വളഞ്ഞ വഴികൾ – 12

അങ്ങനെ സാധനം വാങ്ങി തിരിച്ചു വന്നു.
ഞങ്ങളുടെ വണ്ടി അപ്പോഴേകും നന്നാക്കി തുടങ്ങി ഇരുന്നു.

സമയം എടുക്കും എന്ന് പറഞ്ഞു. ഓയിൽ മാറ്റണം എന്ന് പറഞ്ഞു. മാറ്റിക്കോളാൻ പറഞ്ഞു.

പിന്നെ അയാളുടെ അടുത്ത് പോയി.

പട്ട യും അയാളും പോയി രണ്ട് പെഗ് അടിച്ചു.

ഒരു ആൽക്കഹോലിക് ഫ്രണ്ട്ഷിപ് തുടങ്ങി കഴിഞ്ഞിരുന്നു.

പിന്നെ ഞങ്ങളുടെ ചോദ്യം മാറ്റി.

ഈ വണ്ടി വാങ്ങണം എന്നുണ്ട് എന്നാക്കി.

അത്‌ പറഞ്ഞതോടെ ആ പുള്ളി പറഞ്ഞു തുടങ്ങി.

“ഈ സാധനം ഇടിച്ചു ഇടിച്ചു ഉപ്പാട് ഇളകിയാ വണ്ടി ആണ്. എത്ര പേരുടെ ജീവൻ കൊണ്ട് പോയിട്ട് ഉണ്ടെന്ന് അറിയുമോ.

രണ്ട് വർഷം മുൻപ് ആണെന്ന് തോന്നുന്നു 6പേരുടെ ജീവൻ എടുത്തു. പിന്നെ ഈ അടുത്ത് ഇടക്ക് ഒരു ആളുടെയും കൊണ്ട് പോയി.

പിന്നെ ഇതിന്റെ ഒന്വർ അത്ര ശെരി ഒന്നും അല്ലാ. നിങ്ങൾ വേറെ വല്ല വണ്ടിയും നോക്കിക്കോ.

ഇത്‌ പോകു കേസ് ആണ്. ഇത്‌ കൊണ്ട് ഞങ്ങൾക് മാത്രം ആണ് ഉപകാരം ഉള്ള്.”

“അല്ലാ ചേട്ടാ.

അതെന്ന ഇതിന്റെ ഒന്വർ അത്ര പോരാ എന്ന് പറയുന്നേ.”

“കോട്ഷിന് ആണ് അവന്റെ മെയിൻ പരുപാടി.

ആ ആക്‌സിഡന്റ് ഒക്കെ കഴിഞ്ഞു പിന്നെ അവന് സ്ഥലം ഒക്കെ വാങ്ങി പുതിയ ലോറികൾ ഒക്കെ ആയി ഇപ്പോൾ. എങ്ങനെ പൈസ കിട്ടുന്നു എന്ന് ആർക് അറിയാം.
പാർട്ടിലെ വലിയ നേതാക്കൾ ഒക്കെ ആയി വലിയ ബന്ധം ആകാം.”

പിന്നെ ഒന്നും ഞാൻ ചോദിച്ചില്ല.

തിരിച്ചു എന്റെ ലോറിയുടെ അടുത്ത് വന്നു ആ ലോറിയെ നോക്കി.

എന്റെ കുടുബം ഇല്ലാത്തെ ആക്കിയത് ഒരു കൊലപാതകം തന്നെ ആണോ?

എന്തിന് വേണ്ടി?
ആര്? ആർക് വേണ്ടി?

എന്തിന് രേഖയുടെ കുടുബവും?

അനോഷിക്കും ന്തോറും ചോദ്യങ്ങൾ കൂടുക ആണെന്ന് എനിക്ക് മനസിലായി.

പട്ട ആണേൽ പുള്ളിയും ആയി സംസാരം ആണ്.

എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.

എടുത്തു നോക്കിയപ്പോൾ ജൂലി ആയിരുന്നു.

അറ്റാൻഡ് ചെയ്തു.

“ആഹാ നീ ഇപ്പൊ ജീവനോടെ ഉണ്ടോ?

ഞാൻ കരുതി മറ്റവൻ നിന്നെ പാടം ആക്കി കാണും എന്ന്.”

“ഓ അങ്ങനെ പാടം ആകാൻ ഇനി അവൻ നാട്ടിൽ വരണം.

ഇന്നലത്തെ രാത്രി ഫ്ലൈറ്റ് ൽ നാട്ടിൽ ലാൻഡ് ചെയ്തു.

കോളേജ്ൽ എന്തൊ പ്രശ്നം.

സൊ ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു. എല്ലാം തിരുമ്പോൾ ചെന്നാൽ മതി എന്ന്.

ഇപ്പൊ വീട്ടിൽ ഉണ്ട്‌ മോനെ.

അമ്മ പറഞ്ഞരുന്നു രാവിലെ വന്നു ലോറി എടുത്തു കൊണ്ട് പോയി എന്ന് ഇല്ലേ വീട്ടിലേക് വരാൻ ഇരുന്നതാ.”

“ആഹാ.

കോളേജിൽ എന്താ പ്രശ്നം. ആര് ആണ് കാരണം. ഇടപെടണോ?”

“ഓ വേണ്ടായേ.

മറ്റവൻ ഇനി കോമയിൽ ആയിരിക്കും പിന്നെ പ്രശ്നം ഉണ്ടാക്കിയത് നീ അല്ലെ. അവന് പണികൊടുത്തത്.”

“ഓ അതാണോ.

എന്നാ ഞാൻ ഇടപെടുന്നില്ല.”

“വൈകുന്നേരം കാണാൻ പറ്റുമോ?”

“ലോറി ആയി വീട്ടിലേക് ആണ് വരുന്നേ. കാണാം.”
“ബെസ്റ്റ്.

ഒന്നുല്ല.”

“എന്നാ ശെരി. ഞാൻ കുറച്ച് തിരക്കിൽ ആണ്. നമുക്ക് കാണാം.”

“ഹം.”

ഞാൻ ഫോൺ കട്ട് ചെയ്തു വീണ്ടും മറ്റേ ചിന്തയിലേക് പോയി.

ലോറിയിൽ കയറി കിടന്നു.

പയ്യെ മയക്കത്തിലേക് പോയി.

പട്ട തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.

“വാ പോകാം.

കാശ് കൊടുക്കടാ.”

ഞാൻ ഇറങ്ങി ചെന്ന് ബില്ലും വാങ്ങി മുതലാളി തന്നാ കാശ് കൊടുത്തു.

വീണ്ടും വരാം എന്ന് മറ്റെപുള്ളി യോട് പറഞ്ഞു.

ഞങ്ങൾ ലോറിയും ആയി വർക്ക്‌ ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ ആ ലോറിയിൽ തന്നെ ആയിരുന്നു എന്റെ ജീവിതം മാറ്റി മറച്ച ലോറി.

അങ്ങനെ ഞങ്ങൾ മുതലാളി യുടെ വീട് ലക്ഷ്യം ആക്കി വണ്ടി വിട്ടു.

പട്ട എന്നോട് പറയാൻ തുടങ്ങി.

“എന്തൊ എവിടെയോ ഒരു മിസ്റ്റെക് വരുന്നപോലെ.”

ഞാനും അതേ എന്ന് പറഞ്ഞു.

“ആൻസർ അനോഷിച്ചു പോയ നമ്മുടെ മുന്നിലേക്ക് വീണ്ടും ചോദ്യങ്ങൾ വന്നു കൊണ്ട് ഇരിക്കുവാ അല്ലെ.”

“ഇതിന് ഒക്കെ ഉത്തരം ഇനി എവിടെ നിന്ന് കിട്ടും നമുക്ക്.”

“ചോദ്യം ഉണ്ടേൽ അതിനുള്ള ഉത്തരം വും ഉണ്ടാക്കും.

അത് നമ്മൾ തന്നെ കണ്ട് പിടിക്കേണ്ടി വരും.

എവിടെ എന്റെ കുടുബം അവസാനിച്ചോ. അവിടെ നിന്ന് തന്നെ അനോഷിക്കാം.

ആ ലോറിയുടെ സകല മന വിവരവും കിട്ടാൻ എന്നാ വഴി.
നമുക്ക് അറിയാവുന്ന ആരെങ്കിലിനെയും പരിജയം ഉണ്ടോടാ വെഹിക്കിൾ ഡിപ്പാർട്മെന്റ് ൽ.”

“എനിക്ക് അറിയില്ല.

പക്ഷേ മുതലാളി ക് അറിയാം ആരെങ്കിലിനെയും.

നമുക്ക് നോക്കന്നെ.”

ഞാൻ വണ്ടി ഓടിച്ചു കൊണ്ട് ഇരുന്നു ഒപ്പം ഒരു ഭയവും എന്റെ കൂടെ കൂടി ഇരുന്നു.

അത് വെറും ഒരു ദുരന്തം അല്ലാ ഒരു കൊലപാതകം ആണെന്ന് ഉള്ള രീതിയിലേക്കു എന്റെ മനസിനെ കൊണ്ട് പോയിക്കൊണ്ട് ഇരിക്കുന്നു.

അതിനുള്ള ഉത്തരം എനിക്ക് വേഗം കിട്ടിയേ തിരു എന്ന് ഓർത്ത് ഞാൻ വണ്ടി ഓടിച്ചു.

മുതലാളി യുടെ വീട്ടിൽ വന്നു എന്നിട്ട് മുതലാളി യോട് വണ്ടിയുടെ കാര്യം പറഞ്ഞു എല്ലാം നന്നക്കി ഉണ്ട് എന്നും ബില്ലും ഒക്കെ.

പിന്നെ ആരെങ്കിലും വെഹിക്കിൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ആരെയും മുതലാളികും അറിയില്ല. പോലീസിൽ നല്ല പിടിപാട് ഉണ്ടെങ്കിലും വെഹിക്കിൾ ഇല്ലാ എന്ന് പറഞ്ഞു.

പിന്നെ മുതലാളി എങ്ങോട്ടോ പോകാൻ റെഡി ആയി ആയിരുന്നു. കാർ എടുത്തു കൊണ്ട് പോകുകയും ചെയ്തു.

പട്ട ആണേൽ ലോറിയുടെ അടുത്ത് നിൽക്കുക ആയിരുന്നു.

ഞാനും അങ്ങോട്ട് ചെന്നപ്പോൾ.

ശൂ… ശൂ…

എന്ന് വിളിച്ചു.

ആരാ എന്ന് നോക്കിയപ്പോൾ ജൂലി തന്നെ ആയിരുന്നു.

പിന്നെ അവളും ആയി സംസാരിച്ചു കൊണ്ട് ഇരുന്നു. എലിസബത് ഞങ്ങൾക് ചായയും കടിയും കൊണ്ട് തന്നു.

“എടി.

നിനക്ക് പരിജയം ഉള്ള ആരെങ്കിലും ഉണ്ടോ വെഹിക്കിൾ ൽ.

കൂട്ടുകാരുടെ അച്ഛൻ, ചേട്ടൻ അങ്ങനെ.”
“എന്തിനാ?”

“ഒരു ലോറിയുടെ ഡീറ്റെയിൽസ് എടുക്കാൻ ആയിരുന്നു ഹെല്പ് ചെയ്യുമോ.”

അവൾ ചിരിച്ചിട്ട്.

“ഇത്രയും ഉള്ളോ.
എന്ന് പറഞ്ഞു.

അവൾ പോയി ഡിയോ എടുത്തു കൊണ്ട് വന്നു.”

എവിടെ പോകുവടി എന്ന് എലിസബത് അവളോട് ചോദിച്ചപ്പോൾ കൂട്ടുകാരിയുടെ അടുത്ത് പോകുവാ എന്ന് പറഞ്ഞു.

എന്റെ കൈയിൽ നിന്ന് ആ ലോറിയുടെ നമ്പർ വാങ്ങി കൊണ്ട് ഒറ്റപ്പോക്.

പിന്നെ ഞങ്ങൾ എലിസബത്തിനോട് പോകുവാ എന്ന് പറഞ്ഞു. ഞങ്ങളുടെ സ്ഥലത്തു പോയി.

അവന്മാർ അവിടെ ഉണ്ടായിരുന്നു. ആരോട് ഒക്കെ ഫോൺ വിളിച്ചു കൊണ്ട് ഇരിക്കൽ ആയിരുന്നു അവരും.

ഞങ്ങളെ കണ്ടതോടെ എന്താ മൈരേ പോയി കുപ്പി വാങ്ങിയോ എന്ന് ചോദിച്ചു പട്ട കുപ്പി കാണിച്ചു കൊടുത്തു.

അവര്ക് സന്തോഷം ആയി.

ഞാൻ വീട്ടിലേക് പോകുവാ എന്ന് പറഞ്ഞു. ഞാൻ വീട്ടിലേക് പോന്നു.

രേഖ ആണേൽ എന്നെ കണ്ടതോടെ എന്റെ ഒപ്പം ആയി.

ദീപു ന്റെ പിരിയാഡ്സ് ഡേ ഒക്കെ കാന്നുകാലികളെ ഞാൻ നോക്കും ആയിരുന്നു.

ഞാൻ രേഖയോട് ചോദിച്ചു ജയേച്ചി വന്നില്ലേ എന്ന്.

അപ്പോഴാണ് രേഖ പറഞ്ഞത്.

“ജയേച്ചിക് ഒരു ജോലി കിട്ടി എന്ന് കുറച്ച് അകലെ ആണ്. മകൾ ഉള്ളത് അല്ലെ ഇവിടെ നിന്ന് കിട്ടുന്നത് കൊണ്ട് എന്താകാൻ ആണ് ആ പാവത്തിന്. അയാളെ ഉപേക്ഷിച്ചു എന്നോട് ദീപുനോട് പറഞ്ഞു പോകുവാ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *