ഈ സമയം ജാൻസിയുടെ കാര്യം
അവൾക്ക് ഒരുപാട് വിഷമം ആയിരുന്നു മാത്യുന്റെ കാര്യം അവൾ രാത്രി മാത്യുവിനോട് കുറച്ചു സമയം മാത്രമേ സംസാരിച്ചുള്ളൂ പിന്നീട് അവൾ രാഗേഷിനെ കുറിച് ഒരുപാട് ആലോചിച്ചു. സമയം പെട്ടന്ന് പോയി ക്ലാസ്സ് തുടങ്ങിയത് മുതൽ ഇപ്പൊ ക്രിസ്മസ് ആവാറായി എന്നും ബൈക്കിൽ വരുമ്പോൾ ഉള്ള അവന്റെ തമാശ പറച്ചിലും കരുതലും ഒക്കെ ജാൻസി ആലോചിച്ചു.
മാത്യുന്റെ പെരുമാറ്റം അവളെ ഒരുപാട് വിഷമിപ്പിച്ചാലും അവനോട് ഇഷ്ടം തന്നെ ആയിരുന്നു അവൾക്ക് അങ്ങനെ പതുക്കെ അവൾ ഉറങ്ങി. പിറ്റേന്ന് രാവിലെ പതിവ് പോലെ മാത്യുവിനോട് സംസാരിച്ചു കഴിഞ്ഞ് റെഡി അയി താഴേക്ക് വന്നു.
” മോളെ രാഗേഷ് വന്നില്ലല്ലോ ഇന്ന് ഇല്ലേ? ” അമ്മ ജാൻസിയോട് ചോദിച്ചു ” അവൻ ഇനി ഉണ്ടാവില്ല ഇനി ബസിനാണ് വരുന്നത് ” ജാൻസി മറുപടി കൊടുത്തു. ” അയ്യോ കഷ്ടമായിപ്പോയി ആ കുട്ടി ഇല്ലാഞ്ഞിട്ട് എന്തോ പോലെ ” അമ്മ പറഞ്ഞു. ജാൻസി മറുപടി പറയാതെ യാത്ര പറഞ്ഞു ഇറങ്ങി.
അവൾ രാഗേഷിനെ കുറിച് ഓർത്തു അവൻ ഇനി വരില്ലായിരിക്കും എന്തായാലും ഇനി അടുക്കാൻ പോകേണ്ട അവൻ ഉമ്മ ചോദിക്കും എന്നൊക്കെ. രാവിലെ കോളേജിൽ എത്തി. മാത്യുവും ജാൻസിയും ക്യാന്റീനിൽ പോയി ചായ കുടിക്കുക ആയിരുന്നു. ” ഇന്ന് രാഗേഷ് ഇല്ലേ? ” മാത്യു ചോദിച്ചു ” ഇല്ല അവന് വേറെ എന്തോ കാര്യം ഉണ്ട് ഇനി ഞാൻ ബസിനാകും വരുന്നത് ” ജാൻസി മറുപടി പറഞ്ഞു “അതെന്താ എന്നോട് പറഞ്ഞില്ലല്ലോ ” മാത്യു പറഞ്ഞു ” അത് ചോദിക്കണ്ട എന്തോ
പേർസണൽ ആണ് എന്നോട് പറഞ്ഞില്ല അതോണ്ട് ചോദിക്കണ്ട ” ജാൻസി പറഞ്ഞു. ശരി എന്ന് പറഞ്ഞു ചായയും കുടിച് രണ്ടുപേരും ക്യാന്റീനിൽ നിന്ന് ഇറങ്ങി.
രാഗേഷ് അപ്പോൾ ആണ് കോളേജിൽ വന്നത്. മാത്യു ക്ലാസ്സിലേക്ക് പോയിരുന്നു ജാൻസിയെ കണ്ടപ്പോൾ രാഗേഷ് താഴേയ്ക്ക് നോക്കി ക്ലാസ്സിലേക്ക് പോയി. ജാൻസിക്ക് എന്തോ പോലെ തോന്നി എന്നാലും അവൾ അത് കാര്യമാക്കിയില്ല. അന്ന് പതിവ് പോലെ ദിവസം കടന്ന് പോയി വൈകുന്നേരം മാത്യുവും ജാൻസിയും നടന്നു. രാഗേഷ് അവിടേക്ക് വന്നു “മാത്യു ചേട്ടാ ഒന്നിങ്ങു വാ ഒരു കാര്യം പറയാനുണ്ട്. ചേച്ചി ഇപ്പൊ വരാം ” എന്ന് പറഞ്ഞു കൊണ്ട് മാത്യുവിനെ രാഗേഷ് അപ്പുറത്തേക്ക് കൊണ്ടുപോയി. രാഗേഷിന്റെ പ്ലാൻ പോലെ നടന്നു. ജാൻസി ഒറ്റക്ക് ബസ് സ്റ്റോപ്പിൽ നിന്നു.
അവിടേക്ക് ഒരു സ്കൂട്ടർ വന്നു. അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി ജാൻസിയുടെ അടുത്തേക്ക് ചെന്നു. ” എന്റെ പേര് റീമ എന്നെ ജാൻസിക്ക് രാഗേഷ് പറഞ്ഞു അറിയും അവൻ എല്ലാം എന്നോട് പറയാറുണ്ട് ഞങ്ങളുടെ സ്നേഹം എന്റെ അവസ്ഥ കൊണ്ട് ഉണ്ടായത് ആണ് അതിൽ അവന് ഒരു തെറ്റും പറയാൻ പറ്റില്ല. പിന്നെ കുട്ടിയെ അവന് ഒരുപാട് ഇഷ്ടം ആണ് അത് മനസിലാക്കാൻ ഈ പെൻഡ്രൈവിൽ ഒരു ഡോക്യുമെന്റ് ഉണ്ട് ജാൻസി എന്ന പേരിൽ അവൻ എന്നെ കാണിച്ചത് ആണ് പിന്നെ ഇതിൽ ഞാൻ ഒരു വിഡിയോയും ഇട്ടിട്ടുണ്ട് അത് അവനറിയില്ല.
എന്നാൽ ശരി കുട്ടി ഞാൻ പോവുകയാ സമയം ഇല്ല എന്ന് പറഞ്ഞു ആ പെൻഡ്രൈവ് ജാൻസിക്ക് കൊടുത്തിട്ട് റീമ പോയി. എന്തായിരിക്കും ഇതിൽ രാഗേഷിന് എന്നോട് സ്നേഹം ആയിരുന്നോ എന്തൊക്കെയാ ആ കുട്ടി പറഞ്ഞത് എന്നൊക്കെ ഓർത്തു ജാൻസി അവിടെ നിന്നു. പിന്നെ അവൾ മാത്യു വരുമെന്ന് ഓർക്കാതെ ബസിൽ കയറി പോയി. ആ സമയം ഇല്ലാത്ത ഒരു യാത്രയുടെ കാര്യം പറഞ്ഞു രാഗേഷ് മാത്യുവിനെ പിടിച്ചു നിർത്തി. അത് കഴിഞ്ഞ് മാത്യു ബസ് സ്റ്റോപ്പിൽ നോക്കിയപ്പോൾ ജാൻസി പോയിരുന്നു. പിന്നെ ബൈക്ക് എടുത്തു മാത്യുയും പോയി.
ജാൻസി അന്ന് വീട്ടിൽ പോയി അമ്മയുടെ കൂടെ ഫുഡ് ഉണ്ടാക്കാൻ ഒക്കെ സഹായിച്ചു. രാത്രി ഭക്ഷണശേഷം ജാൻസി റൂമിലേക്ക് പോയി അവളുടെ ലാപ്ടോപ് എടുത്ത് പെൻഡ്രൈവ് കണക്ട് ചെയ്തു. അതിൽ ജാൻസി എന്ന് പേരുള്ള ഒരു വേർഡ് ഡോക്യുമെന്റ് ഉണ്ടായിരുന്നു അവൾ അത് തുറന്നു അത് ഒരു വലിയ കഥ ആയിരുന്നു ജാൻസിയെ കണ്ട അന്ന് മുതൽ ഇത് വരെ ഉള്ള കഥ രാഗേഷിന് അവളോട് തോന്നിയ പ്രണയം എല്ലാം അവൾ വായിച്ചു അവൾക്ക് എന്തോ പോലെ ആയി ആദ്യം ആയിട്ടാണ് ഒരാൾ തന്നെ ഇത്ര അതികം സ്നേഹിക്കുന്നത്.
