വല്യേട്ടൻ – 6

“എന്ത് പറഞ്ഞടി അയാൾ….??

“അത് ഒക്കെ ആണ്….”

“സംശയം വല്ലതും തോന്നിയോ….??

“അറിയില്ല പരമാവധി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സംസാരിച്ചത്….”

ചീറി പാഞ്ഞു പോകുന്ന ബസ്സിന്റെ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് ശാലു കണ്ണടച്ചു…….
____________

ശാലു വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ നേരത്തെ കടയിലേക്ക് ഇറങ്ങിയിരുന്നു… ഒന്നിനും ഒരു മൂടില്ല ശാലു കരുതി കാണുമോ താനവളെ ഒഴിവാക്കിയതാണെന്ന്… വെറുതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവീണയുടെ മെസ്സേജ് വന്നത്… എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ മെസ്സേജ് അയക്കാറുള്ളൂ എന്തായാലും ഒരു ഹായ് എന്ന് ഞാനും ടൈപ്പ് ചെയ്ത് വിട്ടു….

“ഏട്ടൻ എവിടെയാ…??

“കടയിൽ. എന്തേ..??

“ശാലു ഇവിടെ ഉണ്ട്…”

എനിക്കറിയാലോ അവൾ അങ്ങോട്ട് വന്നത് പിന്നെ എന്തേ പ്രവീണ അങ്ങനെ പറഞ്ഞത്…. ഇനി ശാലു വല്ലതും പറഞ്ഞോ അവളോട്… എനിക്കാകെ സംശയമായി….

“ആ അമ്മ പറഞ്ഞു… അങ്ങോട്ട് വന്നെന്ന്…”

“ഞങ്ങളിപ്പോ ഒരിടം വരെ പോവുകയ….”

“എങ്ങോട്ട്…??

“പറയാം.. ഞങ്ങളെ സഹായിക്കണം…”

“കാര്യം പറയ്….”

“കോഴിക്കോട്….”

“കോഴിക്കോട് എന്തിന്‌….??

“ശാലു എന്നോട് എല്ലാം പറഞ്ഞു… അന്നത്തെ ആ പോലീസുകാരന്റെ അടുത്തേക്ക്…”

“അവളുടെ വട്ടിന് നീയും കൂട്ടു നിന്നോ…??

“അവൾക്ക് ഒരു വട്ടും ഇല്ല
… വട്ട് നിങ്ങൾക്കൊക്കെയാ….”

“അതല്ല പ്രവീ….”

“ഞങ്ങൾ ഏതായാലും പോയി…. ചേട്ടൻ എന്തായാലും അങ്ങോട്ട് വരണം… ഞാൻ വാട്‌സ്ആപ്പ് വഴി കറന്റ് ലൊക്കേഷൻ അയച്ചു തരാം അവിടെ എത്തിയിട്ട്…. “

“എന്നിട്ട്…??
“ഞാൻ അയച്ചു തരുന്ന സ്ഥലത്ത് എവിടെയെങ്കിലും ചേട്ടൻ ഉണ്ടായാൽ മതി…. “

“ഇപ്പൊ എവിടെ എത്തി…??

“കുറ്റിപ്പുറം “

“ശരി ഞാൻ വരാം…”

“ഒക്കെ….”

രണ്ടു പെണ്ണുങ്ങളും കൂടി എന്തൊ‌പ്പിക്കാൻ ആണവോ പോകുന്നത് …. ആലോചിച്ചിട്ട് തല പുകയുന്നത് പോലെ തോന്നി…. ഞാൻ വേഗം റെന്റിന് കാർ കൊടുക്കുന്ന കൂട്ടുകാരനെ വിളിച്ച് റിറ്റ്സ് എടുത്തു…. അര മണിക്കൂറിനുള്ളിൽ ഞാനും കോഴിക്കോട്ടെക്ക് പുറപ്പെട്ടു………. എല്ലാം വരുന്നിടത് കാണാം എന്നുറപ്പിച്ച്…..

ഉച്ചക്ക് 12 മണിക്ക് ശാലുവും പ്രവീണയും കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ എത്തി… അത് വരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോകുന്നത് പോലെ പ്രവീണക്ക് തോന്നി… പക്ഷേ ശാലുവിന്റെ മുഖത്ത് കണ്ട ധൈര്യവും ആത്മവിശ്വാസവും അവൾക്ക് കരുത്ത് പകർന്നു….
ചുറ്റിലും കണ്ണോടിച്ച് ശാലു പ്രവീണയോട് പറഞ്ഞു…

“ചേച്ചി ഇവിടെ നിക്ക് ഞാൻ ആ ബൂത്തിൽ നിന്നും വിളിക്കട്ടെ…”

“വേഗം വരണം… ഞാൻ അങ്ങോട്ട് മാറി നിക്കാം….”

“ഹം… ശരി…”

ജോസഫിന്റെ നമ്പർ ഡൈൽ ചെയ്ത് ശാലു അയാൾ എടുക്കുന്നതും നോക്കി നിന്നു….

“ഹാലോ…”

“ചേട്ടാ ഞങ്ങളിവിടെ എത്തി….”

“ഞാനും ബസ് സ്റ്റാൻഡിൽ ഉണ്ടല്ലോ….”

“എവിടെ….??

“തൊട്ട് മുന്നിലുള്ള റോഡ് സൈഡിൽ ഒരു കൂള്ബാർ കണ്ടോ…. അതിന്റെ മുന്നിലുള്ള കറുപ്പ് ഇന്നോവ….”

ശാലു ഫോൺ ചെയ്യാൻ വന്ന ബൂത്തും റോഡ് സൈഡിൽ ആയിരുന്നു… ഫോൺ മാറ്റി പിടിച്ചവൾ ചുറ്റിലും നോക്കിയപ്പോ അവൾ കണ്ടു കറുപ്പ് ഇന്നോവ ചാരി ചെവിയിൽ ഫോണും പിടിച്ച് നിൽക്കുന്ന ജോസഫിനെ… ആ കൂൾബാറിന്റെ മുകളിലേക്ക് നോക്കിയ ശാലു അവിടെ ക്യാമറ കണ്ടു … അതിന്റെ മുന്നിൽ നിന്ന് കയറുന്നത് നാളെ പ്രശ്നമാകും എന്ന് തോന്നിയ അവൾ ജോസഫിനോട് പറഞ്ഞു…

“ഞാൻ കണ്ടു… പക്ഷേ ചേട്ടാ അവിടുന്ന് കയറേണ്ട കുറച്ചു മുന്നിലേക്ക് ഞങ്ങൾ നടക്കാം ….”

“അതെന്തേ….??

“ടൌൺ അല്ലേ അറിയുന്നവർ വല്ലവരും ഉണ്ടെങ്കിലോ…..??

“ആ അത് ശരിയാ…. പക്ഷേ നിങ്ങളെ ഞാൻ കണ്ടില്ലല്ലോ…??

“ചേട്ടന്റെ മുന്നിലൂടെ ഞങ്ങളിപ്പോ പോകും….”

“എന്താ ഡ്രസ്…??

“ഞാൻ വെള്ളയും കറുപ്പും ചേച്ചി ചുവപ്പ്….”

“ശരി….”

ഫോൺ വെച്ച് ശാലു പ്രവീണയെ കൈ മാടി വിളിച്ചുവരുത്തി എന്നിട്ടവളോട് പറഞ്ഞു….

“ചേച്ചി അതാ നിൽക്കുന്നതാണ് ആള്…”

“ഏത് ആ വെള്ള ഡ്രെസ്സൊ….??

“ഉം…”

“ഹെന്റമ്മോ എന്ത് കൊലമാടി അത്…”

“അപ്പൊ മറ്റവനെ കണ്ടാലോ….??
“ഭീകരൻ ആണോ…??

“അതിലും കഷ്ട്ടം…”

ജോസഫിന്റെ തൊട്ട് മുന്നിലെത്തിയപ്പോ ശാലു അയാളെ ഇടം കണ്ണിട്ടൊന്ന് നോക്കി… എന്നിട്ട് നേരെ മുന്നിലേക്ക് നടന്നു…
വണ്ടിയിൽ കയറിയ ജോസഫിന്റെ ഉള്ള് സന്തോഷം കൊണ്ട് ഇളകി മറിഞ്ഞു… എന്താ സാധനങ്ങൾ രണ്ടും സൂപ്പർ ചരക്ക്…. ചുവപ്പ് ഡ്രെസ്സിട്ട അവളുടെ ചേച്ചിയുടെ പിന്നഴക് കണ്ട് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല… ഇന്ന് രണ്ടിനെയും ചവച്ചു തുപ്പണം … ജോസഫ് അവരെ ഓവർടേക് ചെയ്ത് ആളൊഴിഞ്ഞ ഭാഗത്ത് വണ്ടി സൈഡ് ആക്കി…. ഒന്നും അറിയാത്ത മട്ടിലെത്തിയ ശാലു ഇടത് ഡോർ തുറന്ന് അകത്തേക്ക് കയറി അത് പോലെ തന്നെ പ്രവീണയും…. ബാക്കിലേക്ക് ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി അയാൾ ശാലുവിനോട് പറഞ്ഞു….

“ഞാൻ കരുതി വരില്ല എന്ന്….”

“അതെന്തേ….??

“ഹേയ്…. ഇയാളുടെ പേരെന്താ….???

“പ്രവീണ….”

“സ്വന്തം ചേച്ചിയാണോ…??

“അല്ല വകയിൽ….”

ശാലു ആണതിന് മറുപടി പറഞ്ഞത്…. പ്രവീണ വണ്ടി പോകുന്ന സ്ഥലമെല്ലാം നോക്കി കണ്ടു… ഏകദേശം അഞ്ച് മിനുറ്റ് കഴിഞ്ഞു ചെറിയ ഒരു ടൌൺ കിട്ടി അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞപ്പോ അവൾ ആ സ്ഥലത്തിന്റെ പേര് വാട്സപ്പ് വഴി ചേട്ടന് അയച്ചു കൊടുത്തു…

“അത് ശരി ഇയാളുടെ കൈയ്യിൽ ഫോൺ ഉണ്ടായിരുന്നിട്ടാണോ ബൂത്തിൽ നിന്നും വിളിച്ചത്….??

ശാലുവിന്റെ മുഖത്തേക്ക് നോക്കി പ്രവീണ പറഞ്ഞു…

“അത് കേട്ടിയൊന് സംശയമാണ് ചേട്ടാ എന്തൊക്കെയോ കാട്ടി വെച്ചിട്ടുണ്ട് ഫോണിൽ … ആരെ വിളിക്കാനും പേടിയാ ഇപ്പൊ….”

അത് കേട്ടല്ലാവരും ഒന്ന് ചിരിച്ചു….
അധിക ദൂരം എത്തിയില്ല അതിന് മുമ്പ് റോഡ് സൈഡിൽ തന്നെ ഉള്ള ചെറിയ ഒരു വീട്ടിലേക്ക് വണ്ടി കയറി…. ചുറ്റിലും നോക്കി ശാലു ചോദിച്ചു…

“ഇതാണോ വീട്…??

“ആ … പേടിക്കണ്ട ആരും വരാത്ത സ്ഥലമാണ്… പിന്നെ അടുത്ത വീട്ടിലൊന്നും ആളും ഇല്ല….”

അയാൾ ഇറങ്ങി വാതിൽ തുറക്കുന്നത് വരെ അവർ കാറിലിരുന്നു…. വാതിൽ തുറന്ന് വണ്ടിയിലേക്ക് നോക്കി അയാൾ കൈ മാടി വിളിച്ചപ്പോ ശാലു ചേച്ചിയെ ഒന്ന് നോക്കി….

“ഇറങ്ങിക്കോ…. വരുന്നിടത്ത് വെച്ച് കാണാം….”

സെക്കൻഡ് കൊണ്ട് രണ്ടുപേരും ഉള്ളിലേക്ക് കയറി… നല്ല വൃത്തിയുള്ള രണ്ട് ബെഡ്റൂം വീട് … മൊത്തത്തിൽ അവരൊന്ന് ഉള്ളിലാകെ കണ്ണോടിച്ചു…..

“എന്ന നിങ്ങളൊന്ന് ഫ്രഷ് ആയിക്കോ ഞാൻ പോയി കഴിക്കാൻ ഉള്ളത്‌ വാങ്ങി വരാം….”

അയാളുടെ കൂടെ വാതിൽ വരെ ചെന്ന് ശാലു പതിയെ പറഞ്ഞു ….

“ബീർ മറക്കണ്ട…”

“അതൊക്കെ ഫ്രിഡ്ജിൽ എപ്പോഴോ റെഡിയാണ്….”

“ചേട്ടന് എന്താ വാങ്ങിയത്…??

“എനിക്ക് ഹോട്ട് വേണം ബീറോന്നും എൽകില്ല….”

“എന്ന എനിക്കും അത് മതി….”

“ചേച്ചിയോ അടിക്കോ…??

“ഇല്ല അവൾ അടിക്കില്ല….”
“ഒരാള് ബോധം ഉള്ളത് നല്ലതാ….”

Leave a Reply

Your email address will not be published. Required fields are marked *