എടി ഒണക്ക കൊഞ്ചേ നീ ഇങ്ങനെ ചോദിച്ചോണ്ടിരുന്നാൽ ഞാൻ എങ്ങനെ പറയും
എന്നാ നീ പറ ഓരോന്നായി
പഴയ കൂട്ടുകാർ അമൃത ഇടയ്ക്ക് വിളിക്കും ബാക്കി ആരുമായും അത്ര വിളിയൊന്നും ഇല്ല ഓരോത്തരും ഓരോ വഴിക് പോയില്ലേ പിന്നെ ഞങ്ങളുടെ വീടൊക്കെ വിറ്റാരുന്നു ഇപ്പൊ അമ്മയുടെ നാട്ടില താമസം
അരുൺ +2 കഴിഞ്ഞപ്പോഴേ ബ്രേക്ക് അപ്പ് ആയി
അച്ഛൻ പോയി 2 വർഷം മുൻപ് അമ്മ സുഖമായി ഇരിക്കുന്നു
ചേച്ചിയുടെ കല്യണം കഴിഞ്ഞു 2 വയസുള്ള ഒരു കുട്ടി ഉണ്ട്
അനിയത്തി ഇപ്പൊ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോകുന്നു
ഞാൻ ഇപ്പൊ ഇവിടെ ഒരച്ച ആയി നാട്ടിൽ ദിവസവും പോയി വരാൻ പറ്റുന്ന ദൂരത്തു ആയിരുന്നു പക്ഷെ ഇവിടെ കുറച്ചൂടെ സാലറി പാക്കേജ് ഒക്കെ കിട്ടും, ഫുഡിന്നും അക്കൗമോടാഷനും അലവൻസും തരും ഇത്രയൊക്കെയാണ് എന്റെ കാര്യങ്ങൾ ഇനി നിന്റെ കാര്യങ്ങൾ പറയു
നിനക്ക് സ്കൂൾ സമയത്ത് വേറെ കൂട്ടുകാർ ഒക്കെ ആരുന്നല്ലോ നമ്മളെ ഒന്നും mind ചെയ്യില്ലാരുന്നല്ലോ അവൾ പരിഭവം പറഞ്ഞു…അവളുടെ കാര്യങ്ങളും പറഞ്ഞു അങ്ങനെ കത്തി വെപ്പ് തുടർന്നു കൊണ്ടേയിരുന്നു… സമയം 11.30 കഴിഞ്ഞു
എടി നാളെ ഡ്യൂട്ടി ഉണ്ട് എനിക്ക് ഇനി ഉറങ്ങിയില്ലെങ്കിൽ ശെരിയാകില്ല നിനക്ക് പണിയൊന്നും ഇല്ലേ…
എനിക്കും പോണം എന്റെ കുഞ്ഞേ… മോളു ഉറങ്ങിക്കോ good നൈറ്റ്…..എന്നത്തേക്ക് പിരിഞ്ഞു..
ഞാൻ എന്റെ usual ജോലി തിരക്കുകളുമായി മുന്നോട്ട് പോയി ഞങ്ങൾ എന്നും സംസാരിക്കും next സൺഡേ കാണാമെന്നു പറഞു.. ശനിയാഴ്ച ജോലി കഴിഞ്ഞിറങ്ങിയാൽപ്പോൾ നാളെ അവളെ കാണാമെന്നുള്ള സന്തോഷം ആയിരുന്നു.. രാവിലെ 8 മണിയാകുമ്പോൾ അവൾ വന്നു പിക്ക് ചെയ്യും.. അത് എനിക്ക് ആശ്വാസമായി ഞാൻ താമസിക്കുന്നിടത് നിന്നു കുറെ ദൂരെയാണ് അവൾ വഴിയാറിയതെ ഞാൻ ചുറ്റിയേനെ അല്ലെങ്കിൽ..
രാവിലേ എണീറ്റപ്പോൾ താമസിച്ചു മെസ്സിൽ നിന്നു ഫുഡ് കിട്ടിയില്ല ഹോസ്റ്റലിൽ 2 മലയാളി പെൺകുട്ടികൾ ഉണ്ടെങ്കിലും ആരും വിളിച്ചില്ല അവർ പുറത്തെവിടെയോ പോകുകയും ചെയ്തു 8 മണി ആയപ്പോളേക്കും ഞാൻ റെഡിയായി അവൾക്കായി കാത്തിരുന്നു.. 8.30 ആയി അവൾ വന്നപ്പോൾ ഞാൻ വാർടനോട് പറഞ്ഞിട്ട് ഇറങ്ങി.. ഒരു ഹോണ്ട ആക്ടിവായിൽ ആണ് അവൾ വന്നത് കണ്ടപാടെ ഞാൻ പിറകിൽ ചാടിക്കയറി ഇരുന്നു
എടി പോത്തേ നീ ആ ഹെൽമെറ്റ് എടുത്തു വെക്ക് നിന്റെ കേരളം അല്ല ഇത്… ഞാൻ ഹെൽമെറ്റ് വെച്ചു
എടി ഞാൻ ഒന്നും കഴിച്ചില്ല വിശക്കുന്നു ആദ്യം എന്തേലും കഴിക്കാം
ശെരി ആദ്യം എന്റെ ഫ്ലാറ്റിൽ പോകാം അവിടെ 2 പേരുടെ ഉണ്ട് റൂമിന്നു കഴിച്ചിട്ട് കറങ്ങാൻ പോകാം
10 കിലോമീറ്റോറോളം ഉണ്ടായിരുന്നു അങ്ങോട്ട് അവിടെ എത്തി പാർക്കിങ്ങിൽ വണ്ടി വെച്ചു ലിഫ്റ്റിൽ കയറി റൂമിൽ എത്തി… നല്ല ഫ്ലാറ്റ് പീസ് ഫുൾ 2 ബെഡ് റൂം ഉണ്ട് ഹാൾ കിച്ചൺ ബാൽക്കണി…
അവളുടെ ഫ്രണ്ട്സിനെ പരിചയപ്പെട്ടു ടീന -നഴ്സിംഗ് ട്യൂറ്റർ ആണ് പിന്നെ സംവൃത – ഫോറെൻസിക് സയൻസ് സ്റ്റുഡന്റ് നല്ല പെരുമാറ്റം രണ്ട് പേരും… ദോശ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു ഞാനും നയനയും കഴിച്ചു അവർ നേരത്തെ കഴിച്ചു ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..
ടീനയും, സംവൃതയും നന്നായി ഡ്രസ്സ് ചെയ്തിരിക്കുന്നു നയന ഞാൻ റെഡിയായി വരാമെന്നു പറഞ്ഞു അവൾ അകത്തേക്ക് പോയി… തിരിച്ചു വന്ന അവളെ കണ്ടു ഞാൻ വീണ്ടും അത്ഭുതപ്പെട്ടു…
എന്നാലും ഒണക്ക കൊഞ്ചു പൊലിരുന്ന കൊച്ചു എന്നാലും എങ്ങനാടി ഇങ്ങനെ മാറാൻ പറ്റിയെ
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… നിന്റെ ഗ്ലാമറും പോയിട്ടില്ലല്ലോ… പണ്ട് എത്ര കൊതിച്ചിട്ടുള്ളതാ നിന്നെ പോലെ ആകാൻ ഞാൻ മാത്രമല്ല ക്ലാസിലെ എല്ലാരും ഇപ്പൊ കളർ കുറച്ചു കുറഞ്ഞുന്നെ ഉള്ളു സുന്ദരിക്കോത എന്ന് പറഞ്ഞു എന്റെ കവിളത്തു നുള്ളി
ഞങ്ങൾ അവിടുന്ന് ഇറങ്ങി കുറച്ചു മാളിലൊക്കെ കുറച്ചു കറങ്ങി നല്ലൊരു റെസ്റ്റോറന്റ്ൽ നിന്നും ഫുഡ് കഴിച്ചു വർഷങ്ങൾക് ശേഷമാണു ഇങ്ങനെ ഒരു ബിരിയാണി… നൂൺ ഷോ സിനിമയ്ക് കയറി, വൈകുന്നേരം പാർക്കിൽ പോയി കുറെ നേരം ഇരുന്നു എന്റെ മനസു നന്നായി റിഫ്രഷ് ആയി
