പെട്ടെന്ന് മിയയെ ചോദിച്ചു ഒരാൾ വന്നു.. അയാളെ സൂക്ഷിച്ചു നോക്കിയ ഞാൻ ഞെട്ടിപ്പോയി.. അന്ന് റൂം നോക്കാൻ വേണ്ടി മിയയ്ക്ക് റൂം കീ കൊടുത്തയാൾ!! അയാൾ വന്നു മിയയെ കണ്ടു ഒരു കീ കൊടുത്തിട്ടു പോയി.. മിയ അതും വാങ്ങി ആവണിയെ വിളിച്ചുകൊണ്ടുപോയി മാറിനിന്നു എന്തോ സംസാരിക്കുന്നുണ്ടായിരുന്നു..
എല്ലാം മനസിലായി. ഇതിൽ കൂടുതൽ എനിക്ക് താങ്ങാനാവില്ല.. ഞാനറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഉതിർന്നു വീണു.. ശരീരത്തിൽ ഒരു വിറയൽ പോലെ.. നെഞ്ചിനാകത്തെ വിങ്ങൽ വേദനയായി മാറിക്കൊണ്ടിരുന്നു.. ഒരു പക്ഷെ അവർ രണ്ടു പേരെയും എന്റെ മനസിൽ ഞാൻ അറിയാതെത്തന്നെ അത്രെയും ആഴത്തിൽ ഇഷ്ടപെടുന്നുണ്ടാവും..
മനസ് കലങ്ങി മറിയുന്നതുപോലെ.. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഉടനെ തന്നെ മാഡത്തിന് ഒഫീഷ്യൽ ആയി റിസൈൻ ലെറ്റർ മെയിൽ ചെയ്തു!!!!.. ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി.. ആ സമയത്തു മാത്രം രണ്ടുപേരും എന്നെ നോക്കി..
നേരെ ബീച്ചിൽ പോയി ഇരുന്നു.. ഫോൺ സ്വിച്ച് ഓഫ് ആക്കി.. ഒരേ ഇരിപ്പ് ആ രാത്രി ഞാൻ ഇരുന്നു.. മുന്നിലൂടെ ആളുകൾ പാസ്സ് ചെയ്യുന്നത് ഉൾകണ്ണിലൂടെ കാണുന്നത് പോലെ തോന്നി. മനസ്സിൽ എന്താണെന്നു എനിക്ക് പോലും ഓർമയില്ല.. ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാൻ മിസ്സ് ചെയ്ത ഒരുപാട് ഹീറോ ആകാനുള്ള അവസരങ്ങൾ മനസ്സിൽ വീണ്ടും പുനരാവിഷ്കരിച്ചു.. അതൊക്കെ നേടിയതുപോലെ മനസിനെ വിശ്വസിപ്പിച്ചു.. സങ്കടങ്ങൾ മറക്കാൻ തുടങ്ങി.. അടുത്തുള്ള കടയിൽ നിന്നു സിഗരറ്റ് വാങ്ങി വലിച്ചു.. ഒന്നല്ല ഒരുപാട്.. രണ്ടെണ്ണം മൂന്നെണ്ണം ഒരുമിച്ചു വലിച്ചു.. കടപ്പുറത്തുകൂടി അങ്ങനെ വലിച്ചു നടന്നു. വെറുതെ ചിരിച്ചു കൊണ്ടിരുന്നു.. എന്റെ ബാഗ്, ഫോൺ അവിടെ എവിടെയോ ഞാൻ വച്ചിരുന്നു. അതൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു..
കടപ്പുറത്തു കണ്ണടച്ചു സ്വപ്നം കണ്ടോണ്ടിരുന്ന എന്നെ പിന്നെ തട്ടിയുണർത്തിയത് പോലിസുകാർ ആയിരുന്നു.. ബീച്ചിൽ നട്ടപാതിരക്ക് ഒറ്റയ്ക്ക് ഇരുന്നതിന് എടുത്തു കൊണ്ടുപോയി.. ഒരു ഭ്രാന്തനെ പോലെ ചിരിച്ചു ഞാൻ അവരുടെ കൂടെ പോയി.. സ്റ്റേഷനിലെത്തിയ പോലീസുകാർ എന്നെ അവിടെ പിടിച്ചിരുത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.. പക്ഷെ അപ്പോഴേക്കും എന്റെ മനസെല്ലാം തളർന്നു പോയിരുന്നു.. പലതും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.. ചില സമയത്ത് പൊട്ടി കരഞ്ഞു.
ഒരു ഭീകരനായ പോലീസുകാരൻ വേറെ ആരോടോ ഉള്ള കലിപ്പിൽ എന്നോട് ചോദ്യം ചെയ്തു എന്നെ അടിച്ച് തെറിപ്പിച്ചു.. പുറത്തു നല്ല കാറ്റോട് കൂടിയ മഴ.. അവയുടെ ശബ്ദം എന്റെ കാതുകളെ തഴുകി.. ഞാൻ വീണ്ടും ചിരിച്ചു.. അടികൊണ്ടിട്ടും ഞാൻ ചിരിക്കുന്നത് കണ്ട അയാൾ വീണ്ടും അമറി കൊണ്ട് എന്നെ അടിക്കാൻ വന്നു.. പക്ഷെ ഒരു അമാനുഷിക ശക്തിയെ പോലെ ഞാൻ അയാളെ ഒരൊറ്റ അടിക്കു നിലത്തിട്ടു.. തല പൊട്ടി ചോരവന്നു.. ശബ്ദം കേട്ടു എല്ലാ പോലീസുകാരും ഓടി വന്നു.. എന്നെ പിടിച്ചടിച്ചു ലോക്കപ്പിൽ ഇട്ടു.. വീണുകിടന്ന പോലീസുകാരനെ എല്ലാവരും ചേർന്ന് ഹോസ്പിറ്റലിൽ എടുത്തു കൊണ്ടുപോയി.
നേരം പുലരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ.. പോലിസ് സ്റ്റേഷനിലേക്ക് ആവണിയും മിയയും ഓടി കയറി വന്നു… അവരുടെ മുഖത്തു നല്ല പേടിയുണ്ടായിരുന്നു… കരച്ചിലിന്റെ വക്കോളമെത്തിയ അവർ അവിടെ കണ്ട മാന്യനാണെന്ന് തോന്നുന്ന ഒരു പോലീസുകാരനോട് എന്നെ കാണാനിലെന്നു പറഞ്ഞു കരയാൻ തുടങ്ങി.. അവരെ രണ്ടുപേരെയും സമാധാനിപ്പിച്ച പോലീസുകാർ എന്നെ കുറിച്ചു എല്ലാം ചോദിച്ചു… മിയയും ആവണിയും അന്നത്തെ കാര്യങ്ങൾ എല്ലാം അയാളോട് പറഞ്ഞു.. ജയിലിനകത്തു ഇരുന്ന് ഞാൻ അവരെ കാണുന്നുണ്ടായിരുന്നു.. പക്ഷെ എന്റെ മനസ് എവിടെയോ ആയിരുന്നു.. മായിക ലോകത്തിൽ അകപ്പെട്ട ഞാൻ അവരെ കണ്ടു എന്നല്ലാതെ മനസിലാക്കാൻ സാധിച്ചില്ല.
“”സർ, അവനെ ഒന്ന് മെഡിക്കൽ എടുക്കന്നത് നല്ലതല്ലേ. കൈകാര്യം ചെയ്യുന്നതിന് മുന്പാകുമ്പോൾ മെഡിക്കലിൽ പ്രശ്നം വരില്ല “”
