രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 5 6

 

“” ഈ ലോകത്തു ഞാൻ എന്തും സഹിക്കും.. നിങ്ങളെ രണ്ടുപേരെയും നഷ്ടപെടുന്നത് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല.. ഒരു വാക്കുകൊണ്ടുപോലും എനിക്ക് നിങ്ങളെ വേദനിപ്പിക്കാൻ കഴിയില്ല.. നിങ്ങളില്ലാത്ത ദിവസം ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല. “”

 

ഞാൻ പറഞ്ഞതുകേട്ട് രണ്ടുപേരും എന്റെ അടുത്തേക്ക് വന്നു..

 

“” നമ്മൾ കണ്ടു മുട്ടണ്ടായിരുന്നു അല്ലെ “” എന്റെ മുഖത്തു നോക്കി മിയ ചോദിച്ചു..

ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചതേയുള്ളു..

 

അൽപ്പ നേരത്തെ മൗനത്തിനു ശേഷം… രണ്ടു ബെഡ്ഡുകളിലായി ഇരുന്ന ഞങ്ങളുടെ മൗനത്തെ ഉണർത്താൻ വാതിൽ സ്വയം തുറന്നുകൊണ്ട് മാഡം അകത്തേക്ക് വന്നു..

 

കയ്യിലെ പൊതി ഒരുഭാഗത്തു വച്ചുകൊണ്ട് എന്റെ നെരെ നോക്കി ശരീരം ഒന്ന് കുഴഞ്ഞിട്ടു.

തളർന്നു വരുന്നതുപോലെ എന്റെ നേരെ വന്നു എന്റെ മുഖത്തും തലയിലും തലോടി.

കണ്ണുനീരിനാൽ മൂടപ്പെട്ട ആ മുഖം പെട്ടെന്ന് സഹതാപത്തിൽ നിന്നും മാറി അൽപ്പം

ഗൗരവത്തിലേക്ക് മാറി. “”ടെ!!”” !!! അവർ രണ്ടുപേരും നോക്കി നിൽക്കെ എന്റെ കരണം

നോക്കിയൊരടിയായിരുന്നു. വേദനയെടുത്തെങ്കിലും ഞാൻ വീണ്ടും ആ മുഖത്തേക്ക്

നോക്കി. എന്നെ അടിച്ചത് കണ്ടു വായും പൊളിച്ചു നോക്കി നിൽക്കുകയാണ് മിയയും ആവണിയും.

 

“”നിനക്ക് ഭ്രാന്തുണ്ടോ..എന്തായിപ്പോ ഇതിനുമാത്രം സംഭവിച്ചേ?.. റിസൈൻ ചെയ്തു റൂമിൽ കയറി അലഞ്ഞു നടക്കാൻ “” എന്റെ കവിളിൽ തലോടി മാഡം ചോദിച്ചു. ഞാൻ റിസൈൻ കൊടുത്തെന്നു കേട്ടത്തോടെ ആവണിക്കും മിയയ്ക്കും അമ്പരപ്പും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു.. അവർ രണ്ടുപേരും കൂടി എന്റെ അടുത്തേക്ക് വന്നു…

 

“”നീ റിസൈൻ കൊടുത്തോ “” മിയ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.

 

“”നീ ആരോട് ചോദിച്ചിട്ടാ ചെയ്തെ ?””

ആവണിയും അതിന്റെ പുറകെ കൂടി

 

ഞാൻ കൊടുത്തിരുന്നു. “” തല താഴ്ത്തി ഞാൻ പറഞ്ഞു.

 

“എന്തിനു “” ആവണി വീണ്ടു ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി.

 

“”എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി.. നിങ്ങൾ മിണ്ടാതിരുന്നതും മൈൻഡ് ചെയ്യാത്തതും എന്നെ വല്ലാതെ സങ്കടത്തിലാക്കി. എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നത് “” കട്ടിലിൽ നിന്നും എണീറ്റ ഞാൻ പറഞ്ഞു.. അത് കേട്ട് ആവണിക്കും മിയക്കും പറയാൻ വാക്കുകൾ കിട്ടാതായി.

 

“” നിന്റെ റിസൈൻ ലെറ്റർ ഞാൻ ഫോർവേഡ് ചെയ്തിട്ടില്ല. അതിനെക്കുറിച് നമുക്ക് പിന്നീട് ആലോചിക്കാം.. നീയാദ്യം ഫുഡ്‌ കഴിക്കു.. “” മാഡം പറഞ്ഞപ്പോൾ തന്നെ മിയ.. മാഡം കൊണ്ടുവന്ന ഫുഡ്‌ എടുത്തു തന്നു.

 

പതിയെ പതിയെ ഭക്ഷണം ഞങ്ങൾ 4 പേരും കഴിച്ചു. ഓരോരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു എല്ലാവരും നോർമൽ ആയി. എന്നോട് രണ്ടു ദിവസം ലീവെടുക്കാൻ മാം പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം പിരിഞ്ഞു.. അന്ന് വൈകുന്നേരം പുതിയൊരു ഫോൺ വാങ്ങാനായി ഇറങ്ങിയപ്പോഴാണ് സ്റ്റേഷനിൽ നിന്നും മിയക്ക് ഒരു call വരുന്നത്. എന്റെ കളഞ്ഞുപോയ ഫോണും ബാഗും സ്റ്റേഷനിൽ ഉണ്ടെന്നു.. ഞാൻ പോകുന്നത് ശരിയല്ലെന്ന് മനസിലാക്കിയ മിയയും ആവണിയും ചെന്നു ഫോണും ബാഗും എടുത്തു കൊണ്ടു വന്നു.

 

പിറ്റേ ദിവസം രാവിലെ എനിക്കുള്ള ഭക്ഷണവും റെഡിയാക്കി വച്ചു അവർ ഓഫീസിൽ പോയി.. കുറച്ചു കഴിഞ്ഞപ്പോഴാണ് അടുത്തുള്ള വീട്ടിലെ ആ പെൺകുട്ടി എന്റെ അടുത്തേക്ക് അനുവാദം ചോദിച്ചു വന്നു..

 

“”എങ്ങനെയുണ്ട് ഏട്ടാ “” കുഞ്ഞു ശബ്ദത്തോടെ അവൾ ചോദിച്ചു..

 

“”കുഴപ്പമില്ല.. നിനക്കിന്നു ക്ലാസ്സില്ലേ?”” ഞാൻ അവളോട്‌ ചോദിച്ചു.

 

“”ഇന്ന് പോയില്ല…. സത്യത്തിൽ ഏട്ടനെന്താ പറ്റിയെ “”

 

“”ഒന്നും പറ്റിയില്ല മോളെ.. ഒരു കുടുക്കിൽ പെട്ടു പോയതാ “” അവളോട്‌ എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറഞ്ഞു.

 

“”എനിക്കറിയാം.. ഏട്ടനെന്നോട് വല്ലാണ്ട് സംസാരിക്കാറില്ലെങ്കിലും ഞാനെല്ലാം അറിയുന്നുണ്ട്.. ന്തിനാ അങ്ങനൊക്കെ ചെയ്യാൻ പോണേ.. അതിനുമ്മാത്രം ന്താ പ്രശ്നം “” അൽപ്പം നിരാശയിൽ അവൾ ചോദിച്ചു.

 

“”അതൊക്കെ ഓരോ സമയത്തു ചെയ്യുന്നതാ.. മോളത് കാര്യമാക്കണ്ട.. അതിലൊരു കാര്യവുമില്ല. എല്ലാം ശരിയായില്ലേ “”

 

“”എന്നാലും ഏട്ടനെ കാണാഞ്ഞപ്പോൾ എനിക്കത്ര സങ്കടയീന്നറിയോ?”” അതും പറഞ്ഞു അവൾ കരഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

 

“”എന്തിനാ കരയണേ.. ചെറിയകുട്ടികളെ പോലെ. ..”” ഞാൻ അവളുടെ തലയിൽ തലോടി പറഞ്ഞു.

 

“”ഒന്നുല്ല.. “” കണ്ണുകൾ തുടക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു..

