വാടകയ്ക്കൊരു രാത്രി 33

എടി എനിക്ക് 8 മണിക്ക് മുന്നേ അവിടെ കേറണം അല്ലേൽ ആ തള്ളച്ചി എന്നെ കൊല്ലും

ഡോ നിങ്ങൾ വിട്ടോ ഞാൻ ഈ വെള്ള പറ്റയെ കൊണ്ട് വിട്ടിട്ടു വരാം.. അവർ ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു ഇറങ്ങി

ഞങ്ങളും അവിടുന്ന് ഇറങ്ങി അവൾ വീണ്ടും ആ മാളിൽ കയറി

എടി പോത്തേ എനിക്ക് പോകണം നീ രാവിലെ ഒന്നും വാങ്ങാതെ ഇപ്പൊ ഈ സമയമില്ലാത്ത നേരത്താണോ 7 ആയി

ഒന്ന് പെടയ്ക്കാതെ നില്ല് പെണ്ണെ ഞാൻ ഒരു കാര്യം മറന്ന് ഇപ്പൊ വാങ്ങിയില്ലേ പറ്റില്ല അതാണ് ഞാൻ നിന്നെ റൂമിൽ കയറ്റി വീട്ടിട്ടെ പോകു പോരെ..

ഒഹ്ഹ്ഹ് ആയിക്കോട്ടെ

ഒരു ലേഡീസ് വെയർ ഷോപ്പിൽ കയറി അവൾ ഡ്രസ്സ്‌ തിരയാൻ തുടങ്ങി… girls ആണ്‌ സ്റ്റാഫ്‌ മുഴുവൻ ഒരാൾ സഹായത്തിനായി വന്നു

hello മാഡം good evening… തിരച്ചിലിനിടയിൽ അവൾ good ഈവെനിംഗ് പറഞ്ഞു

സ്റ്റാഫ്‌ : മാഡം മാഡത്തിന്റെ സൈസ് അപ്പുറത്തെ റൗയിൽ അവിടെ നോക്കാം വരൂ…

നയന : ഓഹ് എനിക്കല്ല ഇവളുടെ സൈസ് ആണ്‌ വേണ്ടത്…

ഓഹ് ok മാഡം നോക്കിക്കോളും

ഞാൻ ഞെട്ടി പോയി… എടി എനിക്ക് വേണ്ട എന്റെ കയ്യിൽ ഇഷ്ട്ടം പോലെ ഡ്രസ്സ്‌ ഉണ്ട് ഞാൻ സ്റ്റാഫ്‌ കേൾക്കാതെ അവളുടെ ചെവിയിൽ പറഞ്ഞു

നീ മിണ്ടാതിരിക്കു ഞാനല്ലേ വാങ്ങുന്നെ…

ഞാൻ സത്യത്തിൽ അത്ര നല്ല ഡ്രസ്സ്‌ അല്ല ഇട്ടിരുന്നത് അതാവൾ മനസിലാക്കിയതിൽ എനിക്ക് സങ്കടം തോന്നി ഒരു ഡ്രസ്സ്‌ എടുത്തിട്ട് തന്നെ മാസങ്ങൾ ആയി.. എനിക്ക് അപഹാർഷത്ത ബോധo തോന്നി… 3 ടോപ്പും, പാന്റ്സുo എന്നിക്കു തന്നിട്ട് പറഞ്ഞു

ഡി നീ പോയി ഇട്ടു നോക്കിട്ടു വ… ഞാൻ മനസില്ല മനസോടെ നിന്നു

എടി പോത്തേ നിനക്ക് പോകേണ്ടതല്ലേ പെട്ടന്നാകട്ടെ… ഞാൻ വേഗം ഡ്രസ്സ്‌ വാങ്ങി പോയി ഇട്ടു നോക്കി നല്ല ഫിറ്റ്‌ ആണ്‌ ശരീരത്തിന്റെ മുഴുപ്പുകൾ എല്ലാം കൃത്യം custom made പോലെ … ഒരുപാട് നാളായി സ്വന്തം ശരീരം പോലും ശ്രെധിച്ചിട്… ഞാൻ അവളെ വിളിച്ചു കാണിച്ചു

സൂപ്പർഡി… മോളെ സെറ്റ്… ഇത് മതി ഒരെണ്ണം ഇട്ടമതി ബാക്കിയൊക്കെ സെയിം അളവാണ്

അവൾ കുട്ടത്തിൽ കുറച്ചു ഇന്നർ വെഴ്സും, റൂമിൽ ഇടാനുള്ള ഡ്രെസും വാങ്ങി… എല്ലാം ബ്രാൻഡഡ്… card വെച്ചു അവൾ ബില്ല് pay ചെയ്തു ഇറങ്ങി 10k എന്തായാലും ആയിട്ടുണ്ട് സാലറി കിട്ടുമ്പോൾ എന്ത് ബുദ്ധിമുട്ടായാലും ഇത് കൊടുക്കണം.. ഞാൻ ഡ്രസ്സ്‌ വാങ്ങാൻ ഇടുന്നതാണ് ഒരു ജോഡി പക്ഷെ ഇത്ര വിലയുള്ളത്.. ഓരോന്നാലോചിച്ചു ഹോസ്റ്റലിൽ എത്തി 8.30 ആയി സമയം

ഇന്ന് ആ പൂതന എന്നെ കൊന്നത് തന്നെ ഓരോത്തരോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഭാഷ അറിയാമെങ്കിൽ എന്തെങ്കിലും പറഞ്ഞു നിൽക്കമരുന്ന് എന്ന് പറഞ്ഞു സ്ധങ്ങളും എടുത്ത് ഓടാൻ തുടങ്ങിയ എന്നെ വീണ്ടും അവൾ വിളിച്ചു

എടി paatte നിന്റെ പേഴ്സ് ഒന്ന് കാണിച്ചേ…

എന്താടി സമയമില്ല പെട്ടന്ന് പറ..

അവൾ എന്റെ കയ്യിന്നു പേഴ്സ് വാങ്ങി അതിൽ എന്തോ വെച്ചു…തുറന്നു നോക്കാൻ സമയം കിട്ടുന്നതിന് മുന്നേ അവൾ പേഴ്സ് കവറിലേക്കിട്ട് എന്റെ കൂടെ അകത്തേക്ക് വന്നു

പ്രേതീക്ഷിച്ച പോലെ കന്നഡക്കാരി അമ്മച്ചി അവിടെ ഉണ്ടാരുന്നു… അവർ കന്നഡത്തിൽ എന്തോ ചോദിച്ചു നയന അതെ നാണയത്തിൽ മറുപടി പറഞ്ഞു 😄😄😄 കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചിട്ട് ഒരു താക്കിത് പോലെ അകത്തേക്ക് പൊയ്ക്കൊള്ളാൻ എന്നോട് ആംഗ്യം കാണിച്ചു…

ഞാൻ ആശ്വാസത്തോടെ അവളോട്‌ ടാറ്റ പറഞ്ഞു കയറിപ്പോയി… റൂമിലെത്തി കുളിയൊക്കെ കഴിഞ്ഞു കവർ ഒക്കെ അലമാർക്കുള്ളിലാക്കി പേഴ്സ് തുറന്നു നോക്കിയ ഞാൻ ഞെട്ടിപ്പോയി 10000 രൂപ… ഞാൻ ഫോണെടുത്തു അവളെ വിളിച്ചു… hello പറയുന്നതിന് മുന്നേ അവൾ പറഞ്ഞു

ഒന്നും പറയേണ്ട നിന്റെ അവസ്ഥ കുറെയൊക്കെ എനിക്ക് മനസിലായി… കണ്ടറിഞ്ഞു ചെയ്യുന്നത് ആണ്‌ എനിക്കിഷ്ട്ടം നീ സ്കൂളിലോ കണ്ടിട്ടില്ല എന്നെ നല്ലൊരു friend ആയി ഇപ്പോഴെങ്കിലും അങ്ങനെ തോന്നുണ്ടേൽ അത് സ്വീകരിക്കു നിനക്ക് ഉള്ളപ്പോൾ തിരികെ തന്നാൽ മതി… നാളെ ഡ്യൂട്ടി ഇല്ലേ ഇപ്പൊ ഉറങ്ങിക്കോ.. ഞാൻ എത്തിയതേ ഉള്ളു good മുത്തേ സ്വീറ്റ് ഡ്രീംസ്‌

Leave a Reply

Your email address will not be published. Required fields are marked *