അവൾ പോലും അറിയാതെ കണ്ണിൽ നിന്നും വെള്ളം ഒഴുകികൊണ്ടിരുന്നു…അതിനൊക്കെ മൂക സാക്ഷി ആയി പ്രിയ അവളെ ആശ്വസിപ്പിച്ചു ആ രാത്രി ആ ബാൽക്കണിൽ ഇരുന്നു…ഗൗരിയെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് പ്രിയക്ക് അറിയില്ലായിരുന്നു….
മുംബൈ
കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് റാം ഒന്ന് കണ്ണ് തുറന്നത്.. അവൻ ഒന്ന് എഴുനേറ്റു നോക്കി ശേഷം പിന്നെയും ബെഡിലേക് തന്നെ വീണു
എന്നാൽ പിന്നെയും ആ ബെൽ നിർത്താതെ അടിച്ചു കൊണ്ടിരുന്നു…
“ശ്യേ…. ഏതവൻ ആണ് ഈ നേരത്ത്.. ഉറക്കം കളയാൻ ആയിട്ട്.. “
അതും പറഞ്ഞു അവൻ ഇട്ട അതെ ബോക്സറിൽ തന്നെ എഴുനേറ്റു നടന്നു ഹാളിലേക്…അവന്റെ ഭാര്യ അനു അതെ ബെഡിൽ തന്നെ ഒന്നും അറിയാതെ നല്ല ഉറക്കത്തിൽ ആണ്
ഉറക്കച്ചടവിൽ ഡോർ തുറന്ന റാം ഒന്ന് നോക്കി…പെട്ടെന്നു മുന്നിൽ ഉള്ള ആളെ കണ്ടതും അവന്റെ മുഖത്ത് ഒരു ചിരി വന്നിരുന്നു.. എന്നാലും അത് പെട്ടെന്നു തന്നെ അവൻ പുച്ഛത്തിലേക്ക് മാറ്റി
“ആഹ്ഹ ഊരുതെണ്ടി എത്തിയോ..”
“ആരാടാ നിന്റെ ഊരുതെണ്ടി…”
അതും പറഞ്ഞു പെട്ടെന്നാണ് റാം നെ aa ഹാൾ ലേക്ക് അവൻ തള്ളിയത്.. പെട്ടെന്നു തന്നെ അവൻ അകത്തേക്ക് കയറി ആ ഡോർ അടച്ചു എന്നിട്ട് റാം നെ നോക്കി ചിരിച്ചു
രാമും ചിരിച്ചു
“പിന്നെ ലീവും എടുത്തു 2 മാസം ഒരു വിവരവും ഇല്ലാതെ എവിടെയോ പോയി കിടന്ന നിന്നെ ഊരുതെണ്ടി എന്നല്ലാതെ എന്താ വിളിക്കണ്ടേ.. തെണ്ടി”
അതിന് ഒരു ചിരി മാത്രം ആണ് അവൻ രാമിന് മറുപടി ആയി കൊടുത്തത്.. അവൻ നേരെ ചെന്ന് അവിടെയുള്ള സോഫയിലേക്ക് ചാടി ഇരുന്നു ബാഗ് സൈഡിൽ വച്ചു അതിലേക് തല ചെയ്ച്ചു ഒന്ന് കണ്ണടച്ചുകൊണ്ട്
ആദിത്യദേവ്….. ആദി………
എന്നാൽ ഇതേ ടൈം റാം ആ ക്ലോക്കിലെക് ഒന്ന് നോക്കി…സമയം 6 മണി ആകാൻ പോകുന്നതേ ഉള്ളു..
“എടാ തെണ്ടി…നിനക്ക് നിന്റെ വീട്ടിൽ ചെന്ന് കേറിയ പോരെ.. എന്റെ ഉറക്കവും കളഞ്ഞു “
അത് കേട്ട് ആദി കണ്ണ് തുറന്നു അവനെ ഒന്ന് നോക്കി ചിരിച്ചു
“ഓഹ് ഭാര്യയെ കെട്ടിപിടിച്ചു ഉറങ്ങാൻ പറ്റാത്തതിന്റെ സങ്കടം…നടക്കട്ടെ നടക്കട്ടെ.. “
അത് കേട്ടതും റാം അവന്റെ മുന്നിൽ ആയി വന്നിരുന്നു..
“ഡാ ഡാ പയ്യെ പറ…അനു കേട്ടാൽ കൊല്ലും “
“പിന്നെ എന്റെ പെങ്ങൾ അല്ലെ…എന്നെ ഒന്നും ചെയ്യില്ല.. “
അത് കേട്ട് രാമും ചിരിച്ചു
“അല്ല…ഇത്തവണ എവടെ ആയിരുന്നു യാത്ര…ഇന്ത്യക്ക് പുറത്തോ അകത്തോ.. “
അത് കേട്ട് ആദി അവനെ ഒന്ന് നോക്കി
“അല്ല…. സർ എവടെ പോയാലും പിന്നാലെ വരാൻ പാടില്ല എന്നല്ലേ ഉത്തരവ് “
ആ നോട്ടം കണ്ട് ബാക്കി എന്നാ പോലെ റാം പറഞ്ഞു
“ഏയ് ജസ്റ്റ് മണാലി….കസോൾ…പിന്നെ വരുന്ന വഴി…. “
അത് പറഞ്ഞു അവൻ ആ ബാഗിൽ നിന്ന് ഒരു കുപ്പി മെല്ലെ പൊക്കി കാണിച്ചു ചിരിച്ചു
“ഹാ ഇത് ഞാൻ പ്രതീക്ഷിച്ചതാണ്…എന്നാലും മോൻ വീട്ടിൽ കൊണ്ട് പോയി വച്ചോ ഞാൻ അങ്ങോട്ട് രാത്രി വന്നോളാം…ഇവിടെ വച്ചല്ലേ…എന്റെ കൊലപാതകം നടക്കും “
അത് കേട്ട് ആദി ഒന്ന് ചിരിച്ചു റൂം ഡോർ നു നേരെ നോക്കി.. ശേഷം അവനേം…
“അയ്യടാ…എല്ലാം എന്തായാലും എന്റെ വീട്ടിൽ തന്നെ കാണും…അപ്പൊ രാത്രി അങ്ങ് വന്ന മതി…”
“അല്ല പിന്നെ എന്തിനാ നീ ഇങ്ങോട്ട് വന്നേ…അങ്ങ് നേരെ പോയാൽ പോരെ…”
അതിനു ആദി ഒന്ന് ചിരിച്ചു
“എന്റെ വണ്ടി എടുക്കണ്ടേ എനിക്ക്.. അവനെ വിട്ട് ഞാൻ പോകുമോ…നീ കീ
എടുക്ക്…. എന്നിട്ട് വേഗം പോകണം “
“എവിടേം പോണില്ല…”
പെട്ടെന്ന് ആ സൗണ്ട് കേട്ടതും അവർ രണ്ട് പേരും ആ സൗണ്ട് വന്ന ഭാഗത്തേക്ക് നോക്കി…അനു…അനുരാധ…
“ആഹ് ഇതാരാ…ഇത്ര നേരത്തെ ഒക്കെ എഴുന്നേൽക്കുവോ.. “
ആദി അത് പറഞ്ഞതും അനു ചവിട്ടി തുള്ളി അവനു നേരെ വന്നു അവന്റെ സൈഡിൽ ആയി കയറി ഇരുന്നു
“ആഹ് എഴുന്നേൽക്കും…എവടെ പോയി കിടക്കുവായിരുന്നു…ഇവനോട് ചോദിച്ച പറയുവേം ഇല്ല…”
