ലക്ഷ്മി ആന്റി – 3

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ഞായറാഴ്ച ആയിരുന്നു. ആന്റിയുടെ വീടിനടുത്തുള്ള എന്റെ ഒരു കൂട്ടുകാരൻ അരുണിന്റെ ചേച്ചിയുടെ കല്യാണം ആണ്. എന്റെയും സഞ്ജുവിന്റേയും ഫ്രണ്ട് ആണ് അരുൺ. ഞങ്ങൾ മൂന്നുപേരും കൂടിയാണ് സഞ്ജുവിന്റെ വീട്ടിൽ കളിക്കാറുള്ളത്.അന്നൊക്കെ അവന്റെ ചേച്ചിയും ഞങ്ങളുടെ കൂടെ കളിയ്ക്കാൻ കൂടാറുണ്ട്. അന്നൊന്നും ചേച്ചിയോട് ഒരു വികാരവും തോന്നിയിട്ടില്ല. പക്ഷെ വളർന്ന് വല്യ പെണ്ണായപ്പോൾ കണ്ടാൽ ഏതു ചെക്കനും ഒന്ന് കൊതിക്കുന്ന പരുവം ആയി മാറി അവൾ. കല്യാണത്തിന്റെ തലേന്ന് തന്നെ ഞാൻ കല്യാണവീട്ടിൽ എത്തിയിരുന്നു. നാട്ടിലെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ ചേച്ചിയുടെ കല്യാണമല്ലേ. എന്തെങ്കിലും സഹായം ആവശ്യം വന്നേക്കും. രാവിലെ മുതൽ കല്യാണത്തിന് വരുന്ന ബന്ധുക്കളിൽ ഉള്ള പെമ്പിള്ളേരെയും വായിനോക്കി ഇരിപ്പായിരുന്നു പണി. ഏതാണ്ട് 11 മണി ആയപ്പോ ഒരു WagonR കാർ വന്നു. അതിൽ അരുണിന്റെ ബന്ധുക്കളായിരുന്നു. അവന്റെ പാപ്പനും ഭാര്യയും അവരുടെ മകളും. പാപ്പനും ഭാര്യക്കും അത്ര വയസ്സൊന്നും ഇല്ലെങ്കിലും കണ്ടാൽ പ്രായം തോന്നിച്ചിരുന്നു. മാത്രമല്ല അവരുടെ മകൾ കാണാൻ അതി സുന്ദരിയായിരുന്നു. അതുകൊണ്ട് എന്റെ ശ്രദ്ധ മകളിലേക്കായി. ഒരു 18 വയസ്സ് പ്രായം ഉണ്ട്. ഒരു കറുത്ത ചുരിദാർ ആണ് അവൾ ധരിച്ചിരുന്നത്. അതിൽ സ്വർണ്ണ നിറത്തിലുള്ള നൂലുകൾ കൊണ്ട് അലങ്കാരങ്ങൾ ചെയ്തിരുന്നു. ഷോൾ കഴുത്തിൽ കുടുങ്ങിയതുപോലെ കിടക്കുകയായിരുന്നു. അതുകൊണ്ട് എന്റെ നോട്ടം അവളുടെ മുഖത്ത് നിന്നും മുലയിലേക്ക് പോയി. നല്ല കൂർത്ത് കൂമ്പി നിൽക്കുന്ന മുലകൾ. യാതൊരു ഉടച്ചിലും തട്ടാതെ അവ രണ്ടും ഉയർന്ന് നിൽക്കുന്നു. സാമാന്യം ഇറുക്കമുള്ള ചുരിദാർ ആയിരുന്നതുകൊണ്ട് മുലകൾ ശെരിക്കു കാണാൻ പറ്റി. അവൾ കുനിഞ്ഞ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ അവളുടെ ചുരിദാറിന്റെ കഴുത്തിന്റെ വിടവിലൂടെ ആ നീർച്ചാൽ കാണാൻ പറ്റി. പക്ഷെ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും സ്ഥാനം മാറികിടക്കുന്ന ഷോൾ അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അത് കൈകൊണ്ട് പിടിച്ച് മാറിടങ്ങൾ മറക്കും വിധം ശെരിയാക്കി. അത്രയും നേരം കസേരയിൽ ഇരിക്കുകയായിരുന്ന ഞാൻ അപ്പോഴേക്കും എഴുന്നേറ്റ് നിന്നു. അരുൺ ഉമ്മറത്തേക്ക് വന്നു. അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ. അപ്പോഴേക്ക് അവന്റെ പാപ്പൻ എനിക്ക് ഷേക്ക്ഹാൻഡ് തന്നിട്ട് “അരുൺമൊന്റെ കൂട്ടുകാരാണല്ലേ. കല്യാണം ഒക്കെ ഉഷാറാക്കണം”

എന്ന് പറഞ്ഞു. അപ്പൊ അരുൺ എന്റെ പേരും ഒക്കെ പറഞ്ഞ് അവരെ പരിചയപ്പെടുത്തി. അവളുടെ പേര് അങ്ങനെ എനിക്ക് മനസിലായി. ശാന്തി. അരുണിന്റെ ഒപ്പം അകത്തേക്ക് കയറിപോവുമ്പോ അവൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കി. എന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു. പക്ഷെ ഞാൻ തിരിച്ച് ചിരിച്ചു. അവളും ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. ഞാൻ വീണ്ടും അവിടെയുള്ള കുട്ടികളോട് കളിച്ച് ഇരിന്നു.

ഏകദേശം 6മണിയാവാറായപ്പോ ആന്റിയും എന്റെ അമ്മയും വരുന്നത് കണ്ടു. ഞാൻ അപ്പൊ രാത്രി കത്തിക്കാനുള്ള മാലബൾബ് കെട്ടി തൂക്കുകയായിരുന്നു. ആന്റി ഒരുപച്ച സാരി ആണ് ഉടുത്തിട്ടുള്ളത്. കല്യാണത്തലേന്ന് ആയതുകൊണ്ട് എന്തെങ്കിലും പണി കാണുമെന്ന് കരുതിയാകും ആന്റി നല്ല സാരി ഉടുക്കാത്തത്. അല്ലെങ്കിൽ ആന്റിക്ക് ഡ്രസ്സിങ്ങിൽ ഒക്കെ നല്ല ശ്രദ്ധയാണ്. കോണിയിൽ കേറി നിന്ന് ബൾബ് കെട്ടുന്ന എന്നെ കണ്ടപ്പോ ആന്റിക്ക് ചിരിവന്നു. ഞാൻ ഉടുത്തിരിക്കുന്ന മുണ്ട് ഒന്നുകൂടെ കവക്കിടയിലേക്ക് കേറ്റി വെച്ചു. അതുകണ്ടപ്പോൾ ആന്റിക്ക് വീണ്ടും ചിരി. ചിരിച്ചോണ്ട് വീടിന്റെ പുറത്ത്‌കൂടെ ആന്റി അടുക്കളഭാഗത്തേക്ക് പോയി. എനിക്ക് എന്തോ പോലെയായി. പെട്ടെന്ന് കോണിയിൽനിന്ന് പിടിവിട്ട് താഴേക്ക് വീണു. അത്ര ഉയരത്തിൽ നിന്നൊന്നുമല്ല വീണത്. എന്നാലും കാല് നന്നായി ഉളുക്കിയിരുന്നു. അരുണിന്റെ പാപ്പൻ ഡോക്ടർ ആയിരുന്നു. അയാൾ വന്ന് കാലിൽ പിടിച്ച് നോക്കി. “കുഴപ്പമൊന്നുമില്ല. ചെറിയ ഉളുക്ക് ഉണ്ട്. നീ ഇനി പണിയൊന്നും ചെയ്യണ്ട. എവിടെയെങ്കിലും ഇരുന്ന് വിശ്രമിക്ക്”. എനിക്ക് ചെറിയ നിരാശ തോന്നി. കല്യാണവീട്ടിൽ സഹായിക്കാനും മറ്റും നിക്കുമ്പോ പെൺകുട്ടികൾ ശ്രദ്ദിക്കുമല്ലോ. ഒന്നും ചെയ്യാതെ എവിടെയെങ്കിലും പോയിരുന്നാൽ ഒരു കാര്യവുമില്ല. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കാലിനു നല്ല വേദനയുണ്ട്. ഞാൻ ഒരു കസേരയെടുത്ത് സിറ്റ്-ഔട്ടിനോട് ചേർത്തിട്ട് അതിലിരുന്നു. ആരെയും കാണാനില്ല. അരുൺ തിരക്കുപിടിച്ച് ഓടി നടക്കാണ്. പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തും. എനിക്ക് ബോറടിച്ച് തുടങ്ങി. കുറച്ച്കഴിഞ്ഞപ്പോ ഒരു സെറ്റ് പിള്ളാർ വീടിനകത്തുനിന്നും മുറ്റത്തേക്ക് ഓടിയിറങ്ങി. അവരുടെ പിന്നാലെ ശാന്തിയും ഓടി വന്നു. എന്നെകണ്ടപ്പൊ അവൾ ഓട്ടം നിർത്തി. പതുക്കെ നടന്ന് മുറ്റത്തേക്കിറങ്ങി പിള്ളാരുടെ കൂടെ കൂടി. ഞാൻ അവളെ കൊത്തിവലിക്കാതെ വളരെ സൗമ്യമായി അവളെ നോക്കി. ഒരു ബ്രൗൺ കളർ ടി-ഷർട്ടും കള്ളി കള്ളി 3/4th-ഉം ആയിരുന്നു അവളുടെ വേഷം. അത്ര വലിയ ശരീരം ഒന്നുമല്ല അവളുടേത്. അതുകൊണ്ട് അവളെ ആ വേഷത്തിൽ കണ്ടാലും ആർക്കും ഒന്നും തോന്നില്ല. ഒരു കൊച്ചുപെണ്ണായെ തോന്നുള്ളു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു. “ശാന്തി എന്നല്ലേ പേര് പറഞ്ഞത്?”. ചെറിയ നാണത്തോടെ അവൾ പറഞ്ഞു. “അതെ”
“ശാന്തി എന്ത് ചെയ്യുന്നു?”

“ഞാൻ എഞ്ചിനീയറിംഗ് പഠിക്കാ. ഫസ്റ്റ് ഇയർ ”

“ആഹാ. ഞാനും എഞ്ചിനീയറിംഗ് തേർഡ് ഇയർ ആണ്. ഏതാ ബ്രാഞ്ച്?”

“കമ്പ്യൂട്ടർ”

ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു,

“ശാന്തിക്കിവിടെ ഫ്രണ്ട്‌സ് ഒന്നുമില്ലേ?”

“ഞങ്ങൾ വല്ലപ്പോഴുമൊക്കെയേ ഇവിടെ വരാറുള്ളൂ. അരുണേട്ടനും അരുണിമ ചേച്ചിയും കമ്പനിയുണ്ട്. എന്നാ ശെരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ. ‘അമ്മ തിരക്കും ”

പോവാൻ നേരം അവൾ മനോഹരമായി ചിരിച്ചു. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നി. അവളെ കൂടുതൽ പരിചയപ്പെടാൻ മനസ്സ് കൊതിച്ചു. അങ്ങനെ അവളെ ആലോചിച്ച് ഇരിക്കുമ്പോഴാണ് ഇടിവെട്ടിയപോലെ കറന്റ് പോയത്.പെട്ടന്ന് തന്നെ കുറച്ച് ചേട്ടന്മാർ കൂടി ജനറേറ്റർ ഓൺ ചെയ്തു. അരമണിക്കൂറോളം കാത്തിരുന്നിട്ടും കറന്റ് വരാതായപ്പോ ഞാൻ KSEB വിളിച്ച് ചോദിച്ചു. എവിടെയോ മരം വീണ് പോസ്റ്റ് ഒടിഞ്ഞിരിക്കുകയാണ്. കറന്റ് നാളെ രാവിലെ നോക്കിയാ മതി. കല്യാണപ്പുര ആകമാനം ഇരുട്ടിലാഴ്ന്നു. കറന്റ് പോയതോടെ അടുക്കളയിൽ ബഹളമായി. തേങ്ങാ ചിരകാനും, അരക്കാനും ഒന്നും ഒരു വകുപ്പുമില്ല. ആകെ നെട്ടോട്ടം. കുറച്ച് കഴിഞ്ഞ് പെണ്ണുങ്ങളുടെ ഒരു പട ഉമ്മറത്തേക്ക് ഒരു 5 – 6 ചിരവയും നാളികേരങ്ങളും പെട്രോമാക്സും ഒക്കെയായി വന്നു. നിലത്ത് പുൽപ്പായ വിരിച്ച് അതിൽ വട്ടത്തിൽ ഇരുന്ന് തേങ്ങാ ചിരകാൻ തുടങ്ങി. എന്റെ അമ്മയും ലക്ഷ്മി ആന്റിയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ എണീറ്റുപോയി അമ്മയുടെ അടുത്ത് ഇരിന്നു. “എങ്ങാനുണ്ടെടാ കാല്?” അമ്മ തിരക്കി. ‘ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞ് അമ്മ ചിരകിയിടുന്ന തേങ്ങയിൽ നിന്നും ഒരു നുള്ളു വാരി വായിലിട്ടു. ‘അമ്മ തേങ്ങാ ചിരകൽ തുടന്നു. എന്നെ ആരും നോക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ ആന്റിയെ നോക്കാൻ തുടങ്ങി. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തിൽ ആന്റിയുടെ ശരീരം സ്വർണ്ണ നിറത്തിൽ തിളങ്ങുന്നു. നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ വെള്ളിമുത്തുകൾ പോലെ ശോഭിച്ചു. ചുവന്ന ചുണ്ടുകളിൽ തേൻ ഒഴുകുന്നത് പോലെ തോന്നുമായിരുന്നു. എന്റെ പല്ലുകൾ കൊണ്ട് ആ ചുണ്ടിൽ കടിച്ച് ഒരു മുറിവുണ്ടാക്കി, ആ മുറിവിലൂടെ ഊറി വരുന്ന തേൻ നക്കിയെടുക്കാൻ എന്റെ ചുണ്ടും നാവും വെറിപൂണ്ടു.

Leave a Reply

Your email address will not be published. Required fields are marked *