“”എന്റെ അന്വേഷണം പറയണം “”
“”അതല്ലേ കോമഡി… നിന്റെ കാര്യമെല്ലാം ഞാൻ പറഞ്ഞു. അപ്പോൾ അവർ നിന്നെ കുറിച്ച് കുറെ ചോദിച്ചു.. ഞാൻ നിന്റെ കാര്യം മൊത്തം പറഞ്ഞു.. അവസാനം അവർ ചോദിക്കാ.. നമ്മൾ തമ്മിൽ പ്രേമത്തിൽ ആണോന്നു.”” അതും പറഞ്ഞു അവൾ ചിരിച്ചു..
“”എന്നിട്ടെന്തു പറഞ്ഞു “” അവളുടെ കൂടെ ചിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു..
“”എന്ത് പറയാൻ, ഒന്നും പറഞ്ഞില്ല. പിന്നെ സംസാരിക്കാമെന്നു പറഞ്ഞു വച്ചു.””
“”അയ്യോ അതെന്താ അങ്ങനെ ചെയ്തേ… ഇനി അവർ തെറ്റിദ്ധരിക്കില്ലേ “”
“”അല്ലാതെ പിന്നെ ഞാൻ എന്ത് പറയണമായിരുന്നു… നിന്നെ ഇഷ്ടമല്ലാന്നു നുണപറയാനോ..no way.. അങ്ങനെ നുണ പറയേണ്ട ആവിശ്യം എനിക്കില്ല “” എന്റെ അടുത്തുനിന്നും എണീറ്റ് നിന്ന അവൾ എന്നെ നോക്കാതെ പറഞ്ഞു..
“”ചേച്ചി!! അതിനർത്ഥം ചേച്ചിക്ക് എന്നോട് പ്രണയമാണെന്നാണോ “” അല്പം ഞെട്ടലോടെ ഞാൻ ചോദിച്ചു..
“”അല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിക്കിഷ്ടമാണ് ഒരുപാട്…. നിന്നെ സ്വന്തമാക്കാൻ ഏത് പെണ്ണാടാ ആഗ്രഹിക്കാത്തെ. പക്ഷെ നീ പേടിക്കണ്ട.. എനിക്ക് നിന്റെ എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ.. അത് മനസിലാക്കാനുള്ള ബുദ്ധിയെനിക്കുണ്ട്. പിന്നെ എന്റെ ഇഷ്ടം അത് എന്നും എന്റെ ഉള്ളിൽ ഉണ്ടാവും “” ഒരു മങ്ങിയ ചിരിയോടെ അവൾ പറഞ്ഞു തീർത്തു.
എനിക്കൊന്നും മനസിലാവുന്നില്ല.. ജീവിതം ഇത്രക്ക് സുന്ദരമാണോ.. അതോ ഇത്രെയും ബുദ്ധിമുട്ടുള്ളതായിരുന്നോ? മാഡത്തിനും എന്നോട് പ്രണയമുണ്ട്.
“”എന്താടാ മിണ്ടാതിരിക്കുന്നെ.. നീ ഒന്നും വിചാരിക്കേണ്ട.. ഞാൻ പറഞ്ഞില്ലേ .. ജീവിതകാലം മുഴുവൻ ഒരു ബെസ്റ്റി ആയി ഞാൻ ഉണ്ടാവും.. അത് മതി.”” എന്റെ മിണ്ടാട്ടം കണ്ടപ്പോൾ അവൾ പറഞ്ഞു.
“”എന്തിനാടി ചേച്ചി പെണ്ണെ ഇങ്ങനെ എന്നെ വിഷമിപ്പിക്കുന്നത്.. നീ ഇങ്ങനെയൊക്കെ പറയുമ്പോൾ അറിയാതെ എനിക്കും ഇഷ്ടം തോന്നുവാ “” അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ഞാൻ പറഞ്ഞു. എന്റെ കണ്ണുകൾ അൽപ്പം തുളുമ്പി..
“”അയ്യേ എന്റെ മോൻ കരയുന്നോ.. വന്നേ “” എന്റെ കണ്ണുകൾ തുടച്ചു എന്റെ കൈകൾ പിടിച്ചു കൊണ്ടു എന്നെ ചേർത്ത് പിടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
കുറച്ചു സമയം ഒന്നും ഉരിയാടാതെ പരസ്പരം സ്നേഹിച്ചു ഞങ്ങൾ കെട്ടിപിടിച്ചു..
“”ടാ … ഒന്നും പേടിക്കണ്ട എന്നും ഞാൻ ഉണ്ടാവും.. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ തീരട്ടെ.. അതാണ് വലുത്. ഇപ്പോൾ നീ പൊക്കോ എനിക്ക് ഒറ്റയ്ക്ക് കുറച്ചു നേരം കരയണം “” വിതുമ്പി കൊണ്ടവൾ പറഞ്ഞു..
“”വേണ്ട.. ഈ അവസ്ഥയിൽ നിന്നെ ഞാൻ ഒറ്റക്കിട്ടു പോവില്ല..””
“”വേണ്ട പോ.. പ്ലീസ് ഞാൻ പറഞ്ഞാൽ കേൾക്കില്ലേ..”” എന്റെ ശരീരത്തിൽ നിന്നും മാറി കൊണ്ടു ഞാൻ പറഞ്ഞു..
“”പോകാം.. കുറച്ചു കഴിഞ്ഞോട്ടെ.. ഇവിടെ വന്നേ..”” അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു..
ആ ചുണ്ടുകൾ ഞാൻ സ്നേഹത്തോടെ നുണഞ്ഞു അവളും!!
“”ഇനി ഞാൻ പോകാം.. സമാധാനമായിട്ടിരിക്കു.. ഇനി ഓഫീസിൽ വരുമ്പോൾ ഇതിന്റെ സങ്കടം കാണിച്ചു നടക്കരുത് “” അവളുടെ മനസ്സ് ഇപ്പോൾ ഒറ്റക്ക് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അത് മനസിലാക്കിയ ഞാൻ അവളോട് പറഞ്ഞു..
ഒരു മൂളൽ മാത്രമായിരുന്നു മറുപടി. കുറച്ചു നേരം കണ്ണോട് കണ്ണുകൾ നോക്കി നിന്നു ഞാൻ റൂമിലേക്ക് നടന്നു….
പാവം ചിലപ്പോൾ ഒരുപാട് ആഗ്രഹിച്ചു കാണും.. ആഗ്രഹിച്ചതൊന്നും എല്ലാർക്കും കിട്ടണമെന്നില്ലല്ലോ. തിരക്കേറിയ റോടുകളിൽ ഒരു ഭ്രാന്തനെ പോലെ ചിന്തിച്ചു ഞാൻ നടന്നു.
റൂമിലെത്തിയപ്പോഴും ഞാൻ വേറെ ഏതോ ലോകത്തായിരുന്നു.. വാതിൽ തുറന്ന അവരെ കൂടുതൽ മൈൻഡ് ചെയ്യാതെ ഞാൻ ബെഡിൽ പോയി കിടന്നു..
“”എന്ത് പറ്റി.. ആകെ ഒരു വിഷമം “” എന്റെ കൈകളിൽ പിടിച്ചു മിയ ചോദിച്ചു. ആവണി അടുത്ത് പേടിയോടെ എന്നെ നോക്കി നിന്നു..
