അവൾ ആ PC യെ തല്ലാതെ തല്ലി മാറ്റി നിർത്തി .
അതു കണ്ടതും ഈ കുടുക്കിൽ നിന്ന് തനിക്കിനി രക്ഷപ്പെടാൻ കഴിയില്ല എന്ന് റെയ്ഹാൻ മനസിലുറപ്പിച്ചു .
അവന് തൂറാനും മുള്ളാനും ഒരുമിച്ച് മുട്ടാൻ തുടങ്ങി .
” ഈ വണ്ടിയുടെ RC ഓണർ ഇതിലാരാടാ ? ”
വീണ്ടും പ്രതിഭയുടെ കലിപ്പൻ ചോദ്യം വന്നു .
” ഞാനാണ് മാഡം ! വണ്ടി എൻ്റെയാണ് ”
റെയ്ഹാൻ പേടിച്ച് വിറച്ചു കൊണ്ട് അൽപം മുന്നോട്ട് കയറി തല എത്തിച്ച് നിന്നുകൊണ്ട് അവളോട് പറഞ്ഞു .
” ഇതിൻ്റെ RC ബുക്ക് എവിടെ? ”
” അത് ..അത് വീട്ടിലാണ് മാഡം ”
” ഓഹോ ! എന്നാൽ നിൻ്റെ ലൈസൻസിങ്ങെടുക്ക് ”
അതു കേട്ടേതും ലൈസൻസ് ഇല്ലാത്ത അവൻ്റെ തല കറങ്ങുന്ന പോലെ അവന് തോന്നാൻ തുടങ്ങി .
അവൻ തൻ്റെ ജീൻസിൻ്റെ പോക്കറ്റിൽ വാപ്പയെ വിളിക്കാനായി ഫോൺ തപ്പിയതും … പ്രതിഭയുടെ അടുത്ത ചോദ്യം വന്നു .
” ലൈസൻസ് ഫോണിൽ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ടോട ”
” ഇല്ല മാഡം ”
” പിന്നെ നീ എന്തിനാ പോക്കറ്റിൽ കയ്യിട്ടത് ? മ് ? എന്താട നിങ്ങളുടെ എല്ലാം കണ്ണ് ചുവന്നിരിക്കുന്നത് ? മദ്യപിച്ചിട്ടുണ്ടോടാ നീയൊക്കെ ? ”
അത് കേട്ടതും മൂന്ന് പേരുടേയും ജട്ടിക്കുള്ളിൽ കോത്തിൽ നിന്നും പത പുറത്തേക്ക് ചാടാൻ തുടങ്ങിയിരുന്നു .
” സാജാ … ”
” എന്താ മാഡം ? ”
“ദേ ഇവമാര് മൂന്നും നല്ല വെള്ളമാണെന്നാ തോന്നുന്നത് . മൂന്നിനേയും ഒന്ന് ഊതിച്ചേര് ”
അതു കേട്ടപാടെ റെയ്ഹാൻ്റെ ബോധം പോവാൻ തുടങ്ങിയിരുന്നു .
” മാഡം ”
വളരെ ദയനീയ സ്വരത്തിൽ റെയ്ഹാൻ ശബ്ദം താഴ്തിക്കൊണ്ട് അവളെ വിളിച്ചു .
” ഉം എന്താട ? ”
” ഞങ്ങൾ മൂന്ന് പേരും സിനിമക്ക് കയറുന്നതിന് മുന്നെ ഒരോ ബിയറ് കഴിച്ചിരുന്നു മാഡം ”
” അത് ശരി.. അപ്പോ മദ്യപിച്ച് വണ്ടിയോടിച്ചാണല്ലെ നടു റോഡിലൂടെ നിൻ്റെയൊക്കെ അഭ്യാസം ! ഹെൽമറ്റുമില്ല ! ലൈസൻസോ ? ലൈസൻസ് കാണിക്കാൻ പറഞ്ഞിട്ട് എവിടെയാട മൈരെ ?
“അത് അത് … ലൈസൻസെടുത്തിട്ടില്ല മാഡം”
സാധാരണ ഗതിയിൽ ലൈസൻസിന് പരിചയമില്ലാത്ത ആരെങ്കിലും പൊക്കിയാൽ വീട്ടിലാണ് എടുക്കാൻ മറന്നുപോയി എന്നാണ് റെയ്ഹാൻ പറയാറ് . എന്നാൽ പ്രതിഭയുടെ ഗൗരവമുള്ള മുഖത്തേക്ക് നോക്കിക്കൊണ്ട് കളവ് പറയാനുള്ള ധൈര്യം അവനപ്പോൾ ഉണ്ടായിരുന്നില്ല . അവളുടെ കൈ മുഖത്ത് വീണതിൻ്റെ ചെവിക്കകത്തെ മൂളൽ അവനപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല .
” നീ ലൈസൻസ് ഇതേ വരെ എടുത്തിട്ടില്ലന്നാണോ പറയുന്നത് ? ”
അവൾ ഒന്നൂടെ പോലീസ് മുറയിൽ അവനെ ഒന്ന് ചാടിച്ചതും…
” എനിക്ക് ലൈസൻസ് ഇല്ല മാഡം ” എന്ന് അവൻ അറിയാതെ പറഞ്ഞു പോയി .
” നീയല്ലേട വണ്ടി ഓടിച്ചിരുന്നത് ? ”
“മ് അതെ മാഡം ”
” ഡാ നിങ്ങൾ വല്ല ഓട്ടോയും പിടിച്ച് പൊക്കോ . മേലാൽ എൻ്റെ കൺവെട്ടത്തെങ്ങാനും നിങ്ങളെ രണ്ടിനേയും കണ്ടാൽ ഇടിച്ച് നിൻ്റെയൊക്കെ പൂട്ടെല്ല് ഞാൻ പൊട്ടിക്കും . ഉം പൊക്കോ ”
അവൻ്റെ കൂടെ ഉണ്ടായിരുന്നവൻമാരെ അവൾ ഒന്ന് ഭീഷണിപ്പെടുത്തിയ ശേഷം പറഞ്ഞ് വിട്ടു . അവൻമാർ രണ്ടും റെയ്ഹാനെ തന്നെ നോക്കി നിന്നതും …
” എന്താട ഇനി വേണ്ടത് .. സ്റ്റേഷനിലേക്ക് ഇവൻ്റെയൊപ്പം നിങ്ങളേയും കൊണ്ടോണോട ? ”
” അയ്യോ വേണ്ട മാഡം ”
” എന്നാൽ എൻ്റെ കൈ മേടിക്കാതെ പൊക്കോട മൈരൻ ചെക്കാ … ”
അവൾ അവരെ കലിപ്പോടെ നോക്കിക്കൊണ്ട് പറഞ്ഞുവിട്ടു .
അവൻമാർ തിരിഞ്ഞ് തിരിഞ്ഞ് നോക്കിക്കൊണ്ട് ഓട്ടോ വിളിക്കാൻ വരെ കാഷില്ലാതെ വേറേ ഏതോ ഒരുത്തനെ ടൗണിലേക്ക് വിളിച്ച് വരുത്താനായി ഫോണും ചെവിയിൽ വെച്ചു കൊണ്ട് നടന്ന് നീങ്ങി .
വാപ്പയെ ഒന്ന് വിളിച്ച് പറയാനായി റെയ്ഹാൻ ജീൻസിൻ്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തതും ..
” ആ ഫോണിങ്ങ് താടാ …! സാജാ ഇവനെ പിടിച്ച് ആ വണ്ടിയിലേക്ക് കയറ്റിക്കോ … വീട്ടിന്ന് ആളെ വിളിപ്പിച്ചിട്ട് മെടിക്കലിന് കൊണ്ടോയ ശേഷം കേസ് ചാർജ് ചെയ്താൽ മതി.. നിനക്കെത്ര വയസായിടാ .. ? ”
” പ പ പത്തൊ പത്തൊൻപത് ”
അവന് വിറയല് കാരണം സംസാരം പുറത്തേക്ക് വരുന്നില്ലായിരുന്നു .
” പത്തൊൻപത് വയസായിട്ടും നീ ലൈസൻസെടുക്കാതെ പിന്നെ എന്നാ കൊണക്കാനാട മൈരെ ഹെൽമറ്റ് പോലുമില്ലാതെ വണ്ടിയോടിച്ച് നടക്കുന്നത്! ളം” ആ ഫോണിങ്ങ് താട ”
