ഉടനെ ഫോൺ എടുത്തു അയാൾ മിയയ്ക്ക് ഫോൺ ചെയ്തു.. എന്നിട്ട് പെട്ടെന്ന് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. ഫോൺ കട്ട് ചെയ്ത അയാൾ എന്നെ നോക്കി പുച്ഛത്തോടെ ഒരു ചിരിച്ചിരിച്ചു അയാളുടെ ഇരിപ്പിടത്തിൽ ഇരുന്നു.
അല്പസമയത്തിന് ശേഷം ഒരു ടാക്സിയിൽ മിയയും ആവണിയും വന്നു. ആ പോലീസുകാരന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവരുടെ മുഖത്തു ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.. അവരുടെ ഇരുപ്പ് കണ്ടപ്പോൾ അയാൾ കൂടുതലൊന്നും സംസാരിച്ചില്ല.. മുഖം തിരിച്ച് എന്റെ നേരെ നോക്കി എന്നെ അവരെ കാണിച്ചു.. രണ്ടുപേരും എന്താണെന്ന ഭാവത്തിൽ ഒന്ന് തിരിഞ്ഞു നോക്കി!!. എന്നെ കണ്ടു രണ്ടു പേരും ഞെട്ടിപ്പോയി!!!!. ഞാൻ ജയിലിനകത്തു നിൽക്കുന്ന കാഴ്ച!! അവർക്കു വിശ്വസിക്കാൻ കഴിയുന്നില്ല എന്നുള്ളത് അവരുടെ മുഖത്തുനിന്നും മനസിലാക്കാം. രണ്ടു പേരും ഓടി എന്റെ അടുത്തേക്ക് വന്നു.. ആ സമയത്തെ അവരുടെ വികാരം പറഞ്ഞറിയിക്കുക വളരെ പ്രയാസമുള്ളതാണ് .. സ്നേഹവും സന്തോഷവും കരച്ചിലും അവിടെയാകെ പരിഭ്രാന്തി പരത്തി.. അവർ പരിസരം മറന്നു പൊട്ടികരഞ്ഞു. കമ്പിയിൽ പിടിച്ചിരുന്ന എന്റെ കൈകളിൽ പിടിച്ചു പലതും എന്നോട് ചോദിച്ചു. മറുപടിയൊന്നും കിട്ടാത്തതും എന്റെ മുഖത്തെ പരിചിതമല്ലാത്ത ഭാവങ്ങളും കണ്ടു രണ്ടുപേരും ഒരു നിമിഷം നിശ്ചലമായി!!.
ഒന്നും മനസിലാകാതെ അവർ ആ പോലീസുകാരനെ തിരിഞ്ഞു നോക്കി. രണ്ടുപേരുടെയും തേങ്ങൽ മാത്രം അവിടെയാകെ പരന്നു. നിശബ്ദത വേട്ടയാടിയ അന്തരീക്ഷത്തെ പിണക്കാൻ വന്ന രണ്ടു വനിതാ പോലീസുകാർ അവരെ പിടിച്ചെഴുനേൽപ്പിച്ചു ആ പൊലിസുകാരന്റെ മുമ്പിൽ ഇരുത്തി.. അവർ കരഞ്ഞുകൊണ്ടയാളെ നോക്കി..
അയാൾ തന്റെ തലയിലെ തൊപ്പി അഴിച്ചുവച്ചു.. ഉണ്ടായ കാര്യങ്ങൾ മൊത്തം അവരെ പറഞ്ഞുകേൾപ്പിച്ചു.. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒന്നു മിണ്ടാനോ കരയാനോ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു രണ്ടുപേരും.. തരിച്ചിരിക്കുകയാണ്..
“”സർ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. പ്ലീസ് “” മിയ കരഞ്ഞു കൊണ്ടു ചോദിച്ചു..
“”അതിപ്പോ.. അറിയാമല്ലോ ഒരു പോലീസുകാരനെയാണ് ഇടിച്ചിരിക്കുന്നത്.. അതും സ്റ്റേഷനിൽ.. “” അയാൾ കാര്യത്തിന്റെ ഗൗരവം അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..
“”സർ,, ഞങ്ങൾ എന്തുവേണമെങ്കിലും ചെയ്യാം അവനെ വെറുതെ വിടണം.. “” കരയുന്നതിനിടയിൽ വാക്കുകൾ മുഴുവൻ കിട്ടാതെ ആവണി അപേക്ഷിച്ചു..
“”Ok ചെയ്യാം.. അവന്റെ അവസ്ഥ കണ്ടിട്ടാണ്.. പിന്നെ നിങ്ങളുടെയും.. കുറച്ചു പൈസ ഇറക്കേണ്ടി വരും…””
“”തരാം സർ, അവനെയൊന്നു വിട്ടാൽ മാത്രം മതി “” ആവണി കരഞ്ഞു പറഞ്ഞു..
“”2 ലക്ഷം രൂപ, ഇതിൽ നിന്നൊരുരൂപ പോലും ഞാൻ എടുക്കില്ല.. അതൊക്കെ കേസ് ഒതുക്കാൻ പല ആളുകൾക്കും കൊടുക്കേണ്ടി വരും. പിന്നെ ഇവിടുന്നു പോയി കഴിഞ്ഞ് വേറെന്തെങ്കിലും കേസിൽ പെട്ടാൽ അവൻ തീരും.. അതോർമ്മയിലുണ്ടാവണം “” ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ അവരോടു പറഞ്ഞു..
“”തരാം സർ,”” മിയ അയാളോട് പറഞ്ഞു..
“”ഒരു കാര്യം ചെയ്യ് നാളെ ഞാൻ പറയുന്ന ആൾക്ക് പൈസ കൊടുക്കണം.. അങ്ങനെ ഉറപ്പുണ്ടെങ്കിൽ മാത്രം ഇപ്പോൾ അവനെ കൊണ്ടുപോവാം.. “”
“”ഉറപ്പ് സർ, ഞങ്ങളുടെ ജീവനാണ് ആ കിടക്കുന്നതു.. അവനുവേണ്ടി എന്ത് റിസ്ക്കും ഞങ്ങൾ എടുക്കും “” ജയിലിനകത്തെ എന്നെ നോക്കി മിയ അയാളോട് ശബദം ചെയ്തു..
“”എങ്കിൽ വരൂ “” ഞങ്ങളെ കൂട്ടി അയാൾ ജയിലിന്റ അടുത്തേക്ക് പോയി.
അവസാനം വേറൊരു പോലീസുകാരൻ വന്നു. എന്റെ മുന്നിലെ വാതിലുകൾ തുറക്കപ്പെട്ടു. മിയ എന്റെ കൈകളിൽ പിടിച്ചു.. ആവണി എന്നെ താങ്ങി നിർത്തി… ഒരു പോലീസ് ജീപ്പിൽ ഞങ്ങളെ മൂന്നുപേരെയും കയറ്റി കൊണ്ടുപോയി… യാത്രക്കിടയിൽ എന്റെ ഇരുവശത്തുമിരുന്നു കൈകളിൽ പിടിച്ചു രണ്ടു പേരും അനന്തമില്ലാത്ത ചിന്തകളുമായി ഇരുന്നു..
റൂമിന്റെ മുമ്പിൽ ഇറങ്ങാൻ നേരം അടുത്ത റൂമിലെ അയാളും ഫാമിലിയും ഉണ്ടായിരുന്നു.
