യുദ്ധം 27

യുദ്ധം

Yudham | Author : Lucifer


കൊച്ചി…..

 

റൂമിലെ തുറന്നിട്ട ബാൽക്കണിയിലൂടെ വെയിൽ മുഖത്ത് അടിച്ചപ്പോൾ ആണ് പ്രിയ കണ്ണ് തുറന്നത്…എന്നാൽ പിന്നെയും മടിച്ചുകൊണ്ട് കിടന്നപ്പോൾ പെട്ടെന്നു ആണ് അവളുടെ പുതപ്പ് ഒരാൾ വലിച്ചു എടുത്തത്

 

“ശ്യേ…പുതപ്പ് താ…”

 

അവൾ കിടന്നു കൊണ്ട് പറഞ്ഞു നോക്കി..

 

“എഴുന്നേൽക്കെടി…. ഓഫീസിൽ പോകണ്ടേ…എത്ര നേരായി..”

 

അത് കേട്ടതും പ്രിയ എഴുനേറ്റു അവളെ ഒന്ന് നോക്കി

 

“എന്താ ഗൗരിച്ചേച്ചി…സമയം അത്ര ഒക്കെ ആയോ “

 

അത് കേട്ടതും ഗൗരി അവളുടെ തലയിൽ ഒന്ന് കൊട്ടി..

 

“വാടി…സമയം കളയാതെ”

 

അത് പറഞ്ഞു ഗൗരി പുറത്തേക് നടന്നു…ഗൗരി നെ മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് പ്രിയ ബാത്‌റൂമിലേക്കും….

 

——————-

 

ഓഫീസിലേക്ക് കയറുന്ന സമയം അവിടെ അത്യാവശ്യം കുറച്ചു ആൾകാർ ഉണ്ടായിരുന്നു….പ്രിയ അത് നോക്കി നിന്നെങ്കിലും ഗൗരി അതൊന്നും കാര്യമാക്കാതെ നേരെ അവളുടെ സീറ്റിൽ ഇരുന്നു വർക്ക്‌ തുടങ്ങി

ഇതേ സമയം പ്രിയ അവളുടെ സീറ്റിലേക്കും ഇരുന്നു

 

 

ഓഫീസിൽ വന്നാൽ സിസ്റ്റത്തിന് മുന്നിൽ നിന്നും ഗൗരി അനങ്ങുന്നത് തന്നെ കാണുന്നത് കുറവാണ്…അവിടെ തന്നെ അവൾക് കുറച്ചു ഫ്രണ്ട്‌സ് ആണ് ഉള്ളത്.. എന്നാൽ വെറും പാവം ആയിരുന്നു അവൾ…

 

അവിടെ ഉള്ളവർക്കു എല്ലാം അവളെ വലിയ കാര്യവും ആയിരുന്നു…

 

അങ്ങനെ ഇരുന്ന് വർക്ക്‌ ചെയുമ്പോൾ ആണ് ശ്യാമ അവളുടെ അടുതെക് വരുന്നത്..

 

“മോളെ ഗൗരി…സർ വിളിക്കുന്നുണ്ട്…. “

 

പെട്ടെന്നു ആണ് ഗൗരി തല ഉയർത്തി നോക്കിയത്..

 

“ഹാ ശ്യാമ ചേച്ചിയോ…സുഖം അല്ലെ.. “

 

“ആഹ് സുഖാണ് മോളെ.. മോൾ വേഗം ചെല്ല് സർ നെ അറിയാലോ…”

 

അത് കേട്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് എഴുനേറ്റു അകത്തേക്കു നടന്നു

 

ക്യാബിൻ തുറന്നു അകത്തേക്കു കയറി

 

“ഗുഡ് മോർണിംഗ് സർ…. “

 

അത് കേട്ടപ്പോൾ ആണ് അയാൾ തല ഉയർത്തി നോക്കിയത്…കിരൺ….

 

“ഹാ…ഗൗരി ഇരിക്കേടോ….”

 

അത് കേട്ടപ്പോൾ അവൾ അവിടെ ഇരുന്നു..

 

“എന്താ സർ വിളിപ്പിച്ചത്…. “

 

“ഹാ അതൊന്നും ഇല്ല…കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി വിളിച്ചതാണ്…..”

 

അത് കേട്ട് അവൾ അയാളെ ഒന്ന് നോക്കി

 

“ഗൗരി ഡിവോഴ്സ്ഡ് ആണല്ലേ…. “

 

അവൾ എന്നാൽ അതിനു ഒരു മറുപടി കൊടുത്തില്ല…എന്നാൽ അവളുടെ കണ്ണുകൾ നിറഞ്ഞ തുടങ്ങിയിരുന്നു…

 

“ഗൗരിടെ ഹസ്ബൻഡ്…മിസ്റ്റർ…ശ്യാം…ആളും ഗൗരിയുടെ ചേട്ടനും ഇന്നലെ വന്നിരുന്നു…ഗൗരിക്ക് തിരിച്ചു പോകാൻ ശ്രമിച്ചുടെ…”

 

അത് കേട്ടപ്പോൾ അവൾ അയാളെ ഒന്ന് നോക്കി

 

“സർ…എന്റെ പേർസണൽ കാര്യം ഞാൻ നോക്കിക്കോളാം…സർ ബുദ്ധിമുട്ടണം എന്നില്ല…”

 

അത് പറഞ്ഞു എഴുന്നേറ്റപ്പോൾ അയാൾ അവളെ ഒന്ന് നോക്കി

 

“ഗൗരി…പുതിയ മാനേജ്മെന്റ് വന്നാലും ഞാൻ ഇവിടെ തന്നെ ഉണ്ടാകും…പക്ഷെ ഗൗരി വേണോ വേണ്ടയോ എന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്…ഗൗരി പൊക്കോ.. നന്നായി ആലോചിചൊളു…”

 

അവൾ അത്‌ കേട്ടെങ്കിലും ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു…അവൾ നേരെ ചെന്നത് റസ്റ്റ്‌ റൂമിൽ ആയിരുന്നു.. അവിടെ വാഷ്ബാസിനിൽ ചെന്നു മുഖം നന്നായി കഴുകിയ ശേഷം അവൾ പിന്നെയും വർക്കിൽ തിരിച്ചു കയറി…എന്നാൽ മനസ്സ് ആകെ കൈവിട്ട് പോയത് പോലെ ആയിരുന്നു….

 

——————–

 

രാത്രി പ്രിയ റൂമിലേക്കു വന്നപ്പോൾ കാണുന്നത് ബാൽക്കണിൽ നിലതിരുന്ന് പുറത്തേക് കായൽ നോക്കി ഇരിക്കുന്ന ഗൗരിയെ ആയിരുന്നു.. അവൾ ഗൗരിയുടെ അടുത്തിരുന്നു

 

“എന്താ ഗൗരി ചേച്ചി…ഇവിടെ ഒറ്റയ്ക്കു….എന്തെങ്കിലും പ്രശ്നമുണ്ടോ “

 

അത് കേട്ടപ്പോൾ ഗൗരി ഒന്ന് ചിരിച്ചു

 

“എനിക്ക് എപ്പോഴും പ്രശ്നങ്ങൾ മാത്രമല്ലെ ഉള്ളു പ്രിയേ…”

 

അത് കേട്ടപ്പോൾ പ്രിയ വല്ലാതെ ആയി…അവൾ ഒന്നും മിണ്ടാതെ ഗൗരിയെ ചേർത്ത് പിടിച്ചപ്പോൾ ഗൗരി അവളുടെ നെഞ്ചിൽ തല വച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *