വധു is a ദേവത – 7 Like

പ്രോമിസ്സ്… പ്രോമിസ്സ്…. അവൻ പറഞ്ഞു….

എന്നാലും നീ എന്നെ ഇത്രകാലം പട്ടിച്ചല്ലോടി… ഇന്ദ്രൻ അവളോട് ചോദിച്ചു…

അത് പിന്നെ ഞങൾ പെണ്ണുങ്ങൾക്ക് ഇഷ്ടമുള്ളവർ പൊറകെ നടക്കുന്നത് വല്ലാത്ത ഒരു ഹരം തരും ഇറ്റ്സ്സ് എ ഗേൾ തിങ് അതും പറഞ്ഞ് അവൾ ഒന്ന് ചിരിച്ചു…

ഉവ്വ ഞാൻ വേറെ ആരെങ്കിലും സെറ്റ് ആകിയിരുന്നെങ്കിലോ… ഇന്ദ്രൻ്റെ ചോദ്യം… അതിനുള്ള ആമ്പിയർ നിനക്ക് ഇല്ലാന്ന് എനിക്കറിയാം മോനെ… എന്നാലും നി കോ ഞാൻ ചാ അവള് ചിരിച്ചു കൊണ്ട് പറഞ്ഞു…

എടി കള്ളി ഇങ്ങു വന്നെ…. ഇന്ദ്രൻ അവളുടെ കൈയ്യിൽ കയറി പിടിച്ച് അടുത്തേക്ക് വലിച്ചു… ഒരു കുസൃതി ചിരി മാത്രം ആയിരുന്നു അപ്പോ രണ്ടുപേർക്കും ഉണ്ടായിരുന്നത്….

ഇന്ദ്രൻ തൻ്റെ വിരലുകൾ കൊണ്ട് അവളുടെ പാറി കിടക്കുന്ന മുടി ചെവിക്കു പിറകിലേക്ക് ഒതുക്കി വച്ചു.. ആ പ്രവർത്തി അവളിൽ ഒരു തരിപ്പ് ഉണ്ടാക്കി…

അമൃതയുടെ കൈകളിലൂടെ ഓടിനടന്നു ഇന്ദ്രൻ്റെ കൈകൾ പെട്ടന്ന് അവളുടെ അരകെട്ടിൽ വന്നു നിൽക്കുന്നതും ഒറ്റ നിമിഷം കൊണ്ട് അവളെ തന്നോട് ചേർത്ത് അടുപ്പിക്കുകയും ചെയ്തു….

പെട്ടന്നാണ് രങ്കം ശാന്തം അല്ല എന്ന് അവൾക്ക് മനസ്സിലായത്… ഇന്ദ്രൻ്റെ മുഖത്തിന് തൊട്ട് മുന്നിൽ അമൃതയുടെ മുഖം….

ഇന്ദ്രനെ തള്ളിയിട്ട് ഒരു ചിരിയുമായി.. അവൾ ഓടാൻ ശ്രമിച്ചു… പക്ഷേ കതകിന് അടുത്ത് എത്തും മുന്നേ ഇന്ദ്രൻ അവളെ പൊക്കി എടുത്ത് കറക്കി ഇപ്പൊ കതകിന് മുന്നിൽ നിന്നുകൊണ്ട് ഇന്ദ്രൻ ഇപ്പൊ നീ എങ്ങോട്ടും പോവും എന്ന രീതിയിൽ ഒന്ന് അവളെ നോക്കി….

പെട്ടന്ന് ആണ് അവൻ മുന്നോട്ട് വന്നത് …. വേണ്ട പ്ലീസ് ഡോണ്ട് കം നിയർ മീ….

അവസാനം ചുമറിന് അടുത്ത് പോയി നിന്ന അവളെ അടുത്ത് പോയി ഇന്ദ്രൻ അവളുടെ മേൽ ഒട്ടിനിന്നു …

വേണ്ടടാ ഇന്ദ്ര പ്ലീസ് എന്നൊക്കെ അവൾ പറയുന്നുണ്ട് പക്ഷേ അമൃതയിൽ നിന്നും വരുന്ന പ്രതേക തരം ഒരു സ്ത്രീ ഗന്ധം ഇന്ദ്രനെ മത്ത് പിടിപ്പിക്കുക ആണ് ചെയ്തത്….

