രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 5 6

 

അയാൾ തന്റെ തലയിലെ തൊപ്പി അഴിച്ചുവച്ചു.. ഉണ്ടായ കാര്യങ്ങൾ മൊത്തം അവരെ പറഞ്ഞുകേൾപ്പിച്ചു.. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒന്നു മിണ്ടാനോ കരയാനോ കഴിയുന്ന അവസ്ഥയിൽ അല്ലായിരുന്നു രണ്ടുപേരും.. തരിച്ചിരിക്കുകയാണ്..

 

“”സർ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ.. പ്ലീസ്‌ “” മിയ കരഞ്ഞു കൊണ്ടു ചോദിച്ചു..

 

“”അതിപ്പോ.. അറിയാമല്ലോ ഒരു പോലീസുകാരനെയാണ് ഇടിച്ചിരിക്കുന്നത്.. അതും സ്റ്റേഷനിൽ.. “” അയാൾ കാര്യത്തിന്റെ ഗൗരവം അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..

 

“”സർ,, ഞങ്ങൾ എന്തുവേണമെങ്കിലും ചെയ്യാം അവനെ വെറുതെ വിടണം.. “” കരയുന്നതിനിടയിൽ വാക്കുകൾ മുഴുവൻ കിട്ടാതെ ആവണി അപേക്ഷിച്ചു..

 

“”Ok ചെയ്യാം.. അവന്റെ അവസ്ഥ കണ്ടിട്ടാണ്.. പിന്നെ നിങ്ങളുടെയും.. കുറച്ചു പൈസ ഇറക്കേണ്ടി വരും…””

 

“”തരാം സർ, അവനെയൊന്നു വിട്ടാൽ മാത്രം മതി “” ആവണി കരഞ്ഞു പറഞ്ഞു..

 

“”2 ലക്ഷം രൂപ, ഇതിൽ നിന്നൊരുരൂപ പോലും ഞാൻ എടുക്കില്ല.. അതൊക്കെ കേസ് ഒതുക്കാൻ പല ആളുകൾക്കും കൊടുക്കേണ്ടി വരും. പിന്നെ ഇവിടുന്നു പോയി കഴിഞ്ഞ് വേറെന്തെങ്കിലും കേസിൽ പെട്ടാൽ അവൻ തീരും.. അതോർമ്മയിലുണ്ടാവണം “” ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ അവരോടു പറഞ്ഞു..

 

“”തരാം സർ,”” മിയ അയാളോട് പറഞ്ഞു..

 

“”ഒരു കാര്യം ചെയ്യ് നാളെ ഞാൻ പറയുന്ന ആൾക്ക് പൈസ കൊടുക്കണം.. അങ്ങനെ ഉറപ്പുണ്ടെങ്കിൽ മാത്രം ഇപ്പോൾ അവനെ കൊണ്ടുപോവാം.. “”

 

“”ഉറപ്പ് സർ, ഞങ്ങളുടെ ജീവനാണ് ആ കിടക്കുന്നതു.. അവനുവേണ്ടി എന്ത് റിസ്ക്കും ഞങ്ങൾ എടുക്കും “” ജയിലിനകത്തെ എന്നെ നോക്കി മിയ അയാളോട് ശബദം ചെയ്തു..

 

“”എങ്കിൽ വരൂ “” ഞങ്ങളെ കൂട്ടി അയാൾ ജയിലിന്റ അടുത്തേക്ക് പോയി.

 

അവസാനം വേറൊരു പോലീസുകാരൻ വന്നു. എന്റെ മുന്നിലെ വാതിലുകൾ തുറക്കപ്പെട്ടു. മിയ എന്റെ കൈകളിൽ പിടിച്ചു.. ആവണി എന്നെ താങ്ങി നിർത്തി… ഒരു പോലീസ് ജീപ്പിൽ ഞങ്ങളെ മൂന്നുപേരെയും കയറ്റി കൊണ്ടുപോയി… യാത്രക്കിടയിൽ എന്റെ ഇരുവശത്തുമിരുന്നു കൈകളിൽ പിടിച്ചു രണ്ടു പേരും അനന്തമില്ലാത്ത ചിന്തകളുമായി ഇരുന്നു..

റൂമിന്റെ മുമ്പിൽ ഇറങ്ങാൻ നേരം അടുത്ത റൂമിലെ അയാളും ഫാമിലിയും ഉണ്ടായിരുന്നു.

 

സത്യത്തിൽ ഇതൊക്കെ ഞാനറിയുന്നുണ്ടെങ്കിലും ഒന്നും മനസിലാവാത്തത് പോലെയായിരുന്നു എന്റെ അവസ്ഥ!!. എന്നെ റൂമിലാക്കി പുറത്തു പോവുമ്പോൾ അപ്പുറത്തെ റൂമിലെ പെൺകുട്ടി വിങ്ങിപൊട്ടി.. അവളുടെ അച്ഛൻ അവളെ ചേർത്ത് കൊണ്ടുപോകുമ്പോഴും അവളെന്നെ നോക്കി കണ്ണീർ വാർത്തു..

 

അവരിറങ്ങി കഴിഞ്ഞു വാതിലടച്ചതും അതുവരെ പിടിച്ചുനിർത്തിയ കണ്ണീർ മുഴുവൻ പെയ്യിച്ചു രണ്ടു പേരും ഒരുപോലെ എന്നെ കെട്ടിപിടിച്ചു.. മിയ എന്റെ മുഖത്തു തലോടി എന്റെ കണ്ണുകളിലേക്ക് നോക്കി.. ആവണി എന്റെ തോളിൽ കിടന്നു പൊട്ടിക്കരഞ്ഞു.. അല്പംനേരത്തെ മൗനത്തിനു ശേഷം…

 

“”എന്തിനാ നീ ഇങ്ങനൊക്കെ ചെയ്യുന്നേ.. ഞങ്ങളിവിടെ അനുഭവിച്ചതിനു കയ്യും കണക്കുമുണ്ടോ.. “” മിയയുടെ സംസാരം കേട്ട് ആ ചുണ്ടുകളിലെ ചലനത്തിലേക്ക് ഞാൻ നോക്കിനിന്നു.

 

“”ഇനിയെങ്ങോട്ടും വിടില്ല.. എന്തോരം പേടിച്ചൂന്നറിയോ “” കരയുന്നതിനിടയിൽ ആവണി പറഞ്ഞു….

 

“”നിന്റെ ഫോണും ബാഗുംഎവിടെ “” കുറച്ചു നേരത്തിനു ശേഷം ആവണി ചോദിച്ചു..

 

ഞാൻ അവരെ നോക്കി മിണ്ടാതിരുന്നു.. അവരെന്നെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആവണിയുടെ മുന്നിൽ വച്ചുതന്നെ മിയ എനിക്ക് കവിളിലൊരു ഉമ്മ തന്നു. അപ്പോൾ മാത്രം എന്റെ മനസ്സിൽ അൽപ്പം ഓർമ്മകൾ വന്നത് പോലെ. ഞാനവളെ നോക്കി.. ആവണി നോക്കി നിൽക്കെ ഞാൻ അവൾക്കു തിരിച്ചും ചുംബനം നൽകി. അതുകണ്ടു സന്തോഷത്തോടെ കരഞ്ഞുകൊണ്ട് ചിരിച്ച ആവണിയെ ഞാൻ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.. അവൾക്കും ഒരുമ്മ കൊടുത്തു. രണ്ടുപേരും സന്തോഷത്തോടെ വീണ്ടും എന്നെ കെട്ടിപിടിച്ചു. സമാധാനത്തോടെ സന്തോഷത്തോടെ ഒരുപാട് ഉമ്മകൾക്കൊണ്ട് അവരെന്നെ പൊതിഞ്ഞപ്പോൾ അൽപ്പം കണ്ണീർ വീഴ്ത്തി ഞാനും അവരെ ചേർത്തിരുന്നു..

 

“”നിനക്ക് എല്ലാം തുറന്നു പറഞ്ഞാലെന്താ പ്രശ്നം.. ഞങ്ങൾ മാഡത്തിനോട് സംസാരിച്ചിരുന്നു.. അവരെല്ലാം ഞങ്ങളോട് പറഞ്ഞു.. നീയവർക്ക് ഒരു സഹോദരനെ പോലെയാണെന്നും അവരുടെ കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ചത് നീയാണെന്നുമൊക്കെ പറഞ്ഞു.. ഞങ്ങൾക്കെല്ലാം മനസിലായി “” മിയയുടെ ആ വാക്കുകൾ മനസിന്‌ വീണ്ടും സമാധാനം നൽകി.