 

“”അയ്യേ ആരെങ്കിലും കണ്ടുവന്നാൽ മോശമാണ്.. കണ്ണൊക്കെ തുടക്.””

 

അത് പറഞ്ഞപ്പോഴേക്കും അവൾ വീണ്ടും കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു.. ആ സമയത്തു ഞാൻ ആകെ കൺഫ്യൂഷനിൽ ആയി.. ആരെങ്കിലും വന്നു കണ്ടാൽ തീർന്നു. എന്ത് വിചാരിക്കും. ഒരു പ്രായപൂർത്തിയായ കുട്ടിയാണ്.. അവളാണെകിൽ കെട്ടിപിടിച്ചു ഒരേ കരച്ചിൽ.

 

“”മോളെ കരയല്ലേ എന്തിനാത്.. പ്ലീസ്‌ ആരെങ്കിലും വന്നു കാണും “” ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

 

പക്ഷെ അവളതു കേൾക്കുന്നു പോലുമില്ല. അവളുടെ മാറിടം എന്റെ നെഞ്ചിൽ അമർന്നു.. പക്ഷെ അവളെ കുറിച്ച് ഞാൻ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല.

 

“”എന്താമോളെ പ്ലീസ്‌.. “” ഞാൻ അവളോട്‌ കെഞ്ചിപറഞ്ഞു.. അവസാനം അവൾ കൈകൾ എടുത്തു..

 

പെട്ടെന്നവൾ തിരിഞ്ഞു നോക്കാതെ പുറത്തേക്കു പോയി.. എനിക്കൊന്നും മനസിലായില്ല. ഇവളെന്താ ഇങ്ങനെ ഇനി ഇവളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടാവുമോ.. ദൈവത്തെ വിളിച്ചു ഞാൻ അവരുണ്ടാക്കിയ ഫുഡും കഴിച്ചു വീട്ടിലേക്കും വിളിച്ചു ഉറങ്ങി പോയി.. വൈകുന്നേരം എണീറ്റ് കുളികഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു..

 

എന്നെ കണ്ടതും അവളെന്നോട് ചിരിച്ചു.. ഞാനും ചിരിച്ചു.

 

“”സങ്കടമൊക്കെ മാറിയോ?”” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..

 

“”Mm””

 

“”എന്താ മോൾക്ക്‌ പറ്റിയെ?”” സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ ചോദിച്ചു..

 

“”ഏട്ടാ അത്.. ഏട്ടനെ കാണാൻ എന്റെ കാണാതെ പോയ ഏട്ടനെ പോലുണ്ട്.. “”

 

“”കാണാതായ ഏട്ടനോ?””

 

“”Mm, 4 വർഷം മുൻപ് ഇങ്ങോട്ട് ജോലിക്കാണെന്നും പറഞ്ഞു പോന്നതാ.. പിന്നെ ഒരു വിവരവുമില്ല.. അതിനാ അച്ഛൻ ഇങ്ങോട്ട് ജോലിക്ക് വന്നേ “” അവൾ വളരെ കൂളായി പറഞ്ഞു..

 

“”അപ്പോൾ പോലീസിൽ പരാതി കൊടുത്തില്ലേ “”

 

“”കൊടുത്തു, ഒരു കാര്യവുമുണ്ടായില്ല.. കുറെ പൈസ ചോദിച്ചു.. എവിടുന്ന് കൊടുക്കാനാ “” അതും പറഞ്ഞു അവൾ കണ്ണുകൾ നിറച്ചു..

 

ഞാൻ അടുത്ത് ചെന്നവളെ സമാധാനിപ്പിച്ചു. അപ്പോൾ അവളെന്നെ ഒരേട്ടന്റെ സ്ഥാനത്താണ് കാണുന്നത്.. പിന്നെ ഞാനവളോട് അയാളുടെ ഫോട്ടോയും മറ്റും ചോദിച്ചു വാങ്ങി. ഞാനും ശ്രമിക്കാമെന്നു പറഞ്ഞു അവളെ പറഞ്ഞയച്ചു..

Leave a Reply

Your email address will not be published. Required fields are marked *