അവളുടെ കഴുത്തിലെ ആ ചെറിയ പുള്ളിയും പിന്നെ വിയർപ്പ് പൊടിഞ്ഞു നിൽക്കുന്ന കഴുത്തും എല്ലാം കൂടെ ആയപ്പോ തന്നെ വേറേ എന്തെങ്കിലും വേണോ….

തന്നെ ചുംബിക്കാൻ വരുന്ന ഇന്ദ്രനെ കണ്ണുകൾ അടച്ച് അവൾ വരവേറ്റു…. ചുമരിൽ ചാരി കണ്ണുമടച്ച് നിൽകുന്ന അമൃത പെട്ടന്ന് കണ്ണുകൾ തുറന്നപ്പോ കണ്ടത് തന്നെ നോക്കി ചിരിക്കുന്ന ഇന്ദ്രനെ ആണ്….

എന്നാലും പ്രതീക്ഷിച്ചത് കിട്ടാത്ത അവളുടെ മുഖഭാവത്തിൽ വേക്തം ആയി കാണാം….

അവൻ്റെ കവിളത്തേ ചുവന്ന പാട് കണ്ടത്…. അവൾ അതിൽ ഒന്ന് തൊട്ട് നോക്കി .. നിനക്ക് വേദന ഉണ്ടോ ഇല്ല നല്ല സുഖം.. അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു….

എന്നാലും ഞാൻ കാരണം നീ എന്തൊക്കെ അനുഭവിച്ചു കഴിഞ്ഞു കണ്ണാ…

അവൾ കരയാൻ തുടങ്ങി…..

ടാ ടാ അമൃത എഴുന്നേൽക്കാൻ അമൃത മഹാലക്ഷ്മി അവളെ കുലുക്കി വിളിക്കുവാണ്….

എന്താ എന്താ സ്വപ്നത്തിൻ നിന്ന് ഉണർന്ന അവൾ ഇന്ദ്രൻ ഇന്ദ്രൻ എവിടെ ഇന്ദ്രനെ അന്വേഷിച്ചു… .ഇന്ദ്രൻ വരും ഇന്ദ്രൻ വരും പേടിക്കണ്ട മഹ അവളെ ആശ്വസിപ്പിച്ചു….

സ്വപ്നം ആണ് എന്ന തിരിച്ചറിവ് അവളിൽ പിന്നെയും ഒരു ചെറു നീറ്റൽ സൃഷ്ടിച്ചു… ഇപ്പോഴാണ് കേട്ടോ അമർ എല്ലാ കാര്യങ്ങളും പറഞ്ഞത്… ഞാനും കാര്യങ്ങൾ അറിയാതെ തന്നെ തെറ്റിദ്ധരിച്ചു… അവൾ തുടർന്നു… എല്ലാം ശെരി ആവും നീ പേടിക്കണ്ട… ഇന്ദ്രൻ വന്നോളും…. മഹാലക്ഷ്മി പറഞ്ഞു അവസാനിപ്പിച്ചു..

താഴെ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഒരെയോരു മകനെ തിരിച്ചറിയാൻ കഴിയാതെ അവൻ്റെ മനസ്സ് നോവിച്ചതിൻ്റെ വിഷമത്തിൽ ഇരിക്കുന്ന ഇന്ദ്രൻ്റെ അച്ഛനും അമ്മയും ..

സ്വന്തം കൂടപ്പിറപ്പിനെ കാണാതായ വിഷമം പേറി നടക്കുന്ന അമർ … തങ്ങളുടെ സ്വാർഥത മൂലം ആണോ ഇന്ദ്രൻ വീട് വിട്ടു പോയത് എന്ന ഒരു jജാള്യതയുമായി ഇരിക്കുന്ന അമൃതയുടെ മാതാപിതാക്കൾ…..

അങ്ങനെ തൻ്റെ മകനെ കുറിച്ച് ഒന്നും അറിയാതെ ഇന്ദ്രൻ്റെ പപ്പക്ക് നല്ല വിഷമം ഉണ്ടായിരുന്നു.. അയാൾ ഉറക്കം നഷ്ടപ്പെട്ട ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അല്ലെങ്കിലും സ്നേഹം പുറത്ത് കാണിക്കാത്ത ഡിവങ്ങൾ ആണല്ലോ അച്ഛന്മാർ….

Updated: April 14, 2023 — 10:42 pm

Leave a Reply

Your email address will not be published. Required fields are marked *