 

“”ഞങ്ങളെത്രെ പേടിച്ചു.. കുറച്ചു നേരത്തെക്കാണെങ്കിലും നിന്നെ ഞങ്ങൾ തെറ്റിദ്ധരിച്ചു “” എന്റെ കൈകളിൽ പിടിച്ചു മാപ്പ് പറയുന്നത് പോലെ ആവണി പറഞ്ഞു..

 

“”വിശക്കുന്നു “” സ്റ്റേഷനിൽ നിന്നും ഒന്നും കഴിച്ചിട്ടില്ലാത്ത ഞാൻ വിശപ്പ് സഹിക്കാനാവാതെ പറഞ്ഞു.

 

ഞാൻ സംസാരിച്ചതിനപ്പുറം എന്റെ വാക്കുകളിലെ നൊമ്പരം അവരെ വിഷമത്തിലാക്കി.. കാരണം ഈ നേരം വരെയും അവരും ഭക്ഷണം കഴിക്കുകയോ അതിനെ കുറിച്ച് ചിന്തിക്കുകയോ ചെയ്തിട്ടില്ലായിരുന്നു..

 

“”വെയിറ്റ് ഞാൻ വാങ്ങികൊണ്ടുവരാം “” മിയ എണീറ്റ് കൊണ്ടുപറഞ്ഞു.

 

“”നിങ്ങളുണ്ടാക്കിയതില്ലേ? “”

 

“”ഞങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല..നീ ഇരിക്ക് വേഗം വാങ്ങികൊണ്ടുവരാം “” ആവണി മിയയെ നോക്കി പറഞ്ഞു.

 

“”Mm”

 

മിയ ഫോൺ എടുത്തു തിരിയലും അതിലേക്കു മാഡത്തിന്റെ call വരുന്നതും ഒരേ സമയത്തായിരുന്നു..

 

“”മാം “” call എടുത്ത മിയ സംസാരിച്ചു.. ഞാനും ആവണിയും അവളെ നോക്കി നിന്നു..

 

“”എന്തായി “” ഒരിടർച്ചയോടെ മാം അത് ചോദിച്ചു..

 

“”ഇവിടെ റൂമിലെത്തി “” അൽപ്പം സന്തോഷത്തോടെ മിയ പറഞ്ഞു..

 

“”ഞാൻ അങ്ങോട്ട് വരാം.. നിങ്ങൾ വല്ലതും കഴിച്ചിരുന്നോ, രാവിലെ മുതൽ ഓട്ടത്തിൽ അല്ലെ..””

 

“”ഞാൻ വാങ്ങാൻ ഇറങ്ങുവായിരുന്നു “”

 

“”വേണ്ട, ഞാൻ വരുമ്പോൾ കൊണ്ടു വരാം “” അതും പറഞ്ഞു മാം ഫോൺ കട്ട്‌ ചെയ്തു.

 

മിയ ഞങ്ങളോട് എല്ലാം പറഞ്ഞു.. മാം വരുന്നുണ്ടെന്നു കേട്ടപ്പോൾ അവരെ ഫേസ് ചെയ്യാനൊരു മടിപോലെ തോന്നിയെനിക്ക്.

 

“”അല്ല നിനക്ക് വീട്ടിലേക്കു വിളിക്കണ്ടേ.. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അപ്പച്ചൻ എന്നെ വിളിച്ചിരുന്നു.. നിന്റെ ഫോൺ കംപ്ലയിന്റ് ആണെന്നാ പറഞ്ഞെ “” ആവണി എന്നെ നോക്കി പറഞ്ഞു.

 

“”ഇപ്പോൾ വിളിക്കണ്ട.. രാവിലെ വിളിക്കാം. എന്തായാലും നീ പറഞ്ഞില്ലേ കുഴപ്പമില്ല “” ആവണിയെ നോക്കി ഞാൻ പറഞ്ഞു..

 

“”എന്നാലും നീ ഇത്രേയുള്ളൂ.. ഞാൻ വിചാരിച്ചു നീ നല്ല ധൈര്യമുള്ളവനാണെന്ന്?”” മിയ എന്നെ നോക്കി പറഞ്ഞപ്പോൾ അവളെ നോക്കി ഉള്ളിലൊരു ചിരിയും ചിരിച്ചു ഞാൻ എഴുനേറ്റുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *