യുദ്ധം 27

 

അത് കേട്ട് റാം അവരെ നോക്കി

 

“ഇവനോ.. ഞാൻ നിന്റെ ഭർത്താവ് ആണ് കുരിപ്പേ..”

 

“എന്ത് ഭർത്താവ് ആയാലും ഞാൻ ഇങ്ങനെ തന്നെ പറയും…”

 

അവർ തമ്മിൽ ഉള്ള അടി കേട്ട് ആദി ചിരിച്ചു…

 

പിന്നെ അധിക നേരം അവിടെ അവൻ നിന്നില്ല…ആ വീടിന്റെ പിന്നിലെ ഗാരേജിൽ തന്നെ അവന്റെ കാർ ഉണ്ടായിരുന്നു….

 

അവൻ അവന്റെ കാറിൽ ഒന്ന് തൊട്ട് നോക്കി..

 

“നീ ഇപ്പോ കേറി വരും എന്ന് ഐഡിയ ഇല്ലാത്തത് കൊണ്ട് രണ്ട് ദിവസം മുൻപ് ഫുൾ സർവീസ് ചെയ്തു വച്ചതാണ്…”

 

പിന്നിൽ ഉള്ള റാം അത് പറഞ്ഞതും ആദി അവനെ നോക്കി ചിരിച്ചു

 

“താങ്ക്സ് മച്ചാ “

 

“പോടാ മൈരേ…അവന്റെ താങ്ക്സ്.. ആഹ് പിന്നെ റസ്റ്റ്‌ എടുക്കാൻ ഒന്നും നിക്കണ്ട…ശേഖർ സർ വന്നിട്ടുണ്ട് “

 

അത് കേട്ടതും അവൻ രാമിനെ ഒന്ന് നോക്കി…

 

“സാറോ…ആഹ് വരാം…ഞാൻ ഇല്ലാത്ത ടൈം എന്തൊക്കെ നടന്നു എന്ന് അവിടെ എത്തിയാൽ അല്ലെ അറിയൂ…”

 

അത് പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ആ കാറിലേക്ക് കയറി…

 

അവൻ പെട്ടെന്ന് തന്നെ വണ്ടി എടുത്തു അവന്റെ വീട്ടിലേക്കു വിട്ടു…അവന്റെ സ്വന്തം പോർഷേ കയെന്നെ കാറിൽ…

 

—————

 

വീട് തുറന്നപ്പോൾ തന്നെ അവൻ മുഴുവൻ ആയി ഒന്ന് നോക്കി…എപ്പഴും ഒരു സ്ത്രീ വന്നു വൃത്തി ആക്കി പോകുന്നത് കൊണ്ട് വീട് അപ്പോഴും നല്ല വൃത്തിയിൽ തന്നെയാണ്….

 

അവൻ അങ്ങനെ ആദ്യം നടന്നു ചെന്നത് അവിടെ തന്നെ അവൻ സെറ്റപ്പ് ചെയ്തിട്ടില്ല പ്രൈവറ്റ് ബാറിൽ ആയിരുന്നു…അവന്റെ ബാഗിലെ കുപ്പി ഒക്കെ അവൻ അവിടെ വച്ച ശേഷം അവൻ നേരെ ഫ്രഷ് ആകാൻ ആയി പോയി…

 

ഫ്രഷ് ആയ അവൻ നേരെ വന്നു അവന്റെ അലമാരയിൽ നിന്നും ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റ്സും ധരിച്ചു…ഒപ്പം ഒരു കോട്ടും….

 

രാവിലെ ഇപ്പോഴത്തെയും പോലെ കറക്റ്റ് സമയത്ത് തന്നെ ആദി ഓഫീസിൽ എത്തിയിരുന്നു…ആദിയെ കണ്ട് എല്ലാവരും നോക്കി…എപ്പോ തിരിച്ചു എത്തി എന്നാ കൗതുകവും ഒപ്പം ഇന്ന് മുതൽ പട്ടി പണി പിന്നേം എടുക്കണം എന്നാ ചിന്തയും ആണ് എല്ലാവർക്കും

 

അവൻ എന്നാൽ അവന്റെ കേബിനിൽ പോകുന്നതിനു മുന്നേ തന്നെ നേരെ കേറി ചെന്നത് MD റൂമിലേക്കു ആയിരുന്നു…

 

അവിടെ ഉള്ള സോഫയിൽ ഇരുന്നു ഫയൽ നോക്കികൊണ്ട് ഇരുന്ന ശേഖർ അപ്പോഴാണ് ആദിയെ കണ്ടത്..ആദി നേരെ ചെന്ന് ആളുടെ കാലിൽ തൊട്ട് തലയിൽ വച്ചു

 

അയാൾ അപ്പൊ തന്നെ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു..

 

“എന്താ ആദി.. ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് ഇതൊന്നും വേണ്ട എന്ന്..”

 

അതിന് ആദി ഒന്ന് ചിരിച്ചു

 

“താൻ ഇവിടെ ഇരിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് “

 

അത് കേട്ടതും ആദി അയാളുടെ സൈഡിൽ ആയി ഇരുന്നു

 

“ഇനി പെട്ടെന്നു ഇങ്ങനെ ഒരു യാത്ര ഉണ്ടാകുമോ “

 

“ഏയ് ഇല്ല സർ…ഇനി എന്തായാലും ഇവിടെ ഉണ്ടാകും…”

 

“മ്മ്മ് നന്നായി…താൻ പോയത് കൊണ്ട് അധികം ഒന്നും അറിഞ്ഞു കണ്ടില്ലല്ലോ അല്ലെ…പറയാം…താൻ ഈ KVN ഗ്രൂപ്പ്‌ എന്ന് കേട്ടിട്ടുണ്ടോ..”

 

“ഹാ സർ കേട്ടിട്ടുണ്ട്…”

 

“ഹാ…ആ കമ്പനിടെ മേജർ ഷെയർസ് നമ്മൾ വാങ്ങിച്ചു കഴിഞ്ഞ മാസം…പിന്നെ അറിയാലോ നമ്മുടെ മാനേജ്മെന്റ് മുഴുവൻ ആയി ഏറ്റെടുക്കാൻ പോകുവാണ്…അത് കൊണ്ട്…ഞാൻ എന്താ പറഞ്ഞു വരുന്നത് എന്റെ ആദിക്ക് മനസ്സിലായോ “

 

അയാൾ അവനെ നോക്കി ഒന്ന് ചോദിച്ചു…

 

ആദി അപ്പോൾ അയാളെ ഒന്ന് നോക്കി

 

“സർ.. ഞാൻ…ഇപ്പൊ ഈ സമയത്ത്.. “

 

“എന്താടോ…എനിക്ക് അറിയാം തനിക് ഈ ഓഫിസ് എത്ര വലുതാണെന്ന് ഒക്കെ.. പക്ഷെ താൻ അവിടെ പോയാലെ എന്തെങ്കിലും നേരെ നടക്കു…പിന്നെ നാട്ടിൽ പോകാനുള്ള മടി ഒക്കെ എനിക്ക് അറിയാം…പക്ഷെ വേറെ വഴി ഇല്ലെടോ..”

 

അത് കേട്ട് ആദി കുറച്ചു നേരം താഴേക്ക് തന്നെ നോക്കി ഇരുന്നു…ശേഷം അയാളെ നോക്കി

 

“സർ പറഞ്ഞ ഒരു കാര്യം എനിക്ക് ചെയ്യാതെ ഇരിക്കാൻ ആകുമെന്ന് തോന്നുന്നുണ്ടോ…ഞാൻ പോകാം.. “

Leave a Reply

Your email address will not be published. Required fields are marked *