എൻ്റെ കിളിക്കൂട് – 10 Likeഅടിപൊളി  

എൻ്റെ കിളിക്കൂട് – 10

Ente Kilikkodu | Author : Dasan

[ Previous Part ] [ www.kambi.pw ]


കിളി :- ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. കത്തി വീശിയപ്പോൾ മാറികളയും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഈ അകൽച്ച ഒക്കെ കാണിച്ചത് എന്നെ വെറുത്തു പോണെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്. എന്നെ മറക്കണം. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും
ഞാൻ:- മറക്കലും പൊറുക്കലും ഒക്കെ പിന്നീട്, പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയു.
കിളി :- പറയുവാൻ ഒരുപാടുണ്ട്. സമയമെടുത്ത് വേണം പറയാൻ.
ഇതു പറഞ്ഞു വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി, കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി.
ഞാൻ:- സാവധാനം പറഞ്ഞാൽ മതി, കരയുമ്പോൾ മനസ്സിലെ ഭാരം ഒരുപാട് കുറയും
എന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. ഈ ഒരു സീനിൽ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘പറയൂ പരാതി’ എന്ന കവിതയിലെ ശകലങ്ങൾ ആണ്
‘പറയു പരാതി നീ കൃഷ്ണേ……
നിൻ്റെ വിറയാർന്ന ചുണ്ടുമായ് നിറയുന്ന കണ്ണുമായ്
പറയു…. പരാതി നീ കൃഷ്ണേ…..
ഇവിടെ നീ ഇങ്ങിനെയിരിക്കു…..
മുടിക്കതിരുകൾ അല്പമൊതുക്കു….
നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ
നിഴലുപോൽ എന്നെ ഞാൻ കാൺമു …..
അടരാൻ മടിക്കുന്ന തൂമണി കത്തുന്ന
തുടർവെളിച്ചത്തിൽ ഞാൻ കാൺമു…
ഇടനെഞ്ചുയർന്നുതാണുലയുന്ന സ്പന്ദമെൻ
തുടരുന്ന ജീവൻ്റെ ബോധം
അതു നിലപ്പിക്കരുത് അതിവേഗമോരോന്ന്…….
പറയു….. പരാതി നീ കൃഷ്ണേ’
ഇരിപ്പ് അത്ര സുഖപ്രദമല്ലാതിരുന്നതിനാൽ, ചുവരിൽ വച്ചിരുന്ന തലയണകൾ എടുത്ത് താഴെവച്ച് അതിൽ ഞാൻ മലർന്നു കിടന്നു. എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളി കിടന്നു കരഞ്ഞു. ഞാൻ പതിയെ കിളിയുടെ മുടികൾ കോതി ഒതുക്കി, മുടി മുഴുവൻ കണ്ണുനീരിൽ കുതിർന്നു. പൊട്ടിപ്പൊട്ടി കരയുകയാണ്, ഞാനും കരുതി കരയട്ടെ, കരഞ്ഞാലല്ലേ മനസ്സിലുള്ള ഭാരം മുഴുവൻ കുറയുകയുള്ളൂ. ഞാൻ കിളിയുടെ തോളിൽ പതിയെ തട്ടി കൊടുത്തു. ഏന്തി കരഞ്ഞുകൊണ്ട്
കിളി :- എന്നെ മറക്കണം. ഞാൻ കാണിച്ചതിനൊക്കെ ക്ഷമ ചോദിക്കുന്നു. എന്നെ വെറുക്കട്ടെ എന്ന് കരുതിയാണ് ഞാൻ ആ കത്തിയെടുത്തു വീശിയത്. എന്നിട്ടും എന്നോട് എന്തൊരു അനുകമ്പയാണ് കാണിച്ചത്. ഞാൻ ഒരിക്കലും അത് അർഹിക്കുന്നില്ല. ഞാൻ ഈ പറയുന്ന കാര്യങ്ങൾ, ഒരിക്കലും എന്നെ

സ്നേഹിക്കാൻ വേണ്ടി പറയുന്നതല്ല. എന്നെ വിട്ടു പിരിയണം. ഞാൻ:- അതൊക്കെ പിന്നെ തീരുമാനിക്കാം പറയാനുള്ളത് പറയുക. സാവധാനം പറഞ്ഞാൽ മതി. ഇന്ന് രാത്രി മുഴുവൻ നമുക്കുള്ളതാണ്. കരഞ്ഞ് മനസ്സിലെ ഭാരം മുഴുവൻ ഇറക്കി വെച്ചതിനുശേഷം പറയുക. എന്ത് സംഭവിച്ചാലും ഞാൻ കിളിയെ ഒരിക്കലും ഒറ്റപ്പെടുത്തുക ഇല്ല, കുറ്റപ്പെടുത്തുകയും ഇല്ല. എന്നോട് ധൈര്യമായി എന്തും പറയാം. സാവധാനം മതി കരഞ്ഞ് ആ മനസ്സിലെ ഭാരം മുഴുവൻ ഇറക്കിവെക്കുക. കിളി കൂടുതൽ ശക്തിയായി പൊട്ടിപ്പൊട്ടി കരയുകയാണ്, എൻറെ നെഞ്ച് മുഴുവൻ കിളിയുടെ കണ്ണീരിനാൽ കുതിർന്നു. എന്താണ് കിളിക്ക് എന്നോട് പറയുവാനുള്ളത്? എന്ന ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു. എന്തുതന്നെയായാലും ഒരിക്കലും ഞാൻ കിളിയെ കുറ്റപ്പെടുത്തുകയില്ല. കിളിക്ക് എന്നോട് പറയാനുള്ളത് എന്തായാലും ഞാൻ കേൾക്കും. ഞാൻ കിളിയുടെ മുഖം കൈകളാൽ ഉയർത്തി, എൻറെ മുറിവ് സംഭവിച്ച കൈക്ക് വേദനയുണ്ടെങ്കിലും ഞാനത് സഹിച്ചു. കിളിയുടെ മനസ്സിൻറെ ഉള്ളിൽ ഉള്ള വിങ്ങലിനേക്കാൾ വേദന എൻറെ കൈകൾക്ക് ഇല്ല. അപ്പോഴും ആ കണ്ണിൽ നിന്നും ചുടുകണ്ണീർ ഇങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. വീണ്ടും ആ തല എൻറെ നെഞ്ചിലേക്ക് ചേർത്ത് തഴുകി കൊടുത്തു. കിളി ഇരുന്നു കൊണ്ടാണ് തല എൻറെ നെഞ്ചിലേക്ക് ഇത്രയും നേരം വച്ചിരുന്നത്. ഇപ്പോൾ എൻ്റെ സൈഡിൽ കിടന്നു. കിളിക്ക് കിടന്നപ്പോൾ ചെറിയ ഇറിറ്റേഷൻ ഉള്ളതുപോലെ തോന്നി. എൻറെ തോന്നലാകാം ഞാൻ കിളിയെ ചേർത്തണച്ചു. എൻറെ കയ്യിന് നേരിയ വേദനയുണ്ടെങ്കിലും, ഈ വേദനയ്ക്കു മുമ്പിൽ അത് ഒന്നുമല്ലാതായി. ഞാൻ എന്തു പറഞ്ഞാണ് കിളിയെ സമാധാനിപ്പിക്കുക, കാര്യം പറഞ്ഞാലല്ലേ അറിയു. കിളി:- ഞാൻ എന്ത് പാതകമാണ് നിങ്ങളോട് ചെയ്തത്. ഒരിക്കലും ഞാൻ ചെയ്യാൻ പാടില്ലാത്തതാണ്, ആ കത്തി കയ്യിൽ അല്ല വയറിൽ ആണ് കൊണ്ടിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഞാനിന്ന് ജയിലിൽ കിടക്കേണ്ടതാണ്. മുറിവുണ്ടായി രക്തം ചീറ്റിയിട്ടും തിരിഞ്ഞു പോലും നോക്കിയില്ല. ഞാനൊരു ദുഷ്ടയാണ്. ഞാൻ സുഖമില്ലാതിരുന്ന സമയത്ത്, എത്രയൊക്കെ വിരോധവും വെറുപ്പും കാണിച്ചിട്ടും എന്നെ എങ്ങനെയാണ് പരിചരിച്ചിരുന്നത്. ആ സ്ഥാനത്ത് എത്രയൊക്കെ കഷ്ടപ്പെട്ടു, ഞാൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇല്ല ഞാൻ ഒരിക്കലും നിങ്ങൾക്ക് ചേരില്ല. എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ ഞാൻ പോകട്ടെ. എന്നുപറഞ്ഞ് കിളി എഴുന്നേറ്റു പോകാൻ ശ്രമിച്ചു. ഞാൻ:- എന്നോട് ഇതല്ല പറയാനുള്ളത്, അത് പറഞ്ഞിട്ട് പോയാൽ മതി. കിളി :- എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഉറക്കം വരുന്നു. ഞാൻ പോകുന്നു. ഞാൻ:- എൻ്റെ നേരെ എന്തിന് കത്തി വീശി ? എന്നെ വെറുക്കാനും മാത്രം ഞാൻ

Leave a Reply

Your email address will not be published. Required fields are marked *