രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 4 7അടിപൊളി  

 

“”നിങ്ങളെന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ ഒരു പ്രശ്നവുമില്ല വാ “” ഞാൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

 

“” നീ പറയുന്നുണ്ടോ ഇല്ലയോ “” ആവണി വിടുന്ന ലക്ഷണമില്ല..

 

“”എന്ത് പറയാൻ.. വെറുതെ അതുമിതും പറഞ്ഞു വഴക്കാവാൻ നിൽക്കേണ്ട “” എന്റെ ഉള്ളിലുള്ള ദേഷ്യം പതിയെ പുറത്തുവരാൻ തുടങ്ങി.

 

“”ഓഹോ അപ്പോൾ എന്തോ ഒരു രഹസ്യം ഉണ്ട്.. സാരമില്ല.. ഞങ്ങളോട് പറയാൻ പറ്റാത്തതല്ലേ.. നമ്മൾ തമ്മിലുള്ള ബന്ധം ഇത്രേയുള്ളൂ എന്ന് വിചാരിച്ചില്ല “” മിയ പതിയെ ദുഖിതയാവാൻ തുടങ്ങി..

 

ഇനി പറഞ്ഞില്ലെങ്കിൽ ഇവർ തമ്മിലുള്ള ബന്ധം എനിക്ക് നഷ്ടപെടും. എല്ലാം പറയുകതന്നെ..

 

“”ഞാൻ പറയാം… “” രണ്ടുപേരും എന്നെ നോക്കി.

 

“”ഞാൻ പോയത് മാഡത്തിന്റെ അടുത്തേക്കാണ്..”” അവരുടെ മുഖത്തു നോക്കി തന്നെ ഞാൻ പറഞ്ഞു..

 

“”മാഡത്തിന്റെ അടുത്തേക്കോ.. എന്തിനു “” ആവണി വീണ്ടും സംശയങ്ങൾ ഉയർത്തി.

 

“”ഒന്നുമില്ല.. ഞാൻ അന്ന് പറഞ്ഞില്ലേ.. പുള്ളിക്കാരിക്ക് കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. അത് ഡിസ്‌കസ് ചെയ്യാൻ പോയതാ “”

 

“”എന്ത് പ്രശ്നം. അതും ഞങ്ങളോട് പറയാൻ പറ്റാത്തതാണോ “” മിയ ഗൗരവത്തിൽ ചോദിച്ചു.

 

“”അതെ.. ആരോടും പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനത്തെ ഒരു കാര്യം എങ്ങനെ ഞാൻ നിങ്ങളോട് പറയും “”

 

“”എനിക്കന്നേ ഡൌട്ട് ഉണ്ടായിരുന്നു.. മാഡം ഇവനോട് നല്ലോണം സംസാരിച്ചിട്ടുണ്ടെന്നു.. അവളുടെ ഒരു മുടി ഒതുക്കലും പ്രായം കുറച്ചു കാണിക്കലും. എല്ലാം ഇവൻ പറഞ്ഞിട്ട് തന്നെ ചെയ്തതാവും “” ആവണി വെട്ടിതുറന്നു പറഞ്ഞു..

 

“”എനിക്കും തോന്നിയതാ.. ഇനി ഞങ്ങൾ അറിയാത്ത ബന്ധം വല്ലതും ഉണ്ടോ നിങ്ങൾ തമ്മിൽ “” മിയ ചോദിച്ചപ്പോൾ ഞാനൊന്നു ഞെട്ടി.

 

“”പോടീ അങ്ങനെയുള്ള ഒരു ബന്ധവും ഇല്ല “”

 

 

“”എന്നാൽ നിനക്ക് മാഡത്തിന്റെ അടുത്തേക്കാണ് പോയതെന്ന് പറഞ്ഞാൽ പോരായിരുന്നോ “” മിയ വീണ്ടും.

 

“”അങ്ങനെ പറഞ്ഞാൽ പിന്നെ ഇത് പോലുള്ള ചോദ്യങ്ങൾ വരും അതുകൊണ്ടാ മിണ്ടാതിരുന്നേ.. അല്ലാതെ വേറൊന്നും ഇല്ല “”

 

ഞാൻ പറഞ്ഞത് കേട്ടിട്ട് അവർ പിന്നെ ഒന്നും മിണ്ടിയില്ല.. രണ്ടു പേരും അവരുടെ കട്ടിലിൽ ഇരുന്നു.. ഞാനും എന്റെ കട്ടിലിൽ ഇരുന്നു.. നിശബ്ദത മാത്രം. ആരും പരസ്പരം നോക്കുന്നു പോലുമില്ല.. തല താഴ്ത്തി ഇരുന്നു…. കറങ്ങുന്ന ഫാനിന്റെ ശബ്ദം വളരെ ഉയർച്ചയിൽ ആണെന്ന് തോന്നി.. ടിം ടിം ടിം അവസാന റൗണ്ടിലെ ശബ്ദം ഫാനിൽ നിന്നും കേൾക്കാൻ തുടങ്ങി..

 

 

“”ടിം!! ടിം!! ടിം!! ആ ചോറ് റെഡി ചോറ് റെഡി.. “” കൂട്ടുകാരനായ ഹിന്ദിക്കാരന്റെ പാത്രത്തിൽ തട്ടിയുള്ള വിളി എന്നെ ആ റൂമിൽ നിന്നുമുള്ള ഓർമ്മകളിൽ നിന്നും എഴുനേൽപ്പിച്ചു.

 

“”ഹാ നിനക്കൊന്നു പതുക്കെ പറഞ്ഞൂടെ “” അയാളോട് ഞാൻ പറഞ്ഞു.

 

“”ന്റെ പോന്നു ജൈസാ.. നിനക്ക് ഞായറാഴ്ച പോവാം.. നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ.. ഞാൻ കൊന്ന കുറ്റം ഏറ്റ് പറഞ്ഞു വന്നതാണ്.. തീരാൻ ഇനി 8 വർഷം കൂടിയുണ്ട്.. അതുകൊണ്ട് ഇതൊക്കെയല്ലേടാ എന്റെ നേരം പോക്ക് “” വിഷമമുള്ളതാണെങ്കിലും അയാളത് ചിരിച്ചു പറഞ്ഞു..

 

ഞാൻ ഒന്നും പറഞ്ഞില്ല.. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന യുവാവിന്റെ തലയെടുത്തു അതും കൊണ്ടു ഹോസ്പിറ്റലിൽ പോയി കീഴടങ്ങിയവനാണ്.. The റിയൽ ഹീറോ..

 

“”പിന്നെ മോനെ നീ പുറത്തിറങ്ങുന്ന സമയത്തു സമയം കിട്ടുകയാണെങ്കിൽ എന്റെ വീട്ടിലൊന്നു പോണേ മോനെ.. എന്റെ ഭാര്യ ഒറ്റക്കാണ്.. എന്താ അവസ്ഥ എന്നുപോലുമറിയില്ല “” ആ ചിരി നിർത്താതെ അയാൾ പറഞ്ഞു..

 

“”പോയിരിക്കും. ഞാൻ കൂട്ടികൊണ്ടുവരും ഇവിടേയ്ക്ക്..””

 

അയാളൊന്ന് ചിരിച്ചു നന്ദിയോടെ…

 

“”ടാ കോടതി വിധി വന്നിട്ടും ജയിലിൽ ആയിട്ടും എല്ലാരും ഉപേക്ഷിച്ച നിന്റെ കേസ് ആരാ re അപ്പീൽ ചെയ്തു വിജയിപ്പിച്ചതെന്നു അറിയാമോ “” തന്റെ സ്നേഹിതനായ പോലീസുകാരൻ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു..

 

“”ഇല്ല അറിഞ്ഞിട്ടില്ല.. ആഗ്രഹമുണ്ട്.. മനസിലായെങ്കിൽ ഒന്ന് പറഞ്ഞൂടെ “”

 

“”ഒരു പെണ്ണാണ് എന്നറിയാം.. പേര് കിട്ടിയിട്ടില്ല.. ഞാനൊന്നു ശ്രമിക്കട്ടെ.. “”

 

“”ഉം “” അയാൾ തിരിച്ചു പോയി..

 

ആരായിരിക്കും.. അത്.. മിയയോ ആവണിയോ അതോ മാടമോ.. അമ്മച്ചി എന്തായാലും ആയിരിക്കില്ല. പിന്നെ ആരായിരിക്കും.. ഒരു എത്തും പിടിയും കിട്ടുന്നില്ല.

 

തുടരും..

 

അഭിപ്രായം അറിയിക്കൂ പ്ലീസ്‌.. @garudawriter

Leave a Reply

Your email address will not be published. Required fields are marked *