വധു ടീച്ചറാണ് – 5അടിപൊളി  

 

കൊഞ്ചലോടെ ഞാനാ കവിളിൽ പിടിച്ച് വലിച്ച് പറഞ്ഞതും ആന്റിയെന്റെ വലം കയ്യിലൊന്ന് തല്ലി,,..

 

“”വിടഡാ,,.. നീയൊരാള് വലിച്ച് വലിച്ച് എന്റെ കവിള് നീര് വെച്ചു,,.. നേരം വെളുത്തപ്പോ തന്നെ ഓടി വരുന്ന കണ്ടപ്പോ ഞാൻ കരുതി എന്റെ മോള് എന്തെങ്കിലും പറഞ്ഞ് കേട്ട് വിഷമിച്ച് വന്നതാണെന്ന് അതാ,,..””

 

എന്റെ മുടിയിലൂടെ കയ്യോടിച്ച് ആന്റി പറഞ്ഞതും ഞാനൊരു നൂറു വോൾട് ഇളി അങ്ങ് കൊടുത്തു,,..

 

“”അതൊന്നുവല്ല,,.. ഞാനെ അവനെ നോക്കി വന്നതാ,,.. കുറച്ച് മുന്നേ മതിലെന്ന് വീണതല്ലേ അതൊന്ന് അറിയാൻ വന്നതാ,,..””

 

രാവിലെ തക്ഷരയെ കണ്ട് പുറകിലേക്ക് വീണ കാര്യം ഞാനോർത്തതും അതൊരു കാരണമായി എടുത്തിട്ടു,,..

 

“”എന്റെ ദൈവമേ അത് പറയാതിരിക്കെ ഭേദം,,. വീണ് കയ്യും പൊട്ടിച്ച് അവിടെ പുറകിൽ ഇരുന്ന് രാവിലെ തന്നെ ബിരിയാണി കേറ്റുന്നുണ്ട്,,..””

 

തലക്ക് തട്ടി ആന്റി പറഞ്ഞതും ഞാനൊരു ചിരിയോടെ “”എന്നാ ഞാനൊന്ന് പോയി കാണട്ടെ” എന്നും പറഞ്ഞ് വേഗം തടിയൂരി അവിടേക്ക് ചെന്നു,,..

 

വീടിന്റെ പുറകിൽ ട്രെസ്സ് അടിച്ച് വിറക് പുരയോട് ചേർത്ത് ബെഞ്ചും പഴയ മേശയും ഉണ്ട്,,.. സാധാരണ അവനവിടെയാണ് ഇരുന്ന് ഭക്ഷണം കഴിക്കാറ്,,.. നമ്മുക്ക് പിന്നെ ടി. വി ക്ക്.. മുന്നിൽ കുത്തിയിരുന്നാലേ തൊണ്ടേൽ നിന്ന് എന്തേലും ഇറങ്ങു,,..

 

അടുക്കളയിലെ സ്ത്രീ ജനങ്ങൾക്ക് അതികം മുഖം കൊടുക്കാത്തെ ഇറങ്ങി ചെല്ലുമ്പോ കണ്ടത്…,,… രാവിലെ തന്നെ ബിരിയാണി കേറ്റുന്നതാണ്..,,,..

 

ഒന്നും മിണ്ടാൻ നിക്കാതെ നിശബ്ദമായി അവന്റെ തൊട്ടരികിൽ പോയിരുന്നു,,…

 

പ്ലേയ്റ്റിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ചോദ്യവുമെത്തി,,..

 

“”നീയിവിടെ ഇരുപ്പുണ്ടാർന്നോ,, ഞാനിതു വഴി വന്നപ്പോ കണ്ടില്ലല്ലോ,..””

 

കുറച്ചു മുന്നേ ഓടി കയറി വരുമ്പോ പോലും ഈ മര മോറനെ ഞാൻ കണ്ടത് കൂടെയില്ല.. പിന്നെയിവൻ എന്ത് കോപ്പിന്നാ പൊട്ടി മുളച്ചതെന്നുള്ള സംശയത്തോടെ അവനെ നോക്കി നിൽക്കുമ്പോ, വായിലേക്ക് ഉരുട്ടി കേറ്റിക്കൊണ്ട്..

 

“”അത് നീ വരുന്ന നേരത്ത് ഞാൻ കിച്ചണിൽ ഉണ്ടാർന്നു,,. അല്ല എന്തുവാ ഒരു വിഷാതം,,…””

 

ആ ചോദ്യത്തിന് ഞാനൊന്ന് ദീർഘമായി ശ്വാസം വലിച്ച് വിട്ടു,,,…

 

“”നിന്റെൽ സിഗ്ഗറെറ്റുണ്ടോ…?””

 

മറു ചോദ്യം ചോദിച്ചതും അവനെന്നെ നോക്കി ചിരിച്ചു,,.. ഒപ്പം ഞാനും,,..

 

“”പിന്നെ എന്റെ പെങ്ങൾ എന്ത് പറയുന്നു..,,.””

 

“”ഹ്മ്മ്.. കുഴപ്പം ഇല്ല..””

 

“”അത് നിന്റെ കഴുത്തിൽ കാണാനുണ്ട്,,..””

 

“”ഏഹ്.. കഴുത്തിലോ,,..””

 

പെട്ടന്ന് കൈ കഴുത്തിലൂടെ ഓടിച്ചപ്പോ വിരലെവിടേയോ തഴുകിയതും നീറ്റലും കൂടെ വന്നു,,..

 

“രാവിലത്തെ കയ്യാങ്കളിക്ക് ഇടയിൽ പറ്റിയാതായിരിക്കും..” ഒരൊഴുക്കൻ മട്ടിൽ ഞാൻ മറുപടി നൽകി..

 

“”കണക്കിന് കിട്ടെയെന്ന് തോന്നുന്നു..””

 

പിന്നെയും കുത്തിക്കേറ്റുന്നിടെ അവനത് ചോദിച്ചത്…

 

“”നിനക്ക് അറിയുന്നതല്ലേ.. ഞങ്ങള് തമ്മിൽ കണ്ടാൽ എന്താ ഉണ്ടാവാ എന്ന്,,..””

 

“”ഞാനീ പാത്രം കഴുകി വെച്ചിട്ട് വരാം.. നീ മോളിൽക്ക് പൊക്കോ..,,..””

 

അവനതും പറഞ്ഞ് കിച്ചണിലോട്ട് നടന്നു.. ഇന്നവന്റെ സംസാരത്തിൽ വല്ലാത്ത സീരിയസ്ൻസ്സ് എനിക്ക് ഫീൽ ചെയ്തു,,.. സാധാരണ ഇങ്ങനെ ചേച്ചിയുടെ വിഷയത്തെ പറ്റി അനിയൻ വലിയ കാര്യമായി എടുക്കാറില്ല,,..

 

അതികം അവിടെ നിന്ന് തിരിയാതെ ടെറസ്സിലേക്ക് നടന്നു,,,..

 

മുകളിലും ട്രെസ്സ് അടിച്ചിട്ടുണ്ട്..,,. ഞാനവിടെ കിടന്ന കസേരയെടുത്തിട്ട് ഇരുന്നു,,.. രണ്ട് മിനുറ്റ് കഴിഞ്ഞതും അവനെത്തി.. വന്നതും ജീൻസിന്റെ പോക്കറ്റിൽ നിന്ന് സിഗ്ഗററ്റെടുത്ത് നീട്ടി,,.. തീ കൊളുത്തി ആഞ്ഞൊരു പുകയെടുത്ത് പതിയെ ചാരിയിരുന്നു,,..

 

“”കേൾക്കട്ടെ പറ.. എന്താ ഉണ്ടായേ,,..””

 

അവനെന്റെ നേർക്ക് കസേരയെടുത്ത് ഇരുന്നുക്കൊണ്ട് ചോദിച്ചു,,..

 

വിവാഹം കഴിഞ്ഞ് ഇന്ന് അവനെ തേടി വരുന്നത് വരെയുള്ള കാര്യങ്ങൾ പറഞ്ഞ് നിർത്ത്,,.. താടിക്ക് കയ്യും കൊടുത്ത് അവനെന്നെ നോക്കിയിരുന്നു,,..

 

“”ഞാനൊക്കെ കൂടി…””

 

ഇമോഷണലായി അവനെന്തോ പറയാൻ തുടങ്ങിയതും ഞാനിടയിൽ കയറി,,..

 

“”ഏയ്‌ അങ്ങനെ ഒന്നുല്ലടാ,,.. മാറും.. സമയം വേണം,,.. അല്ലെ തന്നെ നീ അലോയ്ച്ച് നോക്കിയേ,,.. അവളെക്കാളും പ്രായം കുറഞ്ഞ എന്നെ കെട്ടുമ്പോൾ ഉള്ള അവളുടെ മാനസ്തികാവസ്ഥ ആലോചിച്ച് നോക്കിയേ,,.. അല്ലെ തന്നെ അവളെ കണ്ട് ഒരു കിഴങ്ങൻ വന്ന് കെട്ടണം എന്നും പറഞ്ഞ് തുള്ളിയപ്പോ അവളതിനും നിന്നു,,.. എന്നിട്ടോ ആ അണ്ടിയില്ലാത്ത മോൻ വേറെ പെണ്ണിനേം കൊണ്ട് നാട് കടന്നു,,. അതിനിടയിൽ എന്റെ ചൊറിഞ്ഞ സ്വാഭാവം വേറെ,,. ആർക്ക് ആയാലും പ്രാന്ത് ആവില്ലേടാ..,,.. നിന്റെ അടുത്തെങ്കിലും എനിക്കിതെല്ലാം പറയണം എന്ന് തോന്നി,,.. ഇല്ലേ ഒരു സമാധാനം കിട്ടില്ലടാ,,..””

 

കത്തി തീർന്ന സിഗ്ഗററ്റ് കുറ്റി വലിച്ചെറിയുന്നിടെ കുഞ്ഞച്ഛൻ പറഞ്ഞതൊഴിച്ച് ബാക്കിയെല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഞാനെണീറ്റു,,,..

 

“”ഞാനെ വൈകിട്ട് വരാം,,.. ഇന്ന് തറവാട്ടിലേക്ക് പോണം,,.. പോകുന്ന വഴിക്ക് അവൾക്ക് ദേവൂ ചേച്ചിടെ അവിടെ കേറണമെന്നൊക്കെ ഇന്നലെ പറഞ്ഞിരുന്നു,,. നേരം കളയാൻ ഇല്ല..,,.””

 

ഞാനെണീറ്റ് നടക്കാൻ തുടങ്ങിയതും അവനെന്നെ വിളിച്ചു,,..

 

“”അതെ കുറച്ച് കഴിയുമ്പോ നിന്റെ വണ്ടി ഞാൻ എടുക്കുന്നുണ്ട്…,,””

ഇളിയോടെ അവനത് പറഞ്ഞപ്പോ എനിക്ക് സത്യത്തിൽ ചിരിയും വന്നു,,..

 

“”ഓഹ് ആയിക്കോട്ടെ തമ്പ്രാ….””

 

“”പോടാ… മൈരേ”” ന്നും വിളിച്ചുക്കൊണ്ട് അവനെന്നെയും തള്ളിക്കൊണ്ട് താഴേക്ക് നടന്നു,,.. ഞാനെന്റെ വീട്ടിലേക്കും,,…

 

━━━━━━ • ✿ • ━━━━━━

 

നേരെ ചെന്ന് കെയറിയത് പൂതനക്ക് മുന്നിലേക്കും.. ഇരുട്ടി കേറ്റിയ മസ്സിലും ചുങ്ങി ചിരിക്കണോ വേണ്ടയോ എന്നാലോയ്ച്ചു എങ്ങനെയോ മുഖമൊന്ന് ഇളിച്ചു കാട്ടി,..

 

എന്റേയീ മോന്തായ ഒന്ന് ചിത്രം പകർത്തിയെടുത്ത ഞാൻ പോലും സഹിക്കില്ല എന്ന് തോന്നി,,..

 

അതും പോട്ടെന്നു വെക്കാം… പട്ടി മണം പിടിക്കുന്നത് പോലെ കാട്ടികൊണ്ട് എന്റെ മുഖത്തിന്‌ നേരെ തക്ഷര വന്നെത്തി,,.. എന്നിട്ടൊരു നോട്ടവും…

 

എന്റെ പുണ്യാള … ഭയം കൊണ്ട് മുള്ളി പോവാഞ്ഞത് നന്നായി എന്ന് തോന്നി,,.. പേടിക്കാൻ കാരണം വേറെയൊന്നുവല്ല.. എപ്പോഴാ ഭ്രാന്തിളകായെന്ന് പറയാൻ പറ്റുവോ,,.. ചിലപ്പോളെന്റെ അണ്ഡക്കടാഹം വരെ ചവിട്ടിയിളക്കിയെന്ന് വരും,,.

Leave a Reply

Your email address will not be published. Required fields are marked *