വിനോദ യാത്ര – 6 14

കുട്ടിയമ്മയുടെ മുഖത്ത് ഒരു പ്രകാശം മിന്നിമറയുന്നത് ഞാൻ കണ്ടു അതെന്നാ സാറേ അവർ ചോദിച്ചു ചേട്ടത്തിയും ഇനി ഞാൻ വിളിച്ചിട്ട് വന്നാ മതി ഞാൻ ഒരു ടൂർ പോവുകയാണ് ഇന്ന് വൈകിട്ട് ബാംഗ്ലൂർ പിന്നെ സൗദി അഞ്ചാറു മാസം കഴിഞ്ഞേ വരൂ

അപ്പോൾ വിളിക്കാനുള്ള നമ്പർ… സവിത പകുതിയിൽ നിർത്തി

അത് ഞാൻ വിളിച്ചോളാം ഞാൻ വീട് പണിയുന്നിടത്ത് പോവുകയാണ് മാർക്കറ്റ് ശ്രദ്ധിക്കണം എന്തെങ്കിലും മൂവ് ഉണ്ടായാൽ അപ്പോ വിളിക്കണം ഞാൻ സവിത യോട് പറഞ്ഞിട്ട് ഇറങ്ങി തിരിച്ചു ചെല്ലുമ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു കുട്ടിയമ്മ പോയിട്ടില്ല

എന്താ ചേടത്തി ഇത് വരെ പോയില്ലേ

ഇല്ല സാറ് വന്നിട്ട് പോവാം ന്നു കരുതി

പൈസ വല്ലതും ബാക്കിയുണ്ടോ കിട്ടാൻ

ഇല്ല ഞാൻ സാറിനെ തരാനുള്ളു

അതു നിങ്ങൾ തരണ്ട വേറെ വല്ലതും വേണോ

വേണ്ട എനിക്ക് ഒരു പണി ശരിയായിട്ടുണ്ട് അത് പറയാൻ നിന്നതാ

അത് കൊള്ളാലോ സാബുവാണോ ശരിയാക്കിയേ

അല്ല ഒരാളിന്ന് വിളിച്ചു അയാളുടെ വീട്ടിൽ നിൽക്കാൻ ഒരാള് വേണം ന്നു പറഞ്ഞു അയാളുടെ ഭാര്യ പ്രസവിച്ചു കിടക്കുവാ ഭക്ഷണം ഉണ്ടാക്കാനും കൊച്ചിനെ നോക്കാനുമൊക്കെ

ന്നിട്ട് ചേടത്തി പോവുന്നുണ്ടോ

പോയേക്കാം വെറുതെ ഇരുന്നിട്ട് കാര്യമില്ല ല്ലോ

വിളിച്ച ആളുടെ പേര് പറഞ്ഞോ

അജയൻ ന്നോ മറ്റോ ആണ് നാളെ രാവിലെ 8മണിക്ക് ഇവിടെ വരാം ന്നാ പറഞ്ഞെ

അപ്പൊ കോളടിച്ചല്ലോ വലിയ ആളായികഴിഞ്ഞാ ഈ പാവപെട്ടവരെ മറക്കല്ലേ വല്ലപ്പോളും വന്നു ഇവിടെ ഒന്നു വൃത്തിയാക്കിയിടണം

പൊ സാറെ കളിയാക്കാതെ സാറ് എപ്പോ വിളിച്ചാലും ഞാൻ വരും

ന്നാ ശരി പൊക്കോ അവർ പോയി

അവർക്കു പോവാൻ വല്ല്യ മനസൊന്നുമില്ലാരുന്നു പിന്നെ സാർ ടൂർ പോവാ ന്നു പറഞ്ഞ കൊണ്ടാ ഇല്ലേൽ അവരു പോവില്ലാരുന്നു സവിത പറഞ്ഞു

അതെനിക്കറിയാവുന്ന കൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞെ അവർക്കിത്തിരി ഭരണം കൂടി തുടങ്ങിയ കൊണ്ട് ഞാൻ അവരെ ഒഴിവാക്കിയതാ

അപ്പോ പോവുന്നില്ലേ

എങ്ങോട്ട്

സൗദിക്ക്

എന്റെ പൊന്നു സവിതെ പത്തു പതിമൂന്ന് കൊല്ലം അവിടെ കിടന്നു പട്ടി പണിയെടുത്തു മടുത്തിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത് ഇനി അങ്ങോട്ട് ചെന്നു കേറാൻ എനിക്ക് വട്ടൊന്നുമില്ല

അവരെ വിളിച്ച അജയൻ എന്റെ ഫ്രണ്ടാ അവൻ ഒരാളെ നോക്കുന്നുണ്ടായിരുന്നു അവനിപ്പോ ഒരു പണിക്കാരിയുമായി എന്റെ തലയിൽ നിന്നും അതൊഴിവാകുകയും ചെയ്തു

സാർ കൊള്ളാലോ

അതേ അവരുള്ള കൊണ്ട് ഞാൻ പറയാഞ്ഞതാ ഈ സാർ വിളി നിർത്തിക്കൂടെ

പിന്നെ വിനോദേട്ട ന്നു വിളിച്ചോട്ടെ

അത് മതി ശല്യത്തിന് കുട്ടിയമ്മ ഇല്ലാത്ത കൊണ്ട്

കുറച്ചു ദിവസം കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു

വിനോദേട്ടൻ വിനുവേട്ടൻ ആയി സവിത സവികുട്ടനും

ഒരു ദിവസം അവൾ ചോദിച്ചു

വിനുവേട്ടന്റെ ബന്ധുക്കൾ ആരും ഇങ്ങോട്ട് വരാറില്ലേ ഇത്രയും നാളായിട്ട് ഞാൻ ആരെയും കണ്ടിട്ടില്ല ല്ലോ

ചുരുങ്ങിയ വാക്കുകളിൽ ഞാൻ എന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞു

അപ്പൊ നിരാശ കാമുകൻ ആണല്ലേ അതാണ്‌ കല്യാണം കഴിക്കാത്തത് ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾ വളരെ ലാഘവത്തിലാണ് എടുത്തതു

പോടീ എനിക്ക് നിരാശ ഒന്നുമില്ല പിന്നെ വന്നിട്ട് കുറച്ചു മാസങ്ങൾ അല്ലെ ആയുള്ളൂ സ്വന്തമായി ഒരു വീട് കൂടി ആയിട്ട് നോക്കാം ന്ന് കരുതി അത്രേയുള്ളൂ

എന്താ വിനുവേട്ടന്റെ ഡിമാൻഡ്

ഒരു ഡിമാന്റുമില്ല പൊന്നെ നല്ലൊരു പെൺകൊച്ചു വേണം അത്രേയുള്ളൂ

എങ്കിൽ ഞാൻ ഒരു ആലോചന കൊണ്ടു വരട്ടെ സ്ത്രീധനം പത്തു പൈസ പോലും കിട്ടില്ല നല്ല സ്വഭാവമുള്ള ഒരു പാവം പെങ്കൊച്ചാ നിങ്ങൾ തമ്മിൽ നല്ല ചേർച്ചയും ആയിരിക്കും

ആ പാവം പെങ്കൊച്ചിന്റെ പേര് സവിത എന്നാണോ ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അയ്യേ ഞാനൊന്നുമല്ല

അതെന്നാടി ഒരു അയ്യേ ഞാനെന്താ അത്രയ്ക്ക് മോശപ്പെട്ട ആളാണോ ഓഹ് ഞാൻ ആരുമില്ലാത്തവൻ ആണല്ലോ അല്ലെ അനാഥൻ നിന്റെയൊന്നും സങ്കൽപ്പത്തിനൊത്ത ആളല്ല ല്ലോ ഞാൻ പോരാത്തതിന് നിരാശ കാമുകനും ഞാൻ സെന്റി വാരി വിതറി ഒന്നു പാളി അവളുടെ മുഖത്തേക്ക് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു

വേണ്ടാ ന്നെ എനിക്കാരും വേണ്ടാ ഞാനിത്രയും നാളു ജീവിച്ചത് ഒരു പെണ്ണ് കൂടെയുണ്ടായിട്ടൊന്നുമല്ലല്ലോ ഇനിയും ആരും വേണ്ട

Leave a Reply

Your email address will not be published. Required fields are marked *