രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 5 6

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5

Randu Mizhikal Niranjappol Part 5 | Author : Garuda

[ Previous Part ] [ www.kambi.pw ]


 

“”നിന്നോളം… എന്നിലേക്കാഴ്ന്നിറങ്ങിയ മറ്റൊന്നും ഈ ഭൂമിയിലില്ല!! “”♥️

 

അത്രെയും ആളുകളുടെ ഇടയിലും അവളുടെ ശബ്ദം വേറിട്ടുനിന്നു.. ആ ശബ്ദത്തിന് ഒരു പ്രത്യേക സ്വരമായിരുന്നു. തെളിഞ്ഞ അന്തരീക്ഷത്തിൽ ചുറ്റും നിൽക്കുന്ന കണ്ണീരുകളെ പോലും കരയിപ്പിച്ചു!!!!! അവളുടെ വാക്കുകളും പ്രവർത്തികളും!!!

 


എന്തായാലും ഈ ഞായറാഴ്ച പുറത്തിറങ്ങും.. അപ്പോഴറിയാം എനിക്ക് വേണ്ടി കേസ് നടത്തിയതാരാണെന്ന്.. ആവണിയോ മിയയോ മാഡമോ? ഇവരിൽ ഒരാളാണ്.. പക്ഷെ എന്തുകൊണ്ട് ഇവർ ഇതുവരെ എന്നെ കാണാൻ വന്നില്ല?. അവരെവിടെയായിരിക്കും?. ഇങ്ങനെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി ഞാനിരുന്നു.. കയ്യിലെ മാറാത്ത ചുടു ചോരയുടെ മണവുമായി ഞായറാഴ്ചയിലേക്കായി ഞാൻ കാത്തുനിന്നു… നിമിഷങ്ങളെണ്ണി!!…..


 

മുറിയിലെ ഫാൻ അത്രെയും വേഗത്തിൽ കറങ്ങി കാറ്റ് തന്നിട്ടും ഞാനിരുന്നു വിയർത്തു. ആവണിയും മിയയും ഒന്നും മിണ്ടുന്നില്ല.. ആ ഇരുപ്പിൽ അവർ പലതും ചിന്തിക്കുന്നുണ്ടായിരുന്നു. പല കണക്കുകൂട്ടലുകളും നടത്തുന്നുണ്ടായിരുന്നു. ഈ രാത്രി സമയം നീങ്ങുന്നില്ല. നിമിഷങ്ങൾ വർഷങ്ങളെ പോലെ തോന്നുന്നു..

 

കുറച്ചു സമയം കഴിഞ്ഞു അവർ ഉറങ്ങാൻ കിടന്നു.. ഞാനും ഉറങ്ങാൻ കിടന്നു.. വരുന്ന ഞായറാഴച്ച നാട്ടിൽ പോകണം. അമ്മച്ചിയെ കാണണം. പ്രമോഷൻ കിട്ടിയതിനാൽ അടുത്ത ഞായറാഴ്ച എല്ലാവർക്കും പോകുന്നതിനു മുൻപ് പാർട്ടി കൊടുക്കണം.. അതിനു മുൻപ് ഈ രണ്ടു കുറുമ്പികളെ എങ്ങനെയെങ്കിലും സമാധാനിപ്പിക്കണം.. ഉറങ്ങാൻ കിടന്ന അവരെ നോക്കി കൊണ്ടു ഞാൻ ഉറങ്ങി…..

 

രാവിലെ എണീക്കുമ്പോൾ എന്തൊക്കെ സംഭവിച്ചാലും രണ്ടുപേരും എന്നോട് സംസാരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ അവർ എന്നെ മൈൻഡ് പോലും ചെയ്തില്ല.. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരായാലും ഇതൊക്കെ തന്നെയാവും സംഭവിക്കുക!!. എന്നെ വിളിക്കാതെ എന്നോട് പറയാതെ അവർ ഓഫീസിലേക്ക് പോയി.. ആദ്യമായി അതും സംഭവിച്ചു.. പക്ഷെ എനിക്കുള്ള ഭക്ഷണം അപ്പോഴും അവർ റെഡി ആക്കി വച്ചിട്ടുണ്ടായിരുന്നു!!.

 

ഓഫീസിലെത്തിയ എന്നെ കണ്ടിട്ട് അവർ മൈൻഡ് പോലും ചെയ്തില്ല.. ആവണിയുടെ അടുത്തിരുന്നിട്ടും തികച്ചും ഒരപരിചിതനെ പോലെ എന്നെക്കണ്ടു!!. എനിക്ക് സത്യത്തിൽ വിഷമമായി. എന്നാൽ അതവരുടെ മുമ്പിൽ കാണിക്കാൻ ഞാൻ നിന്നില്ല.. ഒരു നശിച്ച ദിവസം പോലെ..

 

എന്നാൽ ഇതിനിടയിൽ ഇടിത്തീയായി ഒന്നുമറിയാത്ത മാഡം കേറിവന്നു.. ഓഫീസിലെത്തിയതും മാഡം എന്നെ വിളിപ്പിച്ചു.. മാഡം എന്നോട് വരാൻ പറഞ്ഞതും ഞാൻ പോയതൊന്നും അവർ മൈൻഡ് ചെയ്തില്ല..

 

“”എന്താണ്.. ഒരു മൗനം. ഇന്നലെ കണ്ട സ്മാർട്നെസ്സ് ഒന്നും ഇല്ലല്ലോ “” എന്റെ മുഖം കണ്ടിട്ടാവണം അവൾക്കു പെട്ടെന്ന് എന്റെ സങ്കടം കണ്ടുപിടിക്കൻ കഴിഞ്ഞു.

 

“”കുറച്ചു പ്രശ്നമുണ്ട്..””

 

“” എന്ത് പ്രശ്നം.. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞൂടെ “”

 

“” അവളുമാർ രണ്ടു പേരും ഉടക്കിലാ.. ഇന്നലെ ഞാൻ ചേച്ചീടെ അടുത്തുവന്ന കാര്യം എനിക്കവരോട് പറയേണ്ടി വന്നു..””

 

“”അതിനെന്താ പ്രശ്നം.. എന്റെ അടുത്ത് വരണ്ടാന്നു അവർ പറഞ്ഞിരുന്നോ..””

 

“”അതല്ല.. അങ്ങോട്ടാണ് വരുന്നതെന്ന് അറിയാതിരിക്കാൻ ഞാൻ കൂട്ടുകാരനെ കാണാൻ ആണെന്നാ പറഞ്ഞെ.. എല്ലാം അവരറിഞ്ഞു.. ഇപ്പോൾ ഒന്ന് മിണ്ടുന്നു പോലുമില്ല.””

 

“”ശെടാ നിങ്ങൾക്കിടയിൽ ഞാനൊരു പ്രശ്നകാരനായോ. ഞാൻ സംസാരിക്കട്ടെ അവരോടു “”

 

“”വേണ്ട.. ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.. വരുമ്പോലെ വരട്ടെ..”” അതും പറഞ്ഞു ഞാൻ എണീറ്റ് നടന്നു..

 

തിരിച്ചു ചെന്നു ഞാൻ ഇരിക്കുമ്പോൾ പോലും ആവണി എന്നെ മൈൻഡ് ചെയ്തില്ല..

 

ഉച്ച കഴിഞ്ഞപ്പോഴേക്കും എന്റെ മനസാകെ തകർന്നിരുന്നു. മനസ്സ് എവിടെയും നിൽക്കുന്നില്ല. പല കാര്യങ്ങൾ മനസിലേക്ക് കടന്നു വരുന്നത് പോലെ..

 

പെട്ടെന്ന് മിയയെ ചോദിച്ചു ഒരാൾ വന്നു.. അയാളെ സൂക്ഷിച്ചു നോക്കിയ ഞാൻ ഞെട്ടിപ്പോയി.. അന്ന് റൂം നോക്കാൻ വേണ്ടി മിയയ്ക്ക് റൂം കീ കൊടുത്തയാൾ!! അയാൾ വന്നു മിയയെ കണ്ടു ഒരു കീ കൊടുത്തിട്ടു പോയി.. മിയ അതും വാങ്ങി ആവണിയെ വിളിച്ചുകൊണ്ടുപോയി മാറിനിന്നു എന്തോ സംസാരിക്കുന്നുണ്ടായിരുന്നു..

 

എല്ലാം മനസിലായി. ഇതിൽ കൂടുതൽ എനിക്ക് താങ്ങാനാവില്ല.. ഞാനറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഉതിർന്നു വീണു.. ശരീരത്തിൽ ഒരു വിറയൽ പോലെ.. നെഞ്ചിനാകത്തെ വിങ്ങൽ വേദനയായി മാറിക്കൊണ്ടിരുന്നു.. ഒരു പക്ഷെ അവർ രണ്ടു പേരെയും എന്റെ മനസിൽ ഞാൻ അറിയാതെത്തന്നെ അത്രെയും ആഴത്തിൽ ഇഷ്ടപെടുന്നുണ്ടാവും..

