രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 4 7അടിപൊളി  

 

ഒടുവിൽ ഫ്ലാറ്റിൽ എത്തി ഡോർ തുറന്നു. ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അപ്പുറത്തെ ഏട്ടൻ വാതിൽ തുറന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു.. അയാള് എന്തെങ്കിലും പറയുന്നതിന് മുന്പേ പുറകിൽ നിന്നും ഒരു വിശ്വരൂപം തെളിഞ്ഞു.. അപ്പച്ചൻ!!!.. ഈ സമയത്തു എന്താ ഇവിടെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ..

 

“”നിന്റെ ഫോൺ എവിടെ. എത്ര നേരമായി ഞാൻ വിളിക്കുന്നു “” അൽപ്പം ഗൗരവത്തോടെ അപ്പച്ചൻ ചോദിച്ചു..

 

“”അപ്പച്ചാ രാവിലെ ഇറങ്ങിയതാ ഫോണും കൊണ്ട് ഓരോ പരിപാടിക്ക്.. ഇപ്പോഴാ കയറി വരുന്നേ.. സ്വിച്ച് ഓഫ്‌ ആയി പോയി “” ഫോൺ എടുത്തു കാണിച്ചു ഞാൻ പറഞ്ഞു.

 

“”ഹാ ഞാൻ വല്ലാണ്ട് പേടിച്ചു “” ഒരു സമാധാനത്തോടെ എന്റെ തോളിൽ കൈവച്ചു അപ്പച്ചൻ പറഞ്ഞു.. പിന്നെ മിയയോടും ആവണിയോടും ചിരിച്ചു സംസാരിച്ചു.

 

“”അപ്പച്ചൻ വന്നിട്ട് കുറച്ചു നേരമായി. പേടിക്കണ്ട മോന്റെ ഫാദർ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഇവിടെ ഇരുത്തി ചായ കൊടുത്തിട്ടുണ്ട്.. “” അയൽവാസിയായ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹത്തോട് എനിക്കൊരു ബഹുമാനം തോന്നി. ഒരു കണക്ഷൻ എടുത്തതിനുള്ള നന്ദി അയാൾ കാണിച്ചിരിക്കുന്നു.. അപ്പോഴും അയാളുടെ പുറകിൽ നിന്നും അയാളുടെ മകൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

 

 

ആ സമയം മിയയെയും ആവണിയെയും നോക്കിയ ഞാൻ ഞെട്ടി പോയി. അത്രെയും ആളുകൾ അവിടെ നിന്നു സംസാരിക്കുമ്പോഴും അവരുടെ കണ്ണുകൾ പോയത് ആ പെൺകുട്ടി എന്നെ നോക്കുന്നിടത്തേക്കാണ്.. ഞാൻ വല്ലാതെ മൈൻഡ് ചെയ്തില്ല.. പിന്നെ അപ്പച്ചനെയും കൂട്ടി റൂമിലേക്ക്‌ പോയി..

 

“”അങ്കിൾ ഇന്ന് ജൈസന് ഒരു പ്രമോഷൻ കിട്ടി “”

ചിരിച്ചു കൊണ്ടു മിയ പറഞ്ഞു..

 

“”ആഹാ നന്നായി.. ഇത് കേൾക്കുമ്പോൾ നിന്റെ അമ്മച്ചിക്ക് സന്തോഷാവും “”

 

“”ഞങ്ങൾ ഫുഡ്‌ എന്തെങ്കിലും എടുക്കാം നിങ്ങൾ സംസാരിക്കു “” മിയ ഞങ്ങളോടായി പറഞ്ഞു.. അവൾ ആവണിയെയും വിളിച്ചു കിച്ചനിലേക്ക് പോകാൻ നിന്നു .. ആവണിക്ക് മിണ്ടാൻ ഒരു മടി പോലെ..

 

“”വേണ്ട മോളെ ഞാൻ അവിടെ നിന്നും കഴിച്ചല്ലോ.. നിങ്ങൾ ഇരിക്ക് “”

 

എല്ലാവരും ഇരുന്നു..

 

“”എന്താ അപ്പച്ചാ പെട്ടെന്ന് ഒന്ന് അറിയിച്ചു പോലും ഇല്ലല്ലോ “”

 

“”അത് മോനെ.. എനിക്ക് തീരെ വയ്യടാ നിന്നെ കാണണം എന്ന് തോന്നി.. പിന്നെ നിന്റെ തിരക്കിന്ടയ്ക്കു അങ്ങോട്ട് വിളിച്ചു ശല്യപെടുത്താൻ പറ്റില്ലല്ലോ.. അമ്മച്ചിക്കും ഒന്ന് കാണണമെന്നുണ്ട്. നീ ഒഴിവുണ്ടാവുമ്പോൾ ഒന്ന് വന്നേച്ചും പോ “” ഒരു അച്ഛന്റെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ.. എന്നോടുള്ള അച്ഛന്റെ സ്നേഹം കണ്ടു രണ്ടുപേരും കണ്ണു മിഴിച്ചിരിക്കുകയാണ്..

 

“”നോക്കട്ടെ.. അടുത്ത ഞായറാഴ്ച വരാൻ നോക്കാം.. അമ്മച്ചിയോടും… അല്ലെങ്കിൽ വേണ്ട ഞാൻ വിളിച്ചു പറഞ്ഞോളാം “”

 

“”ഉം.. ഇവർ രണ്ടുപേരും ഉണ്ടായത് കൊണ്ടു ഭക്ഷണത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല എന്ന് മനസിലായി.. നല്ല കൂട്ടുകാരായി എന്നും ഇരിക്കണം “” അവരുടെ തോളത്തു കൈവച്ചു അപ്പച്ചൻ പറഞ്ഞു.. ആവണി തന്റെ സ്വന്തം അപ്പച്ചനെ കാണുന്നതുപോലെ നോക്കി നിന്നു..

 

“”അപ്പച്ചൻ രാവിലെയല്ലേ പോവുന്നുള്ളു.. “”

 

“”ഏയ്‌ അല്ല ഇപ്പോൾ തന്നെ പോകണം ഫ്ലൈറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്.. പിന്നെ എന്റെ കൂടെ ആ കറിയായച്ഛനും ഉണ്ട്.. അയാളുടെ ഏതോ ഒരു ഹിന്ദിക്കാരൻ സുഹൃത്ത്‌ ഉണ്ടിവിടെ.. അങ്ങോട്ടേക്ക് പോയേക്കുവാ “”

 

“”ഉം എന്നാൽ ഞാൻ കൊണ്ടാക്കി തരാം “”

 

“”വേണ്ട ബോംബെ അല്ലെ.. ഞാൻ കണ്ടത്രേ നീ കണ്ടിട്ടില്ലല്ലോ.. പിന്നെ നീ ഇങ്ങനെ അധികം കറങ്ങാനൊന്നും നിൽക്കേണ്ട.. ഇന്നു രാവിലെ ഇറങ്ങിയതല്ലേ.. മുഖത്തിന്റെ കൊലമൊക്കെ മാറി. നിങ്ങളും ഇവന്റെ കൂടെ കൂടിയോ “” എന്നോട് പറഞ്ഞ അച്ഛൻ അവരോടു ചോദിച്ചു.

 

“”ഇല്ല അങ്കിൾ.. ഞങ്ങൾ ഉച്ചയോടടുത്തു മാത്രമേ ഇറങ്ങിയുള്ളു.. ഇവൻ ഇവന്റെ ഫ്രണ്ടിനെ കാണാൻ വേണ്ടി രാവിലെ ഇറങ്ങിയതാ “” അച്ഛന്റെ കയ്യിൽ നിന്നും തടിത്തപ്പാൻ ആവണി ഉള്ള കാര്യം പറഞ്ഞു.

 

“”അതേതു ഫ്രണ്ട് ഞാൻ അറിയാതെ ഇവിടെ “” അപ്പച്ചൻ സംശയത്തിൽ ചോദിച്ചു..

 

“”അത് ഇവിടെ വന്നിട്ട് പരിചയപെട്ടതാ”” ഒരു നുണ തട്ടി വിട്ടു..

 

“” ആ ആ ഞാനും വിചാരിച്ചു നാട്ടിലെ ആരെങ്കിലും ആയിരിക്കുമെന്ന്..എന്നാൽ ഞാൻ ഇറങ്ങട്ടെ.. അപ്പോൾ പറഞ്ഞത് പോലെ “”

 

“”ഞാൻ താഴത്തു വരെ വരാം.”” യാത്ര പറഞ്ഞു ഇറങ്ങിയ അപ്പച്ചന്റെ കൂടെ ഞാൻ പുറത്തിറങ്ങി..

