രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 5 6

 

നേരം പുലരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ.. പോലിസ് സ്റ്റേഷനിലേക്ക് ആവണിയും മിയയും ഓടി കയറി വന്നു… അവരുടെ മുഖത്തു നല്ല പേടിയുണ്ടായിരുന്നു… കരച്ചിലിന്റെ വക്കോളമെത്തിയ അവർ അവിടെ കണ്ട മാന്യനാണെന്ന് തോന്നുന്ന ഒരു പോലീസുകാരനോട് എന്നെ കാണാനിലെന്നു പറഞ്ഞു കരയാൻ തുടങ്ങി.. അവരെ രണ്ടുപേരെയും സമാധാനിപ്പിച്ച പോലീസുകാർ എന്നെ കുറിച്ചു എല്ലാം ചോദിച്ചു… മിയയും ആവണിയും അന്നത്തെ കാര്യങ്ങൾ എല്ലാം അയാളോട് പറഞ്ഞു.. ജയിലിനകത്തു ഇരുന്ന് ഞാൻ അവരെ കാണുന്നുണ്ടായിരുന്നു.. പക്ഷെ എന്റെ മനസ് എവിടെയോ ആയിരുന്നു.. മായിക ലോകത്തിൽ അകപ്പെട്ട ഞാൻ അവരെ കണ്ടു എന്നല്ലാതെ മനസിലാക്കാൻ സാധിച്ചില്ല.

 

 

“”സർ, അവനെ ഒന്ന് മെഡിക്കൽ എടുക്കന്നത് നല്ലതല്ലേ. കൈകാര്യം ചെയ്യുന്നതിന് മുന്പാകുമ്പോൾ മെഡിക്കലിൽ പ്രശ്നം വരില്ല “”

അവിടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ എന്നെ കുറിച്ച് ഈ പോലീസുകാരനോട് പതിയെ പറഞ്ഞു…

 

“”ഉം അവനെ എടുത്തു കൊണ്ടുപോയി മെഡിക്കൽ എടുത്തിട്ടു വാ.. പിന്നെ കൂടുതൽ കലാപരിപാടികൾ ഒന്നും വേണ്ട… അല്ലങ്കിലും അയാൾക്ക് രണ്ടെണ്ണം കിട്ടേണ്ടതാ.. അതിവന്റെ കൈ കൊണ്ട് കിട്ടാനാ വിധി.. വേഗം ചെല്ല് “” പെർമിഷൻ കിട്ടിയതും ആ പോലീസുകാരൻ എന്നെ എടുക്കാനായി ജയിലിനകത്തെക്ക് വന്നു..

 

“”അല്ല മാഡം ഈ ജൈസന്റെ ഒരു ഫോട്ടോ കിട്ടുമോ. “” മാന്യനായ ആ പോലീസുകാരൻ ആവണിയോടും മിയയോടും ചോദിച്ചു വളരെ സൗമ്യതയിൽ ചോദിച്ചു.

 

“”ഉണ്ട് സർ “” പേടിച്ചു വിറച്ചു കരയുന്ന ആവണി തന്റെ ഫോൺ എടുത്തു കൊണ്ടു പറഞ്ഞു..

 

“”എന്റെ നമ്പറിൽ സെൻറ് ചെയ്യൂ.. നമ്പർ നോട്ട് ചെയ്തോളു “” അത് കേട്ട ആവണി ഫോണിൽ നമ്പർ സേവ് ചെയ്യാൻ തുടങ്ങി.

 

“”നയൻ സിക്സ് ഡബിൾ ത്രീ ഫോർ ടു വൺ എയ്റ്റ് ടു സെവൻ.. വസീം ആലം സേവ് ചെയ്തോളു.”” അയാൾ പറഞ്ഞ നമ്പർ ആവണി സേവ് ചെയ്തു. എന്റെ ഫോട്ടോ അയാളുടെ വാട്സ്ആപ്പിലേക്ക് സെൻറ് ചെയ്തു.

 

“”സർ, ഫോട്ടോ അയച്ചിട്ടുണ്ട്.. “” അയാളെ നോക്കി ആവണി പറഞ്ഞു.

 

അപ്പോഴേക്കും ജയിലിനകത്തേക്ക് വന്ന പോലീസുകാരൻ എന്നെ അരയിലൂടെ ചേർത്ത് പിടിച്ചു ജയിലിനു പുറത്തേക്കു കൊടുന്നു..

 

“”Ok, ഐ will ചെക്ക് it. നിങ്ങൾ പോയി രാവിലെ വിളിക്കൂ..”” അയാൾ ആവണിയോടും മിയയോടും പോകാൻ പറഞ്ഞു.

 

എന്നെ താങ്ങി കൊണ്ടുവരുന്ന പോലീസുകാരൻ ആവണിയുടെയും മിയയുടെയും അടുത്തെത്തിയതും അവർ എണീറ്റു പുറത്തേക്ക് പോകാൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു!!!!.

 

ആവണി അയച്ച ഫോട്ടോ നോക്കുന്നതിനിടയിൽ പുറത്തു വന്നു നിന്ന പോലിസ് ജീപ്പിൽ നിന്നും ഇറങ്ങി തന്റെ അടുത്തേക്ക് വരുന്ന ഡ്രൈവറെ കണ്ടു അയാൾ ഫോട്ടോ നോക്കുന്നതിനു മുന്നേ ഫോൺ താഴെ വച്ചു.

 

കരഞ്ഞു കൊണ്ട് എന്നെ കാണാതെ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോകുന്ന ആവണിയും മിയയും!!..

 

അവരുടെ പുറകിൽ അവരെ കണ്ടിട്ടും മനസിലാക്കാൻ സാധിക്കാതെ ഞാനും എന്നെ താങ്ങി നടത്തുന്ന പോലീസുകാരനും!!.

 

ഞങ്ങളെ ഓപ്പോസിറ്റ് ആയി സ്റ്റേഷനകത്തേക്ക് കയറി വരുന്ന പോലിസ് ഡ്രൈവറും.!!!.

 

“”സർ, ഹോസ്പിറ്റലിൽ ഒരു പ്രശ്നവുമില്ല, he is normal. പക്ഷെ ആ സമയത്തു അവിടെ ഡിജിപി ഉണ്ടായിരുന്നു.. സാറിനോട് അവിടം വരെ ഒന്ന് ചെല്ലാൻ പറഞ്ഞു.. ഇപ്പോൾ തന്നെ “” കയറി വന്ന പോലിസ് ഡ്രൈവർ ആ മാന്യനായ പോലീസുകാരനോട് പറഞ്ഞു..

 

“”അയാളെന്താടോ ഈ നേരത്തവിടെ “” തന്റെ തൊപ്പി എടുക്കുന്നതിനിടയിൽ അയാൾ ഡ്രൈവറോട് ചോദിച്ചു.

 

“”ഫാമിലിയോ മറ്റോ ഉണ്ടവിടെ..”” അവർ സംസാരിച്ചു മറ്റൊരു ജീപ്പിൽ കയറി പോയി. അപ്പോഴും അയാൾ ആവണി അയച്ച എന്റെ ഫോട്ടോ നോക്കിയില്ലായിരുന്നു..

 

മെഡിക്കൽ എടുക്കുന്നതിനായി എന്നെ കൊണ്ട് പോലിസ് ജീപ്പ് പാഞ്ഞു..

 

ടൗണിലെ തിരക്കേറിയ ഏതോ ഹോസ്പിറ്റലിൽ മണിക്കൂറുകളോളം പരിശോധിച്ച് മെഡിക്കൽ എടുത്ത് അതെ പോലീസ് ജീപ്പിൽ എന്നെ തിരിച്ചു കൊണ്ടുപോയി. CI വരുന്നത് വരെ തല്ക്കാലം എന്നെ ജയിലിൽ പിടിച്ചിടാൻ തീരുമാനിച്ചു.. ജയിലിനകത്തു എത്തിച്ചുതന്ന ഭക്ഷണം തൊടാതെ അതിലേക്കു നോക്കിയങ്ങനെ ഇരുന്നു..

 

പിറ്റേ ദിവസം ഉച്ചയോടടുത്താണ് മിയയുടെ കാൾ ആ പോലീസുകാരന് വരുന്നത്.. എന്റെ കാര്യത്തിൽ വല്ല വിവരവും കിട്ടിയോ.. എന്നന്ന്വേഷിച്ചു കൊണ്ടായിരുന്നു ആ കാൾ.. അപ്പോഴാണ് അയാൾക്ക്‌ ആ ഫോട്ടോയുടെ കാര്യം ഓർമ്മ വന്നത്.. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്യുകയും ഫോൺ എടുത്തു ആ ഫോട്ടോ നോക്കുകയും ചെയ്ത അയാൾ ഒരു നിമിഷം കൗതുകത്തോടെ നോക്കി നിന്നു!!!. അയാളുടെ മുഖത്തു ഒരു ആശ്ചര്യം കണ്ടു.. എന്നിട്ടെയെന്നെ ഒരു നോട്ടം.

 

“”നിന്നെയാണോടാ അവരന്വേഷിച്ചു വന്നേ.. അവര് പറഞ്ഞതുവച്ചു നോക്കുമ്പോൾ നിനക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലല്ലോ.. എന്നിട്ടാണോ ഇവിടെ കിടന്നഭ്യാസം കാണിച്ചേ “” അയാളുടെ ഭാഷയിൽ എന്റെ അടുത്തേക്ക് വന്നു എന്തൊക്കെയോ പറഞ്ഞു.. ഞാൻ അയാളുടെ മുഖത്തേക്ക് വെറുതെ നോക്കി നിന്നു..

 

ഉടനെ ഫോൺ എടുത്തു അയാൾ മിയയ്ക്ക് ഫോൺ ചെയ്തു.. എന്നിട്ട് പെട്ടെന്ന് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. ഫോൺ കട്ട്‌ ചെയ്ത അയാൾ എന്നെ നോക്കി പുച്ഛത്തോടെ ഒരു ചിരിച്ചിരിച്ചു അയാളുടെ ഇരിപ്പിടത്തിൽ ഇരുന്നു.

 

അല്പസമയത്തിന് ശേഷം ഒരു ടാക്സിയിൽ മിയയും ആവണിയും വന്നു. ആ പോലീസുകാരന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവരുടെ മുഖത്തു ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.. അവരുടെ ഇരുപ്പ് കണ്ടപ്പോൾ അയാൾ കൂടുതലൊന്നും സംസാരിച്ചില്ല.. മുഖം തിരിച്ച് എന്റെ നേരെ നോക്കി എന്നെ അവരെ കാണിച്ചു.. രണ്ടുപേരും എന്താണെന്ന ഭാവത്തിൽ ഒന്ന് തിരിഞ്ഞു നോക്കി!!. എന്നെ കണ്ടു രണ്ടു പേരും ഞെട്ടിപ്പോയി!!!!. ഞാൻ ജയിലിനകത്തു നിൽക്കുന്ന കാഴ്ച!! അവർക്കു വിശ്വസിക്കാൻ കഴിയുന്നില്ല എന്നുള്ളത് അവരുടെ മുഖത്തുനിന്നും മനസിലാക്കാം. രണ്ടു പേരും ഓടി എന്റെ അടുത്തേക്ക് വന്നു.. ആ സമയത്തെ അവരുടെ വികാരം പറഞ്ഞറിയിക്കുക വളരെ പ്രയാസമുള്ളതാണ് .. സ്നേഹവും സന്തോഷവും കരച്ചിലും അവിടെയാകെ പരിഭ്രാന്തി പരത്തി.. അവർ പരിസരം മറന്നു പൊട്ടികരഞ്ഞു. കമ്പിയിൽ പിടിച്ചിരുന്ന എന്റെ കൈകളിൽ പിടിച്ചു പലതും എന്നോട് ചോദിച്ചു. മറുപടിയൊന്നും കിട്ടാത്തതും എന്റെ മുഖത്തെ പരിചിതമല്ലാത്ത ഭാവങ്ങളും കണ്ടു രണ്ടുപേരും ഒരു നിമിഷം നിശ്ചലമായി!!.

 

ഒന്നും മനസിലാകാതെ അവർ ആ പോലീസുകാരനെ തിരിഞ്ഞു നോക്കി. രണ്ടുപേരുടെയും തേങ്ങൽ മാത്രം അവിടെയാകെ പരന്നു. നിശബ്ദത വേട്ടയാടിയ അന്തരീക്ഷത്തെ പിണക്കാൻ വന്ന രണ്ടു വനിതാ പോലീസുകാർ അവരെ പിടിച്ചെഴുനേൽപ്പിച്ചു ആ പൊലിസുകാരന്റെ മുമ്പിൽ ഇരുത്തി.. അവർ കരഞ്ഞുകൊണ്ടയാളെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *