വിനോദ യാത്ര – 4 11

ഞങ്ങൾ കളിക്കാൻ പോയി 6 മണി ആയപ്പോൾ കളി നിർത്തി വീട്ടിൽ പോയി ഇനി 3 ദിവസം കഴിയണം അവളെയൊന്നു കാണാൻ ആകെ ഒരു മൂഡ് ഓഫ്‌
രാത്രി 11 മണിക്ക് കോൾ വന്നു പുലർച്ചെ വരെ സംസാരിച്ചു കിടന്ന കൊണ്ട് എഴുനേൽക്കാൻ വൈകി അമ്മ വന്നു വിളിച്ചപ്പോഴാ എഴുന്നേറ്റത് ടാ അജയൻ വന്നിട്ടുണ്ട് എന്തൊരു ഉറക്കമാ ഇത് എഴുനേറ്റ് വാ

ഇവനൊരു പണിയുമില്ലേ ഞാനവനെ മനസ്സിൽ ചീത്ത വിളിച്ചു കൊണ്ട് ചെന്നു
അളിയാ നമുക്കൊരു സ്ഥലം വരെ പോണം ഒന്ന് വന്നേ ഞാനെങ്ങും വരുന്നില്ല നീ പോ
അതൊന്നും പറ്റില്ല നീ വേഗം റെഡിയാവ് ഞാൻ വെയിറ്റ് ചെയ്യാം അവനോട് മാത്രം മറുത്തൊന്നും പറയാൻ പറ്റില്ല കാരണം ഒരു കൂടപ്പിറപ്പിനെക്കാൾ വലുതാണ് എനിക്കവൻ
15 മിനിറ്റ് കൊണ്ട് ഞാൻ റെഡി ആയി അജയാ വന്നേ കഴിച്ചിട്ട് പോവാം
വേണ്ടാ ടീച്ചറമ്മേ ഞങ്ങൾ പോവുന്ന വഴിക്കു കഴിച്ചോളാം ഇപ്പോഴേ വൈകി
എങ്ങോട്ടാ രണ്ടും കൂടി ഇത്ര തിരക്കിട്ട് പോണേ

എനിക്കൊരു ജോലിക്കുള്ള കാര്യത്തിനാ പോയിട്ട് വന്നിട്ട് വിശദമായി പറയാം ഞാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു അവൻ പുറകിൽ കയറി എങ്ങോട്ടാ ഞാൻ ചോദിച്ചു നീ പോ ഞാൻ പറയാം
ഒന്ന് രണ്ടു കിലോമീറ്റർ കഴിഞ്ഞു. എങ്ങോട്ടാടാ പോവേണ്ടത് നീ അടുത്ത ഹോട്ടലിലേക്ക് വണ്ടി വിട്

കുറച്ചു ദൂരം കൂടി ഓടി ഞാൻ ഒരു ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി വാ ഇനി എന്തെങ്കിലും കഴിച്ചിട്ട് പോവാം അവൻ ഹോട്ടലിലേക്ക് കയറി ആളൊഴിഞ്ഞ ഒരു മൂലയിലെ ടേബിളിനരുകിൽ ഇരുന്നു ഞാൻ വണ്ടി പാർക്ക്‌ ചെയ്തു ചെന്നു അവന്റെ എതിരെയുള്ള സീറ്റിലും
ഫുഡ്‌ ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ ഒരു മുഖവുരയുമില്ലാതെ അവൻ എന്നോട് ചോദിച്ചു
നീയും ആ ഷെറിനുമായി എന്താ ഇടപാട്
അളിയാ അത് ഞാൻ നിന്നോട് പറയണം എന്നോർത്തിരുന്നതാ പക്ഷെ അവൾ ആരോടും പറയരുത് ന്ന് പറഞ്ഞ കൊണ്ടാടാ സോറി

ഇന്നലെ കണ്ട ഒരു പെണ്ണിനേക്കാൾ വിലയില്ലാത്തതാണോടാ നമ്മുടെ ബന്ധം
അളിയാ സോറി തെറ്റ് എന്റെയാണ് ഇന്ന് വരെ നമ്മൾ ഒന്നും മറച്ചു വെച്ചിട്ടില്ല പക്ഷെ ഇത് പറയാൻ പറ്റിയില്ല നീയെന്നോട് ക്ഷമിക്ക്
നീയെന്തിനാ സോറി പറയുന്നേ തെറ്റ് എന്റെയാണ് എന്റെ വില ഇത്രേം ഉള്ളു എന്ന് ഞാൻ മനസ്സിലാക്കിയില്ല അവന്റെ സ്വരം ഇടറി

ഡാ പ്ലീസ് നീയെങ്ങനെ പറയല്ലേ നീ എത്ര വലുതാണോ അതു പോലെയാടാ ഇപ്പോ എനിക്കവളും ഞാൻ പോലും അറിയാതെ ഒരുപാടവളെ സ്നേഹിച്ചു പോയി നീ ക്ഷമിക്കെടാ
പക്ഷെ അത് വേണ്ടിയിരുന്നില്ല വിനു എനിക്കെന്തോ അവളുടെ കാര്യത്തിൽ അത്ര വിശ്വാസം പോരാ

ഒന്നുല്ലടാ അവളൊരു പാവമാ അവൾക്കും ഞാൻ എന്ന് വെച്ചാൽ ജീവനാ
പക്ഷെ എന്തോ……. അവൻ അർദ്ധോക്തിയിൽ നിർത്തി ഫുഡ്‌ വന്നു കഴിച്ചു ഞങ്ങൾ പുറത്തിറങ്ങി ഇനിയെങ്കിലും പറ നമുക്ക് എങ്ങോട്ടാ പോവണ്ടത്
എങ്ങും പോവണ്ട ഞാൻ ഇതൊന്നു ചോദിക്കാൻ മാത്രം വന്നതാ എന്റളിയ നിനക്കിതു വീട്ടിൽ വെച്ചു ചോദിച്ചു കൂടായിരുന്നോ

ഇല്ലെടാ നിന്നോട് ചോദിക്കുമ്പോൾ നിങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ല എന്ന് പറയണേ എന്നായിരുന്നു എന്റെ പ്രാർത്ഥന
അതെന്താടാ നീ നോക്കിയിട്ട് നടക്കാത്ത കൊണ്ടാണോ
ഫ പോടാ നാറി ഞാനവളുടെ പുറകെ പോയെങ്കിൽ അതു ആദ്യം അറിയുന്നവൻ നീയല്ലേ അല്ലാതെ…… വീണ്ടും ഒരു കുത്ത്
പിന്നെ എന്താ അളിയന്റെ പ്രശ്നം അത് പറ

ഒന്നൂല്ല ഇനിയിപ്പോ എന്ത് പറഞ്ഞാലും നിനക്കതു മനസ്സിലാവില്ല അത് നിന്റെ കുഴപ്പമല്ല പ്രേമത്തിന്റെ കുഴപ്പമാ നിന്റെ ആദ്യത്തെ അല്ലെ ഞാൻ ഇത് ഒരുപാട് കണ്ടതാ
ശരി ഗുരോ അടിയൻ ഇനി എന്ത് ചെയ്യേണ്ടു എന്തായാലും ഇറങ്ങിയില്ലേ നമുക്കൊരു സിനിമക്കു പോവാം
ഒക്കെ ഞാൻ വണ്ടി തീയേറ്ററിലേക്ക് വിട്ടു

തിരിച്ചു വീട്ടിൽ വന്നു അവൻ അമ്മക്ക് മുഖം കൊടുക്കാതെ മുങ്ങി എന്തായി പോയ കാര്യം അമ്മ എന്നോട് ചോദിച്ചു
അവനു വട്ട് ഒരു തല്ലിപ്പൊളി കമ്പനിയിലെ ജോലിയാ അതിനു പോകണ്ടാന്നു ഞാൻ പറഞ്ഞു
അമ്മയുടെ മുഖത്തു നോക്കാതെ ഞാൻ മറുപടി പറഞ്ഞുകൊണ്ട് എന്റെ മുറിയിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *