വിധിയുടെ വിളയാട്ടം – 4 5

 

അതിന്… ന്റെ നാരാണേട്ടാ നിങ്ങൾ സമ്പാദിച്ചു കൂട്ടിയതൊക്കെണ്ടല്ലൊ. അതു പോരെ,, പിന്നെ നമ്മുടെ കാര്യങ്ങൾക്ക് ഏട്ടൻ സഹോദരങ്ങളുടെ കൂടെ ബിസിനസിൽ കൂടുന്നില്ലെ. പിന്നെന്താ.

 

ബിസിനസൊക്കെ നാട്ടുകാരുടെ മുന്നിൽ ഗമയോടെ പറയാം എന്നല്ലാതെ,,, കിട്ടിയാ കിട്ടി പോയാ പോയി,, അത്രയെ ഉള്ളൂ.

 

വിന്വോ നമ്മൾക്ക് രണ്ടല്ല,,, മൂന്ന് മക്കളുണ്ട്,,, വലിയവൾക്ക് കൊടുത്തതുപോലെ ചെറുതിനും കൊടുത്താൽ പിന്നെ ലിജിക്ക് ഇന്നല്ലെങ്കി നാളെ കൊടുക്കണ്ടെ?

 

നരായണേട്ടാ ലിനിക്ക് അത്ര കൊടുത്തില്ലെ ഇനി അഞ്ചുവിന് കൊടുത്തില്ലെങ്കിൽ ആളുകൾ എന്തു പറയും. വലുതിന് കൊടുത്ത സ്ഥിതിക്ക് ചെറിയവൾക്കും അതുപോലെ ത്തന്നെ കൊടുക്കണം.

 

പിന്നെ ആ അസത്തിന്റ കാര്യം ഇനി എന്നോട് പറയരുത്. എനിക്കങ്ങനെ ഒരു മകളില്ല. കുടുംബത്തിന് നാണക്കേടുണ്ടാക്കി തോന്നിയവന്റെ കൂടെ പോയ അവളെ ഇനി ഈ പടി ചവിട്ടാൻ ഞാൻ സമ്മധിക്കില്ല.

 

വിനോദിനി തിരിഞ്ഞ് കിടന്നുറങ്ങി.

ഇത് കേട്ട നാരായണൻ ഉറക്കം വരാതെ ചിന്തയിലാണ്ട് കണ്ണും തുറന്ന് കിടന്നു.

 

ഈ സമയം ദൂരെ വയലുകളും കുന്നും മലകളും പുഴകളും ഒക്കെയുള്ള പ്രകൃതി രമണീയമായ ഗ്രാമത്തിൽ ചെറിയ ഓടിട്ട വീട്ടിൽ അജീഷ് എന്ന യുവാവിന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കുകയായിരുന്നു ലിജി.ഇല്ലായ്മകളെ ഉൾക്കൊണ്ട് ജീവിക്കാൻ അവൾ പഠിച്ചു കഴിഞ്ഞിരുന്നു ..

 

ആ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു അജീഷ് എന്ന ചെറുപ്പക്കാരൻ. കുറച്ച് പണത്തിന്റെ കുറവ് മാത്രമേ അവർക്കുണ്ടായിരുന്നുള്ളു. എങ്കിലും അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് അവർ സന്തോഷമായി ജീവിച്ചു…

 

പ്രകൃതിരമണീയമായ ആ ഗ്രാമം ലിജിക്ക് വളരെ ഇഷ്ടപ്പെട്ടു. രണ്ട് മുറികളും അടുക്കളയും കുലായിയുമുള്ള ഓട് മേഞ്ഞ ചെറിയ വീട്. പ്രായമായ അച്ഛനും അമ്മയും ഉണ്ട്. നേരെ മുൻവശത്ത് പരന്ന് നീണ്ട് കിടക്കുന്ന വയൽ, വയലിന്റെ ഒരു വശത്ത് ചെറിയ തോട് .. അതിന്റെ അടുത്ത് തന്നെ കുളവും. കുളത്തിന് കുടചൂടി നിൽക്കുന്ന തെങ്ങ്…പാടത്തിന്റെ മറുവശത്ത് തങ്ങളെപ്പോലുള്ള ഗ്രാമവാസികളുടെ കുടിലുകൾ..

 

രാത്രി തോട്ടിലെ വെള്ളം ഒഴുകുന്ന ശബ്ദം കിടപ്പുമുറിയിൽ കേൾക്കാം. തവളകളുടെ പേക്രോം ശബ്ദവും ചീവീടുകളുടെ ശബ്ദവും ആകെക്കൂടി കുളിർമ്മയേകുന്ന അന്തരീക്ഷം.

 

അജിയേട്ടാ ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ച് തര്വോ !!

എന്താഗ്രഹം?

എനിക്ക് ഇപ്പൊ നമ്മുടെ മുമ്പിലെ പാടത്തിന്റെ അരികിലെ കുളത്തിന്റെ അടുത്തുള്ള ആ പാറയിൽ കുറച്ച് നേരം ഇരിക്കണം. ആ അരുവിയിലെ തണുത്ത വെളത്തിലേക്ക് കാലിറക്കി വച്ച് എന്റെ അജീഷേട്ടന്റെ തോളിൽ തലചായ്ച്ച് ഇരിക്കണം..

 

എന്റെ ലിജി നിനക്ക് വട്ടൊന്നുമില്ലല്ലൊ. രാത്രി 12 മണി കഴിഞ്ഞു.

 

അതിനെന്താ .. പ്ലീസ്..

 

എന്റെ ദൈവമേ… വല്ല പാവപ്പെട്ട കുടുംബത്തിലെ പെണ്ണിനെ കെട്ടിയാ മതിയായിരുന്നു.

 

എന്നാ എന്തിനാ എന്റെ പുറകിൽ നടന്ന് പ്രേമിക്കാൻ വന്നത്. അജീഷേട്ടാ പ്ലീസ്… കൊണ്ടോവ്വോ ? ?

 

നെഞ്ചിൽ തലചായ്ച്ച് കുഞ്ഞുകുട്ടികളെപ്പോലെ മുഖത്തേക്ക് നോക്കി കിടക്കുന്ന തന്റെ ലിജിയെ നോക്കിയപ്പോൾ അജീഷിന് വല്ലാത്തൊരു ഇഷ്ടം തോന്നി….

 

എങ്കിൽ വാ.. കട്ടിലിൽ നിന്നും എണീറ്റ് വാതിലിന്റെ കൊളുത്ത് ശബ്ദമുണ്ടാക്കാതെ തുറന്ന് പതിയെ പുറത്തിറങ്ങി. രാത്രിയാണെങ്കിലും പുറത്ത് പകൽ പോലെ നിലാവെളിച്ചം .

 

തോളോട് തോളുരുമ്മി അവർ മുറ്റവും കഴിഞ്ഞ് അരുവിയുടെ വശത്തെ വരമ്പിലൂടെ നടന്നു . കുളത്തിന്റെ അടുത്തുള്ള രണ്ട് ബെഡിന്റെ അത്രയും വലിപ്പത്തിൽ പരന്ന് കിടക്കുന്ന പാറയിൽ ഇരുന്നു.

 

ലിജി അരുവിയിലേക്ക് കാൽപാദം ഇറക്കിവെച്ച് അജീഷിന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു. വീട്ടുകാരെ ഉപേക്ഷിച്ച് പോന്നതിന്റെ ദുഃഖം പൂർണ്ണമായും അവളെ വിട്ടൊഴിഞ്ഞിട്ടില്ല.”

പ്രകൃതിരമണീയമായ ഈ ഗ്രാമവും ആളുകളും എല്ലാത്തിനുമുപരി അജീഷിന്റെ സ്നേഹവും കെയറിംങ്ങും ലിജിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.