ദേവു – 1 20

ദേവു 1

Dhevu Part 1 | Story Teller


അമ്മയോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി …ദേവു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ മഴ ചാറുന്നുണ്ടായിരുന്നു… ചെന്നൈ മെയിൽ വരാ ൻ ഇനിയും 30 മിനുട്സ് ഉണ്ട്… പ്ലാറ്റഫോമിൽ വെയിറ്റ് ചെയ്യുമ്പോ മഴ കനത്തു… നല്ല തണുപ്പുണ്ട്…

എന്ത് പെട്ടെന്നാണ് മൂന്ന് വര്ഷം കഴിഞ്ഞത്… ആദ്യമായി ട്രെയിൻ കയറാൻ വന്നു നിന്നതു അവൾ ഓർത്തു… പിന്നീട് എത്രയെത്ര യാത്രകൾ… എംസിസി ചെന്നൈയിലെ കോളേജ് കാലം.. സുഹൃത്തുക്കൾ… ആഘോഴങ്ങൾ… നന്നായി എന്ജോയ് ചെയ്തു…

അവൾ ഇപ്പോഴും ഒരു നല്ല സ്റ്റുഡൻറ് ആയിരുന്നു… അവളുടെ സുഹൃദ് വലയത്തിൽ നിറയെ പേരുണ്ടായിരുന്നു… എന്നാലും ക്ലോസ് ആയിട്ടു ഉണ്ടായതു. ദിയയും ഹന്നയും ആണ്…

രണ്ടു ദിവസം മുമ്പാണ് ദിയ വിളിച്ചതു…

ദേവൂട്ടി… നമുക്കൊന്നു കോളേജ് വരെ പോയാലോ…???

എന്താടി.. സെര്ടിഫിക്കറ്റ്സ് വല്ലതും വന്നോ???

അതല്ലെടി… അവൾ സ്വരം താഴ്ത്തി… വരുൺ വരുന്നുണ്ട്… രണ്ടു ദിവസം കറങ്ങാനാണ്…

വരുൺ അവളുടെ ഫ്രണ്ട് ആണ്… നല്ല ചുള്ളൻ ചെക്കൻ… കോളേജിൽ നിറയെ സുന്ദരിമാർ പിറകെ നടന്നിട്ടും അവൾ എങ്ങനെയോ അവനെ വളച്ചു…

നീയും കൂടി ഉണ്ടേലെ ‘അമ്മ വീടു … പ്ളീസ് മുത്തേ … വന്നേ പറ്റു ….

അയ്യടി … നിങ്ങൾ കറങ്ങും… ഞാൻ 2 ദിവസം പോസ്റ്റ് … അല്ലെ ?? തന്നെ അങ്ങ് പോയാൽ മതി…

അല്ലെടി… ആദി വരുന്നുണ്ടു … നീ ഉണ്ടെങ്കിലേ അവൻ വരൂ എന്ന പറഞ്ഞത്…

ഞാൻ സൈലന്റ് ആയി….

എനിക്ക് ആദിയോടുള്ള ക്രഷ് അവൾക്കു അറിയാം…വരുണിന്റെ ഫ്രണ്ട് ആണ് ആദി ….ലയോളയിൽ പിജി ചെയ്യുന്നു… നല്ല തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയിഴകളും നല്ല പുഞ്ചിരിയും ആയി ആദ്യം പരിചയപ്പെട്ടപ്പോഴേ അവനിൽ അവളുടെ മനസ്സ് കീഴടക്കിയിരുന്നു… ആരും നോക്കി പോകുന്ന ആകാര ഭംഗി… നല്ല ഉയരം… നല്ല ഇടപെടൽ…

പിന്നെ പലപ്പോഴും കണ്ടു മുട്ടി… യാത്രകളിലും… ചെന്നൈയിലെ കറക്കങ്ങളിലും … അവനെ കാണുമ്പോഴേ അവളുടെ മനസ്സ് തുടി കൊട്ടുമായിരുന്നു…

അവനുമായി നല്ല ഒരു ബോണ്ട് ഉണ്ടെങ്കിലും… അവർ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം പറഞ്ഞിരുന്നില്ല…

അവൻ എന്നെങ്കിലും പ്രൊപ്പോസ് ചെയ്യുമെന്ന് എന്നവൾ പ്രതീക്ഷിക്കുന്നുണ്ട് ….

