Related Posts
ചെയ്തു.
“എന്താടാ..”
“നീ ഇപ്പൊ വീട്ടിൽ ആണോ.. ആണെങ്കിൽ നമ്മൾ കൂടുന്ന കനൽ ബണ്ടിലേക് വാ..”
“കാര്യം എന്നതാടാ..”
“വാ.
വന്നിട്ട് പറയാം സീരിയസ് തന്നെയാ.”
“ആം ഞാൻ ദേ വരുന്നു.”
എന്ന് പറഞ്ഞു ഫോൺ വെച്ച്.
ഇത്രയും വലിയ സീരിയസ് കാര്യം എന്താകുമോ.
അല്ലെങ്കിൽ അങ്ങനെ ഫോൺ വിളിക്കാത്തവൻ അല്ലോ.
ഞാൻ ഫുഡ് വേഗം കഴിച്ചു.
“എടാ എന്തിനാടാ ഇങ്ങനെ തല്ലിപ്പെടച്ചു കഴിക്കുന്നേ.”
ദീപു ന്റെ ചോദ്യം എത്തി.
“ഏയ് ഞാൻ പുറത്ത് പോയിട്ട് വരാ.”
“കഴിച്ചിട്ട് പോ അജു..”
ഗായത്രി ആയിരുന്നു അത് പറഞ്ഞേ കുഞ്ഞിനേയും നെഞ്ചിൽ ഇട്ടേച്ചിട്ട്.
ഞാൻ വേഗം തന്നെ വാ കഴുകി.
അപ്പോഴേക്കും ദീപു പയ്യെ പയ്യെ അങ്ങോട്ട് വന്ന്.
അവള്ക്ക് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് അത് കണ്ടു ഗായത്രി പറഞ്ഞു.
“ദീപുച്ചേച്ചി വേണേൽ ഞാൻ സഹായിക്കം.”
“ഓ വേണ്ടാ എന്റെ മോളെ..
ഇന്നിനി കാന്നുകാലികളെ നീ നോക്ക്.. നിന്റെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം.”
എന്ന് പറഞ്ഞു കുഞ്ഞിനെ ദീപു എടുത്തു.
ഞാൻ വേഗം തന്നെ ഡ്രസ്സ് ഒക്കെ മാറി വീട്ടിൽ നിന്ന് ഇറങ്ങി കനൽ ബണ്ടിന്റെ അടുത്ത് എത്തിയപോ പട്ട മാത്രം ഉള്ള്.
“എന്താടാ..”
“എടാ ഞാൻ.. ”
“പറയടാ..”
“നിന്റെ ഫാമിലിയെ മൊത്തം ഇല്ലാതാക്കിയ ആ ലോറി കാരനെയും ആ വർക്ക് ഷാപ്പിലെ ഉള്ളവനും ആയി ബാറിൽ ഒന്ന് കൂടി…
കുടിച്ച് ഫീറ്റ് ആയ അവൻ പറഞ്ഞത് എല്ലാം ഞാൻ ഫോണിൽ റെക്കോർഡ് ചെയ്തു.”
അത് അവൻ എന്നെ കേൾപ്പിച്ചപ്പോൾ ഞാൻ ഞെട്ടി പോയി.
ഒരു സൈലന്റ് കോട്ടേഷൻ തന്നെയാ..
എതിർക്കാൻ വരുന്നവരെ ഒരു തെളിവ് പോലും ഇല്ലാതെ ആക്കി കൊല്ലുന്ന ടീം.
ആ ഓഡിയോ യിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.
ഞങ്ങളുടെ ഫാമിലി മാത്രം അല്ലാ ഇര. ഒരുപാട് പേര് ഉണ്ട് പക്ഷേ രെക്ഷപെട്ടതിൽ ഞാനും ഗായത്രിയും മാത്രം ആണ്.
“എടാ അജു ഈ കളി ഒന്നും വേണ്ടടാ നിന്നെയും രേഖയെയും എല്ലാവരെയും അവർ കൊന്ന് കളയും..
ഇതിന്റെ പുറകിൽ വലിയ രാഷ്ട്രീയം തന്നെ ഉണ്ടടാ.
നമുക്ക് തൊടാൻ പോലും കിട്ടില്ല.”
“നീ പറയുന്നത് എന്നോട് ജൂലിയും പറഞ്ഞു ആയിരുന്നു.
ഞാൻ ഇനി അതിന്റെ പുറകിൽ ഒന്നും പോകുന്നില്ലടാ.
ആ അവസ്ഥ അല്ലാ ഞാനും.
നീ കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ ഞാൻ വെറും മൂന്നു ദിവസം കൊണ്ട് അതിന്റെ താഴ് വേര് വരെ ചെന്ന്.
എന്നാലും ആര് എന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
എനിക്ക് ഒരു ദിവസം കിട്ടുന്ന കൂലി വെറും 700രൂപ അതുകൊണ്ട് ആണ് വിടും എല്ലാം കഴിഞ്ഞു പോകുന്നെ.
നീ പറഞ്ഞ ആ ലോറിയുടെ ഉടമയുടെ ഒരു മാസതെ വരുമാനം തന്നെ 7ലക്ഷം ആണ്.
ആ ഫിനാൻഷ്യൽ സ്ഥാപനം വരെ ഒരു ബിനാമി ആയാണ് പോകുന്നെ.
ഗായത്രിയോട് ചോദിച്ചപ്പോൾ അവള്ക്ക് അറിയാവുന്നത് ഒക്കെ എന്നോട് പറഞ്ഞു തന്ന് അവൾക്കും അറിയാടോ ഇത് ഒരു കൊല്പാതകം ആണെന്ന് പക്ഷേ അവളും ഞാനും എല്ലാം വെറും ഒരു കോമൻ പേഴ്സൺ. ആർക്കും എന്തും ചെയ്യാൻ കഴിയുന്ന ഒരു മനുഷ്യ ജീവികൾ.
ഞാനും വളരാൻ പോകുവാ..
എന്റെ എതിരാളികളെ കൾ ശക്തൻ ആകാൻ..”
“എങ്ങനെ?
മുതലാളി യുടെ കൈയിൽ നിന്ന് കിട്ടുന്ന നാക പിച്ച കാശ് കൊണ്ട് എങ്ങനെ.”
“എന്തിന് ആയിരുന്നു ആ നാകാപിച്ച കിട്ടുന്നെ.”
അത് പറഞ്ഞപ്പോൾ പട്ടക് മനസിലായി..
ഇനി ഞാൻ ആണ് കളിക്കാൻ പോകുന്നെ എന്ന്…
“അപ്പൊ തുടങ്ങുവാനോ….!!!!”
“അതേ…
ഇത്രയും നാൾ കണ്ടാ അജു അല്ലാ ഞാൻ.”
“നിന്റെ കൂടെ ചാകാൻ ആണേലും ഞങ്ങൾ ഉണ്ടടാ..”
“എനിക്ക് വർഷങ്ങൾ എടുക്കാൻ വയ്യാ..
ഒറ്റ ദിവസം കൊണ്ട് എനിക്ക് എന്റെ ലൈഫ് മാറ്റി എടുക്കണം..”
“അത് എങ്ങനെ.”
“സസ്പെൻസ് ഞാൻ കളയില്ല..
പക്ഷേ എന്റെ പതുങ്ങി ഇരുന്ന എതിരാളികളെ വരെ ഒന്ന് ഭയപ്പെടുത്താൻ എനിക്ക് കഴിയും.
അതിനുള്ള ആവനാഴി ലെ ഒരു അസ്ത്രം എനിക്ക് ഗായത്രി പറഞ്ഞു തന്നിട്ട് ഉണ്ട്..
അവളുടെ ഏട്ടൻ കൊല്ലപ്പെടാൻ കാരണം ആയ ആ അറിവ്.
പക്ഷേ അവർക്ക് തെറ്റി അയാൾ തന്റെ ഭാര്യയോട് എല്ലാം പറയും ആയിരുന്നു എന്ന്..
