യക്ഷയാമം – 1 1

“അല്ല മുത്തശ്ശന്റെ നാട്ടിലേക്ക്..”

“അതെവിടെയാ ഗൗരി…?”

“ബ്രഹ്മപുരം..”

അതുപറഞ്ഞതും, കിഴക്കുനിന്ന് കാറ്റ് ശക്തമായി വീശാൻ തുടങ്ങി.
അഴിഞ്ഞുകിടന്ന ഗൗരിയുടെ മുടിയിഴകൾ കാറ്റിൽ പാറിനടന്നു.

ക്ലാസ് റൂമിലെ ജാലകപ്പൊളികൾ ശക്തമായി വന്നടഞ്ഞു.
പുസ്തകത്തിലെ പേജുകൾ കൂടിയടിക്കുന്ന ശബ്ദം ആ ക്ലാസ്സ്മുറിയിൽ നിറഞ്ഞുനിന്നു.

“കർത്താവേ… ഇതെന്നാ കാറ്റാ.. ഓഖിയാന്നോ..”

കൂട്ടത്തിലൊരുവൾ കഴുത്തിൽ കിടന്ന കൊന്തയെടുത്തു പുറത്തേക്കിട്ടു.

ഗൗരി ബെഞ്ചിൽ നിന്നുമെഴുന്നേറ്റ് ക്ലാസ്സ്മുറിയുടെ വരാന്തയിലേക്ക് ഇറങ്ങിനിന്നു.

വിണ്ണിൽ കാർമേഘം ഇരുണ്ടുകൂടിയിരുന്നു.
ശക്തമായ കാറ്റിൽ കോളേജ് ഗ്രൗണ്ടിലെ ചപ്പുചവറുകൾ വായുവിൽ നൃത്തമാടി.

“ഇതെന്താ മുത്തശ്ശാ.. ഞാൻ ആ നാടിനെകുറിച്ച് എന്തെങ്കിലും പറഞ്ഞാലോ, ചിന്തിച്ചാലോ ഇങ്ങനെയൊരോ അനർത്ഥത്തങ്ങൾ കാണിച്ചു തരുന്നെ…?”

ഗൗരി കണ്ണടച്ചുകൊണ്ട് മനസിൽ ചോദിച്ചു.

“എനിക്കുള്ള സ്വീകരണമാണോ?”

“ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..”
കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു.

“മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ്‌ അതെർ അൺബിലീവബിൾ സീക്രട്‌സ്..”

“വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.”
ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ അവിടെയാ പോണേ…
എന്റെ മനസുപറയുന്നു, എനിക്ക് വേണ്ടി എന്തോ, ആരോ അവിടെ കാത്തിരിക്കുന്നുണ്ടെന്ന്..”

ഗൗരി ആകാശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *