2 ആഴ്ചക്ക് ശേഷം തങ്ങളുടെ 22 ആം വിവാഹ വാർഷികവും, അതിൻ്റെ 3 ദിവസത്തിന് ശേഷമുള്ള തൻ്റെ പിറന്നാളിനും ചേർന്നുള്ള രാജീവിൻ്റെ സമ്മാനം, ഫ്രാൻസിലേക്ക് ഒരു സെക്കന്റ് ഹണിമൂൺ. കുറച്ച് ദിവസം മുൻപ് അവൾ ഇൻസ്റ്റഗ്രാമിലെ ഒരു റീൽ കണ്ട് രാജീവിനോട് പറഞ്ഞിരുന്നു, അവൾക്ക് പാരീസ് നഗരത്തിൽ രാജീവിൻ്റെ കയ്യും പിടിച്ച് നടക്കണം എന്ന്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ രാജീവ് തിരഞ്ഞെടുത്തത് അവരുടെ 22 ആം വിവാഹവാർഷികമാണ്.
പിന്നീടുള്ള ഒരാഴ്ച കാലം ലക്ഷ്മിയുടെ മനസ്സിൽ എപ്പോഴും പാരീസ് ആയിരുന്നു. ഈഫിൽ ടവറിൻ്റെ മുന്നിൽ നിന്ന് രാജീവിനെ ചുംബിച്ച് കൊണ്ട് ഒരു ഫോട്ടോ എടുക്കണം എന്നത് അവളുടെ ഒരു സ്വപ്നം ആയിരുന്നു.
എന്നാൽ ലക്ഷ്മിയുടെ സ്വപ്നങ്ങളെ എല്ലാം തല്ലി കെടുത്തിക്കൊണ്ട് രാജീവിൻ്റെ ഓഫീസിൽ ഒരു ഇൻകം ടാക്സ് റെയ്ഡ് നടന്നു. പല തിരിമറികളും ഉണ്ടെന്ന് സംശയം അവർക്ക് തോന്നിയത് കൊണ്ട്, അന്വേഷണം തീരുന്നത് വരെ അവർ രാജീവിനോട് രാജ്യം വിട്ടുള്ള യാത്ര വേണ്ട എന്ന നിബന്ധനയും മുന്നോട്ട് വെച്ചു.
പാരീസ് യാത്ര തൻ്റെ ഭാര്യയുടെ വലിയ ഒരു ആഗ്രഹം ആയതുകൊണ്ട് അവളോട് ഒറ്റക്ക് പാരിസിലേക്ക് പോവാൻ രാജീവ് നിർബന്ധിച്ചു. കൂട്ടിന് രാജീവിൻ്റെ വിശ്വസ്തനായ ഓഫീസ് സ്റ്റാഫ് സലീമിനെ ഏർപടാക്കുകയും ചെയ്തു. ഒടുവിൽ മനസില്ലാ മനസ്സോടെ ലക്ഷ്മി പാരീസിലേക്ക് ഫ്ലൈറ്റ് കേറി.
രാജീവിൻ്റെ PA ആണ് സലിം, ജോലിയിൽ കേറി ഇപ്പോൾ 1 വർഷം തികയുന്നു. ജോലിയിൽ സലിം കാണിച്ച ആത്മാർത്ഥത രാജീവിന് സലിമിനോട് ഒരു പ്രത്യേക വാത്സല്യം തന്നെ ഉണ്ടാക്കി. അതുകൊണ്ടാണ് തൻ്റെ ജീവൻ്റെ ജീവനായ ഭാര്യയെ സലീമിനെ വിശ്വസിച്ച് ഒരു വിദേശ രാജ്യത്തേക്ക് രാജീവ് പറഞ്ഞയച്ചത്.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സിൻ്റെ ബിസിനസ് ക്ലാസ് വിൻഡോ സീറ്റിൽ ഇരുന്നുകൊണ്ട് ലക്ഷ്മി കരയുമ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ വിജ്രംബിച്ച് ഇരിക്കുകയായിരുന്നു സലിം.
ആദ്യമായി ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിൻ്റെ സന്തോഷം പോലും പുറത്ത് കാണിക്കാനാകാതെ, ലക്ഷ്മിയെ സമാധാനിപ്പിക്കാൻ സലിം തന്നാലാവുന്ന പോലെ എല്ലാം ശ്രമിച്ചു.
ദുബായിലെ കണക്ഷൻ ഫ്ലൈറ്റിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അവൾ യാഥാർഥ്യം തിരിച്ചറിഞ്ഞ അവസ്ഥയിലേക്ക് തന്നെ എത്തിയത്. തങ്ങളുടെ ഹണിമൂൺ യാത്ര ഇപ്പോൾ അവളുടെ സോളോ ട്രിപ്പ് ആണ്. കൂട്ടിന് ഒരു ബോഡിഗാർഡിനെ ഭർത്താവ് ഏർപ്പാടാക്കി എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഒരു ദീർഘനിശ്വാസം വിട്ടു.
അപ്പോഴാണ് ഫോണിൽ രാജീവിൻ്റെ വീഡിയോ കോൾ വരുന്നത്. രാജീവിനോടുള്ള ആ സംസാരം അവളെ ആശ്വാസപ്പെടുത്തി. അവസാനം ഫ്രാൻസിലേക്ക് ഉള്ള ഫ്ലൈറ്റിന് സമയമായി എന്ന അറിയിപ്പ് കേട്ടപ്പോൾ അവൾ എഴുന്നേറ്റ് സലീമിനെ തിരഞ്ഞു. അടുത്തുള്ള കോഫി ഷോപ്പിലെ ടേബിളിൽ തന്നെയും നോക്കി ഇരിക്കുന്ന ആ നിഷ്കളങ്ക യുവാവിനെ കണ്ടപ്പോൾ അവൾക്കും ഒരു ചിരി വന്നു.
അങ്ങനെ സലിമിനെയും കൂട്ടി അവൾ ഫ്രാൻസിലേക്കുള്ള Air France ൻ്റെ വിമാനം കയറി. തൻ്റെ ആദ്യ വിദേശ യാത്രയുടെ കൗതുകം അവളിൽ തിരിച്ച് വന്നു. തൻ്റെ കൂട്ടാളിയായ സലീമിനോട് അവൾ സംസാരിച്ചുകൊണ്ടിരുന്നു. രസികനായ സലിം വളരെ ചുരുങ്ങിയ നേരംകൊണ്ട് ലക്ഷ്മിയെ കയ്യിലെടുത്തു. ദുബായിൽ നിന്നും പുറപ്പെട്ട ലക്ഷ്മി ആയിരുന്നില്ല ഫ്രാൻസിലെ ചാർലെസ് എയർപോർട്ടിൽ ഇറങ്ങിയപ്പോൾ. ആ 8 മണിക്കൂർ യാത്രയിൽ സലിം അവളെ ആകെ മാറ്റി. ചിരിച്ച് സന്തോഷവതിയായിക്കൊണ്ട് പാരിസിൽ ഇറങ്ങിയ ലക്ഷ്മിയുടെ കൂടെ ഒരു സെൽഫി എടുത്ത് താൻസ് മുതലാളിക്ക് അയച്ചപ്പോഴാണ് സലിമിന് ആശ്വാസം ആയത്.
കാലത്ത് 6:30 ക്ക് പാരിസ് എയർപോർട്ടിൽ എത്തിയെങ്കിലും ബാഗേജ് ക്ലെയിമും എല്ലാം കഴിഞ്ഞ് പുറത്തെത്താൻ 8 മണി ആയി. പുറത്ത് തങ്ങളെ കാത്ത് ഡ്രൈവർ ഉണ്ടാവും എന്ന് ട്രാവൽ ഏജൻസി അറിയിച്ചിരുന്നു, അതെ പടി ഒരു ബെൻസ് കാർ അവർക്കായി ഒരുങ്ങിയിരുന്നു. അങ്ങനെ ലഗേജ് എല്ലാം എടുത്ത് വെച്ച് ഹോട്ടലിൽ എത്തിയപ്പോ ദേ അടുത്ത സർപ്രൈസ്. രണ്ടാൾക്കും കൂടി ഒരു മുറി, അതും ഹണിമൂൺ Suit.