 

മനസ് കലങ്ങി മറിയുന്നതുപോലെ.. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഉടനെ തന്നെ മാഡത്തിന് ഒഫീഷ്യൽ ആയി റിസൈൻ ലെറ്റർ മെയിൽ ചെയ്തു!!!!.. ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി.. ആ സമയത്തു മാത്രം രണ്ടുപേരും എന്നെ നോക്കി..

 

നേരെ ബീച്ചിൽ പോയി ഇരുന്നു.. ഫോൺ സ്വിച്ച് ഓഫ്‌ ആക്കി.. ഒരേ ഇരിപ്പ് ആ രാത്രി ഞാൻ ഇരുന്നു.. മുന്നിലൂടെ ആളുകൾ പാസ്സ് ചെയ്യുന്നത് ഉൾകണ്ണിലൂടെ കാണുന്നത് പോലെ തോന്നി. മനസ്സിൽ എന്താണെന്നു എനിക്ക് പോലും ഓർമയില്ല.. ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാൻ മിസ്സ്‌ ചെയ്ത ഒരുപാട് ഹീറോ ആകാനുള്ള അവസരങ്ങൾ മനസ്സിൽ വീണ്ടും പുനരാവിഷ്കരിച്ചു.. അതൊക്കെ നേടിയതുപോലെ മനസിനെ വിശ്വസിപ്പിച്ചു.. സങ്കടങ്ങൾ മറക്കാൻ തുടങ്ങി.. അടുത്തുള്ള കടയിൽ നിന്നു സിഗരറ്റ് വാങ്ങി വലിച്ചു.. ഒന്നല്ല ഒരുപാട്.. രണ്ടെണ്ണം മൂന്നെണ്ണം ഒരുമിച്ചു വലിച്ചു.. കടപ്പുറത്തുകൂടി അങ്ങനെ വലിച്ചു നടന്നു. വെറുതെ ചിരിച്ചു കൊണ്ടിരുന്നു.. എന്റെ ബാഗ്, ഫോൺ അവിടെ എവിടെയോ ഞാൻ വച്ചിരുന്നു. അതൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു..

 

കടപ്പുറത്തു കണ്ണടച്ചു സ്വപ്നം കണ്ടോണ്ടിരുന്ന എന്നെ പിന്നെ തട്ടിയുണർത്തിയത് പോലിസുകാർ ആയിരുന്നു.. ബീച്ചിൽ നട്ടപാതിരക്ക് ഒറ്റയ്ക്ക് ഇരുന്നതിന് എടുത്തു കൊണ്ടുപോയി.. ഒരു ഭ്രാന്തനെ പോലെ ചിരിച്ചു ഞാൻ അവരുടെ കൂടെ പോയി.. സ്റ്റേഷനിലെത്തിയ പോലീസുകാർ എന്നെ അവിടെ പിടിച്ചിരുത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.. പക്ഷെ അപ്പോഴേക്കും എന്റെ മനസെല്ലാം തളർന്നു പോയിരുന്നു.. പലതും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.. ചില സമയത്ത് പൊട്ടി കരഞ്ഞു.

 

ഒരു ഭീകരനായ പോലീസുകാരൻ വേറെ ആരോടോ ഉള്ള കലിപ്പിൽ എന്നോട് ചോദ്യം ചെയ്തു എന്നെ അടിച്ച് തെറിപ്പിച്ചു.. പുറത്തു നല്ല കാറ്റോട് കൂടിയ മഴ.. അവയുടെ ശബ്ദം എന്റെ കാതുകളെ തഴുകി.. ഞാൻ വീണ്ടും ചിരിച്ചു.. അടികൊണ്ടിട്ടും ഞാൻ ചിരിക്കുന്നത് കണ്ട അയാൾ വീണ്ടും അമറി കൊണ്ട് എന്നെ അടിക്കാൻ വന്നു.. പക്ഷെ ഒരു അമാനുഷിക ശക്തിയെ പോലെ ഞാൻ അയാളെ ഒരൊറ്റ അടിക്കു നിലത്തിട്ടു.. തല പൊട്ടി ചോരവന്നു.. ശബ്ദം കേട്ടു എല്ലാ പോലീസുകാരും ഓടി വന്നു.. എന്നെ പിടിച്ചടിച്ചു ലോക്കപ്പിൽ ഇട്ടു.. വീണുകിടന്ന പോലീസുകാരനെ എല്ലാവരും ചേർന്ന് ഹോസ്പിറ്റലിൽ എടുത്തു കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *