മൃഗം – 9

മലയാളം കമ്പികഥ – മൃഗം – 9

“ഇതില്‍ എന്തോ ചതിയുണ്ട് പപ്പാ…ഗൌരീകാന്തും മകളും നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്..വാസുവിനെതിരെ യാതൊരു നിയമനടപടികളും അവര്‍ ആഗ്രഹിക്കുന്നില്ല..അവന്റെ ജീവനുള്ള വില അവര്‍ ഇട്ടുകഴിഞ്ഞു എന്നര്‍ത്ഥം..”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടിവിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്ന ഡോണയുടെ സ്വരത്തില്‍ ഭീതിയും അവജ്ഞയും കലര്‍ന്നിരുന്നു.

“അതെ മോളെ..ചാനലുകാരും സ്ത്രീ സംരക്ഷകരും ബഹളമുണ്ടാക്കിയതോടെ അവനെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കുമെന്നുള്ളത് അവര്‍ക്ക് ഏറെക്കുറെ ഉറപ്പായി. ഇത്ര സെന്‍സേഷനലായ വിഷയങ്ങളില്‍ പോലീസിനു നിഷ്ക്രിയത്വം പാലിക്കാന്‍ പറ്റില്ലല്ലോ.. അതുമൂലം വാസുവിന് വളരെയധികം മാധ്യമശ്രദ്ധ കിട്ടാനും ജനം എവിടെവച്ച്‌ കണ്ടാലും അവനെ തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകാനും കാരണമാകും…. അവരത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു..കാരണം അവനു കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടിയാല്‍ പിന്നെ അവന്റെ പിന്നാലെ ആകും ചാനലുകാര്‍..പിന്നീട് അവനെതിരെ എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും വിരല്‍ തങ്ങള്‍ക്ക് നേരെ മാത്രമേ നീളു എന്ന് ബുദ്ധിമാനായ ഗൌരീകാന്തിന് അറിയാം..അതുകൊണ്ട് തങ്ങള്‍ക്ക് അവനോടു വിരോധമില്ല എന്ന് പരസ്യമായി പറഞ്ഞ് അവനിനി എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദികള്‍ തങ്ങളായിരിക്കില്ല എന്നൊരു തോന്നല്‍ ഉണ്ടാക്കാനുമുള്ള തന്ത്രമാണ് ഇത്..നമ്മള്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു..” പുന്നൂസ് ആലോചനയോടെ പറഞ്ഞു.
“അതെ.. സ്വന്തം മകളെ നടുറോഡില്‍ ഇട്ടു തല്ലിയ ആളോട് ഹൃദയ വിശാലത കാണിക്കുന്ന ഒരച്ഛനും മകളും…ഇവരെപ്പോലെ നീച്ചരായ മനുഷ്യര്‍ വേറെ ഇല്ല..ആ അഞ്ജന അഹങ്കാരത്തിന്റെ ആള്‍രൂപം ആണ്….പപ്പാ.എനിക്ക് വാസുവിനെ ഉടന്‍ കാണണം..അവന്റെ ഒരു ഇന്റര്‍വ്യൂ എടുക്കണം…ഒപ്പം അഞ്ജനയുടെ റെക് ലെസ്സ് ഡ്രൈവിംഗ് മൂലം പ്രശ്നങ്ങള്‍ നേരിട്ട ചിലരുടെ ബിറ്റ്സ് ഞാന്‍ എന്റെ പക്കല്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..അതും കൂടി ചേര്‍ത്ത് ഒരു ഫീച്ചര്‍ നാളെ ഞാന്‍ നല്‍കാന്‍ പോകുകയാണ്…” ഡോണ ആലോചിച്ച് ഉറപ്പിച്ചത് പോലെ പറഞ്ഞു.

“അതുകൊണ്ടുള്ള ഗുണം?”

“അച്ഛാ അയാളെപ്പോലെ അധമനായ ഒരു ക്രിമിനലിന് ഒരു സിമ്പതി ജനമനസില്‍ കിട്ടിക്കൂടാ…അവള്‍ ചെയ്തത് ആദ്യത്തെ തെറ്റല്ല എന്നും ഇതുമൂലം മുന്‍പ് പലര്‍ക്കും ഉണ്ടായിട്ടുള്ള ദുരനുഭവം, കോളജ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സംഭവം തുടങ്ങിയവ ജനം അറിയണം..ഒപ്പം അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമശ്രദ്ധ വാസുവിന് ലഭിക്കുകയും വേണം….പപ്പയും വാ..അവനുമായിട്ടുള്ള ഇന്റര്‍വ്യൂ മാത്രം മതി എനിക്ക് ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യാന്‍..”

“മോളെ ഇത് തീക്കളി ആണ്…നിനക്കെതിരെ അവര്‍ കുറെക്കൂടെ വേഗത്തില്‍ തിരിയാന്‍ ഇത് കാരണമാകും. വാസു വന്നത് മൂലം ഇപ്പോള്‍ അവരുടെ ശ്രദ്ധ അവന്റെ മേലാണ്..നിന്റെ കാര്യത്തില്‍ അതുകൊണ്ടുതന്നെ അവരല്‍പം സാവകാശം എടുക്കാന്‍ സാധ്യതയുണ്ട്. പക്ഷെ നീയും അവനും ഒരുമിച്ചാണ് എന്നവര്‍ അറിഞ്ഞാല്‍, നിങ്ങള്‍ രണ്ടുപേര്‍ക്ക് എതിരെയും അവര്‍ ശക്തമായി തിരിയും….” പുന്നൂസ് അവളെ ഓര്‍മ്മപ്പെടുത്തി.

“അവര് തിരിയട്ടെ പപ്പാ..അത് നമ്മള്‍ പ്രതീക്ഷിക്കുന്നതാണല്ലോ..വാസു എന്തിനാണ് സ്വന്തം ജീവിതം അപകടപ്പെടുത്തിയത്? എനിക്ക് വേണ്ടിയല്ലേ? അപ്പോള്‍ ഞാന്‍ അവന്റെ പിന്നില്‍ ഒളിക്കുന്നത് മനുഷ്യര്‍ക്ക് ചേര്‍ന്ന പണിയാണോ?” ഡോണ ചോദിച്ചു.

“മോളെ..അതൊക്കെ ശരിതന്നെ..പക്ഷെ സൂക്ഷിക്കനുള്ളത് സൂക്ഷിക്കുകതന്നെ വേണം”

“നാളെ മുംതാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ലോകത്തിനു നല്‍കാന്‍ പോകുകയാണ്..ഞാനത് ചെയ്യുന്നുണ്ട് എന്ന് അവര്‍ എപ്പോഴെ അറിഞ്ഞു കഴിഞ്ഞതല്ലേ? എത്ര ഭീഷണി ഫോണ്‍ കോളുകള്‍ പപ്പയ്ക്കും മമ്മിക്കും എനിക്കും അവരില്‍ നിന്നും വന്നു? അതൊക്കെ കേട്ടു ഞാന്‍ പിന്മാറും എന്നൊരു ധാരണ അവര്‍ക്ക് കാണുമായിരിക്കും..എന്നാല്‍ അത് ശരിയല്ല എന്ന് അവന്മാരെ എനിക്ക് അറിയിക്കണം..അത് എത്ര നേരത്തെ ആകുന്നോ അത്ര നല്ലതാണ്..അതുകൊണ്ട് എന്റെ തീരുമാനത്തിന് മാറ്റമില്ല പപ്പാ..വരൂ..നമുക്ക് വാസുവിനെ കണ്ടിട്ട് വേഗം തിരികെ വരാം”
പോകാന്‍ എഴുന്നേറ്റുകൊണ്ട് ഡോണ പറഞ്ഞു. ഇനി അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ പുന്നൂസ് ഒന്നും പറയാതെ പോകാന്‍ എഴുന്നേറ്റു.

———————

“ഹലോ ഏട്ടാ..നിങ്ങള്‍ എവിടെയാണ്”

സ്റ്റാന്‍ലിക്കും മാലിക്കിനും ഒപ്പമിരുന്ന് വാസുവിന്റെ വീട്ടില്‍ നടത്തേണ്ട ഓപ്പറേഷന്‍ ചര്‍ച്ച ചെയ്തുകൊണ്ട് മദ്യം നുണയുകയായിരുന്ന അര്‍ജുന്‍ അഞ്ജനയുടെ ഫോണ്‍ വന്നപ്പോള്‍ എടുത്ത് സംസാരിക്കുകയായിരുന്നു.

“ഞങ്ങള്‍ ഓഫീസിലുണ്ട്..” അവന്‍ പറഞ്ഞു.

“ടിവി കാണുന്നുണ്ടോ ഇപ്പോള്‍?”

“ഇല്ലടി എന്താ?”

“വേഗം എവര്‍ഗ്രീന്‍ ചാനല്‍ നോക്ക്..ഡോണയുടെ ഒരു ന്യൂസ് ഫീച്ചര്‍ വരുന്നുണ്ട്..വേഗം…” അവള്‍ പറഞ്ഞിട്ട് ഫോണ്‍ വച്ചു.

“എടാ അളിയാ ആ ടിവി ഒന്ന്‍ ഓണ്‍ ചെയ്യ്‌..എവര്‍ഗ്രീനില്‍ ഡോണയുടെ എന്തോ വാര്‍ത്താ പരിപാടി ഉണ്ടെന്നു അഞ്ജന വിളിച്ചു പറയുന്നു..” അര്‍ജുന്‍ മാലിക്കിനോട് പറഞ്ഞു. അവന്‍ ചെന്നു ടിവി ഓണാക്കി എവര്‍ഗ്രീന്‍ ചാനല്‍ വച്ചു.

ഇതേ സമയത്ത് ദിവ്യയും ടിവി കാണുകയായിരുന്നു. വാസു പ്രശ്നത്തില്‍ അകപ്പെട്ട ശേഷം അവള്‍ വൈകിട്ടുള്ള വാര്‍ത്ത കാണല്‍ ഒരു പതിവാക്കിയിരുന്നു. എല്ലാ ചാനലുകളും അവള്‍ നോക്കും വാസുവുമായി ബന്ധപ്പെട്ട വല്ല പരിപാടിയും ഉണ്ടോ എന്ന്. അന്നും അവള്‍ ചാനലുകള്‍ മാറ്റി വരുമ്പോഴാണ് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന പരിപാടി അവതരിപ്പിക്കുന്നത് കണ്ടത്.

“ഹായ് ഗുഡ് ഈവനിംഗ്..അയാം ഡോണ എഗൈന്‍….കഴിഞ്ഞ രണ്ടു ദിവസങ്ങളായി മാധ്യമ ശ്രദ്ധ നേടിയ വളരെയധികം ഹൈപ്പ് ഉണ്ടാക്കിയ ഒരു വാര്‍ത്തയുടെ ചില പിന്നാമ്പുറ സത്യങ്ങളിലെക്ക് ഒന്നെത്തി നോക്കുകയാണ് ഇവിടെ. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തിലെ തിരക്കേറിയ ഒരു ജംഗ്ഷനില്‍ വച്ച് ഒരു മാധ്യമ പ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതും, തെറ്റ് ചെയ്ത വ്യക്തിക്ക് എതിരെ വനിതാ സംഘടനകള്‍, മാധ്യമ സംഘടനകള്‍, സമൂഹത്തിലെ മറ്റ്‌ പ്രശസ്തരായ വ്യക്തികള്‍ തുടങ്ങിയവര്‍ രംഗത്ത് വരുകയും അയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടു നടത്തിയ വാര്‍ത്താ പരിപാടികള്‍ക്കും ഒക്കെ നമ്മള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് വളരെ നാടകീയമായ ചില കാര്യങ്ങള്‍ അരങ്ങേറുന്നതും നമ്മള്‍ കണ്ടു. അഞ്ജന എന്ന മാധ്യമ പ്രവര്‍ത്തകയുടെ പിതാവ് ശ്രീ ഗൌരീകാന്ത് തന്റെ മകള്‍ക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് അവളെ മര്‍ദ്ദിച്ച വ്യക്തിയോട് നിരുപാധികം ക്ഷമിച്ചത് സത്യത്തില്‍ പലരിലും ഞെട്ടല്‍ ഉളവാക്കുക തന്നെ ചെയ്തു. കാരണം ഇവിടെ അക്രമത്തിന് ഇരയായത് ഒരു സ്ത്രീയാണ്. ഒരുപക്ഷെ ചിലരെങ്കിലും ഇതില്‍ മറിച്ചു ചിന്തിക്കുന്നവര്‍ കണ്ടേക്കും. അതായത് അഞ്ജന എന്ന പെണ്‍കുട്ടിയെ അകാരണമായി മര്‍ദ്ദിച്ച
ഒരു വ്യക്തിയെ നിയമത്തിന്റെ മുന്‍പില്‍ ഹാജരാക്കി മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം അയാളോട് നാടകീയമായ രീതിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും ആ പെണ്‍കുട്ടിയുടെ പിതാവും ക്ഷമിച്ച് പ്രശ്നങ്ങള്‍ ഇല്ലാതാക്കിയത് ഒരുതരം ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് എന്താണ് ഈ സംഭവത്തിന്‌ പിന്നിലെ യാഥാര്‍ത്ഥ്യം, ആരാണ് ഇതില്‍ ഉള്‍പ്പെട്ട അഞ്ജനയെ ആക്രമിച്ച വ്യക്തി എന്നിവ അന്വേഷിച്ചറിഞ്ഞു കണ്ടുപിടിച്ച് സത്യം മറ നീക്കി നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ഇവിടെ….ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മള്‍ അഞ്ജനയെ ക്രൂരമായി ആക്രമിച്ച വ്യക്തിയുമായി ഞങ്ങള്‍ നടത്തിയ ഇന്റര്‍വ്യൂവിലേക്ക് കടക്കുന്നതാണ്..”

Leave a Reply

Your email address will not be published. Required fields are marked *