ആരും ശ്രദ്ദിക്കാതിരുന്ന ഒരു കാമശില്പം ഇതാ പടിക്കൽ വന്നു മുട്ടി വിളിക്കുന്നു. താമസിക്കുവാൻ വന്ന ദിവസം പേരൊന്നു ചോദിച്ചതല്ലാതെ ഒന്ന് പരിചയപ്പെടുവാൻ പോലും മിനക്കെട്ടില്ല. കാരണം രണ്ടു അപ്സരസുകൾക്കിടയിൽ അവരുടെ തോഴിമാർ ശ്രദ്ദിക്കപ്പെടാറില്ലല്ലോ.
അന്നൊന്നും കാര്യമായി പരിചയപ്പെടാഞ്ഞതിൽ എനിക്ക് നിരാശ തോന്നി.
അര നാഴിക കഴിഞ്ഞാണ് അവൾ പുറത്തു വന്നത്. അവൾ തോർത്ത് പിഴിഞ്ഞെടുത്തു അയയിൽ വിരിച്ചിട്ടു.
ഈറനണിഞ്ഞ വലിയ ചുരുണ്ട മുടിയിഴകൾ അലസമായി ഒരു വശത്തേയ്ക്കിട്ടു. പിടയ്ക്കുന്ന കണ്ണുകൾ ഇടയ്ക്കു എന്നിലേയ്ക്ക് എറിയുന്നുണ്ട്.
“എന്താ കൊച്ചുമോളെ ഇന്ന് ഓഫീസിൽ പോയില്ലേ” ഞാൻ തന്നെ തുടക്കമിട്ടു.
“ഇന്ന് മുഹറത്തിന്റെ അവധിയാണ്.” അവൾ പറഞ്ഞു. മധുരമായ ശബ്ദം.
ഞാൻ : “നന്നായി പാടുന്നുണ്ടല്ലോ.”
അവൾ: “ഓ അങ്ങനൊന്നുമില്ല.”
ഞാൻ : “അല്ല നല്ല ശബ്ദമാണ്, ആ പാട്ടു ഒന്നുകൂടി പാടാമോ?”
അവൾ: “ഏതു പാട്ട്?”
ഞാൻ : “കുറച്ചു മുൻപ് ബാത്റൂമിൽ പാടിയ പാട്ട്”
അവൾ പൊട്ടിച്ചിരിച്ചു. ആയിരം പവിഴമുത്തുകൾ വീണുടയുന്ന ശബ്ദം. അങ്ങനെയാണ് ചില പെൺകുട്ടികൾ മനസുതുറന്നു ചിരിക്കുമ്പോൾ അത് കേൾക്കുവാൻ ഒരു സുഖമാണ്. ഈ പെൺകുട്ടി അതിനു പതിന്മടങ്ങാണ്.
അവൾ : “അത് വേറൊരവസരത്തിലാകാം”
ഞാൻ : “അവസരങ്ങൾ നമ്മളെ കാത്തു നിൽക്കില്ല”
അവൾ വീണ്ടും ചിരിച്ചു. എന്നിട്ടെന്നെ നോക്കി. “അത്രയ്ക്കിഷ്ടമാണോ ആ പാട്ട് ”
ഞാൻ : “അതെന്നേ, പാട്ടിനേക്കാൾ കൂടുതൽ ഇഷ്ടം പാട്ടുകാരിയെയാണ്”
അവൾ:” അത് വെറുതെ പറയുകയാണെന്ന് എനിക്കറിയാം”
ഞാൻ : “അതെന്താ അങ്ങനെ പറഞ്ഞത്. ഞാൻ പറഞ്ഞത് സത്യമാ”
അവൾ:” ഇവിടെ എന്നെക്കാൾ സുന്ദരികൾ ഉള്ളപ്പോൾ എന്നെ ആരോർക്കാനാ ?”
ഞാൻ: “നമ്മളെക്കാൾ സൗന്ദര്യമുള്ള ഒരുപാട് പേർ ലോകത്തുണ്ടല്ലോ, എന്ന് കരുതി നമ്മുടെ സൗന്ദര്യം കുറഞ്ഞു പോകില്ലല്ലോ?”
അവൾ: “ശബ്ദം സുന്ദരമായാൽ ഞാൻ സുന്ദരിയാകില്ലല്ലോ”
ആ ചോദ്യം പെണ്ണുങ്ങളുടെ ഒരടവാണ്. തന്റെ സൗന്ദര്യത്തെ കുറിച്ച് കൂടുതൽ കേൾക്കുവാനുള്ള ആകാംഷയാണ് അവരെക്കൊണ്ടു അങ്ങനെ പറയിപ്പിക്കുന്നത്.
ഞാൻ : “നീയും സുന്ദരിയാണ്, കൊച്ചുമോളെ നിന്നെ ഞാൻ ഇന്നാണ് ഒന്ന് നന്നായി കാണുന്നത് തന്നെ. കഴിഞ്ഞ ഒരാഴ്ചയിൽ ഒരിക്കലേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ”
ഞാൻ:” വീടെവിടെയാ?”
അവൾ: “കോട്ടയം”
കോട്ടയം, ഇടുക്കി ജില്ലകളിലെ നസ്രാണി പെണ്ണുങ്ങൾ സുന്ദരികളും അൽമാർത്ഥത ഉള്ളവരും ആണ്. സ്നേഹദാഹികളാണ്. ആ സാമൂഹ്യപാഠത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഈ കുട്ടിയും അതെ മനസിന്റെ ഉടമയാണെന്നു കുറച്ചു നേരം കൊണ്ട് എനിക്ക് മനസിലായി.
അവൾക്കെന്നിൽ വിശ്വാസം നേടിയെടുക്കുവാൻ അധികമൊന്നും മിനക്കെടേണ്ടി വന്നില്ല.
കുറെ നേരം സംസാരിച്ചിരുന്നിട്ടു ഞാൻ അവളെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയി.
ഞങ്ങൾ ഇരുവരും കട്ടിലിൽ ഇരുന്നു. ഞാൻ ഭിത്തിയോട് ചാഞ്ഞും അവൾ ബെഡിന്റെ സൈഡിൽ കാലുകൾ താഴെ വെച്ച് ചരിഞ്ഞുമിരുന്നു. ഞാൻ പാനാസോണിക്കിന്റെ ടേപ്പ് റിക്കോർഡർ ഓൺ ചെയ്തു.
ഞാൻ: “ശരി, ഇനി പാടിക്കോ? ഞാൻ അത് റെക്കോർഡ് ചെയ്യാം”
അവൾ: “ഏതു പാട്ട്”
ഞാൻ: “ആ സ്വർണ്ണമുകിലെ”
അവൾ: “അത് വേണ്ടാ. അത് ഞാൻ ഇപ്പോൾ പാടിയാൽ നന്നാവില്ല.”
ഞാൻ: “അതെന്താ?”
അവൾ അൽപ്പം ഒന്നാലോചിച്ചു നെടുവീർപ്പിട്ടു: “അതൊരു ശോകഗാനമാണ്. അത് ഞാൻ ദുഃഖം തോന്നുമ്പോൾ മാത്രം പാടുന്ന പാട്ടാണ്.”
ഞാൻ: “ഇപ്പോൾ സന്തോഷമാണോ?”
അവൾ: “ഇയ്യാൾ ഇതുവരെ എന്നെ സന്തോഷിപ്പിക്കുക അല്ലായിരുന്നോ.”
എന്നെ ഓർത്തു ഒരു കുട്ടി സന്തോഷിക്കുന്നുവെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു അംഗീകാരമാണ്.
ഞാൻ: “അപ്പോൾ എന്നെ നിനക്കഷ്ട്ടമാണോ?”
അവൾ : “എന്തെന്നറിയില്ല. ഇയാടെ സംസാരം എനിക്കിഷ്ടമാണ്”
ഞാൻ: “അപ്പോൾ നിനക്കെന്നെ ഇഷ്ട്ടമാണ്, എന്റെ ശബ്ദം ഇഷ്ടമാണ്.”
അവൾക്കെന്നെ ഇഷ്ടമാണെന്നു എനിക്കറിയാമായിരുന്നു. പക്ഷെ അവളുടെ മൊഴിയിൽ അത് കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് പലരീതികളിൽ ഞാനവളോട് അത് ചോദിച്ചു.
