വാവയുടെ സ്വപ്‌നങ്ങള്‍ – 1

“ഇനി ഇവളുടെ കാര്യം കൂടി ഒന്ന് ശരിയായാൽ എനിക്ക് സമാധാനമായി ‘അമ്മ ചേച്ചിയെ നോക്കികൊണ്ട് പറഞ്ഞു .

“എന്റെ കാര്യം ഓർത്തിട്ട് അമ്മ ഒട്ടും പേടിക്കണ്ട . ഞാൻ കല്യാണം കഴിക്കാൻ ധ്യതിയായിട്ട ഓടി നടക്കൊന്നല്ല ഇവിടെ . സമയോം സന്ദർഭോം വരണ വരെ ഞാൻ ക്ഷമിച്ചിരിക്കാം . കല്യാണം കഴിക്കാൻ ധ്യതി പിടിച്ച് കയർ പൊട്ടിക്കാൻ തയ്യാറായിരിക്കണ്വെ ആദ്യ പിടിച്ച കല്യാണം കഴിപ്പിച്ചോളിൻ എല്ലാവരും. ‘ ചേച്ചി പോകാൻ നേരത്തും എനിക്കു നേരെ ഒരമ്പയച്ചു ചേച്ചിയോടുള്ള എന്റെ മനോഭാവത്തിന് മാറ്റം വന്നിരുന്നതിനാൽ ഞാൻ മറുപടി പറയാൻ തുനിഞ്ഞു . പക്ഷേ കുഞ്ഞമ്മ എന്നെ കണ്ണിനുക്കി കാണിച്ച് പിൻ തിരിപ്പിച്ചു .

ബാംഗളൂരിൽ തിരിച്ചെത്തി ഞാനൊരു കമ്പ്യൂട്ടർ കോഴ്സ് പാസായി . അപ്പോഴേക്കും റിസൽറ്ററിഞ്ഞ് ഞാൻ പ്ലസ് ടൂവിനു ചേർന്നു . നാടുമായുള്ള ബന്ധം തീരെ ഉണ്ടായിരുന്നില്ല അക്കാലത്തൊക്കെ എന്ന് തന്നെ പറയാം . ചേട്ടൻ കുഞ്ഞമ്മക്കെഴുതിയിരുന്ന കത്തുകളിൽ നിന്ന് ഒരു കമ്പനിയിൽ ജോലിക്ക് ചേർന്നതായും സ്വന്തം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ള ശമ്പളം മാത്രം കിട്ടുന്നതിനാൽ ഒരു ഗൾഫ് ജോലി കിട്ടാൻ ശ്രമിക്കുന്നതായുമെല്ലാം അറിഞ്ഞു . നാട്ടിൽ നിന്ന് വന്ന കത്തുകളിൽ നിന്ന് അമ്മ റിട്ടയർ ആകാൻ അധികം കാലമൊന്നുമില്ലെന്നും അതിനു മുമ്പായി ചേച്ചിയുടെ വിവാഹം നടത്തണമെന്നുമെല്ലാം എഴുതിയിരുന്നു .

എന്റെ പ്ലസ് ടൂ പരീക്ഷക്കാലത്താണ് ചേച്ചിയുടെ വിവാഹം നടന്നത് . അപ്പോൾ ചേച്ചി ഡിഗ്രി പരീക്ഷ എഴുതി നിൽക്കുകയായിരുന്നു . സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള ഒരു കൂടുംബത്തിലേക്കാണ് ചേച്ചിയെ വിവാഹം ചെയ്തയച്ചൽ . കല്യാണ ചിലവുകൾക്കായി അമ്മയുടെ പ്രോവിഡൻ ഫണ്ടിലെ തുക മുഴുവനും എടുക്കേണ്ടി വന്നു . സ്ത്രീധനമായി ഞങ്ങളുടെ മുപ്പത് സെന്റെ പുരയിടത്തിൽ നിന്ന് ഇരുപത്തിയഞ്ച് സെന്റെ എഴുതി കൊടൂത്തു . ബാക്കി അഞ്ച് സെന്റെ പുരയിടവും വീടും ചേട്ടന്റെ പേരിലാക്കി . എന്റെ കാര്യങ്ങൾ കുഞ്ഞമ്മ നോക്കുന്നതിനാൽ എനിക്ക് വേണ്ടി ഒന്നും മാറ്റി വക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം .

പരീക്ഷ തിരക്ക് നിമിത്തം എനിക്ക് ചേച്ചിയുടെ കല്യാണത്തിന് പോകാനായില്ല . ചേച്ചിക്ക എന്നോടുള്ള പക ആളി കത്തിക്കാൻ അത് കാരണമായി . ഇനിയൊരിക്കലും എന്നോട് മിണ്ടില്ലെന്നും ഞാനുമായി യാതൊരു ബന്ധവുമില്ലെന്നും ചേച്ചി കുഞ്ഞമ്മയോട് പറഞ്ഞതായി അറിഞ്ഞു . തീരെ നിവർത്തിയില്ലഞ്ഞിട്ടാണ് ഞാൻ പോകാതിരുന്നത് . അല്ലെങ്കിൽ കല്യാണം കൂടാൻ വരുന്ന എന്റെ ചേട്ടനെ കാണാൻ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു .

തുടരും….

Leave a Reply

Your email address will not be published. Required fields are marked *