“നല്ലത്.
നാളെ മാറ്റി പറയരുത് കേട്ടല്ലോ.”
അവൾ ചിരിച്ചു.
എന്റെ കൈയിൽ കെട്ടിപിടിച്ചു തോളിലിലേക് ചാരി കിടന്നു.
അപ്പോഴേക്കും ദീപു പുല്ല് വെട്ടിക്കോണ്ട് വന്ന് അവിടെ വെച്ചിട്ട്.
“എന്താണ് രണ്ടും ഇവിടെ വന്ന് ഇണകുരുവി കളെ പോലെ ഒട്ടിപിടിച്ചു ഇരിക്കുന്നെ.”
രേഖ അപ്പൊ തന്നെ പറഞ്ഞു.
“പോയി കുളിച്ചിട്ട് വാ മോളെ.”
“ഉം ഉം..”
അതും പറഞ്ഞു ദീപു അടുക്കളയിൽ കയറി പോയി എണ്ണയും തേച് തോർത്ത് എടുത്തു കുളിക്കാൻ കയറി.
“എടി എന്നാൽ ഞാൻ കവലയിൽ പോയി വരാം.
എന്തെങ്കിലും മേടിക്കാൻ ഉണ്ടോ?”
“അടുക്കളയിൽ കയറി നോക്കിട്ട് എല്ലാം ഉണ്ട് എന്ന് തോന്നുന്നു.
പോയിട്ട് വേഗം വരണട്ടെ.
വേറെ എങ്ങോട്ടും പോയെക്കരുത്.”
“ഞാൻ മുതലാളി യുടെ വീട്ടിൽ ഒന്ന് പോകണം.
നേരത്തെ എത്തിക്കോളാം ഇപ്പൊ സമയം 6അല്ലെ ആയുള്ളൂ ഒരു 8:30ക് ഞാൻ വരാം.”
“8:30നോ.
7:30ക് വീട്ടിൽ വാ ഏട്ടാ ഞങ്ങൾ തനിച്ചല്ലേ ഉള്ള്.
അതും ഞാനും.”
“നിന്നെ എന്നാ കള്ളൻ പിടിച്ചു കൊണ്ട് പോകോ.”
“പോയല്ലോ?”
“ഓ എന്റെ പൊന്നേ ഞാൻ ഇപ്പൊ തന്നെ ഇങ്ങോട്ട് എത്തിയേകവേ എന്റെ രേഖേ…”
അതും പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.
പോകുന്നവഴി അവരെ വിളിച്ചു.
അവർ ലോറിയിൽ മടങ്ങി വരുവാ എന്ന് പറഞ്ഞു.
പിന്നെ മുതലാളി യുടെ വീട്ടിൽ ചെന്നപ്പോൾ.
പുള്ളിക്കാരൻ വണ്ടി കഴുകി കൊണ്ട് ഇരിക്കുവായിരുന്നു.
“ഹാ എന്താടാ.
ഇന്നലെ ഇവൻ നിങ്ങളെ വഴിയിൽ കിടത്തില്ലേ.”
“കിടത്തിയെന്നോ.
തണുത്തു വിറപ്പിച് കളഞ്ഞില്ലേ.”
അപ്പോഴേക്കും എലിസബത് അങ്ങോട്ട് വന്നു.
“നീ ഉറങ്ങില്ലെടാ.”
“അവൾ വന്നേക്കുന്ന കാരണം ഉറക്കി ഇല്ലാ. സംസാരിച്ചു കൊണ്ട് ഇരുന്നു.”
“അവൾ ലാസ്റ്റ് ഇയർ അല്ലെ.”
“അതേ.”
“ഇവിടെ രണ്ടണ്ണം ഉണ്ട്.
ഒരെണ്ണം ബാംഗ്ലൂർ ൽ എന്തിനാ പോകുന്നെ എന്ന് പോലും അറിയാതെ അവിടെ അടിച്ചു പൊളിക്കുവാ. മാറ്റാവൾ
ഇവിടേയും.”
“ഏയ്…
ജൂലി നന്നായി പഠിക്കുന്ന ആൾ അല്ലെ.”
“ആർക് അറിയാം.”
“നിനക്ക് അകത്തു ഒരു പണി ഇല്ലേടി..”
പുള്ളികാരന്റെ ശബ്ദം കേട്ട് എലിസബത് പയ്യെ അവിടെ നിന്ന് പോയി.
“മാറ്റവന്മാർ ഇന്ന് എത്തിക്കോളും. മുതലാളി.”
“ഹം ഞാൻ വിളിച്ചിരുന്നു അവരെ.
അവർ വന്നു കഴിയുമ്പോൾ വണ്ടി പണിക് കയറ്റണം കേട്ടോ.
ടെസ്റ്റ് എത്താറായി.
പൊളിക്കാൻ കൊടുക്കേണ്ടത് ആയിരുന്നു. പക്ഷേ പോലീസ് വല്ലതും പിടിച്ചാൽ സ്റ്റേഷനിൽ കിടന്നു പോകും എന്ന് അറിഞ്ഞുകൊണ്ട് ആണ് പുതിയത് ഒരെണ്ണം വാങ്ങാതെ.”
“ഉം.
അതേ മുതലാളി.
മുന്നാല് ദിവസം ഞാൻ കാണില്ല ഇവിടെ.
അവളെ കൊണ്ട് ഒരിടം വരെ പോകാൻ ഉണ്ട്.”
“ഹാ.
ഞാൻ വിളിക്കം എന്തെങ്കിലും ആവശ്യം ഉണ്ടേൽ.”
പിന്നെ മുതലാളി യുടെ കൈയിൽ നിന്ന് വണ്ടി കഴുകൽ ഞാൻ ഏറ്റെടുത്തു.
പുള്ളി ഓരോന്നു പറഞ്ഞു കൊണ്ട് ഇരുന്നു അതൊക്കെ കേട്ട് ഞാൻ വണ്ടി കഴുകി.
പിന്നെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു കള്ളകടത്തിനെ കുറിച്ചും. ഞങ്ങളെ ഒറ്റിയവനെ ശെരിക്കും പണിതു എന്നൊക്കെ.
അങ്ങനെ രാത്രി ആയപ്പോ ഞാൻ വീട്ടിലേക് മടങ്ങി. പോകുന്ന വഴി കടയിൽ കയറി രണ്ടാൾക്കും ഇഷ്ടം ഉള്ള മസാലദോശ വാങ്ങി. വീട്ടിലേക് ചെന്ന്.
വിളക് വെച്ച് അതിന്റെ മുമ്പിൽ ഇരുന്ന
അവർ ഞാൻ വന്നപ്പോള് എഴുന്നേറ്റു എന്റെ അടുത്ത് വന്ന്.
കൈയിലെ സാധനത്തിന്റെ മണം അറിഞ്ഞ രണ്ടും അത് തട്ടി പറച്ചു കൊണ്ട് പോയി ടേബിൾ ഇരുന്നു തിന്നാൽ തുടങ്ങി.
ഞാൻ നോക്കി നില്കുന്നത് കണ്ടപ്പോൾ അപ്പൊ തന്നെ ദീപു കുറച്ച് എടുത്തു എന്റെ വായിൽ തന്ന്.
രേഖയും എനിക്ക് വാരി തന്ന്.
രണ്ട് മസാല ദോശ മൂന്നുപേർക് എന്നപോലെ ആയി.
ഇവളുമാരുടെ ഇഷ്ട്ട സാധനം ആണ് മസാല ദോശ.
ഞങ്ങൾ പണ്ട് ചുമ്മാ ചുറ്റി കറങ്ങാൻ പോകുമ്പോൾ ദീപ്‌തി ചേച്ചിയും രേഖയും ലേലം വിളി പോലെ ആയിരുന്നു നെയ് റോസ്റ്റ് ഒക്കെ കഴിച്ചിരുന്നത്.
എല്ലാം ഒരു ഓർമ്മകൾ ആയി എന്ന് ഓർത്ത് ഞാൻ ടീവി വെച്ച് കണ്ട്.
സമയം 8മണി ആയപ്പോൾ എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.
നോക്കിയപ്പോൾ ജൂലി.
ഞാൻ അറ്റാൻഡ് ചെയ്തു.
“ബിസി ആണോ മോനെ.”
“അല്ലല്ലോ.
രേഖ വന്നിട്ട് ഉണ്ട്. അവളുടെ ഒപ്പം ഇങ്ങനെ മിണ്ടീ പറഞ്ഞു സമയം കളയുന്നു.”
