞാൻ ഭംഗി വാക്ക് പറഞ്ഞെങ്കിലും ഞങ്ങളുടെ ബാച്ചിലർ ലൈഫിൽ പുതിയ ആളുകൾ വരുമ്പോഴുണ്ടാവുന്ന സ്വാതന്ത്യക്കുറവ് എനിക്ക് തികച്ചും മനസ്സിലാകുമായിരുന്നു “.

എന്തായാലും വിക്കിയുടെ അമ്മയേയും പെങ്ങളേയും അക്കോമഡേറ്റ് ചെയ്യാൻ ഞങ്ങൾ ഒരുക്കങ്ങൾ തുടങ്ങി ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഗ്രഹോപകരണങ്ങളെല്ലാം ഞങ്ങൾ ഒരുക്കി വീട്ടുകാർ തന്ന മരക്കട്ടിലിനു പുറമേ ഒരു ഫോൾഡിംഗ് ബഡ്ഡ് കൂടി വാങ്ങി .

വിക്കി പ്രൊഡക്ഷനിലായിരുന്നതിനാൽ ഷിഫ്റ്റ് ജോലിയിലാണ് പോയിരുന്നത് . ഞാൻ ഓഫീസിലായിരുന്നതിനാൽ ജനറൽ ഷിഫ്റ്റായിരുന്നു എന്റേത് . ഒരു ഓഫീസ് വർക്കിംഗ് ദിവസമായിരുന്നു നാട്ടിൽ നിന്ന് വിക്കിയുടെ അമ്മയും സഹോദരിയും എത്താൻ പ്ലാനിട്ടത്
വിക്കിക്ക് അന്ന് ആറു മണി മുതൽ രണ്ടു മണി വരെയുള്ള ഷിഫ്റ്റായതിനാൽ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് അവരെ ബസ് സ്റ്റ്ലാൻഡിൽ ചെന്ന് കൂട്ടി കൊണ്ടു വരാമെന്നാണ് തീരുമാനിച്ചത്

വിക്കിയുടെ അമ്മയും സഹോദരിയും ഞങ്ങളുടെ കൂടെ താമസിക്കാനെത്തുന്ന അന്ന് വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ ഉള്ളിൽ ആകാംക്ഷയും അതിലേറെ ജാള്യതയുമായിരുന്നു . എങ്ങനെയിരിക്കും പുതിയതായി വരുന്ന പെണ്ണുങ്ങൾ ? വിക്കിയേക്കാൾ രണ്ടു വയസ്സിനിളയതാണ് മധു എന്ന് വീട്ടിൽ വിളിക്കുന്ന മധു ബാല എന്ന് അവൻ പറഞ്ഞ് കേട്ടിട്ടുണ്ട് . അപ്പോൾ ഒരിരൂപത് ഇരുപത്തിയൊന്ന് വയസ്സ് പ്രായം , ഏതാണ്ട് എന്നേക്കാൾ ഒന്നൊന്നര വയസ്സ് കുറവ് കണ്ടേക്കും . പിന്നെ അവളേക്കാൾ രണ്ട് വയസ്സിനിളയ രജ്ജുവെന്ന് വിളിക്കുന്ന രജനീ ബാല ഏറ്റവും ഇളയ സണ്ണിയെന്ന് വിളിക്കുന്ന സന്ദീപ് സിംഗ് എന്നിവരും വിക്കിക്ക് താഴെയുണ്ടെന്ന് അവൻ പറഞ്ഞിട്ടുണ്ട് . പെരുമാറാൻ എങ്ങിനെയാണാവോ ഇക്കൂട്ടർ ? വിക്കി പൊതുവേ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല . അതു പോലെ തന്നെയായിരിക്കണം ഇവരും . എങ്കിൽ ഇനി ഒരു മൂന്നു മാസത്തേക്ക് എല്ലാ വിധ ആഘോഷങ്ങൾക്കും താൽക്കാലികമായി വിട പറയേണ്ടി വരും .
വീട്ടിലെത്തിയപ്പോൾ ടീ പോയ്ക്ക് മേൽ ഫ്ലാസ്ക്കിൽ ചായയും അവർ കൊണ്ടു വന്ന എന്തോ എണ്ണപ്പലഹാരവും വച്ചിരിക്കുന്നു . ഒഴിഞ്ഞ ചായക്കപ്പിന്നു കീഴെ വിക്കിയുടെ ഒരു തുണ്ടു , “മിഥൻ , ഞങ്ങൾ പുറത്തെക്കൊന്ന് പോകുന്നു , വേഗത്തിൽ തിരിച്ച് വരാം. “എപ്പോൾ
വരുമെന്നൊന്നും കൃത്യമായി എഴുതിയിട്ടില്ല . ഞാൻ വേഗം ചായ്യെടുത്ത് കൂടിച്ചു . പിന്നെ അവർ തിരിച്ചു വരുന്നതിനു മുമ്പായിട്ടൊന്ന് മേൽക്കഴുകാമെന്ന് കരുതി വേഗം ഓഫീസ് വേഷം മാറി വീട്ടിൽ ധരിക്കാറൂള്ള പൈജാമ ധരിച്ച് ബാത്ത് റൂമിൽ കയറി കതകടച്ചു .
ബാത്ത് റൂമിൽ കയറിയപ്പോഴാണ് ഇത്രയും കാലമായി അവിടെയില്ലാത്ത ഒരു വസ്തു ഞാൻ കണ്ടത് . പെണ്ണുങ്ങൾ ധരിക്കുന്ന ഒരു പഞ്ചാബി കൂർത്ത ഹാൻഡിലിൽ തൂങ്ങി കിടക്കുന്നു . ആരുടേതാകണം ഇത് ? അമ്മയുടേയോ അതോ മകളുടേതോ ? അമ്മയുടേതാകാൻ വഴിയില്ല . അപ്പോൾ പിന്നെ മധുവിന്റേത് തന്നെ .നാട്ടിൽ നിന്ന് നാലഞ്ച് മണിക്കൂർ ബസ്സിലിരുന്ന് വരുമ്പോഴേക്കും അവൾക്ക് തുണി മാറാൻ ധ്യതിയായോ ?എങ്കിൽ ആളൊരു കൊച്ചു പരിഷ്ക്കാരി തന്നെയാകാനാണ് വഴി .

Leave a Reply

Your email address will not be published. Required fields are marked *