ലക്ഷ്മിയുടെ മസ്സാജ്

മലയാളം കമ്പികഥ – ലക്ഷ്മിയുടെ മസ്സാജ്

സുഹൃത്തുക്കളെ ഇത് വായിക്കും മുന്‍പൊരു കാര്യം സാധാരണ സെക്‌സ് സ്റ്റോറി വായിക്കും പോലെ ഇത് വായിക്കരുത്. എന്റെ അനുഭവവങ്ങളാണ് നോവലായി ഞാനിവിടെ എഴുതുന്നത്. പലതും തുറന്നെഴുതുകയാണ്. കോവളത്തുള്ള ഒരു റിസോര്‍ട്ടില്‍ ഇരുന്നാണ് ഞാനീ നോവല്‍ എഴുതി തുടങ്ങുന്നത്. ഇത് വെറും ഭാവനയല്ല. ബി.എ. ജേര്‍ണ്ണലിസം ബിരുദധാരിയായ ഞാന്‍ എങ്ങനെ ഈ റിസോര്‍ട്ടില്‍ മസാജര്‍ ആയി എന്നതിലേക്കുള്ള തുറന്നു പറച്ചിലാണ് ഈ നോവലില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്.
ഇന്നലെ ദീപാവലിയായിരുന്നു. വെറുതെ സൈറ്റ് പരതിയപ്പോഴാണ് ഈ സൈറ്റ് കാണുന്നത്. നേരത്തെ ജേര്‍ണ്ണലിസം പഠിച്ചകാലത്ത് മലയാളം ടൈപ്പിംഗും അല്ലറ ചില്ലറ ഫോട്ടോഷോപ്പ് ടെക്‌നിക്കുകളും പഠിച്ചിരുന്നു. അതിനാല്‍ എല്ലാം ഇവിടങ്ങ് തുറന്നെഴുതാമെന്ന് കരുതി. എന്തായാലും എന്റെ ഫോട്ടോ ഒന്നും ഇതിലൂടെ കാണിക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ക്ക് എന്നെ മനസ്സിലാക്കുവാനായി പറയുകയാണ് എനിക്കിപ്പോള്‍ 27 വയസ്സുണ്ട്. നിങ്ങള്‍ ഏഷ്യാനെറ്റില്‍ ചന്ദനമഴ സീരിയല്‍ കാണാറുണ്ടോ. അതില്‍ വര്‍ഷ എന്നൊരു കഥാപാത്രം ഉണ്ട്. (കണ്ടിട്ടില്ലാത്തവര്‍ ഗൂഗിളില്‍ chandanamazha varsha എന്ന് സേര്‍ച്ച് ചെയ്തിട്ട് ബാക്കി വായിക്കുക). അത് തന്നെയാണ് എന്റെ രൂപം. എന്റെ പേര് ലക്ഷ്മി എന്നാണ്. സ്‌നേഹം കൂടുന്നവര്‍ സാധാരണ എല്ലാ ലക്ഷ്മിമാരെയും ലച്ചു എന്ന് വിളിക്കുമല്ലോ. അങ്ങനെ എനിക്ക് ലച്ചു എന്ന പേര് കിട്ടി. കോട്ടയം പട്ടണത്തിന് അടുത്തുതന്നെയാണ് വീടെങ്കിലും നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊതുങ്ങി ശാന്തമായൊരു ഗ്രാമപ്രദേശമാണ് ഞങ്ങളുടേത്. അമ്മയും അച്ഛനും എന്റെ ചെറുപ്പത്തിലെ ബന്ധം വേര്‍പെടുത്തിയതിനാല്‍ ഞാന്‍ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ അമ്മയെ തൃശ്ശൂരുള്ള ഒരാള്‍ വിവാഹം കഴിച്ചുകൊണ്ടുപോയതോടെ അമ്മവീട്ടിലെ എന്റെ ജീവിതം ദുരിതമായി. എങ്കിലും പഠിക്കാന്‍ മിടുക്കിയായിരുന്ന ഞാന്‍ ബി.എ.ജേര്‍ണ്ണലിസം മികച്ച നിലയില്‍ പാസ്സായി. അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക ആകണം എന്നായിരുന്നു എന്റെ ആഗ്രഹം.
എം.എ. ജേര്‍ണ്ണലിസം തിരുവനന്തപുരത്ത് ചെയ്യുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയിട്ട് ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് കോര്‍ബ എക്‌സ്പ്രസില്‍ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയിട്ട് വീട്ടിലേക്ക് പോകുവാനായി സ്റ്റേഷന് വടക്കുവശത്തുള്ള വഴിയിലൂടെ നാഗമ്പടം ബസ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ പഴയ റെയിലില്‍ കാല്‍ തട്ടി എന്റെ മുന്നില്‍ നടന്നു പോയ ഒരു ആന്റി വീഴുകയുണ്ടായി. ചെറുതായൊരു വീഴ്ചയായിരുന്നെങ്കിലും റ്റ്അ വര്‍ നമ്മുടെ ബീനാ ആന്റണിയുടെ ബോഡിഷേപ്പ് ആയിരുന്നതിനാല്‍ എഴുന്നേല്‍ക്കാന്‍ പാടുപെട്ടു. ഞാന്‍ ചെന്ന് കൈയ്യില്‍ പിടിച്ച് പൊക്കി എഴുന്നേല്‍പ്പിച്ചു.”ആരേലും കണ്ടോടീ കൊച്ചേ… ആകെ നാണക്കേടായല്ലോ…” എന്ന് പറഞ്ഞാണ് ആ ആന്റി എഴുന്നേറ്റത്. ”ഓ… സാരമില്ല ആന്റീ…” ഞാന്‍ സമാധാനിപ്പിച്ചു. വീഴ്ചയിടെ ഇടയ്ക്ക് അവരുടെ ഫോണ്‍ താഴെ വീണ് ബാക്ക്കവര്‍ തുറന്ന് ബാറ്ററി ഊരി പോയതിനാല്‍ അത് ശരിയാക്കുന്നതിനിടെ കുറച്ച് കുശലാന്വേഷണം ഒക്കെ നടത്തി. ”എന്താ ആന്റിയുടെ പേര്….” എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ശരിക്കും അന്തിച്ചുപോയി ”ബീന… ബീന ആന്റണി…”
”ങേ… ബീന ആന്റണിയോ… അയ്യോ ആന്റിയെ കണ്ടാല്‍ ശരിക്കും ബീന ആന്റണിയെപ്പോലെയുണ്ട്. നെയിമും സെയിം. ഭഗവാനേ ഇതെന്ത് മറിമായം…”
എന്റെ സംസാരം അവര്‍ക്ക് നന്നെ ബോധിച്ചു. ”കൊച്ചെവിടാ താമസം പേരെന്താ…”
”മെഡിക്കല്‍കോളേജിനടുത്താ ആന്റീ. എന്റെ പേര് ലക്ഷ്മി” ബീന ആന്റി എന്നെ അടിമുടി ഒന്നു നോക്കി. ഞങ്ങള്‍ സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനിടെ അവര്‍ എന്നോട് പറഞ്ഞു ”മോളേ നിനക്ക് പഴയ ബസ്റ്റാന്‍ഡില്‍ നിന്നാലും ബസ് കിട്ടില്ലേ. എന്റെ ആക്ടീവ ഇവിടിരിപ്പുണ്ട്. കാലിനു ചെറിയൊരു വേദനയുണ്ട്. മോള്‍ക്ക് വണ്ടി ഓടിക്കാനറിയാമെങ്കില്‍ എന്നെ തിരുനക്കര വരെ എത്തിക്കാമോ. എന്റെ മെഡിക്കല്‍സ്റ്റോര്‍ അതിനടുത്താണ്.”
”അയ്യോ ആന്റീ വണ്ടി ഓടിക്കാനറിയാം പക്ഷെ ഇപ്പോള്‍ എന്റെ കയ്യില്‍ ലൈസന്‍സ് ഇരിപ്പില്ലല്ലോ…”
”ഓ…അത് സാരമില്ല മോളേ… വെഹിക്കിളിനൊക്കെ എന്നെ നല്ല പരിചയമാ…” ബീന ആന്റി പറഞ്ഞു.
നാഗമ്പടം ബസ്റ്റാന്‍ഡിന് മുന്നിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തായിരുന്നു അവരുടെ ആക്ടീവ ഇരുന്നത്. ലൈസന്
സ് എടുത്തിട്ടുണ്ടെങ്കിലും അധികം വണ്ടി ഓടിച്ച് പരിചയം എനിക്കില്ലായിരുന്നു. എങ്കിലും ഒരു ധൈര്യത്തിന് അവരെ സഹായിക്കാമെന്ന് ഏറ്റു. അവര്‍ കയറി ഇരുന്നപ്പോഴേ ആ നിതംബത്തിന്റെ തള്ളലില്‍ വണ്ടിചെറുതായൊന്ന് ഉലഞ്ഞു. ഞാന്‍ അല്പം മുന്നോട്ട് നീങ്ങിയിരുന്നിട്ടാണ് അവര്‍ക്ക് ഇരിക്കാന്‍ കഴിഞ്ഞത്. എന്റെ വലതുകൈ ചുറ്റിപ്പിടിച്ചിട്ട്… ”ഉം… ചലോ ചലോ…” എന്ന് അവര്‍ പറഞ്ഞു. ശക്തിയുള്ള അവരുടെ കൈ അടിവയറ്റില്‍ അമര്‍ന്നതിനാല്‍ നേരിയ ഇക്കിള്‍ എന്നിലുണ്ടായി. വണ്ടി മുന്നോട്ടെടുത്തപ്പോള്‍ എന്റെ പുറം അവരുടെ മുലകളില്‍ ശക്തിയായി അമര്‍ന്നു. ശരിക്കും കല്ലുപോലെ… അല്ല ഈ കരിക്കെന്നൊക്കെ പറയില്ലേ അതുപോലെ.
”കൊച്ചിനെക്കാണാന്‍ നല്ല സ്റ്റൈലാണല്ലോ… പക്ഷെ ഈ നാടന്‍ വേഷവും ഒരുക്കവുമൊക്കെ നിര്‍ത്തണം. നിന്നെ കണ്ടപ്പോള്‍ എനിക്ക് ചന്ദനമഴസീരിയലിലെ വര്‍ഷയെയാണ് ഓര്‍മ്മ വന്നത്. നിന്നെ ഞാന്‍ വര്‍ഷയെന്നേ വിളിക്കൂ…” അവര്‍പറഞ്ഞു.
”ഓ… വിളിച്ചോളൂ… അപ്പോള്‍ ആന്റിയെ ഞാന്‍ ബീന ആന്റണി എന്ന് വിളിച്ചോട്ടെ…”
”പോടീ…നീ തല്ലുമേടിക്കും മൂത്തവരെ പേരാണോ വിളിക്കുന്നെ…”
”അതിപ്പോള്‍ ആന്റി നടി ബീന ആന്റണിയെപ്പോലെയും പേരും അങ്ങനെ തന്നെ ആയതും എന്റെ കുഴപ്പമാണോ…” റിയര്‍വ്യൂ മിററിലൂടെ ബീന ആന്റണിയുടെ ലിപ്‌സിറ്റിക്കിട്ട ചുണ്ടില്‍ ചിരി വിരിയുന്നത് ഞാന്‍ കണ്ടു. തിരുനക്കരയില്‍ സിഗ്നല്‍ കത്ത് നിന്നപ്പോള്‍ അവരുടെ കൈ എന്റെ വലതു തുടയിലമര്‍ന്നു. അവരുടെ കൈവെള്ളയിലെ ചൂട് എന്റെ തുടകളിലേക്ക് അരിച്ചിറങ്ങി. ”വീട്ടില്‍ ആരൊക്കെയുണ്ട്…’
”ഇപ്പോള്‍ ഞാനും അമ്മൂമ്മയും മാത്രം…”
”അയ്യോ അതെന്താ…”
”അതൊക്കെ വലിയ കഥയാ ബീന ആന്റീ”
”ഓ…എങ്കില്‍ നമുക്ക് മെഡിക്കല്‍സ്റ്റോറിലിരുന്ന് കഥപറഞ്ഞിട്ട് പോയാല്‍ മതി. വണ്ടി ദാ… ആ ഓട്ടോ സ്റ്റാന്‍ഡിന്റെ പിന്നിലൂടെയുള്ള വഴിയിലൂടെ വിട്ടോ…” ആന്റി വഴി പറഞ്ഞു തന്നു.
അന്ന് ആന്റിയുടെ മെഡിക്കല്‍സ്റ്റോറിലിരുന്ന് എന്റെ വീട്ടിലെ അവസ്ഥകളും അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തിയതും എല്ലാം ഞാന്‍ പറഞ്ഞു.
എല്ലാ കേട്ടുകഴിഞ്ഞ് അവര്‍ പറഞ്ഞു ”വര്‍ഷേ നിനക്ക് വേണ്ടത് പണം ആണ്. ഈ പത്രപ്രവര്‍ത്തകയായാലൊന്നും പണം സമ്പാദിക്കാന്‍ കഴിയില്ല. ഇന്ത്യാവിഷന്‍ ചാനല്‍ വരെ നിര്‍ത്തിയില്ലേ… നീ ഒരു കാര്യം ചെയ്യ്… എന്തായാലും ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചതല്ലേ നീ… നിന്നെ ഞാന്‍ സഹായിക്കാം. ഒരു പക്ഷെ ഞാന്‍ വീണത് നിന്നെ സഹായിക്കണമെന്ന് ദൈവം മുന്‍കൂട്ടി കണ്ടതുകൊണ്ടാവാം….”
മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസ് മെഡിക്കല്‍സ്റ്റോറിന്റെ മുന്നിലൂടെ സ്റ്റാന്‍ഡിലേക്ക് പാസ് ചെയ്തപ്പോള്‍ ഞാന്‍ പോകട്ടെയെന്ന് ആന്റിയോട് പറഞ്ഞു.
”അയ്യോ അവിടെ നില്‍ക്ക്‌കൊച്ചേ… നിനക്കെന്തെങ്കിലും തരാതെ വിടുന്നതെങ്ങനാ” എന്ന് പറഞ്ഞ് ആന്റി മുന്നിലത്തെ ചില്ലലമാര തുറന്ന് അതില്‍ നിന്ന് മൂന്ന് വിസ്പര്‍ എടുത്ത് പൊതിഞ്ഞു. ”അയ്യോ ആന്റീ ഇതൊന്നും വേണ്ട…”
”അതെന്നാടീ നിനക്ക് മാസമുറ വരില്ലേ…”
”വരും പോ ആന്റീ ഇങ്ങനൊന്നും പറയാതെ…”
”അയ്യടീ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ… എന്നാടീ ഡേറ്റ്…”
”ഇന്നലെ കഴിഞ്ഞതേ ഉള്ളാന്റീ…”
അവിടെ നിന്നിറങ്ങുമ്പോഴേക്കും എനിക്ക് ആന്റിയുമായി നല്ല അടുപ്പം തോന്നി. വരുന്ന ഞായറാഴ്ച ആന്റിയുടെ വീട്ടിലേക്ക് ചെല്ലണം എന്ന് പറഞ്ഞാണ് എന്നെ യാത്രയാക്കിയത്. ഞാന്‍ വരുമ്പോള്‍ ആന്റി ബേക്കല്‍ജംഗ്ഷനില്‍ വന്നു നില്‍ക്കാമെന്ന് പറഞ്ഞു. ”നല്ല അപ്പവും താറാവുകറിയും ഉണ്ടാക്കിവെച്ചാല്‍ ഞാന്‍ ഷുവറായി വരാം” എന്ന് പറഞ്ഞ് ഞാന്‍ തിരുനക്കര ബസ്റ്റാന്‍ഡിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *