വധു is a ദേവത – 7 Like

അമർ ആൻ്റ യുടെയും അങ്കിളിൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.. ഇനി നിങൾ പറ അവൻ ചെയ്തതിൽ തെറ്റുണ്ടോ എന്ന്…

അവന് അവളെ ഇഷ്ടം അല്ല ആൻ്റി…. അമർ പറഞ്ഞു…

അല്ലാ അങ്ങനെ അല്ല അവർ തിരിഞ്ഞ് നോക്കി … മഹാലക്ഷ്മി ആണ്…

നിങ്ങൾക്ക് ആർക്കും ഇന്ദ്രനെ അറിയില്ല.. ഇനി ഒട്ടും മനസ്സിലാക്കാനും പോവുന്നില്ല… അവൾ അലറിക്കൊണ്ട് പറഞ്ഞു….

ആൻ്റി ഞാൻ എന്തിനാ നിങ്ങളുടെ കൂടെ വന്നത് എന്ന് അറിയോ.. അവൾ ചോദിച്ചു… എനിക്ക് ഇന്ദ്രനോടുള്ള സ്നേഹം അവനെ അറിയിക്കാൻ എൻ്റെ ജീവിതത്തിലേക്ക് അവൻ ക്ഷണിക്കാൻ അറിയുമോ… പക്ഷേ എനിക്ക് യോഗം ഇല്ല അവന് ഇഷ്ടം അവനെ ഒരിക്കൽ പോലും ഇഷ്ടപ്പെടാത്ത ഇവളെ ആണ് അമൃതയെ ചൂണ്ടി കാണിച്ച് മഹാലക്ഷ്മി പറഞ്ഞു…

ബോധം നശിച്ചവളെ പോലിരുന്ന അമൃത അത് കേട്ട് ഒരു നിമിഷം സ്തംഭിച്ച് പോയി… . ചുമ്മാ പറയല്ലേ മഹാ നീ അമർ ചാടി കയറി പറഞ്ഞു…

ടൂ യൂ തിങ്ക് ഐ എം മാഡ്.. ഞാൻ പറഞ്ഞത് സത്യം ആടാ…

ഒരിക്കലും മനസ്സിൽ ചിന്തിക്കാത്ത വാക്കുകൾ കേട്ട സന്തോഷം എല്ലാവർക്കും ഉണ്ട്…

അപ്പോ പിന്നെ എന്തിനാ അവൻ ഇവളെ വേണ്ട എന്ന് പറയുന്നത്… അമറിൻ്റെ സംശയം വന്നു…

അത് ഇവൾക്ക് വേണ്ടി ആണ് ഒരിക്കലും അവനെ ഇഷ്ടപ്പെടാത്ത ഇവനെ കല്യാണം കഴിച്ച് അവളുടെ ജീവിതം നശിക്കണ്ട എന്ന് വിചാരിച്ചാണ് അവൻ …..

നിങ്ങൾക്ക് ആർക്കും ഇന്ദ്രനെ അറിയില്ല … ഒരിക്കലും തിരിച്ചു സ്നേഹിക്കില്ല എന്ന് അറിഞ്ഞിട്ടും നീ എന്തിനാ അവളെ സ്നേഹിക്കുന്നത് എന്ന് ചോദിച്ചപ്പോ അവൻ എന്താ പറഞ്ഞത് എന്ന് അറിയോ… മഹാ ചോദിച്ചു…

എൻ്റെ അമ്മയ്ക്കും പപ്പയ്ക്കും അവളെ ആണ് ഇഷ്ടം അവർ എന്നോട് ഇത് വരെ എന്നോട് ഒന്നും ചോദിച്ചിട്ടില്ല … ഈ ഒറ്റ കാര്യം മാത്രം ആണ് അത് കൊണ്ടാണ്… ഞാൻ ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും ഞാൻ അവളെ സ്നേഹിക്കുന്നത്…. ഇത്രയും പറഞ്ഞ് മഹാലക്ഷ്മി അവിടെ നിന്ന് എണീറ്റ് പോയി….

കേട്ടല്ലോ. കേട്ടില്ലേ എനിക്ക് പോലും ഇന്ദ്രനെ മനസ്സിലാക്കാൻ കഴിയാത്തതിൽ ലേജ്ജ തോന്നുന്നു.. അമർ അതും പറഞ്ഞ് ഞാൻ വീട്ടിൽ പോവാ എന്ന് പറഞ്ഞ്. അവിടെ നിന്ന് പോയി…..

ടാ ഇവിടെ വാ കൃഷ്ണ ആൻ്റി. അമറിനെ വിളിച്ചു….

ടാ മോനെ നീ പറഞ്ഞത് ഒക്കെ സത്യം തന്നെ നീ ഇവിടെ ഇരിക്ക് ഈ സമയത്ത് നീയും കൂടെ പോയാ എങ്ങനെ ആണ് മോനെ…എല്ലാത്തിനും കാരണം ഇങ്ങേരുടെ എടുത്ത് ചാട്ടം ആണ് ആൻ്റി അങ്കിളിനെ കുറ്റം പറഞ്ഞു….

ടാ നീ അവനോട് വരാൻ പറ… എങ്ങനെ ആൻ്റി എവിടുന്ന് വിളിക്കാൻ ഫോണും ഇല്ല…. അമർ പറഞ്ഞു…..

ഞാൻ ഒന്ന് നോക്കട്ടെ അവൻ പൊറത്തോട്ട് പോയി..

അമർ ദീപുവിനെ വിളിച്ച് ചോദിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു…. അവൻ അവൻ്റെ രീതിയിൽ നോക്കാം എന്ന് പറഞ്ഞു… പിന്നെ മായയെയും വിളിച്ച് നോക്കി… അവൾക്കും ഒരു അറിവും ഇല്ല..

സമയം പിന്നെയും നീങ്ങി…. അമൃത ഒരു സമാധാനവും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

ഇന്ദ്രൻ്റെ മുറിയുടെ മുന്നിൽ എത്തിയപ്പോ പെട്ടന്ന് അവൾ ഒന്ന് നിന്നു…

അവൻ്റെ അവിടെ വച്ചിരിക്കുന്ന ഷർട്ട് എടുത്ത് അവള് ഒന്ന് നോക്കി പിന്നെ അതിനെ തൻ്റെ മാറോട് ചേർത്ത് പൊട്ടി പൊട്ടി കരഞ്ഞു… അതിൽ ഇന്ദ്രൻ്റെ സ്നേഹവും മണവും ഉള്ളതായി അവൾക്ക് തോന്നി…. ആ ഷർട്ടും പിടിച്ച് അവൾ തേങ്ങൽ അടിച്ച് അവിടെ കിടന്നു…

പെട്ടന്ന് ആണ് ഇന്ദ്രൻ അങ്ങോട്ടേക്ക് വന്നത് അവനെ കണ്ടതും അവൾ ഓടി പോയി കെട്ടി പൊടിച്ച് കരഞ്ഞു… ഒരു ചിരി മാത്രം സമ്മാനിച്ച് ഇന്ദ്രൻ അവളുടെ മുഖത്തിനെ ഇരു കൈകളാലും കൊരി എടുത്തു… എന്തിനാ കരയുന്നെ എൻ്റെ കുട്ടി അവൻ ചോദിച്ചു.. നീ എന്നെ വിട്ട് എങ്ങോട്ട് പോയത് ….

ഞാൻ ഇപ്പൊ വന്നില്ലേ ഇനി ഞാൻ എൻ്റെ കുട്ടുവിനെ വിട്ട് എങ്ങോട്ടും പോവില്ല …

കുട്ടു അത് തന്നെ ഇന്ദ്രൻ മാത്രം വിളിച്ചിരുന്ന ഓമന പേരാണ് അവൾ ഒരു നിമിഷം ഇന്ദ്രനുമായി ഉള്ള തൻ്റെ മധുരം നിറഞ്ഞ കുട്ടികാലം അവളുടെ ഓർമയിൽ വന്നു….

എന്താ എൻ്റെ മോളു ആലോചിക്കുന്നത്… ഒന്നുമില്ല ഇനി നീ എന്നെ വിട്ട് പോവുമോ കണ്ണാ …പറ ഇല്ല…

Updated: April 14, 2023 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *