വധു ടീച്ചറാണ് – 5 1അടിപൊളി  

 

അടുക്കളയിലെ സ്ത്രീ ജനങ്ങൾക്ക് അതികം മുഖം കൊടുക്കാത്തെ ഇറങ്ങി ചെല്ലുമ്പോ കണ്ടത്…,,… രാവിലെ തന്നെ ബിരിയാണി കേറ്റുന്നതാണ്..,,,..

 

ഒന്നും മിണ്ടാൻ നിക്കാതെ നിശബ്ദമായി അവന്റെ തൊട്ടരികിൽ പോയിരുന്നു,,…

 

പ്ലേയ്റ്റിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ചോദ്യവുമെത്തി,,..

 

“”നീയിവിടെ ഇരുപ്പുണ്ടാർന്നോ,, ഞാനിതു വഴി വന്നപ്പോ കണ്ടില്ലല്ലോ,..””

 

കുറച്ചു മുന്നേ ഓടി കയറി വരുമ്പോ പോലും ഈ മര മോറനെ ഞാൻ കണ്ടത് കൂടെയില്ല.. പിന്നെയിവൻ എന്ത് കോപ്പിന്നാ പൊട്ടി മുളച്ചതെന്നുള്ള സംശയത്തോടെ അവനെ നോക്കി നിൽക്കുമ്പോ, വായിലേക്ക് ഉരുട്ടി കേറ്റിക്കൊണ്ട്..

 

“”അത് നീ വരുന്ന നേരത്ത് ഞാൻ കിച്ചണിൽ ഉണ്ടാർന്നു,,. അല്ല എന്തുവാ ഒരു വിഷാതം,,…””

 

ആ ചോദ്യത്തിന് ഞാനൊന്ന് ദീർഘമായി ശ്വാസം വലിച്ച് വിട്ടു,,,…

 

“”നിന്റെൽ സിഗ്ഗറെറ്റുണ്ടോ…?””

 

മറു ചോദ്യം ചോദിച്ചതും അവനെന്നെ നോക്കി ചിരിച്ചു,,.. ഒപ്പം ഞാനും,,..

 

“”പിന്നെ എന്റെ പെങ്ങൾ എന്ത് പറയുന്നു..,,.””

 

“”ഹ്മ്മ്.. കുഴപ്പം ഇല്ല..””

 

“”അത് നിന്റെ കഴുത്തിൽ കാണാനുണ്ട്,,..””

 

“”ഏഹ്.. കഴുത്തിലോ,,..””

 

പെട്ടന്ന് കൈ കഴുത്തിലൂടെ ഓടിച്ചപ്പോ വിരലെവിടേയോ തഴുകിയതും നീറ്റലും കൂടെ വന്നു,,..

 

“രാവിലത്തെ കയ്യാങ്കളിക്ക് ഇടയിൽ പറ്റിയാതായിരിക്കും..” ഒരൊഴുക്കൻ മട്ടിൽ ഞാൻ മറുപടി നൽകി..

 

“”കണക്കിന് കിട്ടെയെന്ന് തോന്നുന്നു..””

 

പിന്നെയും കുത്തിക്കേറ്റുന്നിടെ അവനത് ചോദിച്ചത്…

 

“”നിനക്ക് അറിയുന്നതല്ലേ.. ഞങ്ങള് തമ്മിൽ കണ്ടാൽ എന്താ ഉണ്ടാവാ എന്ന്,,..””

 

“”ഞാനീ പാത്രം കഴുകി വെച്ചിട്ട് വരാം.. നീ മോളിൽക്ക് പൊക്കോ..,,..””

 

അവനതും പറഞ്ഞ് കിച്ചണിലോട്ട് നടന്നു.. ഇന്നവന്റെ സംസാരത്തിൽ വല്ലാത്ത സീരിയസ്ൻസ്സ് എനിക്ക് ഫീൽ ചെയ്തു,,.. സാധാരണ ഇങ്ങനെ ചേച്ചിയുടെ വിഷയത്തെ പറ്റി അനിയൻ വലിയ കാര്യമായി എടുക്കാറില്ല,,..

 

അതികം അവിടെ നിന്ന് തിരിയാതെ ടെറസ്സിലേക്ക് നടന്നു,,,..

 

മുകളിലും ട്രെസ്സ് അടിച്ചിട്ടുണ്ട്..,,. ഞാനവിടെ കിടന്ന കസേരയെടുത്തിട്ട് ഇരുന്നു,,.. രണ്ട് മിനുറ്റ് കഴിഞ്ഞതും അവനെത്തി.. വന്നതും ജീൻസിന്റെ പോക്കറ്റിൽ നിന്ന് സിഗ്ഗററ്റെടുത്ത് നീട്ടി,,.. തീ കൊളുത്തി ആഞ്ഞൊരു പുകയെടുത്ത് പതിയെ ചാരിയിരുന്നു,,..

 

“”കേൾക്കട്ടെ പറ.. എന്താ ഉണ്ടായേ,,..””

 

അവനെന്റെ നേർക്ക് കസേരയെടുത്ത് ഇരുന്നുക്കൊണ്ട് ചോദിച്ചു,,..

 

വിവാഹം കഴിഞ്ഞ് ഇന്ന് അവനെ തേടി വരുന്നത് വരെയുള്ള കാര്യങ്ങൾ പറഞ്ഞ് നിർത്ത്,,.. താടിക്ക് കയ്യും കൊടുത്ത് അവനെന്നെ നോക്കിയിരുന്നു,,..

 

“”ഞാനൊക്കെ കൂടി…””

 

ഇമോഷണലായി അവനെന്തോ പറയാൻ തുടങ്ങിയതും ഞാനിടയിൽ കയറി,,..

 

“”ഏയ്‌ അങ്ങനെ ഒന്നുല്ലടാ,,.. മാറും.. സമയം വേണം,,.. അല്ലെ തന്നെ നീ അലോയ്ച്ച് നോക്കിയേ,,.. അവളെക്കാളും പ്രായം കുറഞ്ഞ എന്നെ കെട്ടുമ്പോൾ ഉള്ള അവളുടെ മാനസ്തികാവസ്ഥ ആലോചിച്ച് നോക്കിയേ,,.. അല്ലെ തന്നെ അവളെ കണ്ട് ഒരു കിഴങ്ങൻ വന്ന് കെട്ടണം എന്നും പറഞ്ഞ് തുള്ളിയപ്പോ അവളതിനും നിന്നു,,.. എന്നിട്ടോ ആ അണ്ടിയില്ലാത്ത മോൻ വേറെ പെണ്ണിനേം കൊണ്ട് നാട് കടന്നു,,. അതിനിടയിൽ എന്റെ ചൊറിഞ്ഞ സ്വാഭാവം വേറെ,,. ആർക്ക് ആയാലും പ്രാന്ത് ആവില്ലേടാ..,,.. നിന്റെ അടുത്തെങ്കിലും എനിക്കിതെല്ലാം പറയണം എന്ന് തോന്നി,,.. ഇല്ലേ ഒരു സമാധാനം കിട്ടില്ലടാ,,..””

 

കത്തി തീർന്ന സിഗ്ഗററ്റ് കുറ്റി വലിച്ചെറിയുന്നിടെ കുഞ്ഞച്ഛൻ പറഞ്ഞതൊഴിച്ച് ബാക്കിയെല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഞാനെണീറ്റു,,,..

 

“”ഞാനെ വൈകിട്ട് വരാം,,.. ഇന്ന് തറവാട്ടിലേക്ക് പോണം,,.. പോകുന്ന വഴിക്ക് അവൾക്ക് ദേവൂ ചേച്ചിടെ അവിടെ കേറണമെന്നൊക്കെ ഇന്നലെ പറഞ്ഞിരുന്നു,,. നേരം കളയാൻ ഇല്ല..,,.””

Leave a Reply

Your email address will not be published. Required fields are marked *