വില്ലൻ Part – 3 Like

വില്ലൻ 3

Villan Part 3 | Author : Ragesh

[ Previous Part ]

 


 

ഹായ് ഫ്രണ്ട്‌സ് വില്ലൻ എന്ന കഥയുടെ മൂന്നാം ഭാഗം നോക്കാം

 

” ജാൻസി ഇന്ന് വരുന്നില്ലേ? ” രാഗേഷ് വിളിച്ചു ചോദിച്ചു. ജാൻസി എണീറ്റ് താഴോട്ടു ചെന്നു. ” എന്താ മോളെ നീ റെഡി ആവാത്തത്? ” അമ്മയും അവളോട് ചോദിച്ചു. ” ഇന്ന് വയ്യ അമ്മേ രാഗേഷ് പൊയ്ക്കോളൂ ഞാൻ ഇന്ന് ലീവ് ആണ്.

ശരി ജാൻസി റസ്റ്റ്‌ എടുക്ക് എന്ന് പറഞ്ഞു രാഗേഷ് ഇറങ്ങാൻ തുടങ്ങി ” മോനെ എന്തേലും കഴിക്ക് അമ്മ ദോശ ഉണ്ടാക്കിയിട്ടുണ്ട് ” അമ്മ പറഞ്ഞത് കേട്ട് രാഗേഷ് മറുപടി പറഞ്ഞു ” വേണ്ട അമ്മേ ഞാൻ കഴിച്ചിരുന്നു എനിക്ക് ഒരു ഗ്ലാസ്‌ ചായ തന്നാൽ മതി ” അതിനെന്താ മോനെ എന്നും പറഞ്ഞു അമ്മ അടുക്കളയിലോട്ട് ചായ എടുക്കാൻ പോയി. അപ്പോൾ ജാൻസി രാഗേഷിന്റെ അടുത്തേക്ക് വന്നു ”

ഇനി നീ എന്നെ കൊണ്ടുവരാണോ കൊണ്ടാക്കാനോ വന്നു കഴിഞ്ഞാൽ ഇന്നലെ നീ ചോദിച്ച കാര്യം അമ്മയും മാത്യുവും അറിയും. അതുകൊണ്ട് ഇനി വരരുത്. ചായ കുടിച് പൊയ്ക്കോ എന്ന് പറഞ്ഞു ജാൻസി റൂമിലോട്ട് കയറി പോയി. രാഗേഷ് ഒന്നും മിണ്ടാതെ നിന്നു. അമ്മ ചായയുമായി അങ്ങോട്ട് വന്നു ” ദാ മോനെ കുടിക്ക് അവൾ പോയോ? ” അമ്മ ചോദിച്ചു ”

ജാൻസി തീരെ വയ്യ എന്ന് പറഞ്ഞു പോയി ” രാഗേഷ് മറുപടി കൊടുത്തു എന്നിട്ട് ചായയും കുടിച് ജാൻസിയുടെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. രാഗേഷ് കോളേജിൽ എത്തി മാത്യു അവന്റെ അടുത്തേക്ക് വന്നു ” എടാ ജാൻസി എവിടെ ഞാൻ ഇന്നലെ കുറെ വിളിച്ചു എടുത്തില്ല ” മാത്യു ചോദിച്ചു ” അവൾക്ക് തീരെ വയ്യ കിടക്കുവാണ്. ഇപ്പൊ എല്ലാവർക്കും പനി അല്ലെ ” രാഗേഷ് മറുപടി പറഞ്ഞു ” എന്നാൽ നീ ക്ലാസ്സിലേക്ക് പൊയ്ക്കോ ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ ” എന്ന് പറഞ്ഞു കൊണ്ട് മാത്യു അവിടെ നിന്നു പോയി.

മാത്യു അവളെ വിളിച്ചു ” എന്താ നീ ഇന്നലെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്? ” മാത്യു ചോദിച്ചു. ” വയ്യ മത്തായിച്ചാ ഒന്നിങ്ങു വാ കാണാൻ തോന്നുന്നു. ഞാൻ വിളിക്കാൻ തുടങ്ങിയതായിരുന്നു” ജാൻസി മറുപടി കൊടുത്തു ” ഏയ്യ് ഞാൻ ക്ലാസ്സ്‌ കഴിഞ്ഞിട്ട് വരാം നീ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ പോകാൻ നോക്ക് ” മാത്യു പറഞ്ഞു.

ജാൻസിക്ക് അത് വിഷമം ആയി തോന്നി കാണാൻ ആഗ്രഹിച്ചു വിളിച്ചത് ആയിരുന്നു. ” ശരി മാത്യു ഞാൻ റസ്റ്റ്‌ എടുക്കട്ടെ നീ ചെല്ല് എന്ന് പറഞ്ഞു ജാൻസി കാൾ കട്ട്‌ ചെയ്തു. അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് ഇറാങ്ങാൻ നേരം മാത്യു രാഗേഷിന്റെ അടുത്തേക്ക് വന്നു ” ഇന്ന് അവൾ ഇല്ലാത്തത് കൊണ്ട് എന്തോ പോലെ എടാ എനിക്ക് നാട്ടിൽ കുറച്ചു പരിപാടി ഉണ്ട്.

നീ ഈ പൈസക്ക് കുറച്ചു ഫ്രൂട്ട്സ് വാങ്ങി ജാൻസിയെ ഒന്ന് പോയി കാണണം എന്നെ ചോദിച്ചാൽ എന്തേലും കള്ളം പറഞ്ഞാൽ മതി” മാത്യു പറഞ്ഞു. ശരി ഡാ എന്ന് പറഞ്ഞു കൊണ്ട് രാഗേഷ് ആ പൈസ വാങ്ങിച്ചു.

 

മാത്യുനു ജാൻസിയെ ഒരുപാട് ഇഷ്ടമാണ് പക്ഷെ അവന് നാട്ടിലും കോളേജിലും ഒക്കെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. നാട്ടിൽ എന്ത് കാര്യം ആണെങ്കിലും മുന്നിൽ നിൽക്കുന്ന ആൾ ആണ് മാത്യു അത് മുതലെടുക്കാം എന്ന് രാഗേഷ് തീരുമാനിച്ചു

 

രാഗേഷിന്റെ ബൈക്ക് ജാൻസിയുടെ വീടിനു മുന്നിലേക്ക് എത്തി രാഗേഷ് ഫ്രൂട്ട്സുമായി ഇറങ്ങി ഒരുപാട് ഫ്രൂട്ട്സ് ഉണ്ടായിരുന്നു അവന്റെ കയ്യിൽ അവൻ ബെൽ അടിച്ചു. ജാൻസിയുടെ അമ്മ വന്ന് വാതിൽ തുറന്നു ” അയ്യോ മോനെ ഇത് എന്തൊക്കെയാ? ” ജാൻസിയുടെ അമ്മ ചോദിച്ചു. രാഗേഷ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തുടർന്നു ” അവൾക്ക് എങ്ങനെ ഉണ്ട് അമ്മേ ” കുറവുണ്ട് മോനെ ” എന്ന് മറുപടി കൊടുത്തു. ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു രാഗേഷ് റൂമിലേക്ക് പോയി

 

രാഗേഷിനെ അത്രക്ക് വിശ്വാസം ആയിരുന്നു ജാൻസിയുടെ അമ്മക്ക്. മാത്യുനെ ഇഷ്ടമല്ലായിരുന്നു ജാൻസിയുടെ നിർബന്ധത്തിന് വഴങ്ങിയത് ആണ്. ജാൻസിയുടെ പപ്പയെ അറിയിച്ചിട്ടില്ല. അനിയന് പിന്നെ വീട്ടിൽ ഉള്ളവരുടെ കാര്യത്തിൽ ഒന്നും ഇടപെടാറില്ല അവനാണെങ്കിൽ ഫ്രണ്ട്സുമായി കറങ്ങാൻ ആണ് ഇഷ്ടം. രാവിലെ നേരത്തെ ജോലിക്ക് പോകും വൈകി വരും.

Leave a Reply

Your email address will not be published. Required fields are marked *