അവനോടുള്ള എന്റെ ഭ്രാന്തമായ ഇഷ്ടം ദിയക് അറിയാമായിരുന്നു… അവനെ പ്രൊപ്പോസ് ചെയ്യാൻ അവൾ പല വട്ടം പറഞ്ഞു… എങ്കിലും പൊതുവെ ഒതുങ്ങിയ സ്വഭാവം ഉള്ള എനിക്കതു പറ്റിയിട്ടില്ല… അവനോടു സംസാരിക്കുമ്പോൾ തന്നെ ചങ്ക് ഇടിക്കും…. അവന്റെ കണ്ണിൽ നോക്കുമ്പോ… തന്നെ ഒരു ഉൾക്കിടിലം ആണ്…

ദിയ വരുണിനോട് പറഞ്ഞു സെറ്റ് ആക്കാം എന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല… വരുൺ അവളോട് പറഞ്ഞിട്ടുണ്ട് അത്രേ ….ആദിക്കു ഒരു സ്പെഷ്യൽ ഇഷ്ടം ഉണ്ടു ദേവുനോട് എന്ന്…

അങ്ങനെ സെറ്റ് ആക്കേണ്ടത് അല്ലല്ലോ… ഒന്നുകിൽ അവൻ പറയണം .. അല്ലെങ്കിൽ ഞാൻ പറയും….

അവനെ പ്രൊപ്പോസ് ചെയ്തു ആ ഫ്രണ്ട്ഷിപ് കളയാൻ അവൾ ഒരുക്കം അല്ലായിരുന്നു… അവനൊരു pure സോൾ ആണ്…

പിജി അവൾ ലയോളയിൽ അപ്ലൈ ചെയ്യാൻ ആണ് തീരുമാനിച്ചതു… ഒൺലി വൺ റീസൺ …. ആദി….

‘അമ്മ സമ്മതിക്കുമോന്നു അറിയില്ല… കസിൻസ് ബാംഗ്ളൂർ ഉണ്ട്… അവിടേക്കു വിളിക്കുന്നുണ്ട്… പിജി അവിടെ ചെയ്യാൻ ആണ് ‘അമ്മ പറയുന്നത്…

കള്ളി.. ദിയ… എന്റെ വീക്നെസ്സിൽ തന്നെ പിടിച്ചു…

ഡീ ടിക്കറ്റ് ???

നാളെ കഴിഞ്ഞു പോകണ്ടേ…. ??

രണ്ടു ടിക്കറ്റ് ഉണ്ടെടി … ഒന്നിൽ ഞങ്ങൾ കയറി കൊള്ളാം … മറ്റേതിൽ നീയും ആദിയും ….

യ്യോ…

ഡീ പൊട്ടി … ഇത് നല്ല ബെസ്‌റ് ചാൻസ് ആണ്…. അവന്റെ അടുത്ത് ഫുൾ നൈറ്റ് സംസാരിക്കാം… പിന്നെ …. ബാക്കി ഒകെ നിന്റെ കഴിവ്…

ഡീ ഇങ്ങനെ ഒരു നൈറ്റിൽ ആ ഞാൻ വരുണിനെ പ്രൊപ്പോസ് ചെയ്തത്…

മ്മ്മ് …. ഞാൻ മൂളി

ഞാൻ ഒന്ന് ആലോചിക്കട്ടെടി ….

ഞാൻ ബെഡിൽ മലർന്നു കിടന്നു….

അമ്മയോട് കള്ളം പറഞ്ഞു വേണം പോകാൻ…. ചെന്നൈയിൽ എത്തിയാൽ ദിയ സ്കൂട് ആവും… അവര് അര്മാദിക്കുന്നതിനു ഇടയിൽ കട്ടുറുമ്പു ആകരുതല്ലോ…

പിന്നെ 2 ഡേയ്സ് ഉണ്ട്… അവിടെ കോളേജ് ഹോസ്റ്റലിൽ നിൽകാം… പറ്റിയാൽ അവന്റെ കൂടെ കറങ്ങാം…

Leave a Reply

Your email address will not be published. Required fields are marked *