 

 

താഴെയെത്തി ഒന്നുരണ്ടു വിശേഷങ്ങൾ പറഞ്ഞതിന് ശേഷം അപ്പച്ഛനുമായി പിരിഞ്ഞു..

 

സന്തോഷത്തോടെ റൂമിലെത്തിയോ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. പരസ്പരം സംസാരിച്ചിരിക്കുന്ന രണ്ടു പേരും എന്നെ കണ്ടതോടെ സംശയത്തോടെ എന്നെ നോക്കി..

 

“” എന്താണ് മുഖമൊക്കെ ഇങ്ങനെ വീർതിരിക്കുന്നെ “”

 

“”ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു കാര്യം ചോദിക്കാനുണ്ട്. “” മിയ ചോദിച്ചു.

 

“”ഇതെന്താ പോലീസ് സ്റ്റേഷനോ.. എന്തായാലും ചോദിക്ക് കേൾക്കട്ടെ “” കൈകൾ കെട്ടി അവരുടെ ചോദ്യത്തിന് തയ്യാറായി ഞാൻ നിന്നു..

 

“”ഇന്ന് രാവിലെ നീ എവിടെ പോയിരുന്നു “” ആവണി അടുത്ത് വന്നു ദേഷ്യത്തോടെ ചോദിച്ചു.

 

അവളുടെ ചോദ്യം കേട്ടതും ഞാനൊന്നു ഞെട്ടി..

 

“”കൂട്ടുകാരനെ കാണാൻ “” എന്നിലെ ഞെട്ടൽ മറച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു.

 

“”ഏത് കൂട്ടുകാരൻ “” അവൾ വീണ്ടും ചോദിച്ചു.

 

“”നാട്ടിലുള്ള എന്തേ “”

 

“”എന്താ അവന്റെ പേര് “” ആവണി അത് ചോദിച്ചപ്പോൾ ഞാൻ അൽപ്പം പരുങ്ങി.

 

“”അതെന്തിനാ പേരൊക്കെ “” അൽപ്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..

 

“”നീ നിന്റെ അപ്പച്ചനോട് പറഞ്ഞത് ഇവിടെയുള്ള കൂട്ടുകാരനാണെന്നാണല്ലോ “” മിയയും അടുത്ത് വന്നു ദേഷ്യത്തോടെ ചോദിച്ചു..

 

“”സത്യം പറ നീ ആരെ കാണാനാ പോയെ “” എന്റെ പരുങ്ങൽ കണ്ടു ആവണി പേടിയോടെ ചോദിച്ചു.

 

“”എന്റെ ഒരു അത്യാവശ്യ കാര്യത്തിന് പോയതാ.. അതിപ്പോൾ നിങ്ങളോട് പറയാൻ പറ്റില്ല “”

 

“” അതെന്താ ഞങ്ങളോട് പറയാൻ പറ്റാത്തത് “” മിയ അവളുടെ ദേഷ്യം കാണിക്കാൻ തുടങ്ങി..

 

“”അത് അങ്ങനെയുള്ള കാര്യമാണ്..””

 

“”ഓഹോ ഞങ്ങളോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ നിന്റെ ജീവിതത്തിൽ ഉണ്ടല്ലേ.. ഞങ്ങൾ അങ്ങനെയല്ല കരുതിയിരുന്നത് “” ആവണിയും ദേഷ്യപ്പെടാൻ തുടങ്ങി.

 

“”അങ്ങനെയല്ല.. “”

 

“”എങ്ങനെ ആയാലും കുഴപ്പമില്ല.. ഞങ്ങളോട് പറയാൻ പറ്റാത്ത രഹസ്യം ഉണ്ടെങ്കിൽ ok.. പക്ഷെ വേറെ എന്തെങ്കിലും കാര്യത്തിനാണ് നീ പോയതെങ്കിൽ ഞാനും ഇവളും നാളെ മുതൽ ഈ റൂമിൽ ഉണ്ടാവില്ല “” മിയ എന്റെ അടുത്തേക്ക് ഒന്നൂടി നീങ്ങി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *