ലീല ടീച്ചർ – 1 46

 

 

 

അങ്ങനെ ഞങ്ങൾ ബസിൽ കഴറി ബസ്റ്റാന്റിൽ ഇറങ്ങി കോളേജിന്റ അടുത്ത് തന്നെ ആണ് ബസ്റ്റാന്റ് അവിടെ നിന്ന് നടന്നു കോളേജിന്റെ അടുത്ത് എത്തി അങ്ങോട്ട്‌ കഴരാൻ തുടങ്ങി. അപ്പൊ അവൾ എന്റെ കൈയിൽ കഴറി പിടിച്ചു അതായിരുന്നു എന്റെ ജീവിതത്തിലെ ടർണിങ് പോയിന്റ്

 

 

ഞാൻ… എന്താടീ ഞാൻ ഫസ്റ്റ് day കോളേജിൽ കഴറാൻ നേരം ധൈര്യം തരേണ്ട നീ പിറകിലേയ്ക്ക് എന്തിനാ വലിയ്ക്കുന്നെ പോത്തേ…

 

രമ്യ.. ഡീ ഫസ്റ്റ് ഡേ അല്ലെ ഒരു ഫോട്ടോ എടുക്കാം

 

ഞാൻ.. ഓ അതിനെന്താ

എന്റെ ഫോൺ കയ്യിൽ എടുത്തു സെൽഫി എടുക്കാൻ ആയിട്ട്

 

രമ്യ.. ഡീ ഫോണിൽ അല്ല ദോണ്ട അവിടെ

അവൾ അവളുടെ മെഡിക്കൽ ഷാപ്പിന്റ ഓപ്പോസിറ്റ് ഉള്ള സ്റ്റുഡിയോ കട കാണിച്ചു തന്നു അവിടെ നിന്നും എടുക്കാ

 

ഞാൻ . ഇവൾടെ ഒരു കാര്യം

 

രമ്യ.. ആടോ… ലീല,,, അങ്ങനെ ലീല ടീച്ചർ ആകുന്നു. അത് ഒപ്പിയെടുക്കാൻ എന്റെ വിഷ്ണു ചെക്കൻ തന്നെയാ നല്ലത്…

 

നീ വാടീ എന്ന് പറഞ്ഞു അവൾ ആ സ്റ്റുഡിയയ്ക്ക് നേരെ എന്നെയും കൂട്ടി നടന്നു.

 

ആ സ്റ്റുഡിയോയിൽ വർക്ക്‌ ചെയ്യുന്ന ഒരു പയ്യന്നുണ്ട് പേര് വിഷ്ണു.. അവനോട് എന്റെ കൂട്ടുകാരിയ്ക്ക് ഇഷ്ടം ഓനെ വേ ലവ് ആണ് അങ്ങോട്ട്‌ തുറന്നു പറയാൻ ഇവൾക്ക് മടി.. ഞാനും കണ്ടിട്ടുണ്ട് അവനെ.. രമ്യയെ കാണാൻ ഇടയ്ക്ക് ഇടയ്ക്ക് ഈ മെഡിക്കൽ ഷോപ്പിൽ വരാറുണ്ടായിരുന്നു .. അപ്പൊ കണ്ടിട്ടുണ്ട് അവളുടെ ഒരു വായ്യ് നോട്ടം.. പക്ഷെ അവളെ കുറ്റം പറയാൻ പറ്റില്ല. ആൾക്ക് ഒരു 27 വയസ് പ്രായം കാണും ഒരു തരത്തിൽ ഫ്രീക് ചെക്കൻ കൂടാതെ വെളുത്തിട്ടും ആണ് ആറു അടി ഉഴരം കാണും. അവൾക്ക് പകരം ഞാൻ ആയിരുന്നു എങ്കിൽ അവളെ പോലെ തന്നെ അവനോട് ക്രഷ് തോന്നിയനെ

 

ഞങ്ങൾ സ്റ്റുഡിയോയിൽ എത്തി അവിടെ വിഷ്ണു മാത്രം ഉള്ളൂ. ഞാൻ ഒന്നും സംസാരിച്ചില്ല അവൾ ആണ് സംസാരം മുഴുവനും ഞങ്ങൾ ഒന്നിച്ചുള്ള രണ്ടു മൂന്നു പോസ് പിക്സ് വിഷ്ണു ക്യാമറയിൽ എടുത്തു . എനിക്ക് ജോലിയിൽ കഴരാൻ നേരം ആയി ഫസ്റ്റ് day തന്നെ നേരം വൈകരുതലോ

 

ഞങ്ങൾ ഫോട്ടോ എടുത്തു തിരിച്ചു ഇറങ്ങാൻ തുടങ്ങി. ഉച്ചക്ക് ശേഷം വന്നാൽ ഫോട്ടോസ് തരാം എന്ന് പറഞ്ഞു വിഷ്ണു. പിന്നെ അവൻ എന്റെ മുഖതു നോക്കി വളരെ നാണത്തോടെ പറഞ്ഞു. …… ഐ ലവ് യു…….. ഞാൻ ഞെട്ടിയതിലും കൂടുതൽ ഞെട്ടിയത് രമ്യ ആണ്. അവൾ ഇത്രയും കാലം വൻ വേ ലവ് അടിച്ച ചെക്കൻ അവളുടെ കൂട്ടുകാരിയെ നോക്കി ഇ ലവ് യു പറയുന്നു

 

വിഷ്ണു. I love you.. നിന്നെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ഇവളുടെ കടയിൽ വരുമ്പോൾ കാണാറുണ്ട്. നീ വരുമ്പോൾ നിന്നെ കാണാൻ ആയി മാത്രം.. ഈ സ്റ്റുഡിയോയ്‌ക്ക് വെളിയിൽ നിൽക്കാറുണ്ട് നിന്നെ കണ്ട അന്ന് മുതൽ എനിയ്ക്ക് അത്രയും ഇഷ്ടം ആണ് ആലോചിച്ചു ഉത്തരം പറഞ്ഞ മതി

 

ഞാൻ എന്താ പറയേണ്ടത് എന്നായി പോയി. അപ്പൊ ഞാൻ ഒന്നും മിണ്ടിയില്ല.രമ്യയുടെ കൈ പിടിച്ചു സ്റ്റുഡിയോ യ്ക്ക് പുറത്തിട്ടു നടക്കാൻ തുടങ്ങി.ഞാൻ രമ്യയെ നോക്കി പാവം മിണ്ടാതെ ആണ് നിൽപ്പ്.എപ്പോഴും വാ തോരാതെ സംസാരിക്കുന്നവൾ ആണ്. അവളുടെ കണ്ണുകൾ കലങ്ങാൻ തുടങ്ങി. എങ്ങനെ കലങ്ങാതെ നിൽക്കും അവൾ ഇത്രയും നാൾ അങ്ങോട്ട് മാത്രം പ്രണയിച്ചു കൊണ്ട് നിന്നിരുന്ന ചെക്കാന് എന്നെ ആണ് ഇഷ്ടം എന്ന് പറയുമ്പോ അവൾക്ക് സങ്കടം വരാതെ നിൽക്കില്ല

 

വിഷ്ണു ഒന്നും പറഞ്ഞില്ല

 

ഞാൻ.. . ഞാൻ ആലോചിച്ചു പറയാം…

 

ഞാൻ അങ്ങനെ ഒരു ഉത്തരം വിഷ്ണുവിന് കൊടുത്തപ്പോ.അവൾ വളരെ ദേഷ്യത്തോടെ എന്നെ നോക്കി…… അത്രേ ദേഷ്യത്തിൽ അവളെ അത് വരെ ഞാൻ കണ്ടിട്ടില്ല….. ഞങ്ങൾ സ്റ്റുഡിയോയിൽ നിന്ന് തിരിച്ചു അവളുടെ മെഡിക്കൽ സ്റ്റോറിൽ എത്തി.

 

രമ്യ. നീ എന്താ അങ്ങനെ പറഞ്ഞെ നിനക്ക് അറിയില്ലേ എനിക്ക് അവനെ ഇഷ്ടം ആണെന്ന്

 

ഞാൻ. ഡീ പെട്ടന്ന് അത്രേയും സുന്ദരൻ ആയ ചെക്കൻ മുഖത്തു നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞാ ഏത് പെണ്ണാ ഇഷ്ടം അല്ല എന്ന് പറയാ.. അങ്ങനെ പറഞ്ഞു പോയതാ നീ ക്ഷെമി.. എടി സ്കൂളിൽ പോകാൻ നേരം ആയി പിന്നെ വൈകിട്ട് എന്റെ വക ട്രീറ്റ്‌ ഉണ്ട് ട്ടോ. ഞാൻ ടീച്ചർ ആയി ജോലിയ്ക്ക് കഴറിയത്തിന്റെ ട്രീറ്റ്‌

Leave a Reply

Your email address will not be published. Required fields are marked *