” ഞാൻ നിന്നോട് പല തവണ പറഞ്ഞിട്ട് ഉള്ളതാ എന്നോട് കിന്നാരിക്കാൻ വരരുത് എന്ന് ”
” അറിയാം….. നിന്റെ പ്രതികാരം ………. അത് ഇനി ഒരു വിഷയം അല്ല ……… നിനക്ക് വേണ്ടി ഞാൻ അത് ചെയ്യാൻ പോകുന്നു ”
” നീ അബദ്ധം ഒന്നും കാണിക്കരുത്….. ഇപ്പോൾ എന്താ പെട്ടെന്ന് ഇങ്ങനെ ഒക്കെ സംസാരിക്കാൻ ”
“ഒരു അവസരം ഒത്ത് വന്നിട്ടുണ്ട് ”
” നാളെ സ്റ്റേഷനിൽ കുറച്ചു പണി ഉണ്ട് അതുകഴിഞ്ഞു………അഹ് ഉച്ചക്ക് ശേഷം കടലോരത്തെ ആ കെട്ടിടത്തിൽ വെച്ചു കാണാം ”
ജെനി ഫോൺ കട്ട് ചെയ്ത ശേഷം കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു
പിറ്റേന്ന് സ്റ്റേഷനിലെ പണികൾ തീർത്ത് ജെനി അച്ചുവിനെ കാണാൻ ഇറങ്ങുമ്പോൾ രാജൻ ചോദിച്ചു.
” എങ്ങോട്ടാ മേഡം ”
” എന്റെ ഒരു പേഴ്സണൽ ആവിശ്യത്തിന് ആണ് പോകുന്നത് രാജൻ വരണമെന്നില്ല “
ജെനി ജീപ്പിൽ കയറി കടലോരത്തേക്ക് തിരിച്ചു.
ജെനി ചെല്ലുമ്പോൾ ബിൽഡിങ്നുള്ളിൽ ഒരു ബിയർ ബോട്ടിൽ കാലി ആക്കുകയായിരുന്നു അച്ചു.
” ഹാ നീ വന്നോ ”
” എന്താ നിനക്ക് പറയാൻ ഉള്ളത്….. എന്താ നിനക്ക് കീട്ടി എന്ന് പറയുന്ന അവസരം ”
” നടേശാന് ഒരു അനുജൻ ഉണ്ട് സതീശൻ….. അയാൾ ആണ് നടേശാന്റെ ബിസിനസ്സും മറ്റും നോക്കുന്നത്…… അവർക്ക് ഇടയിൽ ഇപ്പോൾ എന്തോ പ്രശ്നം ഉണ്ട്…..എന്താ എന്ന് കറക്റ്റ് അറിയില്ല……രവിയച്ഛന് കോട്ടേഷൻ കിട്ടിട്ട് ഉണ്ട് നടേശാനേ കൊല്ലാൻ. എന്നെ സഹായത്തിന് വിളിച്ചിരിക്കുവാ”
“ആരെങ്കിലും അയാളെ കൊല്ലുന്നത് കാണാൻ അല്ല ഞാൻ ഇത്രയും കലം ജീവിച്ചത്…… എന്റെ കൈ കൊണ്ട് തന്നെ അയാളെ കൊല്ലണം…… പിന്നെ ആ രവി അയാളും ജീവിച്ചിരിക്കാൻ പാടില്ല ”
” നീ എന്താ ഈ പറയുന്നത് അവർ തമ്മിൽ തല്ലി ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ……. മരിച്ചു കിടക്കുന്ന അവരെ കണ്ടിട്ട് നമുക്ക് ജീവിച്ചു തുടങ്ങാം ”
” നിന്റെ പ്ലാൻ എന്താ ”
” എനിക്കും കൂടുതൽ
ഒന്നും അറിയില്ല…. ഇന്ന് രാത്രി രവിയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ട് ഉണ്ട് അയാൾ ഭാര്യയെയും മക്കളെയും ഒക്കെ അവിടെന്ന് മാറ്റിട്ടുണ്ട് ”
” എങ്കിൽ എന്ന് രാത്രി തന്നെ രവിയെ കൊല്ലണം ”
” എന്തിന് ”
” രവി എന്തെങ്കിലും ചെയ്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റം ഉണ്ടായാൽ നടേശാനേ പിന്നെ കിട്ടി എന്ന് വരില്ല……… രവിയെ കൊന്നു കൊണ്ട് തന്നെ എന്റെ പ്രതികാരത്തിന് തുടക്കം കുറിക്കാണം ”
” അങ്ങനെ ചെയ്താൽ നമ്മൾ പിടിക്കപ്പെടില്ലേ……… എനിക്ക് വയ്യ ജയിലിൽ പോവാൻ…… ശിക്ഷ കയിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ നമ്മുടെ ജീവിതം അവതാളത്തിൽ ആവും……… എനിക്ക് നിന്നോടൊപ്പം ജീവിക്കണം ”
” നമ്മൾ പിടിക്കപെടില്ല ആദ്യം രാവിയിൽ നിന്നും നടേശാനേ കൊല്ലാൻ അയാളുടെ പ്ലാൻ എന്താണെന്ന് അറിയണം അതിന് ശേഷം അയാളെ കൊല്ലാം ……. അതിന് ശേഷം രവിയുടെ പ്ലാൻ അനുസരിച്ചു നടേശാനെയും…… നടേശൻ മരിച്ചു കഴിഞ്ഞാൽ അയാളുടെ ഉന്നത ബന്ധങ്ങൾ ഒരു പ്രശ്നം അല്ല നാട്ടുകാരും അയാൾക് എതിരായത് കൊണ്ട് നമ്മുക്ക് രക്ഷപെടാൻ വഴികൾ ഉണ്ടാകും ”
” അത് കയിഞ്ഞു നീ എന്റെ ജീവിതത്തിലേക്ക് വരില്ലേ? ”
” ഇല്ല ……. നിന്റെ പേരിൽ നാലുകേസുകൾ നിലവിൽ ഉണ്ട് അതിന് നീ സറണ്ടർ ആയി ശിക്ഷ എറ്റു വാങ്ങണം…… ഞാൻ കാലാവധി ഇളവ് ചെയ്യാൻ എന്റെ ബന്ധങ്ങൾ ഉപയോഗിക്കാം ”
” നീ എന്നെ ഉപയോഗിക്കുക ആണോ?…. നിന്റെ പ്രതികരത്തിനായി ”
” നീ എങ്ങനെ വേണം എങ്കിലും എടുത്തോ………. പോലീസ് കേസും ആയി
സമാദാനപരമായ ഒരു ജീവിതം സാധ്യമാകില്ല….. നടേശാന്റെ പിടിപാട് ആണ് നിന്റെ കേസുകൾ എല്ലാം മരവിച്ചു കിടക്കുന്നത്….. അയാൾ മരിച്ചു കഴിഞ്ഞാൽ എല്ലാം ചിലപ്പോൾ കുത്തിപ്പൊക്കും………. എന്നെ വിശ്വാസം ഉണ്ടെങ്കിൽ കുടെ നിന്നാൽ മതി….. ഇതെല്ലെങ്കിൽ മറ്റൊരു വഴി എനിക്ക് മുന്നിൽ തുറക്കും ”
” എനിക്ക് നിന്നെ വിശ്വാസം ആണ് ”
” എങ്കിൽ എനിക്ക് ഒരു തോക്ക് സംഘടിപ്പിച്ചു തരണം ….. എന്റെ റീവോൾവർ ഉപയോഗിക്കാൻ പറ്റില്ല……. പറ്റുമെങ്കിൽ സൈലൻസറും വേണം ”
” അത് എന്റെ കസ്റ്റഡിയിൽ ഉണ്ട് പേടിക്കണ്ട…….. ”
